Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു,മെഡി.കോളേജ് ആശുപത്രിയില്‍ വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു കേക്കിലും മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങളിലും ഗുണനിലവാരമുറപ്പാക്കാന്‍ നൂതന പദ്ധതി ആരോഗ്യ ഫുട്‌ബോള്‍ മേള കോഴിക്കോട് ഡിസം.14ന് അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യം

കൂടുതല്‍ 

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍

21/10/2019

തിരു: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വിക സന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സക്ഷാത്ക്കരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷന്‍, തിരുവനന്തപുരം നഗരസഭ, മാജിക് അക്കാഡമി, കെ. ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ പദ്ധതിയൊരു ങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കുട്ടികളുടെ സിനിമ, സംഗീതം, നൃത്തം, അഭിനയം, ചിത്രകല, വാദ്യോപകരണ സംഗീതം എന്നീ വിഭാഗങ്ങളിലുള്ള കഴിവുകളാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഓരോ വേദിയി ലും അരങ്ങേറുക. ഇതിനായി 7 വേദികള്‍ നിര്‍മിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പരിധി യിലുള്ള കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നടത്തി വരുന്നത്.

ലോകത്തില്‍ ആദ്യമായാണ് ഭിന്നശേഷിക്കാരായ പ്രതിഭകള്‍ക്കായി ഇത്തരമൊരു സംരംഭം ആവി ഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 23-ാം തീയതി ഉച്ചയ്ക്ക് 12.30ന് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ സാന്നിധ്യത്തില്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ഒരു മാധ്യമ പ്രവര്‍ത്തക സംഗ മം സംഘടിപ്പിക്കുന്നു. എം പവര്‍ സെന്ററിലെ കുട്ടികളുടെ പ്രകടനം, രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ്, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സന്ദര്‍ശനം, എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടാകുന്നതാണ്.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമഗ്ര പദ്ധതിയാണ് അനുയാത്ര. ഈ പദ്ധതിയുടെ അംബാസഡര്‍മാരായ ഭിന്നശേഷിക്കാരായ കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മാജിക് പ്ലാനറ്റില്‍ എം പവര്‍ സെന്റര്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. മാജിക് അവതരണത്തിലൂടെഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി ചൈല്‍ഡ് ഡവല പ്പ്‌മെന്റ് സെന്റര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭിന്നശേഷിക്കാ രായ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം: ആദ്യ സംരംഭം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രി ക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സം സ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചു

തിരു:ആരോഗ്യ വകുപ്പ് മന്തി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപി ച്ചു.മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ,...തുട൪ന്ന് വായിക്കുക


മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി 2020 ജനുവരി 19 ഞായറാഴ്ച തമ്പാനൂർ എസ്പി ഗ്രാൻഡ് ഡെയ്സിൽ

തിരു: മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പി ക്കുന്നു.വൈഭാവെ ട്രസ്റ്റ്, തിരു. മെഡിക്കൽ കോളേജ് സൈക്യാടി വിഭാഗത്തിലെ ഹോളിസ്റ്റിക് ആൻറ് സൈക്കോ സൊമാറ്റിക് ക്ലിനിക്ക്, മൈൻഡ് ഫുൾ ഇന്ത്യ ഇനിഷ്യേറ്റീവ് തൃശൂർ, തിരു. മൈൻഡ് പോർ...തുട൪ന്ന് വായിക്കുക


ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇടുക്കി : കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാ ഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണ ത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക


വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക


5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക


ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക


അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരു: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക


ശബരിമല: എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപ...തുട൪ന്ന് വായിക്കുക


ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

തിരു: കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശങ്കപ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.