Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

സ്മാർട്ടായി മോട്ടോർ വാഹന വകുപ്പ്: നിയമലംഘകരെ പിടികൂടാൻ ഇനി സ്മാർട്ട് എൻഫോഴ്സ്മെന്റും

17/10/2019

തൃശൂർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ സ്മാർട്ട് ആകാൻ തയ്യാറെടുത്ത് മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്മാർട്ട് എൻഫോഴ്സ്മെന്റ് രൂപീകരിച്ചാണ് മോട്ടോർവാഹന വകുപ്പ് ഈ നേട്ടത്തി ലേയ്ക്ക് ചുവടു വെക്കുന്നത്. വഴിയിൽ കാത്ത് നിന്ന് നിയമലംഘകരെ പിടികൂടുക എന്ന രീതി യ്ക്കാണ് ഇതോടെ മാറ്റം വരിക. ഏതെങ്കിലും തരത്തിൽ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരുടെ ഫോട്ടോ എടുത്തു കേസ് ഷീറ്റ് തയ്യാറാക്കി, കുറ്റകൃത്യം ചെയ്ത യാൾക്ക് അയ ച്ചു കൊടുക്കുന്ന രീതിയാണിത്. പിഴ നേരിൽ ഹാജരാക്കി അടച്ചില്ലെങ്കിൽ ബാക്കി നടപടികൾ കോടതിയിലേക്ക് വിടും. ഇത് കൂടാതെ ജനങ്ങൾക്ക് കൂടി പങ്കാളിത്തം വഹിക്കാവു ന്ന തേർഡ് ഐ എൻഫോഴ്സ്മെന്റിനും രൂപം നൽകിയിട്ടുണ്ട്. നിയമലംഘനംകണ്ടാൽ,കുറ്റകൃത്യം ചെയ്ത വരുടെ ഫോട്ടോ ജനങ്ങൾക്കും എടുത്ത് മോട്ടോർ വകുപ്പിന് കൈമാറാം. ഇമെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ ആണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. kl08.mvd@kerala.gov.in എന്ന മെയിൽ ഐഡി വഴിയും www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്ന വാട്സ്ആപ്പ് നമ്പർ വഴി യും ജനങ്ങൾക്ക് തേർഡ് ഐ എൻഫോഴ്സ്മെന്റിൽ പങ്കാളികളാകാം.

പുതിയ നിയമം വന്നതോടെ ജനങ്ങൾ സ്വമേധയാ നിയമം ലംഘിക്കുന്നത് തടയാൻ തയ്യാറായതാ ണ് ഗുണകരമായ നേട്ടമെന്ന് വകുപ്പ് വ്യക്തമാക്കുന്നു. ജില്ലയിലെ ട്രാഫിക് കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹെൽമെറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ധരിക്കാത്ത സാഹ ചര്യത്തിൽ 80 മുതൽ 90 ശതമാനം വരെ മാറ്റമുണ്ടാക്കാൻ സാധിച്ചു. നഗരപ്രദേശങ്ങളിൽ 80 ശത മാനം ആളുകളാണ് മുമ്പ് ഹെൽമറ്റ് ധരിച്ചിരുന്നതെങ്കിൽ 95 ശതമാനം ആയി അത് വർധിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഇത് 30 മുതൽ 60 ശതമാനം വരെയായി ഉയർന്നിട്ടുണ്ട്.

ട്രാഫിക് നിയമലംഘനത്തിന് ഉയർന്ന പിഴ അടങ്ങുന്ന മോട്ടോർ വാഹന നിയമം 63 ആണ് ഭേദ ഗതിയോടെ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നത്. ഗതാഗതനിയമലംഘനങ്ങളുടെ പിഴ കൂട്ടിയതോടെ നിയമലംഘനത്തിലും കുറവ് വന്നിരുന്നു. നിയമം ലംഘിച്ചാൽ പിഴ, ലൈസൻസ് സസ്പെന്റ് ചെയ്യുക എന്നീ നടപടികൾ കൂടാതെ കുറ്റക്കാർ ഏതെങ്കിലും ഒരു കമ്മ്യൂണിറ്റി സർവീ സിൽ കാഷ്വാലിറ്റി സർവീസ് ചെയ്യുകയും ഒരു റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിൽ പങ്കെ ടുക്കുകയും ചെയ്താൽ മാത്രമേ ശിക്ഷാനടപടികൾ പൂർണമാകൂ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി പ്രൊഫ. ഡോ സാറ വർഗീസ് ചുമതലയേറ്റു

(ചിത്രം. ഡോ സാറ വർഗീസ്) തിരു: മെഡിക്കൽ കോളേജിന്റെ 31 -ാമത് പ്രിൻസിപ്പലായി പ്രൊഫ.ഡോ: സാറ വർഗീസ് ചുമതല യേറ്റു. ഡോ സാറ വർഗീസ് 2017 മുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവ നമനുഷ്ഠിച്ചു വരികയായിരുന്നു. ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജില...തുട൪ന്ന് വായിക്കുക


726 ലാപ്പാ തൊഴിലാളികള്‍ കെഎംഎംഎല്‍ യൂണിഫോം അണിയും

തിരു: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍(കെ എം എം എല്‍) ലാപ്പാതൊഴിലാളികളെ കമ്പ നിക്ക് കീഴിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികളായി നിയമിച്ച് ഉത്തരവായി. 726 ലാപ്പ തൊഴിലാളി കള...തുട൪ന്ന് വായിക്കുക


ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍

തിരു: ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തി യത് 2,777 യാത്രക്കാര്‍. ഇതില്‍ 2,059 പേര്‍ എത്തിയത് ന്യൂ ഡല്‍ഹിയില്‍ നിന്നാണ്. മെയ് 15ന് ന്യൂ ഡല്‍ഹിയില്‍ നിന്നാണ് യാത്രക്കാരുമായി ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തിയ...തുട൪ന്ന് വായിക്കുക


ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

പത്തനംതിട്ട: ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്. പത്തനംതിട്ട കൊടുന്തറ ഗവണ്‍ മെന്റ് എല്‍പി സ്‌കൂളില്‍ ദേവാംഗനനാഥ്, പ്രാര്‍ഥനാനാഥ്,ശബരീനാഥ് എന്നീ മൂവര്‍സംഘംചേര്‍ന്നു. കെഎസ്ആര്‍ടിസി ജീവനക്കാരായ കൈലാസ്‌നാഥ്, സുരേഖ ദമ്പതികളുടേതാണ് ഒറ്റപ്ര...തുട൪ന്ന് വായിക്കുക


റൂട്രോണിക്‌സ് ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി

തിരു: വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനാണ് പദ്ധതി.കൊ...തുട൪ന്ന് വായിക്കുക


നാളെയുടെ വേരുകള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എന്‍എസ്എസ് പാഷണ്‍ ഫോളോവേഴ്‌സ് (എന്‍പിഎഫ്) പത്തനംതിട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന -നാളെയുടെ വേരുകള്‍- എന്ന പരിപാടി യുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്...തുട൪ന്ന് വായിക്കുക


തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും

പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടി കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ഒരുക്കി. ഒന്നാം ക്ലാസില്‍ ഒരു കുട്ടിയും രണ്ടാം ക്ലാസില്‍ രണ്ട് കുട്ടികളുമാണ്...തുട൪ന്ന് വായിക്കുക


ളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത: കൈ കഴുകൂ; മാസ്‌ക് ധരിക്കൂ; ഓരോരുത്തര്‍ക്കും വേണം കരുതല്‍

തിരു: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യ ത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടന...തുട൪ന്ന് വായിക്കുക


ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ചികിത്സയിലുള്ളത് 670 പേര്‍; 15 പേര്‍ രോഗമുക്തി നേടി; ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്ക...തുട൪ന്ന് വായിക്കുക


മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

ഇടുക്കി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിലും കോവിഡ് കെയർ സെൻ്ററുകളിലും നിരീക്ഷണത്തിലാക്കി. മസ്ക്കറ്റിൽ നിന്ന് രണ്ട് ഗർഭിണികളുൾപ്പെടെ അഞ്ച് വനി തകളും ആറ് പു...തുട൪ന്ന് വായിക്കുക


മലങ്കര ജലാശയം; കൂടുതൽ വെള്ളം തുറന്നു വിടും: തുറക്കുന്നത് മൂന്ന് ഷട്ടറുകൾ

ഇടുക്കി : മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ 40 സെൻ്റീ മീറ്റർ വീതം ഉയർത്തും. മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ഉയർത്തിവെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമില...തുട൪ന്ന് വായിക്കുക


രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി

തിരു: എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ ക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു

( പരിശോധനയ്ക്കുള്ള ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണം അതിവേഗത്തി ലാകും) തിരു: ടാറ്റ ഗ്രൂപ്പ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോ ളജിയു (എസ്സിടിഐഎംഎസ്ടി) മായി ചേര്‍ന്ന് കോവിഡ് 19 പരിശോധനാ കിറ്റ...തുട൪ന്ന് വായിക്കുക


കേരള പത്രപ്രവര്‍ത്തക അസ്സാസിയേഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പടുത്തി

(ഫോട്ടോ- മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് സംബന്ധി ച്ച രേഖകള്‍ കമ്പിനി അധികാരികളില്‍ നിന്ന് കേരള പത്രപ്രവര്‍ത്തകഅസ്സോ സിയേഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു) എറണാകുളം: സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ മാധ്യമ പ്രവര്‍ ത...തുട൪ന്ന് വായിക്കുക


പോലീസിന് അഭിമാനനിമിഷം; സായുധസേനയില്‍ നിരവധി പേര്‍ക്ക് സ്ഥാനക്കയറ്റം

തിരു: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സായുധസേനയിലെ സബ് ഇന്‍ സ്പെക്ടര്‍മാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്‍റ് കമാണ്ടന്‍റുമാര്‍ക്കും സീനി യോറിറ്റി മാനദണ്ഡങ്ങള്‍കൃത്യമായിപാലിച്ച് സ്ഥാനക്കയറ്റം നല്‍കാന്‍ കഴി ഞ്ഞത് പോലീസിന് നേട്ടമായി. രണ്ട് ദശാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.