Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

എസ് എ ടി ആശുപത്രിയിലെ ആര്‍ ഇ ഐ സി വാര്‍ഷിക അവലോകനയോഗം ചേര്‍ന്നു

17/10/2019

(ചിത്രം: വാർഷിക അവലോകനത്തിൽ പങ്കെടുത്ത തെറാപ്പിസ്റ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാറിനും ഡോ.ജയപ്രകാശിനുമൊപ്പം)

തിരു: എസ് എ ടി ആശുപത്രിയിലെ റീജണല്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ (ആര്‍ ഇ ഐ സി), ഓട്ടിസം നോഡല്‍ സെന്‍റര്‍ എന്നീ പദ്ധതികളുടെ വാര്‍ഷിക അവലോകനയോഗം ചേര്‍ന്നു. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ യോഗം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍ അധ്യക്ഷനായി. സെന്‍ററിലെ വിവിധ തെറാപ്പിസ്റ്റുകള്‍ ഒരുവര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹ്യ സുരക്ഷാമിഷന്‍ സംസ്ഥാന പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കുമാരി ഡാലിയ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ മുഹമ്മദ് കുഞ്ഞ്, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ശോഭ, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ലക്ഷ്മി, ഡോ ഗീത, ഡോ റിയാസ് എന്നിവര്‍ സംസാരി ച്ചു. ആര്‍ ഇ ഐ സി ആന്‍റ് ഓട്ടിസം സെന്‍റര്‍ നോഡല്‍ ഓഫീസര്‍ ഡോ ആര്‍ ജയപ്രകാശ് സ്വാഗ തവും പ്രോജക്ട്മാനേജര്‍ ആദിത്യ നന്ദിയും പറഞ്ഞു. നൂറിലേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാപരിപാടികളും നടന്നു. കുട്ടികള്‍ക്ക് സെന്‍ററില്‍ നിന്നും സേവനം ഉണ്ടായശേഷം ലഭിച്ച നല്ലമാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ രക്ഷിതാക്കള്‍ പങ്കുവച്ചു. ശിശുരോഗവിഭാഗം ബിഹേവിയറല്‍ പീഡിയാട്രിക്സ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇവ കുട്ടികളുടെ വികസനവൈകല്യങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, സ്വഭാവവൈകല്യം ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ ആരോഗ്യ-മാനസിക പ്രശ്നങ്ങളുള്ള നിരവധി കുട്ടികളാണ് ഇവിടെ ചികിത്സ തേടുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സ്പെക്ട്രം പദ്ധതിയുടെ കീഴില്‍ വരുന്ന ആര്‍ ഇ ഐ സി, ഓട്ടിസം സെന്‍റര്‍ എന്നിവ. നോഡല്‍ ഓഫീസര്‍ ഡോ ആര്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ മള്‍ട്ടിഡിസിപ്ലിനറി തെറാപ്പി എന്ന വേറിട്ട ചികിത്സാരീതിയാണ് ഇവിടെ അവലംബിക്കുന്നത്. വികസനവൈകല്യങ്ങള്‍ക്കും കുട്ടികളുടെ മാനസികരോഗങ്ങള്‍ക്കും ശിശുരോഗവിഭാഗത്തില്‍ തന്നെ ചികിത്സ നല്‍കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. രക്ഷിതാക്കളെയും തെറാപ്പിസെഷനില്‍ കുട്ടികള്‍ക്കൊപ്പമിരുത്തുകയും അമ്മയെ ഒരു കോ തെറാപ്പിസ്റ്റായി പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹോം ബേയ്സ്ഡ് ട്രയിനിംഗ് ഉറപ്പുവരുത്തുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



31ന് സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കും

തിരു: ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നമാണ് മഴക്കാല രോഗങ്ങൾ. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. സർവകക്ഷി യോഗത്തിലും ഈ ആവ ശ്യം ഉയർന്നിരുന്നു. 31ന് മുഴ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020 തിരു;) ജില്ലയില്‍ പുതുതായി 586 പേര്‍ രോഗനിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020) തിരു; ജില്ലയില്‍ പുതുതായി 586 പേര്‍ രോഗ നിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു

തിരു: ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഖാലയ സ്വദേശികളും 52 അരുണാചല്‍ പ്രദേശ് സ്വദേശികളാണ്. ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ(27.05.20) ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(27/05/2020) ഇതുവരെ 128 പേര്‍ വന്നു. 71 പുരുഷന്മാരും 57 സ്ത്രീകളും. തമിഴ് നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് 7 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 22 .ഇതില്‍ 14 പേരെ വീട്ടില്‍ നിര...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

തിരു: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24പേര്‍ അടങ്ങുന്ന സംഘം ക...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളത്തിനായി ജൈവസമൃദ്ധി: പള്ളിച്ചല്‍ പഞ്ചായത്തില്‍ തുടക്കം

തിരു: സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിച്ചല്‍ പഞ്ചായത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര...തുട൪ന്ന് വായിക്കുക


അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

തിരു: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയു ണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാ ൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരമനയാറിന്റെ തീര ത...തുട൪ന്ന് വായിക്കുക


തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി

തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് (അതിജീവനകിറ്റ്)വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങ...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ആകെ എത്തിയത് 4,416 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ വന്നു. 2424 പുരു ഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4, രാജസ്ഥാൻ 2, തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധ സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കി ഇൻ ഹൗസ് ഡ്രഗ് ബാങ്ക്

തിരു: കോവിഡ് പരിശോധനാ ഉപകരണവും പ്രതിരോധ സാമഗ്രികളും കുറഞ്ഞ വിലയിൽ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴി വിൽക്കാൻ നടപടിയായി.ലോക്ക് ഡൗൺ ഇള വുകൾ വന്നതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും മറ്റും നിബന്ധനകൾക്കു വിധേയമായി പ്രവർ ത്തനം പുനരാരംഭിച്ചതോടെയാണ്...തുട൪ന്ന് വായിക്കുക


അമിത വില ഈടാക്കിയ ഇറച്ചി കടകൾക്കെതിരെ നടപടി

തിരു: അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചി കടകൾക്കെതിരെ കേസെടുത്ത തായി ജില്ലാ കളക്ടർ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.