Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

ശാസ്ത്രോത്സവം പൂര്‍ണമായും ഓണ്‍ലൈനാക്കി കൈറ്റ്

16/10/2019

തിരു: ഈ വര്‍ഷം മുതല്‍ പുതുക്കിയ മാന്വല്‍ അനുസരിച്ച് നടത്തുന്ന സ്കൂള്‍ ശാസ്ത്രോത്സവ നട ത്തിപ്പിന് സബ് ജില്ലാതലം മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ശാസ്ത്രോത്സവത്തിന്റെ ഭാഗ മായുള്ള അഞ്ച് മേളകളുടെയും (ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകള്‍) പ്രീ-ഫെയര്‍, ഫെയര്‍, പോസ്റ്റ് ഫെയര്‍ എന്നിങ്ങനെയുള്ള പ്രധാന മൊഡ്യൂളു കള്‍ സംയോജിപ്പിച്ചാണ് സ്കൂള്‍ ശാസ്ത്രോത്സവം (www.schoolsasthrolsavam.in) പോര്‍ട്ടല്‍ തയ്യാറാ ക്കിയിരിക്കുന്നത്.

കൈറ്റ് തയ്യാറാക്കിയ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്‍‍വെയര്‍ ആയ സമ്പൂര്‍ണയില്‍ നിന്നുള്ള കുട്ടി കളുടെ വിവരങ്ങള്‍ ഈ വര്‍ഷം മുതല്‍ പോര്‍ട്ടലില്‍ നേരിട്ട് ലഭ്യമാകും. അതിനാല്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മറ്റു വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടും. കൂടുതല്‍ ഡാറ്റാ എന്‍ട്രിയും അതുവഴി പിശകുകള്‍ക്കുള്ള സാധ്യതയും ഇതോടെ പൂര്‍ണമായും ഇല്ലാതാവും. പൂര്‍ണമായും പേപ്പര്‍ രഹിതമായ സംവിധാനത്തിലൂടെ രജിസ്ട്രേഷന്‍ സമയത്ത് തന്നെ ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക നമ്പര്‍ ലഭിക്കും. വിധികര്‍ത്താക്കള്‍ക്കും വിവിധ കമ്മിറ്റികള്‍ക്കും ആവശ്യമായ കോള്‍ ഷീറ്റുകള്‍, സ്കോര്‍ ഷീറ്റുകള്‍, ടാബുലേഷന്‍ ഷീറ്റുകള്‍ തുടങ്ങിയവ പോര്‍ ട്ടല്‍ വഴി ലഭ്യമാകും. മത്സര സ്റ്റേജുകളുടെ നിര്‍ണയം, ഓരോ ഇനങ്ങളിലേയും മത്സരാര്‍ത്ഥിക ളുടെ വിവരങ്ങള്‍ മുതല്‍ സ്ഥാനങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയയും സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിം ഗും പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ സബ്ജില്ലാതലം തൊട്ട് സ്കൂളുകളുടെ സ്ഥാനവും വിവിധ ഇനങ്ങളിലെ വിജയി കളുടെ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ ഫലം പൊതുജനങ്ങള്‍ക്കും അറിയാന്‍ കഴി യുന്നവിധം പോര്‍ട്ടലില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ഈ വര്‍ഷം 11677 സ്കൂളുകളില്‍ നിന്നുള്ള 367842 കുട്ടികളാണ് 163 സബ് ജില്ലകളിലെ ശാസ്ത്രോത്സ വത്തില്‍ പങ്കെടുക്കുന്നത്. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളില്‍ പ്രത്യേകം പ്രത്യേകമായി അഞ്ചു മേളകള്‍ക്കുമായി 283 ഇനങ്ങളിലെ മത്സരങ്ങളാണ് പുതിയ ശാസ്ത്രോത്സവ മാന്വല്‍ പ്രകാരം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് കൈറ്റ് ഓണ്‍ലൈനാക്കി യിട്ടുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത. മത്സ്യബന്ധനത്തിന് 28-05-2020 അർധരാത്രി മുതൽ വിലക്ക്

തിരു: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇത് കേരളതീരത്ത് നിന്ന് അധികംഅകലെയല്ലാത്തപ്രദേശമാണ്. മധ്...തുട൪ന്ന് വായിക്കുക


40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി: ചികിത്സയിലുള്ളത് 445 പേർ; 13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നു ള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള 4പേർക്ക...തുട൪ന്ന് വായിക്കുക


വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ട: മുഖ്യമന്ത്രി

തിരു: വിദേശത്ത് നിന്നെത്തുന്ന പാവപ്പെട്ടവർ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർ ക്വാറ ന്റൈൻ ചെലവ് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം ചില തെറ്റിദ്ധാരണയ്ക്കിടയാക്കി. ക്വാറ ന്റൈൻ ച...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽനിന്നും 953 അതിഥി തൊഴിലാളികൾ ബീഹാറിലേക്ക് തിരിച്ചു

പാലക്കാട് : ജില്ലയിൽനിന്നും അതിഥി തൊഴിലാളികളുമായുള്ള നാലാമത്തെ ട്രെയിൻ ഇന്ന് (മെയ് 27) രാത്രി ഒമ്പതിന് പാലക്കാട് ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബീഹാറിലേക്ക് തിരിച്ചു. കഞ്ചിക്കോട് , പട്ടാമ്പി , ഒറ്റപ്പാലം മേഖലകളിൽനിന്നുള്ള 953 തൊഴിലാളികളും, തൃശൂർ ജ...തുട൪ന്ന് വായിക്കുക


ഹരിതഭവനം, തളിരിടുന്ന തരിശിടങ്ങള്‍ പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തി ല്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് -ഹരിത ഭവനം-,-തളിരിടുന്ന തരിശിട ങ്ങള്‍- എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തങ്കമണിയില്‍ നടന്ന യോഗത്തില്‍ -ഹരിത ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

തിരു: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ ...തുട൪ന്ന് വായിക്കുക


നഷ്ടം പഴങ്കഥ; നാലു വര്‍ഷവും ടെല്‍ക്ക് ലാഭപാതയില്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 8.4 കോടി രൂപയാണ് ലാഭം. 201920 സാമ്പത്തികവര്‍ഷം 203.9 കോടി രൂപയുടെ വിറ്റുവരവും നേടി. കഴിഞ്ഞ 11 വര്‍ഷത്തി...തുട൪ന്ന് വായിക്കുക


പോലീസിന് ആദരവറിയിച്ച് ആറാംക്ലാസുകാരി; മധുരം നല്‍കി നന്ദിയറിയിച്ച് പോലീസും

(ഫോട്ടോക്യാപ്ഷന്‍: ദര്‍ശനയ്ക്ക് തൃത്താല പോലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.അനീഷ് സ്നേഹോപഹാരം നല്‍കി നന്ദി അറിയിക്കുന്നു) തൃത്താല: കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്ത കരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1133 കേസുകള്‍; 1283 അറസ്റ്റ്; പിടിച്ചെടുത്തത് 567 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1133 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1283 പേരാണ്. 567 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ് : ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും

തിരു; മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരി...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരു: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കി ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടി ലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെ ടെ ക...തുട൪ന്ന് വായിക്കുക


കോവിഡ് സാഹചര്യം എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച ചെയ്തു

തിരു: വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജന പ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായുംമുഖ്യ മന്ത്രി പിണറായി വിജയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നും 187 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് 187 പ്രവാസികള്‍ കൂടി ജന്മനാടില്‍ തിരിച്ചെത്തി. മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐ. എക്സ് - 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 26) രാത്രി ഒമ്പതിനാണ...തുട൪ന്ന് വായിക്കുക


അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.