Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

16/10/2019

തിരു: അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യപരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ഗവര്‍ണര്‍ ഓര്‍മ്മപ്പെടുത്തി. ഭക്ഷണം ഒരു അടിസ്ഥാന ആവശ്യകതയാണ്. ഒപ്പം എല്ലാ ജീവജാല ങ്ങളുടെയും അവകാശവുമാണ്. അതിനാല്‍ ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയുംകൈവരിക്കാ നുള്ള ശ്രമങ്ങള്‍ക്ക് ഓരോ രാജ്യവും വളരെയധികം പ്രാധാന്യം നല്‍കുന്നതില്‍ അതിശയിക്കാനി ല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാ ചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഡി പിഐ ജംഗ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു ഗവര്‍ണര്‍. വനിതാ ശിശു വികസന വകുപ്പിന്റെ ന്യൂസ് ലെറ്റര്‍, അങ്കണവാടികളില്‍സ്ഥാപി ക്കുന്ന ന്യൂട്രി ഡാഗ്ലര്‍, സമ്പൂര്‍ണ തളിക എന്നിവയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

ലോകത്തിന്റെ മുഴുവന്‍ ഭാവിയും, ഭാവിയിലെ പൗരന്മാരായ കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ആശ്രയിച്ചിരിക്കുന്നു. ശിശു ക്ഷേമത്തിന് കേരളം വളരെ പ്രാധാന്യം നല്‍കുന്നു. മാതൃ ശിശു മരണനിരക്ക് ഏറ്റവും കുറവാണ് കേരളത്തില്‍. ശിശു പോഷകാഹാരത്തിലും കേര ളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായി വിജയം നേടുമെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളും ഭക്ഷണത്തെ ദൈവികമായി കാണുകയും അല്ലെങ്കില്‍ദൈവം നല്‍കിയതായി കാണുകയും ചെയ്യുന്നു. എല്ലാ ഭക്ഷ്യധാന്യങ്ങളിലും അത് കഴിക്കുന്ന ആളുടെ പേര് അദൃശ്യമായി ആലേഖനം ചെയ്തിട്ടുണ്ടെന്ന വിശ്വാസമാണ് കര്‍മ്മ നിയമം പറയുന്നത്.പക്ഷേ ഇന്ന് ഭക്ഷ്യധാന്യങ്ങളില്‍ പേരുകളില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ദുരവസ്ഥയിലേക്കാ ണ് ആഗോള യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയും ഒരുകാലത്ത് ദശലക്ഷക്കണക്കിന് പട്ടി ണി കിടക്കുന്നവരുടെ ഭവനമായിരുന്നുവെങ്കിലും അടുത്ത കാലത്തായി ഈ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സമഗ്രമായ ശ്രമങ്ങളിലൂടെ സഹായിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ദാരിദ്ര്യ നിര്‍മ്മാര്‍ജന നിരക്കാണ് ഇന്ത്യയ്ക്കുള്ളത്. 2006 നും 2016 നും ഇടയില്‍ 271 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു.

മതിയായ പോഷകാഹാരം നല്‍കുന്നത് ദാരിദ്ര്യ ലഘൂകരണത്തിനുള്ള ദൗത്യത്തിലെപ്രധാനഘടക മാണ്. പോഷന്‍ അഭിയാന്‍ എന്നറിയപ്പെടുന്ന നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ പോലുള്ള പ്രധാന പദ്ധതികള്‍ക്ക് പ്രസക്തി ലഭിക്കുന്നത് ഇവിടെയാണ്. സമ്പുഷ്ട കേരളം സംരംഭത്തിലൂടെ കേരളം ഈ പദ്ധതി വളരെ ഫലപ്രദമായി നടപ്പാക്കിയതില്‍ സന്തോഷമുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനമായും പ്രമേഹ രോഗങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ തളിക സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഈ സുപ്രധാന പരിപാടി സംഘടി പ്പിക്കാന്‍ കൈകോര്‍ത്ത എല്ലാ വകുപ്പുകളെയും അഭിനന്ദിക്കുന്നു.

ആര്‍ക്കും പട്ടിണിയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ലോകഭക്ഷ്യദിനംആഘോ ഷിക്കുന്നത്. ഏതൊരു പദ്ധതിയുടെയും വിജയത്തിന് ആധാരം അതിന്റെ നടത്തിപ്പും നിരീക്ഷ ണവുമാണ്. ലോക ഭക്ഷ്യ ദിനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ആഗോള വൈരുദ്ധ്യങ്ങളെ ക്കുറിച്ചും നാം ചിന്തിക്കണം. പ്രാദേശിക തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയുടെ പ്രസക്തി എടുത്തു കാണിക്കുന്ന ഗാന്ധിജിയുടെ ഗ്രാമ സ്വരാജിന്റെ മാതൃകയില്‍ വിവിധ സംഘട നകള്‍ അന്ന സ്വരാജ് ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ഭക്ഷ്യവസ്തുക്കളില്‍ വിഷ കീടനാശി നികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യത്തെക്കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി നമ്മുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണവും ഇരട്ടി ശക്തിപ്പെടുത്തേണ്ട തുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളം പല കാര്യങ്ങളിലും മികച്ച നേട്ടം കൈവരിച്ചുവെങ്കിലും ആരോഗ്യകാര്യങ്ങളില്‍ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹിക നീതിവനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നല്ല ആരോഗ്യത്തിന് ആരോഗ്യ കര മായ ഭക്ഷണം അത്യാവശ്യമാണ്. ഈയൊരു പ്രാധാന്യം മുന്‍നിര്‍ത്തിയാണ് സമ്പുഷ്ട കേരളത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നത്. വകുപ്പ് നടപ്പിലാക്കുന്ന വലിയ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗത മാശംസിച്ച ചടങ്ങില്‍ വനിതശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, ജോ.ഡയറക്ടര്‍ സുന്ദരി എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭിന്നശേഷി കലാ-കായിക മേള ഉല്ലാസപറവകള്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തിരു: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കലാ-കായിക മേളയായ ഉല്ലാസപറവകള്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വിവിധ മത്സരയിനങ്ങളിലായി 52 പേര്‍ പങ്കെടു...തുട൪ന്ന് വായിക്കുക


കുടിശിക നിവാരണ അദാലത്ത് നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരംകുളത്തും

തിരു: കുടിശിക നിവാരണത്തിന്റെ ഭാഗമായി നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരം കുളത്തും വാട്ടര്‍ അതോറിറ്റി ഉപഭോക്തൃസൗഹൃദ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. വെള്ളക്കര കുടിശികയ്ക്കു പുറമേ വാട്ടര്‍ മീറ്ററുകള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ തീര്‍പ്പാക്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം 18ന്

തിരു: വിദ്യാർത്ഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ തിരുവനന്തപുരം മേഖലാതല മത്സരം 18ന് രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്ക് പുരാ വസ്തു പുരാരേഖ മന...തുട൪ന്ന് വായിക്കുക


യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 29ന്

തിരു: യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 29ന് തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിലേക്ക് തീരുമാനിച്ചിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക...തുട൪ന്ന് വായിക്കുക


വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ

തിരു: പട്ടികജാതി പട്ടികവർഗ വികസനകോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികവരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അവസരം. ഒറ്റത്തവണ കുടിശ്ശിക അടച്ചു തീർക്കുമ്പോൾ നാലു ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കു...തുട൪ന്ന് വായിക്കുക


സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു

തിരു: തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് ധന സഹായം നൽകുന്നു. ടേം ലോണായി 2,50,000 രൂപയും ഗ്രാന്റ്/ സബ്‌സിഡി ആയി 50,000 രൂപയും അനുവദിക്കും. ലോൺ തുക ...തുട൪ന്ന് വായിക്കുക


തിരു. നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു

തിരു: വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു. തിരുവനന്തപുരത്തു നിന്നും കണ്ണൂ രിലേക്കു പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്‌. പോത്തു...തുട൪ന്ന് വായിക്കുക


കോമെക്‌സ്‌ ടെലിവിഷൻന്റെ ലോഗോ പ്രകാശനം സുരാജ് വെഞ്ഞാറമൂട് നിർവഹിക്കും

തിരു: രണ്ട് പതിറ്റാണ്ടിലധികമായി മലയാളികൾക്ക് ദൃശ്യവിസ്മയം സമ്മാനിച്ച എ സി വി കുടുംബത്തിൽ നിന്ന് ഒരു പുതിയ ചാനൽ കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിരിയുടെ വിരുന്നൊരുക്കുന്ന നവീന പരിപാടികളുമായി കോമെക്സ് ടെലിവിഷൻ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ്...തുട൪ന്ന് വായിക്കുക


ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവം; അത്ലറ്റിക്‌സ് മത്സരം നവംബര്‍ 17 ന്

ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവത്തിന്റെ ഭാഗമായ അത്ലറ്റിക്‌സ് മത്ത്സരങ്ങള്‍ നവംബര്‍ 17 ന് നടക്കും. രാവിലെ ഒന്‍പത് മുതല്‍ ഗവ. പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ആറ്റിങ്ങല്‍ ഗവ. കോളേജ് ഗ്രൗണ്ട്, പ്ലേയേഴ്‌സ് പ്ലേ ഹൗസ് ഇന്‍ഡോര്‍ കോര്‍ട്ട്, കൊല്ല...തുട൪ന്ന് വായിക്കുക


രാഗാദിരോഗാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരു: ഡോ.എസ്.കെ.കൃഷ്ണന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദി രോഗാന്‍ (മെഡിക്കല്‍ അസ്ട്രോളജി) എന്ന പുസ്തകം ജ്യോതിഷ പണ്ഡിതന്‍ ചെറുവള്ളിനാരായണന്‍ നമ്പൂതിരി കേരള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് മുന്‍ഡയറക്ടര്‍ഡോ.പ...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ഡ്യൂട്ടിക്കിടെ മരിച്ച പോലീസ് ഓഫീസര്‍ സി.കെ.ബിജുവിന്റെ വിയോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ച MSP ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ.ബിജുവിന്റെ വിയോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ ബിജു...തുട൪ന്ന് വായിക്കുക


വര്‍ക്കല ചെമ്മരുതിയില്‍ പാഥേയം പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാ ക്കുന്ന പാഥേയം പദ്ധതി വി. ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിര്‍ധനര്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയാണിത്. പനയറ ഗവണ്‍മെന്റ് ജി എല്‍ പി എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെമ്...തുട൪ന്ന് വായിക്കുക


പാറശാലയില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം

പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതി കളുടെ ഉദ്ഘാടനം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കാനിംഗ് സെന്റര്‍, ഹൈ മാസ് ലൈറ്റ്, പൊതു ശൗചാലയം, അമിനിറ്റി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ...തുട൪ന്ന് വായിക്കുക


ഫോട്ടോ കോണ്ടസ്റ്റ് വിജയികൾക്ക് പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സമ്മാനങ്ങൾ നൽകി

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ആർ. ചേംബറിൽ നടന്ന ചടങ്ങിൽ പി. ആർ. ഡി ഡയറക്ടർ യു. വി. ജോസ് സർട്ടിഫിക്കറ്റും ഫലകവും വിജയികൾക്ക് നൽകി. കനകക്കുന്നിൽ നടന്ന ഓണാഘോഷം വി...തുട൪ന്ന് വായിക്കുക


പാർലമെന്ററി ജനാധിപത്യം: വിദ്യാർഥികൾക്കായി മത്സരം

തിരു: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഗവ./ എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മത്സരം നടത്തും. പാർലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി തിരുവനന്തപുരം മേഖലയിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.