Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

പ്ലേറ്റിന്റെ പകുതി പച്ചക്കറികളും, പഴങ്ങളും ഐ.എം.എ. ലോക ഭക്ഷ്യദിന നയം രൂപീകരിച്ചു

16/10/2019

തിരു: ഭക്ഷണം കഴിക്കുമ്പോഴൊക്കെ പ്ലേറ്റിന്റെ പകുതി പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും കൊണ്ട് നിറക്കണമെന്ന് ഐ.എം.എ. വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്തു. ലോക ഭക്ഷ്യദിനത്തോട് അനു ബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നയരേഖ ശില്‍പശാലയുടേതാണ് തീരുമാനം.

അമിതമായ ഊര്‍ജ്ജവും, കൊഴുപ്പും, ഉപ്പ്, മധുരം, വ്യഞ്ജനങ്ങള്‍ തുടങ്ങിയവ വരുത്തുന്ന ഗുരു തരമായ ആരോഗ്യ പ്രശ്നങ്ങള്‍ നാം തിരിച്ചറിയണമെന്നും വിദഗ്ദ്ധരുടെ യോഗം വിലയിരുത്തി. കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ പോലും 21 ശതമാനത്തിലധികം പേര്‍ക്കും പ്രീ ഡയബറ്റീസ് കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ഉള്ളത്. അതിനാല്‍ അടിയന്തിരമായി ഈ വിഷയ ത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമാകും ആരോഗ്യ രംഗത്ത് ഉണ്ടാകു കയെന്നും യോഗം കണ്ടെത്തി. ഈ അടിയന്തര അവസ്ഥ തരണം ചെയ്യാന്‍ ശരിയായ ഭക്ഷണ രീതി അവലംബിക്കേണ്ടത് അനിവാര്യതയുമാണ്. ഇതിന്റെ ആദ്യപടിയായി ഊര്‍ജ്ജം കുറക്കാനു ള്ള പോഷകങ്ങള്‍ ശരിയായ രീതിയില്‍ ലഭിക്കുവാന്‍ സഹായിക്കുന്ന പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ പ്ലേറ്റിന്റെ പകുതിയായി ഓരോ നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ദ്ധര്‍ അഭി പ്രായപ്പെട്ടു.

ഇവയില്‍ പച്ചക്കറികള്‍ പകുതി വേവിച്ചതും, പകുതി പച്ചക്കും തന്നെ കഴിക്കണം. ഓരോ പ്രദേ ശത്തും അതാത് സമയത്ത് ലഭിക്കുന്നവ ഉപയോഗിക്കുന്നതാകും ഉചിതം. പച്ചക്കറി - പഴവര്‍ഗ്ഗങ്ങ ളില്‍ വിഷാംശങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് തെറ്റായ ധാരണമാത്രമാണ്. കീടനാശിനികളു ടെ വിഷകരമായ സാന്നിദ്ധ്യം കേവലം മൂന്ന് ശതമാനത്തിലും, ഏതെങ്കിലും അളവിലുള്ളസാന്നി ദ്ധ്യം 15 ശതമാനത്തിലും താഴെ മാത്രമേ പച്ചക്കറികളില്‍ ഉള്ളൂ. കഴുകുന്നതും, തൊലി കളയുന്ന തും വേണമെങ്കില്‍ പുളിവെള്ളം, വിനാഗിരി എന്നിവ തേച്ചു വൃത്തിയാക്കിയാല്‍ ഈ വിഷങ്ങള്‍ പോകുകയും ചെയ്യും. നേന്ത്രപഴം, പൈനാപ്പിള്‍, തുടങ്ങിയ പഴ വര്‍ഗ്ഗങ്ങളില്‍ രാസപദാര്‍ത്ഥ ങ്ങള്‍ ഒട്ടും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങളും, പച്ചക്കറികളും, ഉപയോഗിക്കുകയും, അന്യനാട്ടില്‍ നിന്നും വരുന്ന പച്ചക്കറികളും, വ്യഞ്ജനങ്ങ ളും പ്രത്യേകിച്ച് കറിയില, മുളക് എന്നിവ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഐ.എം.എ. മുന്നോട്ട് വെക്കുന്ന പച്ചക്കറികളെക്കുറിച്ചുള്ള ആശയം ഭക്ഷ്യ സുരക്ഷ- വിദ്യാഭ്യാ സ-കാര്‍ഷിക വകുപ്പുകള്‍ കൂടി ഏറ്റെടുക്കുമെന്ന് ഈ വകുപ്പുകളെ പ്രതിനീധീകരിച്ച് യോഗത്തി ല്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. കൂട്ടായ യത്നത്തിലൂടെ ശരിയായ ഭക്ഷണരീതി അവലംബിച്ച് കേരളീയരുടെ ആരോഗ്യം രക്ഷിക്കാന്‍ കൂട്ടായി പ്രയത്നിക്കാന്‍ വിവിധ വകുപ്പുകളില്‍ നിന്നുമെ ത്തിയ വിദഗ്ദ്ധസമിതി അംഗങ്ങള്‍ തീരുമാനിച്ചു.

ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ.സുഗതന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.എം.എ. ഫുഡ്സേഫ്റ്റി ഇനിഷ്യേറ്റീവ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ പദ്ധതി വിശദീകരിച്ചു. ശില്‍പശാലയില്‍ സംസ്ഥാന ചെയര്‍മാര്‍ ഡോ. പ്രശാന്ത് സി.വി., ജോയിന്റ് സെക്രട്ടറി ഡോ. സ്വപ്ന എസ്. കുമാര്‍, നെറ്റ് പ്രോഫാന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.കെ. അബ്ദുല്‍ റഷീദ്, ഫുഡ്സേഫ്റ്റി അസി. കമ്മീഷണര്‍മാരായ അലക്സ് കെ.ഐസക്, ദിലീപ് സി.,ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി ഡയറക്ടര്‍ മണി,ഡോ.തോമസ് ജോര്‍ജ്ജ് (അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര...തുട൪ന്ന് വായിക്കുക


തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി....തുട൪ന്ന് വായിക്കുക


പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നി...തുട൪ന്ന് വായിക്കുക


നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.