Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ് ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

സംസ്ഥാനത്തെ 28 തദ്ദേശ സ്ഥാപന വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നു

15/10/2019

തിരു: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷ ണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലെയും വൈക്കം, ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡുകളിലേയും കാസർകോട് മുനിസിപ്പാലിറ്റിയി ലെ രണ്ട് വാർഡുകളിലേയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാർ ഡുകളിലേയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.

ഈ വാർഡുകളിലെ കരട് വോട്ടർപട്ടിക ഒക്‌ടോബർ 16 ന് പ്രസിദ്ധീകരിക്കും. അവകാശവാദ ങ്ങളും ആക്ഷേപങ്ങളും ഒക്‌ടോബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തു ന്നതിന് - ഫോം നാല്, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് - ഫോം ആറ്, പോളിംഗ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം - ഫോം ഏഴ് എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോം -അഞ്ചിൽ നേരിട്ടോ, രജിസ്റ്റേർഡ് തപാലിലൂടെയോ അപേക്ഷി ക്കണം. ഓൺലൈൻ അപേക്ഷകൻ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് സമർപ്പിക്കേണ്ടത്.

അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 11 ആണ്. അന്തിമ വോട്ടർപട്ടിക നവംബർ 13-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യതാതീയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ 18 വയസ് തികഞ്ഞിട്ടുള്ളവർക്കാണ് പുതുതായി പേര് ചേർക്കാനുള്ള അപേക്ഷ നൽകാൻ കഴിയുന്നത്. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in -ൽ ലഭ്യമാണ്.

പത്തനംതിട്ട ജില്ലയിൽ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗർ ഫാക്ടറി വാർഡ്, കോന്നിഗ്രാമപഞ്ചാ യത്തിലെ എലിയറയ്ക്കൽ, ആലപ്പുഴ ജില്ലയിൽ അരൂക്കുററി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂൾ വാർഡ്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുർത്ഥ്യാകരി, പത്തിയൂർ ഗ്രാമപഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിൽ അകല ക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമ പഞ്ചായത്തിലെ നാൽപാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എൽ.എഫ് ചർച്ച് വാർഡ്, ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട വാർഡ്, എറണാകുളം ജില്ലയിൽ മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായ ത്തിലെ തോട്ടുവ വാർഡ്, തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെപൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ മുനിസിപ്പാലിറ്റി യിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിൽ പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴ, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂർ ഗ്രാമ പഞ്ചായത്തി ലെ എടത്തുംകര, പതിയാക്കര നോർത്ത് വാർഡുകൾ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ നെരോ ത്ത്, വയനാട് ജില്ലയിൽ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോക്കുഴി, കണ്ണൂർ ജില്ലയിൽ രാമ ന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ എടക്കാട് വാർഡ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിൾ വാർഡ്, കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം, കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കു ന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട :ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു. എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എതിര്‍പ്പിനെ അതിജീവിച്ച് മുന്നോട്ടുപോകുവാനേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന ...തുട൪ന്ന് വായിക്കുക


ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഭാവി വികസനത്തിന് അനിവാര്യം: മന്ത്രി കെ.രാജു

പത്തനംതിട്ട:കേരളത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ എന്ന് വന്ന മന്ത്രി കെ. രാജു പറഞ്ഞു. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കമ്മി സംസ്ഥാനമായ കേരളത...തുട൪ന്ന് വായിക്കുക


ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ

ശബരിമല : ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്...തുട൪ന്ന് വായിക്കുക


ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങളുമായി ഉപഭോക്തൃകാര്യ വകുപ്പ്

തിരു:അവകാശങ്ങൾ ബോധ്യപ്പെടുത്തി ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങ ളുമായി ഉപഭോക്തൃകാര്യ വകുപ്പ്. വകുപ്പ് പുറത്തിറക്കിയ നാല് ഹ്രസ്വചിത്രങ്ങളുടെയും ഒരു ആനിമേഷൻ ചിത്രത്തിന്റെയും പ്രകാശനം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്ത മൻ നിർവഹിച...തുട൪ന്ന് വായിക്കുക


മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച: ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ്

തിരു: പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭി...തുട൪ന്ന് വായിക്കുക


സെൻസസ്: ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരു: 2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടി യായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരു വനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ആറ് ദിവസമായി നടക്കുന്ന പരിപാടി ...തുട൪ന്ന് വായിക്കുക


തിരുപ്പതിയില്‍ താജ് തിരുപ്പതി പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധമായ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്‍റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണങ്ങളുടെ ഗുണവും അളവും വിലയും പരിശോധിക്കും

പത്തനംതിട്ട : സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലക ളിലും കടകളി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കാൻ കുടുംബശ്രീയും കിലയും നവം.19, 20 മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും

തിരു: സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യും കിലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്ത പുരം മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും. വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരാകണം;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരു: പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പള്ളി പറഞ്ഞു. പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്...തുട൪ന്ന് വായിക്കുക


ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.