Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കൊല്ലത്ത് കടല്‍ ക്ഷോഭം:ആറു വീടുകളില്‍ വെള്ളം കയറി വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണo പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

10/10/2019

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണ്. കണ്ണൂര്‍, കോട്ടയം, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളെ പി.എം.എസ്.എസ്.വൈ. സ്‌കീമില്‍ ഉള്‍പ്പെടുത്തണം. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന കൊല്ലം, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളെ കേന്ദ്ര സ്‌കീമില്‍ ഉള്‍പ്പെടുത്തി ട്രോമ കെയര്‍ ആരംഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ വച്ചു നടക്കുന്ന പതിമൂന്നാമത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സംസ്ഥാനം സമര്‍പ്പിക്കുന്ന പ്രൊപ്പോസല്‍ പരിഗണിച്ച് മുന്‍കൂര്‍ ധനസഹായം അനുവദിക്കുന്ന പഴയരീതി നിലനിര്‍ത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌പോര്‍ ട്‌സ് മെഡിസിന്‍ ഫാക്യുല്‍റ്റി ഉണ്ടാക്കേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീറി യാട്രിക് കെയര്‍ സെന്റര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് എന്‍.പി.എച്ച്.സി.ഇ.ഫണ്ടില്‍ നിന്നും ബാക്കി നില്‍ക്കുന്ന തുക കൂടി അനുവദിക്കണം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന ലെവല്‍ 3 വൈറോളജി ലാബിന് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം. ആലപ്പുഴയില്‍ ഒരു സ്വതന്ത്ര നാഷണല്‍ വൈറോളജി ലാബ് സ്ഥാപിക്കുന്നതിനും അനുമതി നല്‍കണം. പി.ജി. അലോട്ടുമെന്റുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം ഇടപെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതോടൊപ്പം സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിയ്ക്ക് കോവിഡ് ബാധിച്ചിട്ടില്ല - സൂപ്രണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണിയാപുരം കരിച്ചാറ സ്വദേശിനി വിജയമ്മ(51)യുടെ കോവിഡ് പരിശോധനാ ഫലം ഒരു തവണ പോലും പോസിറ്റീവായി ട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ:എം.എസ്.ഷർമ്മദ് അറിയിച്ചു. മോർച്ചറിയിൽ നിന്നും മൃത ദേഹം വിട്ടുകൊട...തുട൪ന്ന് വായിക്കുക


കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ടലിൽ അപേക്ഷിക്കാം

തൃശൂർ : കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ട ലിൽ അപേക്ഷിക്കാം. covid19 jagratha.kerala.nic.in എന്ന വെബ്സൈറ്റിൽആംബുലൻസ് മെനുവിൽ ആംബുലൻസ് റിക്വസ്റ്റ് ഓപ്ഷൻ നൽകാം. ഇതോടൊപ്പം രോഗിയുടെമൊബൈൽനമ്പറുംരോഗിയെ സഹായിക്കുന്ന വ്യക്തിയുടെ പേര...തുട൪ന്ന് വായിക്കുക


കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാകേന്ദ്രമൊരുങ്ങുന്നു

കൊണ്ടോട്ടി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളുംഒരുങ്ങുന്നു.എം.എല്‍.എയുടെആസ്തി വികസ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോ ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊ ബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാ കുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യവകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ ...തുട൪ന്ന് വായിക്കുക


ജീവനം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോ ഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ട ...തുട൪ന്ന് വായിക്കുക


ഹൃദയവാൽവ് ദാനത്തിലൂടെ ശ്രീകാന്തിന് ആഗ്രഹസാഫല്യം

തിരു: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയ വാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെഅവയവങ്ങൾമാത്രമേസംസ്ഥാന സർക്കാരിന്റെ അവ...തുട൪ന്ന് വായിക്കുക


കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

മാനന്തവാടി : ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രി...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ജില്ലാശുപത്രി: ഡോക്ടറെ കണ്ടവർ വിവരം അറിയിക്കണം

വടക്കാഞ്ചേരി: ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് രണ്ട്, നാല് എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ടവരായ രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ....തുട൪ന്ന് വായിക്കുക


മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാ ടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഓഗസ്റ്റ് ഏഴിന് റെഡ് അലര്‍ട്ട്

മലപ്പുറം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭി ക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രത്യേക ധനസഹായം

മലപ്പുറം : കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്ന് കോവിഡ്19 പ്രത്യേക ധനസഹായമായ ആയിരം രൂപ ലഭിക്കുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 15നകം എല്ലാ അംഗങ്ങളും നിര്‍മാണ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണ...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജൂലൈ 17 നും ,25 നും ഐ സി യുവില്‍ ജൂലൈ 25 നും പ്രസവ വാര്‍ഡില്‍ ഓഗസ്റ്റ് നാലിനും മെഡിക്കല്‍ വാര്‍ഡില്‍ ഓഗസ്റ്റ് ആറി നും പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍...തുട൪ന്ന് വായിക്കുക


കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

തിരു: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജ നപ്പെടുത്തുന്നതിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തി യാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 5,58,026 പേര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

വയനാട് : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരു ഷോത്ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.