Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സിന്ധുവിന്റെ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം: മുഖ്യമന്ത്രി

9/10/2019

തിരു: പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ സ്വർണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആർജിച്ചിരിക്കുന്നു. സിന്ധുവിന്റെ പോരാട്ടവീര്യത്തി നും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപ് നടന്ന രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വലിയ തോതിൽ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൺ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ സിന്ധു മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.

കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവൻ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. പി. വി. സിന്ധുവിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി കൈമാറി. കേരള ഒളിമ്പിക് അസോസിയേഷന്റെ ഓൺലൈൻ ചാനൽ സിന്ധു ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു.

കഠിനാധ്വാനം കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയ വ്യക്തിയാണ് സിന്ധുവെന്ന് മന്ത്രി പറഞ്ഞു. കേരളം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് തീം സോങ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റാൻ സിന്ധുവിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ശശിതരൂർ എം.പി, വി. എസ്.ശിവകുമാർ എം. എൽ. എ, സംസ്ഥാന കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ട്രഷറർ എം. ആർ. രഞ്ജിത്ത്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, കായികവകുപ്പ് ഡയറക്ടർ സഞ്ജയൻകുമാർ, കൗൺസിലർ ആയിഷ ബേക്കർ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് എന്നിവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020 തിരു;) ജില്ലയില്‍ പുതുതായി 586 പേര്‍ രോഗനിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020) തിരു; ജില്ലയില്‍ പുതുതായി 586 പേര്‍ രോഗ നിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു

തിരു: ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഖാലയ സ്വദേശികളും 52 അരുണാചല്‍ പ്രദേശ് സ്വദേശികളാണ്. ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ(27.05.20) ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(27/05/2020) ഇതുവരെ 128 പേര്‍ വന്നു. 71 പുരുഷന്മാരും 57 സ്ത്രീകളും. തമിഴ് നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് 7 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 22 .ഇതില്‍ 14 പേരെ വീട്ടില്‍ നിര...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

തിരു: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24പേര്‍ അടങ്ങുന്ന സംഘം ക...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളത്തിനായി ജൈവസമൃദ്ധി: പള്ളിച്ചല്‍ പഞ്ചായത്തില്‍ തുടക്കം

തിരു: സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിച്ചല്‍ പഞ്ചായത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര...തുട൪ന്ന് വായിക്കുക


അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

തിരു: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയു ണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാ ൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരമനയാറിന്റെ തീര ത...തുട൪ന്ന് വായിക്കുക


തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി

തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് (അതിജീവനകിറ്റ്)വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങ...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ആകെ എത്തിയത് 4,416 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ വന്നു. 2424 പുരു ഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4, രാജസ്ഥാൻ 2, തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധ സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കി ഇൻ ഹൗസ് ഡ്രഗ് ബാങ്ക്

തിരു: കോവിഡ് പരിശോധനാ ഉപകരണവും പ്രതിരോധ സാമഗ്രികളും കുറഞ്ഞ വിലയിൽ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴി വിൽക്കാൻ നടപടിയായി.ലോക്ക് ഡൗൺ ഇള വുകൾ വന്നതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും മറ്റും നിബന്ധനകൾക്കു വിധേയമായി പ്രവർ ത്തനം പുനരാരംഭിച്ചതോടെയാണ്...തുട൪ന്ന് വായിക്കുക


അമിത വില ഈടാക്കിയ ഇറച്ചി കടകൾക്കെതിരെ നടപടി

തിരു: അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചി കടകൾക്കെതിരെ കേസെടുത്ത തായി ജില്ലാ കളക്ടർ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം

തിരു: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പോലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുമാര്‍ക്കും ബാധകമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതുസംബ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.