Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

ആരോഗ്യം

കൂടുതല്‍ 

കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

9/10/2019

തിരു: തിരു.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭി ക്കുന്നതിന്റെ ഭാഗമായി 6 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി യതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അസോസിയേറ്റ് പ്രൊഫ സര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ ഡിയാക് സര്‍ജറി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയാക് അനസ്‌തേഷ്യ, പെര്‍ഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തിക വീതവും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന്റെ 2 തസ്തികകളുമാണ് സൃഷ്ടി ച്ചത്.

ഇതുകൂടാതെ എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നിന്നും പുനര്‍വിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് 1, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് 3, അസിസ്റ്റന്റ് പ്രൊഫസര്‍ കാര്‍ഡിയാക് അനസ്‌തേഷ്യ 1, അസിസ്റ്റന്റ് പ്രൊഫസര്‍ അനസ്‌തേഷ്യ 2 എന്നീ തസ്തികകള്‍ മെഡിക്കല്‍ വിദ്യാ ഭ്യാസ ഡയറക്ടര്‍ കണ്ടെത്തുന്നതാണ്.

സംസ്ഥാനത്ത് ഓരോ വര്‍ഷവും ജനിക്കുന്ന 5 ലക്ഷം കുട്ടികളില്‍ 4,000 പേര്‍ ജന്മനായുള്ള ഹൃദ്രോഗ ബാധിതരാണ്. ഇവരില്‍ ഏകദേശം 2,000 നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും കാര്യമായ രീതിയില്‍ രോഗമുള്ളതിനാല്‍ ഇവര്‍ക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആവശ്യമാണ്. നിലവില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മാത്ര മാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് തിരു.എസ്.എ.ടി. ആശു പത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാ ട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഇതിന് മുന്നോടിയായി കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടു ത്താന്‍ 13 തസ്തികകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നു. 2007ല്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സ്ഥാപിച്ചെങ്കിലും ഇത്രയും വര്‍ഷമായിട്ടും ഒരു പ്രൊഫസറും അസി സ്റ്റന്റ് പ്രൊഫസറും മാത്രമാണുണ്ടായിരുന്നത്. അതില്‍ പ്രൊഫസര്‍ വിരമിക്കുകയും ചെയ്തു. ജീവനക്കാരുടെ അഭാവം ചികിത്സിയ്‌ക്കെത്തുന്ന കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ പുതുതായി 13 തസ്തി കകള്‍ സൃഷ്ടിച്ചത്. കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കാനായി 6 കോടി രൂപയുടെ കാത്ത് ലാബ് സ്ഥാപിച്ചു. കൃത്യമായ ഹൃരോഗ നിര്‍ണയത്തിനായി 82 ലക്ഷം മുടക്കി എക്കോ കാര്‍ഡിയോഗ്രാഫി മെഷീനും നേരത്തെ സ്ഥാപിച്ചിരുന്നു.ഗര്‍ഭസ്ഥശിശുവിന്റെഹൃദ്രോഗം നിര്‍ണയിക്കാന്‍ പോലും ഇതിലൂടെ കഴിയുന്നു. നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് സജ്ജമാകുന്നതോടെ കുട്ടികളുടെ ഹൃദയസംബന്ധമായ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ എസ്.എ.ടി. ആശുപത്രിക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക


വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക


5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക


ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക


അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരു: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക


ശബരിമല: എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപ...തുട൪ന്ന് വായിക്കുക


ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി

തിരു: കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശങ്കപ്...തുട൪ന്ന് വായിക്കുക


മിഠായി പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരളസാമൂ ഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായ...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി

തിരു: ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃക യാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വ്യത്യ സ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍ വലിയവിജയം കൈവരിക്കും. ആരോഗ്യമുള്ള ജ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചീകരണത്തിന് പുത്തൻ ഉപകരണങ്ങളെത്തി

(ചിത്രം: ആശുപത്രി ശുചീകരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാങ്ങിയ പുതിയ ഉപകരണങ്ങൾ) തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ് എ ടിയിലെയും ശുചീകരണ പ്രവർത്ത നങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പുത്തൻ ഉപകരണങ്ങളെത്തി. സർക്കാർ ആശുപത്രി കൾ രോഗീ സൗഹൃദമാക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്ക പ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭി...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.