Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌.മണി അന്തരിച്ചു വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച്സംസാരിച്ചു പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

അറിയിപ്പുകള്‍

കൂടുതല്‍ 

ടിസിഎസ് ഐടി വിസ് 2019 കൊച്ചി എഡിഷന്‍ ഒക്‌ടോബര്‍ 23ന്

9/10/2019

കൊച്ചി: പ്രമുഖ ഐടി, കണ്‍സള്‍ട്ടിംഗ് സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രശ്‌നോത്തരിയായ ടിസിഎസ് ഐടി വിസ് 2019-ന്‍റെ കൊച്ചിഎഡിഷന്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 23-ന് കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും.

എട്ടു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സ്‌കൂളില്‍നിന്നും രണ്ട് പേര്‍ വീതമടങ്ങിയ പത്ത് ടീമുകള്‍ക്ക് വരെ പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ള സ്‌കൂളുകള്‍ ഒക്‌ടോബര്‍ 18-ന് മുമ്പായി ടിസിഎസ് ഐടി വിസ് കോര്‍ഡിനേറ്റര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടിസിഎസ് സെന്‍റര്‍ സെസ് യൂണിറ്റ്,ഇന്‍ഫോ പാര്‍ക്ക് പിഒ, കൊച്ചി - 682042 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ അയയ്ക്കണം. www.tcsitwiz.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. മത്സരസംബന്ധമായ കൂടുതല്‍ വിവര ങ്ങള്‍ അറിയുന്നതിന് 9745270029 എന്ന നമ്പരില്‍ വിളിക്കാം.

പ്രഥമിക ഘട്ടത്തിലെ എഴുത്ത് പരീക്ഷയില്‍ വിജയിക്കുന്ന ആറ് ടീമുകളെ പ്രാദേശിക ഫൈന ലിലേക്ക് തെരഞ്ഞെടുക്കും. ഒരേ സ്‌കൂളില്‍നിന്നും ഒന്നിലധികം ടീമുകള്‍ തെരഞ്ഞെടുക്കപ്പെ ട്ടാല്‍ പ്രഥമികഘട്ടത്തില്‍ ഏറ്റവുമധികം സ്‌കോര്‍ നേടുന്ന ടീമിനെയായിരിക്കും ഫൈനലില്‍ ഉള്‍പ്പെടുത്തുക. കൊച്ചി എഡിഷന്‍ ഫൈനല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഡിസംബറില്‍ മുംബൈയില്‍ നടക്കുന്ന ദേശീയ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം.

കൊച്ചി എഡിഷന്‍ ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമിന് 60,000 രൂപയുടെ സമ്മാന വൗച്ചറുകളും റണ്ണേഴ്‌സ് അപ്പിന് 40,000 രൂപയുടെ വൗച്ചറുകളും ലഭിക്കും. കൂടാതെ ട്രോഫിയും മെഡലുകളുമുണ്ട്. ഫൈനലിലെത്തിയ മറ്റ് നാല് ടീമുകള്‍ക്കും 5,000 രൂപയുടെ വൗച്ചറുകളും സമ്മാനമായി ലഭിക്കും.

മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ട്വിറ്റര്‍ കോണ്ടസ്റ്റില്‍ വിജയികളാകുന്നവര്‍ക്ക് ട്രൈറ്റന്‍ ബോട്ടിലുകള്‍ സമ്മാനമായി ലഭിക്കും. ഇന്‍സ്റ്റാഗ്രം കോണ്ടസ്റ്റില്‍ വിജയികളാകുന്നവര്‍ക്ക് 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.

വിവിധ രംഗങ്ങളിലെ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം, ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ, ബയോമെട്രിക്‌സ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ്,വെബ്‌സൈറ്റുകള്‍,വെബ്,വിദ്യാഭ്യാസം,വിനോദം, പുസ്തകങ്ങള്‍, മ്യൂസിക്, സിനിമകള്‍, ബാങ്കിംഗ്, പരസ്യം, സ്‌പോര്‍ട്‌സ്, ഗെയിംമിംഗ് സോഷ്യല്‍ മീഡിയ, മൊബൈല്‍ തുടങ്ങി ഐടിക്ക് പ്രാധാന്യമുള്ള മേഖലകള്‍, ഐടി പേഴ്‌സണാലിറ്റീസ്, ഐടി ബ്രാന്‍ഡപകള്‍, കമ്മ്യൂണിക്കേഷന്‍ കമ്പനികള്‍, സോഫ്റ്റ്‌വെയര്‍ ഉത്പന്നങ്ങളും ബ്രാന്‍ഡു കളും, ഐടി ചരിത്രം, തുടങ്ങിയ മേഖലകളില്‍ നിന്നാകും ടിസിഎസ് ഐടി വിസ് 2019 ലെ ചോദ്യങ്ങള്‍.

കൊച്ചിക്കുപുറമെ അഹമ്മദാബാദ്, ബെംഗളുരു, ഭുവനേശ്വര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാ ബാദ്, ഇന്‍ഡോര്‍, കൊല്‍ക്കൊത്ത, മുംബൈ, നാഗ്പുര്‍, പൂന എന്നിങ്ങനെ 11 പ്രാദേശിക കേന്ദ്ര ങ്ങളില്‍ കൂടി ടിസിഎസ് ഐടി വിസ് 2019 സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്ത്രീസുരക്ഷ-ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം :കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ ക്കാര്‍,അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധ മായും രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പത്തോ അ...തുട൪ന്ന് വായിക്കുക


അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദ്വിദിന സാങ്കേതിക ശില്‍പ്പശാല

വയനാട് : ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വിപുലീകരണം, ആധുനിക വല്‍ക്കരണം, വൈ വിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും വേണ്ടി വൈത്തിരി താലൂക്ക് വ്യവസായ ഓഫീ സിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രത്യേക പദ്ധതി

പത്തനംതിട്ട : പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ ക്കാര്‍ ഉത്തരവ്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെ യുള്ള ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം : മന്ത്രി എ.സി മൊയ്തീന്‍

വയനാട് : പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാ നതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്...തുട൪ന്ന് വായിക്കുക


വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമന്‍

കോട്ടയം: വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരി ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ്മ പരിപാടികളുടെ ജ...തുട൪ന്ന് വായിക്കുക


ലോക വനിതാ ദിനം മലപ്പുറം ജില്ലയില്‍ വിപുലമായി ആഘോഷിക്കും:പത്ത് വനിതകളെആദരിക്കുo

മലപ്പുറം : ലോക വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ആലോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കൂളായി പരീക്ഷയെഴുതാന്‍ കൂട്ടായി കുടുംബശ്രീ

കോട്ടയം : മാനസിക സമ്മര്‍ദ്ദമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ എഴുതാന്‍വിദ്യാര്‍ ഥികള്‍ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ കൂള്‍ എക്‌സാം കൗണ്‍സിലിംഗ് പരിപാടി. സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് ആവശ്യമായ വിദ്യാ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

വയനാട് ;സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വൈത്തിരി റിസോര്‍ട്ടില്‍ ഉദ്ഘാടനം...തുട൪ന്ന് വായിക്കുക


പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

കോഴിക്കോട് : സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പുമന്ത്രിഎം.എം.മണിഅറിയിച്ചു. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാല...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട് : സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മിഷന്‍ തെളിനീര്‍ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്...തുട൪ന്ന് വായിക്കുക


ചേനോളി എ.എം.എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂമും ജൈവ വൈവിധ്യ പാര്‍ക്കും മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചേനോളി എ.എം.എല്‍. പി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റേയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റേയും ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്

തിരു: അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി നിര്‍മാണോദ്ഘാടനം

പുനലൂര്‍: റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും ഭവന രഹിതരുമായ ശ്രീലങ്കന്‍ റീപ്പാട്രിയേറ്റ് തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയുടെ നിര്‍മാണോ ദ്ഘാടനം 19-02-2020) നടക്കും. വൈകിട്ട് നാലു മണിക്ക് കുളത്തൂപ്പുഴ കൂവക്കാട് ആര്‍...തുട൪ന്ന് വായിക്കുക


കയർ വ്യവസായം സൂര്യോദയ വ്യവസായമാണെന്നു മന്ത്രി തോമസ് ഐസക്

ആലപ്പുഴ:സംസ്ഥാന കയർ വികസന വകുപ്പ് കയർ മേഖലയുടെ രണ്ടാം പുനഃസംഘടന ലക്ഷ്യ മിട്ടു ഉദിച്ചുയർന്ന കയർ വ്യവസായം- എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം കയർ മേഖലക്കായി 400 കോടി ചിലവഴിക്കു മെന്നും അദ്ദേഹം പറഞ്ഞ...തുട൪ന്ന് വായിക്കുക


അങ്കണവാടിക്ക് സൗജന്യമായി ഭൂമി ദാനം ചെയ്ത് മുന്‍ അധ്യാപകന്‍

കൊടുമണ്‍ : ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ച 110-ാം നമ്പര്‍ അംഗന്‍വാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. പ്രവര്‍ത്തനംതുടങ്ങി ആറു വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രതിസന്ധികളുമായി നീങ്ങിയ അങ്കണവാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.