Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സര്‍വയ്‌വര്‍ ഓഫ് സെക്‌സ്വല്‍ ഒഫന്‍സസ് 2019: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

9/10/2019

തിരു: മനുഷ്യ വംശത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യം ലൈംഗിക അതിക്രമങ്ങളാണ്. ഈ ദുരനുഭവത്തിലൂടെ കടന്നു പോകുന്നവക്ക് ജീവിതകാലം മുഴുവന്‍ മനോവിഷമം ഉണ്ടാക്കുന്നനീച വും നിന്ന്യവുമായ ഒരു പ്രവൃത്തിയായാണ് ഇതിനെ എക്കാലവും കണക്കാക്കിയിട്ടുളളത്. ഇരയാ ക്കപ്പെടുന്നവരില്‍ 99 ശതമാനത്തിലധികയും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന്റെ ഗൗരവും വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഈയൊരു കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാത്ത വിധം അമര്‍ച്ച ചെയ്യേണ്ടതും ഇരയാക്കപ്പെടുന്നവര്‍ക്ക് സമഗ്രമായ നീതി ഉറപ്പാക്കേണ്ടതും രാജ്യത്തിന്റെ ഉത്തവാദിത്വമാണ്. ശരിയായ രീതിയിലുളള മെഡിക്കോ ലീഗല്‍ പരിശോധനകള്‍ നടത്തി തെളി വുകള്‍ ശേഖരിക്കുന്നതിലൂടെ മാത്രമേ കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താന്‍ കഴി യുകയൂളളൂ. അതോടൊപ്പം പ്രധാന്യമുളളതാണ് അതിജീവിതര്‍ക്ക് ശാരീരികവുംമാനസികവുമായ വൈദ്യസഹായം ഉറപ്പുവരുത്തുകയും നഷ്ടപരിഹാരമുള്‍പ്പെടെയുളള പുനഃരധിവാസം ഉറപ്പാക്കുക യും ചെയ്യുക എന്നത്. മാറിയ ലോകത്ത് സമഗ്രമായ പരിചരണവും സുരക്ഷയും അതിജീവിതര്‍ ക്ക് നല്‍കുന്നതിനാകണം പ്രഥമ പരിഗണന എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ലൈംഗിക അതിക്രമങ്ങളിലെ അതിജീവിതര്‍ ഭൂരിഭാഗവും നിയമ നിയമപാലന സംവിധാനവു മായി ബന്ധപ്പെടുന്നതിന്റെ ആദ്യ സമ്പര്‍ക്കബിന്ദു പലപ്പോഴും ആശുപത്രികള്‍ ആയിരിക്കും. പരിചരണവും തെളിവു ശേഖരണവും തുടങ്ങുന്നത് ഭൂരിഭാഗം കേസുകളിലും ആശുപത്രികളില്‍ നിന്നാണെന്നത് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ട് തെളിവു ശേഖരണത്തെയും സമഗ്ര പരിചരണത്തെയും സംബന്ധിച്ച് വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്വമാണ്. ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് കേരള സര്‍ക്കാര്‍ പുതിയ കേരള മെഡി ക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സര്‍വയ്‌വര്‍ ഓഫ് സെക്‌സ്വല്‍ ഒഫന്‍സസ് 2019 പുറത്തിറ ക്കുന്നത്.

ലോഗാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാരും ഇതു സംബന്ധമായി പുറത്തിറക്കിയ മാര്‍ഗരേഖ കള്‍ക്ക് അനുസൃതമായാണ് 2015 ല്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു മാര്‍ഗരേഖപുറത്തി റക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടു വിച്ച ചില നിര്‍ദ്ദേശങ്ങളുടെയും നിയമത്തില്‍ വരുത്തിയ ഭേദഗതികളുടെയും അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കേണ്ടത് ആവശ്യമായിവന്നു. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് 100 ശതമാനവും അനുസൃതമായിത്തന്നെയാണ് ഇതിലെ വ്യവസ്ഥകള്‍ എല്ലാം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

ലിംഗനീതിയുമായി ബന്ധപ്പെട്ട് ഒരു പിഴയും ഉണ്ടാകരുതെന്നുളള നിഷ്‌കര്‍ഷയിന്‍മേല്‍ രാജ്യത്തെ വിവിധ വനിതാ സംഘടനയുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. തെളിവുശേഖരണം ഫലപ്രദമായി നടത്തുന്നതിന് അതു മായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നും ഉളള വിദഗ്ദധര്‍ പലവട്ടം നടത്തിയ ചര്‍ച്ചകളും ഈ പ്രോട്ടോക്കോള്‍ രൂപീകരിക്കുന്നതിന് അടിസ്ഥാനമായിട്ടുണ്ട്.

ഈ പ്രോട്ടോക്കോളിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏറ്റവുമധികം ഉന്നല്‍നല്‍കുന്നത് അതിജീവിതര്‍ക്ക് ആശ്വാസം നല്‍കുന്നതിന് തന്നെയാണ്. ആശുപത്രികളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനെ സംബന്ധി ച്ചും സര്‍വ്വോപരി അതിജീവിതര്‍ക്ക് സ്വകാര്യതയും സംരക്ഷണവും ആശ്വാസവും ഉറപ്പാക്കുന്നതി നെ സംബന്ധിച്ചും ഉളള വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങ ളെല്ലാം യാതൊരു വീഴ്ചയും വരാതെ നടപ്പാക്കാനുളള ചുമതല ആശുപത്രി മേലധികാരിക്കാണ് നല്‍കിയിരിക്കുന്നത്. അതിജീവിതരോട് സഹാനുഭൂതിയോടെ ഇടപെടുന്നതിനെ സംബന്ധിച്ചും സ്‌നേഹപൂര്‍ണമായ പരിചരണം നല്‍കുന്നതിനെ സംബന്ധിച്ചും ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍ പ്പടെ എല്ലാ ജീവനക്കാര്‍ക്കും വ്യക്തമായ അവബോധം നല്‍കാനുളള ചുമതലയും ആശുപത്രി മേലധികാരിക്കു തന്നെയായിരിക്കും.

സമഗ്രമായ മെഡിക്കോ ലീഗല്‍ പരിശോധനയും തെളിവുശേഖരണവും, അതിജീവിതരുടെബുദ്ധി മുട്ട് പരമാവധി കുറച്ച്, എങ്ങിനെ നടത്തണമെന്നതിനെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശ ങ്ങള്‍ ഈ പ്രോട്ടോക്കോളില്‍ നല്‍കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ വിശദമായ പരി ശോധനകള്‍ പലപ്പോഴും അതിജീവിതര്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നത് പലപ്പോ ഴും ഉയര്‍ന്നു വരുന്നൊരു പരാതിയാണ്. വലിയൊരു ഭാഗം കേസുകളും അതിക്രമം നടന്ന് ഒരാഴ്ച യിലധികം പിന്നിട്ട ശേഷമാണ് പരിശോധനക്കെത്തുന്നത് എന്നതിനാല്‍ സമ്പൂര്‍ണ പരിശോധന അതിജീവിതരെ സംബന്ധിച്ച് ദുസഹമായ ഒരനുഭവമായിമാറാറുണ്ട്. മുതിര്‍ന്ന അതിജീവിതരില്‍ യാതൊരുവിധ തെളിവുകളും കിട്ടാന്‍ സാധ്യതയില്ലാത്ത അവസരങ്ങളില്‍ അതിക്രമത്തിന്റെ സ്വ ഭാവത്തിനനുസരിച്ചുളള പരിശോധനകളും തെളിവുശേരണവും മാത്രം നടത്തി സമ്പൂര്‍ണപരിശോ ധനയുടെ ബുദ്ധിമുട്ടുകളില്‍ നിന്നും അതിജീവിതരെ മുക്തരാക്കുക എന്ന വിപ്ലവകരമായ ഒരു ചുവടുവയ്പാണ് ഈ പ്രോട്ടോക്കോള്‍ മുന്നോട്ടു വയ്ക്കുന്നത്. തല്‍സമയചികിത്സ മാത്രമല്ല, തുടര്‍ ചികിത്സക്കും വ്യക്തമായ മാര്‍ഗ്ഗ രേഖ നിര്‍ദ്ദേശിക്കുന്നതിലൂടെ അതിജീവിതരുടെ ശാരീരികവും മാനസികവുമായ പൂര്‍ണ്ണ പുനരധിവാസത്തിനും പ്രോട്ടോക്കോള്‍ ഊന്നല്‍ നല്‍കുന്നു.

സമ്പൂര്‍ണ പരിശോധന ആവശ്യമായ സാഹചര്യങ്ങളിലേക്കു ചുരുക്കുമ്പോഴും ഏതെങ്കിലും വിധ ത്തിലുളള തെളിവു ലഭിക്കാന്‍ സാധ്യതയുളളിടത്ത് വിട്ടുവീഴ്ച കുടാതെ പരിശോധന നടത്തണം എന്നും പ്രോട്ടോക്കോള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസന്വേഷണത്തിനും വിചാരണ സമയത്തും കേസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളള ഒരു നിര്‍ദ്ദേശവും ഈ പ്രോട്ടോകോളില്‍ ഇല്ല എന്നറുപ്പാണ്. ശാസ്ത്രീയ പരമായ തെളിവു ശേഖരണത്തിനും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുളള വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്തിരി ക്കുന്ന ടഅഎഋ ഗകഠ ഇന്നു ലോകത്തെവിടെയും ലഭിക്കുന്നവയേക്കാളും മെച്ചപ്പെട്ടതാണെന്ന് നിസംശയം പറയാം. തെളിവുശേഖരണ ഘട്ടങ്ങളുടെ പുനഃക്രമീകരണത്തിലൂടെയും അവയുടെ ശേഖരണം മുതല്‍ പരിശോധന വരെയുളള ഘട്ടങ്ങള്‍ സുരക്ഷിതമായും ചിലവുകുറഞ്ഞ രീതി യിലും നടത്തുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചതിലൂടെയും കുറ്റമറ്റ ഒരു സംവിധാനം ഒരുക്കാനായിട്ടുണ്ട്. അനുബന്ധ പരിശോധനകള്‍ ക്രോഡീകരിച്ചും പരിശോധനാഫല രൂപീകരണ ത്തിന് വ്യക്തമായവ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചും,പരിശോധനാ രേഖകള്‍ കൈമാറുന്നതിനുംസൂക്ഷി ക്കുന്നതിനും ഉളള വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചും കുറ്റമറ്റ രീതിയില്‍ പരിശോ ധനകള്‍ സാധ്യമാക്കാന്‍ വേണ്ടതെല്ലാം ഈ പ്രോട്ടോക്കോളിന്റെ ഒന്നാം ഭാഗത്തിലുണ്ട്. രണ്ടാം ഭാഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയും പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെയും, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പോക്‌സോനിയമത്തിലെ 39 -ാം വകുപ്പു പ്രകാരം പുറത്തിറക്കിയ മാര്‍ഗ രേഖകളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊളളിച്ചുട്ടുണ്ട്. ലൈംഗീക അതിക്രമങ്ങള്‍കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള നിയമങ്ങളും സുപ്രിംകോട തിയുടെ ഇതുസംബന്ധമായി നിര്‍ദ്ദേശങ്ങളുമാണ് മൂന്നാം ഭാഗത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. പരിശോധനാറിപ്പോര്‍ട്ടിന്റെ മാതൃകയാണ് നാലാം ഭാഗത്തിലുളളത്.

അതിജീവിതര്‍ക്കും, നിയമ - നീതി പാലന വിഭാഗത്തിലുളളവര്‍ക്കും മാത്രമല്ല, പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ഏറ്റവും ഉപകാരപ്രദമാകുന്ന തരത്തിലാണ് റിപ്പാര്‍ട്ട് മാതൃക തയ്യാറാക്കിയിട്ടുളളത്. പരിശോധനകള്‍ എങ്ങിനെ നടത്തണമെന്നും എങ്ങിനെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും, നിയമപരമായി ഡോക്ടര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും തുടങ്ങീ പ്രസക്തമായ എല്ലാ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഓരോ പേജിലും പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍തൊട്ട് ഇടത്തേ പേജില്‍ അതു സംബന്ധമായ എല്ലാ നിര്‍ദ്ദേശങ്ങളും വരുന്ന രീതിയിലാണ് റിപ്പോര്‍ട്ട് മാതൃക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ലോകത്താദ്യമായിട്ടായിരിക്കും ഒരു മെഡിക്കോലീഗല്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നൂതനാശയ പ്രയോഗിക്കപ്പെടുന്നത്. പ്രാഥമിക റിപ്പോര്‍ട്ടിലെ പേജുകളുടെ എണ്ണം പത്തില്‍ നിന്നും അഞ്ചായി ചുരുക്കാനും ഇതുമൂലം സാധിച്ചു. ഡോക്ടര്‍മാര്‍ക്കു മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കും ഈ പരിഷ്‌കാരം അങ്ങേയറ്റം സഹായകമായിരിക്കും.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഫോറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഗുജ്‌റാള്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, ജോ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരായ ഡോ. ശ്രീകുമാരി, ഡോ. അജയകുമാര്‍ എന്നിവര്‍ സന്നിഹിതരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അരൂര്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പള്ളിപ്പുറം എന്‍.എസ്.എസ് കോളേജിലെ രണ്ട് സ്‌ട്രോങ്ങ് റൂമുകളി ലായി സൂക്ഷിച്ചിരിക്കുന്ന 183 വോട്ടിംഗ് യന്ത്രങ്ങളില്‍ 1 മുതല്‍ 102 വരെയുള്ള ...തുട൪ന്ന് വായിക്കുക


ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരുണ്ടാകില്ല ഇനി കൊല്ലം ജില്ലയില്‍

കൊല്ലം: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരുണ്ടാകില്ല ഇനി കൊല്ലം ജില്ലയില്‍. സമസ്തമേഖല കളേയും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടം മുതല്‍ തങ്കശ്ശേരി വരെയുള്ള തീരദേശത്തു താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈസന...തുട൪ന്ന് വായിക്കുക


ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആയുഷ്മാന്‍ ഖുറാനയെ ടൈറ്റന്‍ ഐവെ യര്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ടൈറ്റന്‍ ഫ്രെയിംസ്, സണ്‍ഗ്ലാസസ്, ലെന്‍സ് എന്നിവയുടെ ഇനി മുതലുള്ള പ്രചാരണത്തില്‍ ആയുഷ്മാന്‍ ഖുറാന ഭാഗമാകും. ആറു വയസ് മുതല്‍ അ...തുട൪ന്ന് വായിക്കുക


ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി

കൊച്ചി: ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അല ക്സാണ്ടറും രാജ്ഞി മാക്സിമയും സംഘവുമായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാറില്‍ കൂ...തുട൪ന്ന് വായിക്കുക


സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് കർഷകർക്കും, കർഷകത്തൊഴിലാളികൾക്കും അവസരം

തൃശൂർ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷികയന്ത്രവൽക്കര ണ ഉപപദ്ധതിയിലൂടെ കാടുവെട്ടു യന്ത്രം മുതൽ കൊയ്ത്തു മെതിയന്ത്രം വരെയുളള കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കർഷകർക്കും, ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തുന്നു

കണ്ണൂര്‍ ഡി.പി.ഡി.ഓ ഓഫീസിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. ഡി.പിഡിഓ യില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡിഫന്‍സ് പെന്‍ ഷനോ ഫ...തുട൪ന്ന് വായിക്കുക


സ്മാർട്ടായി മോട്ടോർ വാഹന വകുപ്പ്: നിയമലംഘകരെ പിടികൂടാൻ ഇനി സ്മാർട്ട് എൻഫോഴ്സ്മെന്റും

തൃശൂർ പുതുക്കിയ മോട്ടോർ വാഹനനിയമം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ സ്മാർട്ട് ആകാൻ തയ്യാറെടുത്ത് മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്മാർട്ട് എൻഫോഴ്സ്മെന്റ് രൂപീകരിച്ചാണ് മോട്ടോർവാഹന വകുപ്പ് ഈ നേട്ടത്തി ലേയ്ക്ക് ...തുട൪ന്ന് വായിക്കുക


സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന്

തിരു: കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി 22ന് രാവിലെ 11ന് കോഴി ക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കു ന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സേവനാ...തുട൪ന്ന് വായിക്കുക


നിറമരുതൂരിലും താനാളൂരിലും ഇനി പൂര്‍ണമായും വൈദ്യുത വിളക്കുകള്‍

തിരു:ഗ്രാമങ്ങളെ വെളിച്ചത്തിന്റെ നിറവിലെത്തിക്കുകയെന്ന ലക്ഷ്യവുമായി നിറമരുതൂര്‍-താനാളൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്നു. മൂന്നര കോടി രൂപ ചെല വിലാണ് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുകയെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പ...തുട൪ന്ന് വായിക്കുക


ജല അതോറിട്ടി 25 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

തിരു: സംസ്ഥാനത്ത് ജല അതോറിട്ടി നൽകുന്ന ശുദ്ധജല കണക്ഷനുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 80,894 പുതിയ കണക്ഷനുകൾകൂടി നൽകിയാണ് ഈ ലക്ഷ്യം ജല അതോറിട്ടി കൈവരിച്ചത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷത യിൽ ചേമ്പറിൽ ചേർന്ന പദ്ധതിക...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ അന്തിമ വോട്ടർപട്ടിക തയാറായി

തിരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളിൽ സപ്ലിമെൻററി പട്ടികയുൾപ്പെ ടെയുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 2019 ജനു വരിയിലെ വോട്ടർപട്ടികയാണ് തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതിര ഞ...തുട൪ന്ന് വായിക്കുക


ശാസ്ത്രോത്സവം പൂര്‍ണമായും ഓണ്‍ലൈനാക്കി കൈറ്റ്

തിരു: ഈ വര്‍ഷം മുതല്‍ പുതുക്കിയ മാന്വല്‍ അനുസരിച്ച് നടത്തുന്ന സ്കൂള്‍ ശാസ്ത്രോത്സവ നട ത്തിപ്പിന് സബ് ജില്ലാതലം മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ശാസ്ത്രോത്സവത്...തുട൪ന്ന് വായിക്കുക


സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇനി പ്രസവ അവധി ആനുകൂല്യം

തിരു: ചരിത്രം കുറിച്ച വിവിധ പദ്ധതികൾ നടപ്പാക്കി വരുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർ ത്തന വഴിയിൽ കേരളത്തിലെ തൊഴിലാളി പക്ഷത്തിന് ഗുണകരമായ ഒരു പൊൻതൂവൽ കൂടി. സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ...തുട൪ന്ന് വായിക്കുക


പ്ലേറ്റിന്റെ പകുതി പച്ചക്കറികളും, പഴങ്ങളും ഐ.എം.എ. ലോക ഭക്ഷ്യദിന നയം രൂപീകരിച്ചു

തിരു: ഭക്ഷണം കഴിക്കുമ്പോഴൊക്കെ പ്ലേറ്റിന്റെ പകുതി പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും കൊണ്ട് നിറക്കണമെന്ന് ഐ.എം.എ. വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്തു. ലോക ഭക്ഷ്യദിനത്തോട് അനു ബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച നയരേഖ ശില്‍പശാലയുടേതാണ് തീരുമ...തുട൪ന്ന് വായിക്കുക


നഴ്‌സുമാര്‍ക്ക് അയര്‍ലാന്റില്‍ തൊഴിലവസരം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അയര്‍ലാന്റ് അംബാസഡറുമായി ചര്‍ച്ച നടത്തി

തിരു: കേരളത്തിലെ നഴ്‌സുമാര്‍ക്ക് അയര്‍ലാന്റില്‍ മികച്ച തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗ മായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും അയര്‍ലാന്റ് ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.