Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

കായികം

കൂടുതല്‍ 

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം

1/10/2019

തിരു: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം. 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്. ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളോടെ ഫിറ്റ്‌നസ്സ് സെന്റര്‍ ഒരുക്കിയിരിക്കുന്നു.

ഷൂട്ടിംഗ് റേഞ്ച് സ്റ്റേഡിയത്തിലെ സബ്‌സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് 354 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഫിറ്റ്‌നസ്സ് സെന്റര്‍. അത്യാധുനിക കാര്‍ഡിയോ ഉപകരണങ്ങളും പിന്‍ലോ ഡഡ്, പ്ലേറ്റ് ലോഡഡ് ഉപകരണങ്ങളുo ഇവിടെ സജ്ജമാണ്. കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തില്‍ നിര്‍മിച്ച ഫിറ്റ്‌നസ്സ് സെന്ററിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ കോ-ഓപ്പ റേറ്റീവ് സൊസൈറ്റിക്കും ഫിറ്റ്‌നസ്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ചുമതല എസ് ആന്റ് റ്റി വെല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനുമായിരുന്നു.

പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഫിറ്റ്‌നസ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുo. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തി നൊപ്പം വകുപ്പ് നടപ്പാക്കിയ വിവിധ പരശീലന പദ്ധതികള്‍ക്ക് സഹായകമാകുന്നതാണ് ഫിറ്റ്‌നസ്സ് സെന്ററുകള്‍. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുക, ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

തിരു.ജില്ലയില്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും ജിമ്മിജോര്‍ജ് ഇന്റോര്‍ സ്‌റ്റേഡിയത്തിലും സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം പീരപ്പന്‍കോട് അക്വാട്ടി ക്ക് കോംപ്ലക്‌സിലും മൈലം ജി വി രാജ സ്‌പോര്‍ട്‌സ് സകൂളിലും ഫിറ്റ്‌നസ്സ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കായികവകുപ്പിന്റെ ഫിറ്റ്‌നസ്സ് സെന്ററുകള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയിലാണുള്ളത്.

35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ചിനെ അക്കാദമിയായി ഉയര്‍ത്തു ന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണയായിട്ടുണ്ട്. അതിന്റെ ഭാഗമായികൂടി യാണ് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും അനുബന്ധ പ്രവൃത്തികളും കായിക വകുപ്പ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം കായികമേഖലയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുകയും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. മുഴുവന്‍ ജില്ലകളിലും സിന്തറ്റിക്ക് ട്രാക്കുകള്‍ ഉള്‍ പ്പടെ അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടകളെ കണ്ടെത്തി വിദഗ്ദ പരിശീലനം നല്‍കുന്നതിന് ഗ്രാസ്റൂട്ട്ലവല്‍ പരിശീലന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ

പൊന്നാനി : മലബാറിലെ ഏറ്റവും വലിയ അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ യാഥാർഥ്യമാവുന്നു. 14.2 കോടിയുടെ പദ്ധതിക്ക് കിഫ്ബി പച്ചക്കൊടി വീശി. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതി അനുവദിച്ചത്‌. ഈശ്വരമം...തുട൪ന്ന് വായിക്കുക


ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ

നൗകാമ്പ്‌ :ബാഴ്‌സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന്‌ സ്‌പാനിഷ്‌ റേഡിയോ സ്‌റ്റേഷൻ കദെന സെർ. അടുത്ത വർഷമാണ്‌ കരാർ അവസാനിക്കുന്നത്‌. 2017ൽ ഒപ്പുവച്ച കരാറാണിത്‌. ക്ലബ്‌ മാനേജ്‌മെന്റുമായി മെസി രസത്തിലല്ല. പരിശീലകൻ ഏണസ്‌റ്റോ വാൽവെർദെയെ പ...തുട൪ന്ന് വായിക്കുക


അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌

മിലാൻ : റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌. കരാർ സംബന്ധിച്ച്‌ ഇരുടീമുകളും ധാരണയിലായി. കഴിഞ്ഞ രണ്ട്‌ സീസണുകളിലും വായ്‌പ അടിസ്ഥാന ത്തിൽ ഹക്കീമിയെ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ നൽകിയിരുന്നു റയൽ. ഡോർട്ട്‌മുണ്ടിനായുള്ള മികച്ച പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക


ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു

ലണ്ടൻ : ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു. ഇംഗ്ലണ്ടിലെ 19–-ാം ദേശീയ കിരീടം. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ്‌ യുർഗൻ ക്ലോപും കൂട്ടരും ഇംഗ്ലണ്ട്‌ വാണത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും (5 കളികൾ) റെക്കോഡ്‌ പഴങ്കഥയായി....തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് ...തുട൪ന്ന് വായിക്കുക


പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം

മലപ്പുറം : പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം. ഗോകുലം കേരള എഫ്‌‌സിയുടെ മുൻകൈയിലാണ്‌ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ മൂന്ന്‌ ഫുട്‌ബോൾ കളിക്കാരായ സഹോദരaങ്ങൾക്ക്‌ വീടൊരുങ്ങിയത്‌. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സ...തുട൪ന്ന് വായിക്കുക


വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിന്റെ മുഖ്യ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ). പ്രതിവർഷം 440 കോടി രൂപയ്‌ക്കാണ്‌ കരാർ. അഞ്ചുവർഷത്തെ കരാർ 2022 വരെയുണ്ട്‌. ചൈനീസ്‌ കമ്...തുട൪ന്ന് വായിക്കുക


ഐ എം വിജയന്‌ പത്മശ്രീ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കേരളത്തിന്റെ പ്രിയ ഫുട്‌ബോൾതാരം ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന വിജയൻ ഫുട്‌ബോളിനായി സമർപ്പിച്ച ജീവിതം വിലയിരുത്തിയാണ്‌ ശുപാർശ. 2003ൽ അർജുന അവാർഡ്‌ ലഭിച്ചിട്ടുണ്ട...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു

തിരു: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളി നെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ

അലിയാൻസ്‌ അരീന: ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ. സെമിയിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ വീഴ്‌ത്തി (2–-1). ഇവാൻ പെരിസിച്ചും റോബർട്ട്‌ ലെവൻഡോവ്‌സ്‌കി യുമാണ്‌ ബയേണിന്റെ ഗോളുകൾ നേടിയത്‌. ജൂലൈ നാലിന്‌ നടക്കുന്ന ഫൈനലിൽ ബയേർ ലെവർകൂസനാണ്‌ ബയ...തുട൪ന്ന് വായിക്കുക


ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലിറ്റ്‌ ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്‌. നിരോധിത മരുന്നു കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ 800 മീറ്റർ ഏഷ്യൻ ചാമ്പ്യന്‌ വിലക്കേർപ്പെ ടുത്തിയത്‌. ലോക അത്‌ലറ്റിക്‌ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.2023 മെയ്‌വരെ ഗോമ...തുട൪ന്ന് വായിക്കുക


കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം:കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കൊച്ചി: കേരള ബ്ലാസ്‌റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടിഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം

ലണ്ടൻ : പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം. ആറാം റൗണ്ട്‌ പരിശോധനയിൽ ആരും പോസിറ്റീവല്ല. 1195 കളിക്കാരെയും ഒഫീഷ്യ ലു കളെയുമാണ്‌ പരിശോധിച്ചത്‌.മൊത്തം 6274 പരിശോധനകളിൽ 13 പേർ മാത്രമാണ്‌ പോസിറ്റീ വായത്‌. അവരെല്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുo

ലണ്ടൻ : ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ ആലോചിക്കുന്നു.ടെസ്‌റ്റ്‌ മത്സരങ്ങളിലാണ്‌ ഈപരിഗണന. അഞ്ചുദിവസത്തെ മത്സരങ്ങൾക്കിടെ കളിക്കാർക്ക്‌ കോവിഡ്‌ ബാധിച്ചാൽ പക രക്കാരെ ഇറക്കാനാകും. പന്തേറിൽ പര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.