Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

കാര്ഷികം

കൂടുതല്‍ 

ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പ് ഫയൽ അദാലത്ത് നടത്തും : -മന്ത്രി വി.എസ്.സുനിൽകുമാർ

1/10/2019

തിരു : കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്ഒക്ടോബർ രണ്ടിന് ഫയൽ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായിരിക്കും ഫയൽ അദാലത്ത്. രാവിലെ 10.30 മുതൽ ഒരുമണി വരെ ഫിസിക്കൽ ഫയലുകളും 2.15 മുതൽ അഞ്ച് വരെ ഇ-ഫയലുകളും കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ പരിഗണിക്കും. കാർഷികോത്പാദന കമ്മിഷണർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.

ഈ മാസം 31 ന് മുമ്പ് കോടതിനടപടിയും മറ്റുമായി ബന്ധപ്പെട്ടതൊഴികെയുള്ള കെട്ടിക്കിടക്കുന്ന എൺപത് ശതമാനം ഫയലുകളും തീർപ്പാക്കുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്ക് മുൻഗണന നൽകിയാവും തീർപ്പാക്കൽ. പെൻ ഷൻ കേസുകൾ, പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ എന്നിവയ്ക്കും പ്രത്യേക പ്രാധാ ന്യം നൽകും. മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ കണക്ക് തീർപ്പാക്കൽപ്രത്യേകം വിലയിരുത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഗസ്റ്റ് മുതൽ ഫയൽ തീർപ്പാക്കലിന് തീവ്ര യജ്ഞപരിപാടികൾ തീർപ്പാക്കിവരികയാണ്. 2020 മാർച്ച് 31നകം വകുപ്പിൽ പൂർണമായും ഇ-ഗവേ ണൻസ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയില്‍ നിന്നിതാ ഒരു നല്ല കൃഷി പാഠം

വേങ്ങര : ലോക്ക് ഡൗണ്‍ കാലത്ത് ലോക്കാവാതെ മുന്നേറുകയാണ് വേങ്ങരയിലെ കാര്‍ഷിക മേഖല. എല്ലാവരും വീട്ടില്‍ കൃഷി ചെയ്ത് തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ലോക് ഡൗണിലെ വിരസതയും വേങ്ങരയിലെ ജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിച്ചിരിക്കുകയാ ണ്. കൃഷിഭവന...തുട൪ന്ന് വായിക്കുക


ഇലശ്രീ പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലശ്രീ പദ്ധതി ആവിഷ്‌കരിച്ചു. തീരദേശ മേഖലകളായ മതിലകം, തളിക്കുളം, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ബ്ലോക്കുകളിലെ 19 വിവിധ സിഡിഎസ് അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലാണ് അഞ്ചു വിവി...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുo

തിരു:കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ല...തുട൪ന്ന് വായിക്കുക


കോഴിക്ക് അമിത വില ഈടാക്കിയ സ്ഥാപനം അടപ്പിച്ചു

കമ്പളക്കാട് ; റവന്യൂ, പഞ്ചായത്ത്,വൈത്തിരി സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയില്‍ കോഴിക്ക് അമിത വില ഈടാക്കിയ എസ്.പി ചിക്കന്‍ സ്റ്റാള്‍ എന്ന സ്ഥാപനം അടപ്പിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ ...തുട൪ന്ന് വായിക്കുക


കർഷകർക്ക് സംശയ നിവാരണത്തിനു ഓൺലൈനായിഅവസരമൊ രുക്കുന്ന കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിലുള്ള വാട്ട്സ് അപ് കൂട്ടായ്മ

കട്ടപ്പന : കാർഷിക രംഗത്ത് ലോക്ക് ഡൗണിടാതെ മുഴുവൻ സമയവും കർമ്മ നിരതരായിരിക്കു കയാണ് കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും. അതുകൊണ്ടു തന്നെ കാർഷിക വിളകൾ ക്കുണ്ടാകുന്ന വിവിധ രോഗങ്ങളുടെ പ്രതിവിധി, ഈ സീസണിൽ ചെയ്യാവുന്നകൃഷികൾ, നടീൽ രീതികൾ, വളപ്രയോഗം തുടങ്ങി കർഷ...തുട൪ന്ന് വായിക്കുക


കാര്‍ഷികവൃത്തിയില്‍ നൂറുമേനി കൊയ്യാന്‍ കഴക്കൂട്ടം മണ്ഡലം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സര്‍ക്കാരിന്റെ തരിശുരഹിത കൃഷിഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മണ്ഡലത്തിലെ യോഗ്യമായ മുഴുവന്‍ ഭൂമിയിലും കൃഷി ഇറക്കുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധ പ്പെട്ട് ...തുട൪ന്ന് വായിക്കുക


പാലക്കാടന്‍ മാമ്പഴം വിപണിയിലെത്തിച്ച് കണ്ണൂര്‍ ആത്മ

കണ്ണൂര്‍: ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയില്‍ മാമ്പഴം വില്‍പ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കര്‍ഷകരെ സഹാ യിക്കുകയാണ് ലക്ഷ്യം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി രാമകൃഷ്ണനും നെന...തുട൪ന്ന് വായിക്കുക


പൊട്ടു വെള്ളരി കർഷകർക്ക് താത്കാലികാശ്വാസം

തൃശൂർ : വിളഞ്ഞു പാകമായ പൊട്ടുവെള്ളരികൾ വിൽക്കാൻ കഴിയാതെ വലഞ്ഞ കർഷകർക്ക് താങ്ങായി കൃഷിമന്ത്രി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജ്യൂസ് കടകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഉപയോഗ ശൂന്യ മാകുമായിരുന്ന പൊട്ടുവെള്ളരികൾ ഹോർട്ടികോർപ്പ് സംഭരിക്കു കയായിരുന്നു. വകുപ...തുട൪ന്ന് വായിക്കുക


നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം; രാജകുമാരിയിൽ എല്ലാവർക്കും പച്ചക്കറി തൈകളും വിത്തുകളും

ഇടുക്കി : രാജകുമാരി കൃഷി ഭവന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യു ന്...തുട൪ന്ന് വായിക്കുക


കര്‍ശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങള്‍ ഭാഗികമായി തുറക്കാന്‍ അനുമതി

തിരു: സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങള്‍ കര്‍ശനനിയന്ത്ര ണങ്ങളോടെ ഭാഗികമായി തുറക്കാന്‍ അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവായി. രാജ്യത്ത് സമ്പൂര്‍ ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തോട്ടങ്ങളും അടച്ചതോടെ വിളവെടുപ്പും സംഭര...തുട൪ന്ന് വായിക്കുക


ആനവിരട്ടയില്‍ രണ്ടരയേക്കര്‍ പാടത്ത് കൊയ്ത്തുത്സവം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍

ഇടുക്കി : വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആനവിരട്ടി പാടശേഖര സമതിയുടെയും പിന്തുണയോടെ അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിലെവിദ്യാര്‍ ത്ഥികളും അധ്യാപകരും ചേര്‍ന്ന് കൃഷിയിറക്കിയ ആനവിരട്ടി പാടശേഖരത്ത് കൊയ്ത്തുത്സവം സംഘടിപ...തുട൪ന്ന് വായിക്കുക


തെങ്ങോലപ്പുഴുവിനെ തുരത്താന്‍ സൗജന്യ നിരക്കില്‍ മിത്ര പ്രാണികളും

പരപ്പനങ്ങാടി : തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തിലെ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനില്‍ നിന്ന് നാളികേര കര്‍ഷകര്‍ക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തികച്ചും സൗജന്യമായാണ് മിത്ര പ്രാണികളെ നല്‍കുന്നത്. ബ്രൈക്കോണിഡ്, ഗോണിയോസിസ് എന്നീ മിത്രപ്രാണികളെയാണ്...തുട൪ന്ന് വായിക്കുക


മാഫിയ ചാപ്റ്റര്‍ ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തി

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. ചിത്ര ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തി ലെ നായിക പ്രിയ ഭവാനി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലൈക്ക പ...തുട൪ന്ന് വായിക്കുക


തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ

തൃശൂർ : തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ. തേങ്ങയുടെ മൂപ്പും വിളവെടുപ്പുസമയവുമെല്ലാം തെങ്ങിൽ കയറാതെ ഇനി അറിയാം. ഡ്രോൺ വഴി നെൽപ്പാടത്ത് മരുന്നുതളിക്കൽ വിജയകരമായതോടെയാണ് ഈ യന്ത്ര ത്തിന്റെ സാധ്യത കേ...തുട൪ന്ന് വായിക്കുക


മണലിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകൾ നട്ടു

തൃശൂർ : പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മണലിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകൾ നട്ടു. നടീൽ പ്രവൃത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.