Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

നിയമകാരൃം

കൂടുതല്‍ 

അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി

27/9/2019

ന്യൂഡൽഹി:അയോധ്യാഭൂമി തർക്കക്കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ (എഎസ്‌ഐ) റിപ്പോർട്ട്‌ തള്ളിക്കളയാനാകില്ലെന്ന്‌ സുപ്രീംകോടതി. എഎസ്‌ഐ റിപ്പോർട്ട്‌ ധിഷ ണാശാലികളായ പുരാവസ്‌തുഗവേഷകരുടെ നിരീക്ഷണങ്ങളാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷ നായ ബെഞ്ച്‌ നിരീക്ഷിച്ചു.

എഎസ്‌ഐ റിപ്പോർട്ട്‌ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചില അഭിപ്രായപ്രകടനങ്ങൾ മാത്രമാണെന്ന മുസ്ലിം കക്ഷികളുടെ വാദത്തോട്‌ പ്രതികരിക്കുകയായിരുന്നു ഭരണഘടനാബെഞ്ച്‌. എഎസ്‌ഐ റിപ്പോർട്ട്‌ തെളിവായി പരിഗണിക്കരുതെന്നാണ്‌ മുസ്ലിം കക്ഷികൾക്കുവേണ്ടി ഹാജ രായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയുടെ വാദം. എഎസ്‌ഐ റിപ്പോർട്ടിലെ നിഗമന ങ്ങളിലെ ശരിതെറ്റുകൾ വിശകലനംചെയ്‌ത ശേഷം കോടതി തീരുമാനം എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2003ലെ എഎസ്‌ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12ാം നൂറ്റാണ്ടിൽ അയോധ്യ യിലെ തർക്കപ്രദേശത്ത്‌ ക്ഷേത്രം നിലനിന്നിരുന്നതായി ഹിന്ദുസംഘടനകൾ നേരത്തെ വാദിച്ചി രുന്നു. അതേസമയം, അയോധ്യാഭൂമി തർക്കക്കേസിൽ വാദംകേൾക്കൽ വിചാരിച്ചതുപോലെ നടക്കാത്തതിൽ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അതൃപ്‌തി രേഖപ്പെടുത്തി. കക്ഷികൾ അനാ വശ്യവാദങ്ങൾ ഉന്നയിച്ച്‌ സമയം കളയുന്നതിലാണ്‌ കോടതി അതൃപ്‌തി പ്രകടിപ്പിച്ചത്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സുപ്രധാന കേസുകളിൽ സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും

ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വ...തുട൪ന്ന് വായിക്കുക


അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി

ന്യൂഡൽഹി: അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദംപൂർത്തിയാക്കി.മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച ചേംബറിൽ റിപ്പോ ർട്ട്‌ പരിഗണി...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌

ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. ഇന്ന്‌ വാദം കേൾക്കലിന്റെ 39– ദിവസo. 40– ദിനo വാദം കേൾ ക്കൽ പൂ...തുട൪ന്ന് വായിക്കുക


പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്...തുട൪ന്ന് വായിക്കുക


മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി

ന്യൂഡൽഹി:മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക...തുട൪ന്ന് വായിക്കുക


മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : മരടിലെ ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ്‌ ചോദ്യം ചെയ്ത് രണ്ട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ കെ നായർ, ഗോൾ ഡൻ കായലോര...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്നും പൊളിക്കേണ്ട അവസ്ഥയിലാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പാലം നിർമാണ അഴിമതിക്കേസിലെ പ്രതികളായ സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി.ജനറൽ മാനേ ജർ എം ടി തങ്കച്ചൻ, കിറ്റ്കോ ...തുട൪ന്ന് വായിക്കുക


ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

ഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് എഫോഴ്സ്മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നഅപേക്ഷ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന എന്‍ഫോഴ്സമെന്റിന്റെ വാദം അംഗീ ...തുട൪ന്ന് വായിക്കുക


കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ

ന്യൂഡൽഹി: കർണാടകത്തിലെ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്‌റ്റിൽ. കള്ളപ്പണകേസിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാല്‌ ദിവസമായി തുടർന്ന ചോദ്യം ചെയ്യ ലിനെത്തുടർന്ന്‌ ചൊവാഴ്‌ച രാത്രിയാണ്‌ എൻഫോഴ്‌മെന്റ്‌ ഡയരക്ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌....തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി

മൂവാറ്റുപുഴ:പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി. ഇതിനായി ശക്തമായ അന്വേഷണം വേണമെന്നും മൂവാ റ്റുപുഴ വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി ബി കലാം പാഷ ഉത്തരവിൽ പറഞ്ഞു. അറസ്‌റ്റിലായ പൊതുമരാമത്ത്‌ മു...തുട൪ന്ന് വായിക്കുക


അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി:അയോധ്യയിലെ തർക്കപ്രദേശത്ത്‌ പള്ളിയുണ്ടായിരുന്നെന്ന വസ്‌തുത പൂർണമായും നിഷേധിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. അയോധ്യാഭൂമി തർക്കകേസിൽ വാദംകേൾക്കവെയാ ണ്‌ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ഒരു പള്ളി അവിടെ ഉണ്ടായിരുന്നുവെന്നോഉണ്ടെന്നോ ഉള്ള വസ്‌തുത പൂർണ...തുട൪ന്ന് വായിക്കുക


പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ടി ഒ സൂരജ് അടക്കം നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ടി ഒ സൂരജ് അടക്കം നാലു പേര്‍ അറസ്റ്റില്‍. സൂരജ് ഉള്‍പ്പെടെ നാല് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലാ യത്. പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ...തുട൪ന്ന് വായിക്കുക


ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി:ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു

ന്യൂഡൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട്‌ പ്രദേശങ്ങളാ ക്കി വിഭജിക്കുകയുംചെയ്‌ത കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. ഒക്ടോബറിൽ വാദംകേൾക്കും. ചീഫ്‌...തുട൪ന്ന് വായിക്കുക


കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം. കേസില്‍ പത്തു പ്രതികളാണ്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്കെല്ലാം 40000 രൂപ പിഴയും ചുമത്തി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴയായി ഈടാക്കുന്ന തുകയി...തുട൪ന്ന് വായിക്കുക


ചിദംബരo തിങ്കളാഴ്‌ച വരെ സിബിഐ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഐഎൻഎക്സ്‌ മീഡിയ കേസിൽ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെ കസ്റ്റഡിയിൽ തുടരും. ദിവസവും അരമണിക്കൂർ അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാനാകും. എല്ലാ 48 മണിക്കൂ റും വൈദ്യപരി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.