Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌.മണി അന്തരിച്ചു വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച്സംസാരിച്ചു പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

ആരോഗ്യം

കൂടുതല്‍ 

സെപ്തംബർ 29: ലോകഹൃദയ ദിനം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ; രോഗികളോടെന്നും ഹൃദയം തുറന്ന സമീപനം

27/9/2019

തിരു: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തി രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ തിരു.മെഡിക്കല്‍ കോളേജിലെ കാര്‍ഡി യോളജി വിഭാഗം ഉൾപ്പെടുന്ന ഹൃദ്രോഗ വിഭാഗം സ്ഥാനമുറപ്പിച്ചതും സാധാരണക്കാരായ ആയിര ക്കണക്കിന് രോഗികളുടെ ഹൃദയത്തിൽ തന്നെയാണ്.

കാർഡിയോളജി വിഭാഗത്തിൽ ഒരുമാസം 450 മുതല്‍ 600 കേസുകള്‍ വരെ ആന്‍ജിയോപ്ലാസ്റ്റി കളാണ് നടന്നുവരുന്നത്.2018ല്‍ നടന്ന കൊറോണറി ആന്‍ജിയോപ്ലാസ്റ്റികളില്‍ 3924 എണ്ണം വിജയ കരമായി പൂര്‍ത്തിയത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുപ്രധാന നേട്ടങ്ങളിൽ ഒന്നാണ്. 2018 അവസാനത്തോടുകൂടി പുതിയ ഒരു കാത്ത്ലാബ് കൂടി സ്ഥാപിച്ചതിനാൽ 2019 ൽ ചികിത്സ കൂടുതൽ വേഗത്തിലായിട്ടുണ്ട്.ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബുകളില്‍ ലഭിക്കുന്നത്.

പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ കാത്ത് ലാബ് 24 മണിക്കൂറും വിശ്രമ മില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആന്‍ജിയോപ്ലാസ്റ്റിക്കൊപ്പം പേസ്മേക്കര്‍ വച്ചുപിടിപ്പിക്കല്‍, ഹൃദയസുഷിരമടയ്ക്കല്‍, ഹൃദയപേശികളുടെ പ്രവര്‍ത്തനമാന്ദ്യം പരിഹരിക്കല്‍, കാര്‍ഡിയാക് അറസ്റ്റിനുള്ള ചികിത്സ എന്നിവയടക്കം ഇവിടെ നടന്നുവരുന്നു. അതുകൊണ്ടുതന്നെ കാര്‍ഡിയോ ളജി വിഭാഗത്തില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 1997ല്‍ ആദ്യ കാത്ത് ലാബ് സ്ഥാപിച്ചതുമുതല്‍ ഹൃദയസംബന്ധമായ അസുഖത്തിന് മെച്ചപ്പെട്ട ചികിത്സ മെഡി ക്കല്‍ കോളേജിലും ലഭിച്ചുതുടങ്ങി. വന്‍കിട സ്വകാര്യ ആശുപത്രികളോടുപോലും കിടപിടിക്കു ന്ന കാത്ത്ലാബുകളാണ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാ ഗത്തിനുള്ളത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുതിർന്നവർക്കൊപ്പം കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനവും മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ചതോടെ നിരവധി കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുകയും അവർ ജീവിതത്തിലേക്ക് മടങ്ങി വരികയുംചെയ്യുന്നുണ്ട്.

കുട്ടികളുടെ ചികിത്സയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർപ്രത്യേക ജാഗ്രത പുലർത്തിയതിന്റെ ഭാഗമായാണ് പീഡിയാട്രിക് കാർഡിയാക് സർജറി യാഥാർത്ഥ്യമായത്. ഡോ സുനിതാ വിശ്വനാഥന്റെ നേതൃത്യത്തിൽ കാർഡിയോളജി വിഭാഗവും ഡോ അബ്ദുൾ റഷീ ദിന്റെ മേൽനോട്ടത്തിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗവും കൈവരിച്ച നേട്ടങ്ങൾ മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തെ കൂടുതൽ ജനകീയമാക്കിയിരിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊറോണ വൈറസ്: സംസ്ഥാനത്ത് 2242 പേര്‍ നിരീക്ഷണത്തില്‍ : 58 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2234 പേര്‍ വീടുകളിലും 8 പേര്‍ ആശു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2222 പേര്‍ നിരീക്ഷണത്തില്‍ : 59 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2222 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2209 പേര്‍ വീടുകളിലും 13 പേര്‍ആശു...തുട൪ന്ന് വായിക്കുക


വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച് സംസാരിച്ചു

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദിന് നിര്‍...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2246 പേര്‍ നിരീക്ഷണത്തില്‍ : 120 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗംപടര്‍ന്നുപിടിക്കുന്നസാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2262 പേര്‍ വീടുകളിലും, 14 പേര്‍ ആശ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2210 പേര്‍ നിരീക്ഷണത്തില്‍: 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2210 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2194 പേര്‍ വീടുകളിലും 16 പേര്‍ആശു...തുട൪ന്ന് വായിക്കുക


വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് കൈത്താങ്ങുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലി റോഡില്‍ വെള്ള കൊള്ളി കാവുവിള വീട്ടില്‍ വാട കയ്ക്കു...തുട൪ന്ന് വായിക്കുക


ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭിച്ചു

ഫോട്ടോ ക്യാപ്ഷൻ: ലിറ്റിൽ കൈറ്റ്‌സ് സംഘടിപ്പിക്കുന്ന ജില്ലാതല സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ നടക്കുന്നു) തിരു: ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ശംഖുo മുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭ...തുട൪ന്ന് വായിക്കുക


ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി

(ചിത്രം: ഹൃദയ അറയിൽ നിന്നും നീക്കം ചെയ്ത മുഴ ) തിരു: ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ശ്വാസം മുട്ടലും വയറിനു പെ...തുട൪ന്ന് വായിക്കുക


തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്ത ധമ നിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂ ടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂര്‍ണമായി നിര...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2288 പേര്‍ നിരീക്ഷണത്തില്‍ : 130 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2272 പേര്‍ വീടുകളിലും, 16 പേര്‍ ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തില്‍: രോഗം സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2397 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2375 പേര്‍ വീടുകളിലും 22 പേര്‍ആശു...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലനം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരു: ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംസ്ഥാന ഭക്ഷ്യ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജിലെ ചികിത്സാസൗകര്യങ്ങളുടെ ഖ്യാതി തമിഴ്നാട്ടിലും

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ തമി ഴ്നാട്ടിലും അങ്ങാടിപ്പാട്ടായി. ഏതാനും മാസങ്ങളായി ചികിത്സ സംബന്ധിച്ചു ള്ള അന്വേഷണങ്ങളുമായി നിരവധി ഫോണ്‍കോളുകളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധി ച്ചതോടെ ചുരു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2455 പേര്‍ നിരീക്ഷണത്തില്‍ : 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2431 പേര്‍ വീടുകളിലും 24പേര്‍ ആശുപ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.