Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌.മണി അന്തരിച്ചു വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച്സംസാരിച്ചു പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

ആരോഗ്യം

കൂടുതല്‍ 

അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108:പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

27/9/2019

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരി ക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം സുജിത് ഭവനിലെ സുനില്‍കുമാറിന്റെ ഭാര്യ അനിത(30)യേയും പെണ്‍കുഞ്ഞിനേയു മാണ് കനിവ് 108ലെ ജീവനക്കാര്‍ രക്ഷിച്ച് സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. സമയോ ചിതമായി ഇടപെട്ട് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ കനിവ് 108ലെ ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എസ്.എ.ഗണേഷിനേയും പൈലറ്റ് ആര്‍.വി.രതീഷ്‌കുമാ റിനേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

വ്യാഴാഴ്ച രാവിലെ 8.30നാണ് കേശവപുരത്തുള്ള വീട്ടില്‍ പ്രസവം നടന്നതായി കനിവ് 108ന്റെ കോള്‍ സേന്ററില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് കോള്‍ സെന്ററില്‍ നിന്നും തൊട്ടടുത്തുള്ള ആംബു ലന്‍സിനെ വിവരം അറിയിച്ചു. 10 മിനറ്റിനുള്ളില്‍ ആബുലന്‍സ് സ്ഥലത്തെത്തി. ജീവനക്കാര്‍ അവിടെയെത്തുമ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയാണ് കണ്ടത്. അപ്രതീ ക്ഷിതമായി പ്രസവിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ കത്രിക ഉപയോ ഗിച്ച് പൊക്കിള്‍കൊടി മുറിച്ചു മാറ്റിയിരുന്നു. പ്ലാസന്റ (മറുപിള്ള) പൂര്‍ണമായും ഗര്‍ഭപാത്രത്തിന് അകത്തായിരുന്നു. അമിത രക്തസ്രാവവുമുണ്ടായിരുന്നു. അമ്മ ഗുരുതരാവസ്ഥയിലാണെന്ന് മന സിലാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്ലാസന്റ വേര്‍പെടുത്തുകയും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശ്രുശ്രൂക്ഷ നല്‍കുകയും ചെയ്തു. അതിന് ശേഷം അമ്മയേയും കുഞ്ഞിനേയും 20 മിനിറ്റിനുള്ളില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ ആശുപത്രി യില്‍ അമ്മയ്ക്കും കുഞ്ഞിനും വിദഗ്ധ ചികിത്സ നല്‍കി.അമ്മയും കുഞ്ഞുംആശുപത്രിയില്‍സുഖ മായിരിക്കുന്നു. സമയോചിതമായ ഇവരുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.

അല്‍പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ അമ്മയുടെ ജീവന്‍ ആപത്തായി മാറുമായിരുന്നുവെ ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കല്ലറ സ്വദേശിയായ എസ്.എ.ഗണേഷ് പറഞ്ഞത്. ബി.എസ്.സി.നഴ്‌സിംഗ് ബിരുദധാരിയായ ഗണേഷിന് സമഗ്രട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി വിദഗ്ധ ട്രോമകെയര്‍ പരിശീലനവും ലഭിച്ചിട്ടുണ്ട്.

കേരളമൊട്ടാകെ സൗജന്യ 108 ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയ ആരോഗ്യ മന്ത്രിയെ ഗണേഷ് നന്ദി അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് ഇത് വളരെയേറെ ഉപകരിക്കും. മാത്രമല്ല തന്നെപ്പോ ലെയുള്ള നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഇതിലൂടെ ജോലിയും ലഭിച്ചുവെന്നും ഗണേഷ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കൊറോണ വൈറസ്: സംസ്ഥാനത്ത് 2242 പേര്‍ നിരീക്ഷണത്തില്‍ : 58 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2242 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2234 പേര്‍ വീടുകളിലും 8 പേര്‍ ആശു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2222 പേര്‍ നിരീക്ഷണത്തില്‍ : 59 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2222 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2209 പേര്‍ വീടുകളിലും 13 പേര്‍ആശു...തുട൪ന്ന് വായിക്കുക


വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച് സംസാരിച്ചു

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദിന് നിര്‍...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2246 പേര്‍ നിരീക്ഷണത്തില്‍ : 120 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗംപടര്‍ന്നുപിടിക്കുന്നസാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2262 പേര്‍ വീടുകളിലും, 14 പേര്‍ ആശ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2210 പേര്‍ നിരീക്ഷണത്തില്‍: 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2210 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2194 പേര്‍ വീടുകളിലും 16 പേര്‍ആശു...തുട൪ന്ന് വായിക്കുക


വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് കൈത്താങ്ങുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലി റോഡില്‍ വെള്ള കൊള്ളി കാവുവിള വീട്ടില്‍ വാട കയ്ക്കു...തുട൪ന്ന് വായിക്കുക


ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭിച്ചു

ഫോട്ടോ ക്യാപ്ഷൻ: ലിറ്റിൽ കൈറ്റ്‌സ് സംഘടിപ്പിക്കുന്ന ജില്ലാതല സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ നടക്കുന്നു) തിരു: ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ശംഖുo മുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭ...തുട൪ന്ന് വായിക്കുക


ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി

(ചിത്രം: ഹൃദയ അറയിൽ നിന്നും നീക്കം ചെയ്ത മുഴ ) തിരു: ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ശ്വാസം മുട്ടലും വയറിനു പെ...തുട൪ന്ന് വായിക്കുക


തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്ത ധമ നിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂ ടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂര്‍ണമായി നിര...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2288 പേര്‍ നിരീക്ഷണത്തില്‍ : 130 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2272 പേര്‍ വീടുകളിലും, 16 പേര്‍ ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തില്‍: രോഗം സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2397 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2375 പേര്‍ വീടുകളിലും 22 പേര്‍ആശു...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലനം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരു: ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംസ്ഥാന ഭക്ഷ്യ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജിലെ ചികിത്സാസൗകര്യങ്ങളുടെ ഖ്യാതി തമിഴ്നാട്ടിലും

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ തമി ഴ്നാട്ടിലും അങ്ങാടിപ്പാട്ടായി. ഏതാനും മാസങ്ങളായി ചികിത്സ സംബന്ധിച്ചു ള്ള അന്വേഷണങ്ങളുമായി നിരവധി ഫോണ്‍കോളുകളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധി ച്ചതോടെ ചുരു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2455 പേര്‍ നിരീക്ഷണത്തില്‍ : 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2431 പേര്‍ വീടുകളിലും 24പേര്‍ ആശുപ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.