Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

കായികം

കൂടുതല്‍ 

ഹൂൂൂപ്സ്... ബാസ്‌ക്കറ്റ് ബോളില്‍ പരിശീലനപദ്ധതി

23/9/2019

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി ബാസ്‌ക്കറ്റ് ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലനപദ്ധതി തുടങ്ങുന്നു. ആദ്യ ഘട്ടം 5 ജില്ലകളിലായി 10 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കും. ബാസ്‌ക്കറ്റ് ബോളിനോട് താല്‍പ്പര്യ മുളള കേരളത്തില്‍നിന്ന് ലോകനിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം ജില്ലയില്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്റ്റി സ്‌കൂള്‍, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഗേള്‍സ് സ്‌കൂള്‍, കൊല്ലം ജില്ലയില്‍ ഗവണ്‍മെന്റ് മോഡല്‍ വിഎച്ച്എസ്എസ്, ഗവണ്‍ മെന്റ് എച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ്, തൃശൂര്‍ ജില്ലയില്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കൊരട്ടി, മാതാ ഹൈസ്‌കൂള്‍ മണ്ണംപേട്ട, കോഴിക്കോട് ജില്ലയില്‍ സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തിരുവമ്പാടി, ജിഎച്ച്എസ്എസ് കാരപ്പറമ്പ്, കണ്ണൂര്‍ ജില്ലയില്‍ ഐഎംഎന്‍എസ് ജിഎച്ച്എസ്എസ് മയ്യില്‍, കരിവള്ളൂര്‍ എ.വി സ്മാരക ഗവണ്‍മെന്റ് എച്ച്എസ്എസ് എന്നീ 10 കേന്ദ്രങ്ങളിലാണ് പദ്ധതി തുടങ്ങുന്നത്.

ഓരോ കേന്ദ്രത്തിലും ചുരുങ്ങിയത് 120 കുട്ടികളെ തെരഞ്ഞെടുക്കും. അവര്‍ക്ക് വിദഗ്ധരുടെ കീഴില്‍ ലോകനിലവാരമുള്ള പരിശീലനം നല്‍കും. ആവശ്യമായ ഉപകരണങ്ങളും വിദേശ പരിശീലകരുടെ സേവനവും ലഭ്യമാക്കും.

കേരളത്തില്‍ ചില സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ബാസ്‌ക്കറ്റ്ബോള്‍ വളര്‍ന്നത്. ബാസ്‌ക്കറ്റ് ബോളില്‍ വലിയ സാധ്യതയുള്ള കേരളത്തിന് പുതിയ പദ്ധതി വലിയ മുതല്‍ക്കൂട്ടാകും. ഫുട്‌ബോളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്ന കിക്കോഫ് പദ്ധ തിയും നീന്തല്‍ പരിശീലനത്തിനുള്ള സ്പ്ലാഷ് പദ്ധതിയും വിജയകരമായി മുന്നോട്ടു പോകുക യാണ്. ഒപ്പം അത്ലറ്റിക്സില്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബാസ്‌ക്കറ്റ് ബോള്‍ പരിശീലന പദ്ധതി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ചആരംഭിക്കും.ആരോ ഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭ...തുട൪ന്ന് വായിക്കുക


കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്...തുട൪ന്ന് വായിക്കുക


മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്...തുട൪ന്ന് വായിക്കുക


ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

തിരു: ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചട...തുട൪ന്ന് വായിക്കുക


കായികമേളയ്ക്കിടയിലെ അപകടം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

തിരു: സംസ്ഥാന ജുനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതര മായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോ ഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ: കെ.കെ.വേണു, സായ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം

തിരു: വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചില്‍ സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തന സജ്ജം. 90.81 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന കായിക യുവജനകാര്യാലയമാണ് ഫിറ്റ്‌നസ്സ് സെന്റര്‍ നിര്‍മിച്ചത്. ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കു...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ധാരണയായി

തിരു: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ മികച്ച ഷൂട്ടിംഗ് റേഞ്ചായ വട്ടിയൂര്‍ക്കാവിനെ ഷൂട്ടിംഗ് അക്കാദമിയായി ഉയര്‍ത്തുന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണ യായി. അക്കാദമിയുടെ പ്രവര്‍ത്തനരീതിയും പ്രവേശനവും പരിശീലന മാര്‍ഗങ്ങളും തുടങ്ങി അനുബന്ധ...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് 30 വരെ അപേക്ഷിക്കാം

തിരു: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ 2018 വർഷത്തെ ജി.വി.രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കൗൺസിൽ ഏർപ്പെടുത്തിയിട്ടുളള മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/സ്‌കൂൾ/സെൻട്രലൈസ്ഡ് സ്‌പോർട്‌സ് വിഭാഗ ത്തിൽ ഏറ്റവു...തുട൪ന്ന് വായിക്കുക


അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ പരിശീലനപദ്ധതി

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച അത്‌ലറ്റുകളായി വളര്‍ത്തിയെടുക്കാന്‍ കായികവകുപ്പ് പരിശീലന പദ്ധതി തുടങ്ങുന്നു. ആദ്യഘട്ടമായി നവംബറില്‍ 6 ജില്ലകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സില്‍ ലോക നിലവാരമുള്ള ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ആദ്യമായി ബീച്ച്‌ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍

തിരു: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നട ക്കും. തീരദേശങ്ങളിലെ മികവ് പുലര്‍ത്തുന്ന കായിക പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന്റെഅഭി മാന താരങ്ങളാ...തുട൪ന്ന് വായിക്കുക


ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ അടുത്ത വര്‍ഷം നവംബറില്‍ ആരംഭിക്കും. നവംബര്‍ രണ്ട് മുതല്‍ 21 വരെയായിരിക്കും മത്സരം. ഫിഫയുടെ സംഘാടക സമിതി യോഗത്തില്‍ തിയതി സംബന്ധിച്ച അന്തിമ തീരുമാനമായി.വേദി കളുടെ കാര്യ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് ലോഗോ പ്രകാശനം ചെയ്തു

തിരു: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ്-2019ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കായിക മന്ത്രി ഇ പി ജയരാജന്‍ സന്നിഹിതനായിരുന്നു. തീര ദേശങ്ങളില...തുട൪ന്ന് വായിക്കുക


കായിക മന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

തിരു: ബുധനാഴ്ച സെക്രട്ടറിയേറ്റിന്റെ പടികയറുമ്പോള്‍ അവര്‍ അത്യാഹ്ലാദത്തിലായിരുന്നു. എല്ലാ വരുടെയും കണ്ണുകളില്‍ സ്വപ്‌നസാഫല്യത്തിന്റ തിളക്കം കാണാമായിരുന്നു. 35ാമത് ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ താരങ്ങള്‍ മന്ത്രി ഇ പി ജ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും

തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.