Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

ആരോഗ്യം

കൂടുതല്‍ 

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടo സെപ്റ്റം. 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ

23/9/2019

തിരു: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് രണ്ടാം ഘട്ട അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന്‍ നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്‍മവാര്‍ഷികമായ ഈ വര്‍ഷം കുഷ്ഠരോഗനിര്‍മ്മാര്‍ജ്ജനരംഗത്ത് നിര്‍ദ്ദിഷ്ടലക്ഷ്യ ങ്ങള്‍ കൈവൈരിക്കാന്‍ ഈ ക്യാമ്പയിനിലൂടെ സാധിക്കത്തക്ക വിധം സമഗ്രമായ പ്രവര്‍ത്തന മാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8 ജില്ലകളിലായി 61,156 വോളന്റിയര്‍മാര്‍, 6,103 സൂപ്പര്‍ വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന ഈ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് സംസ്ഥാ നത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

2018-ല്‍ നടത്തിയ ഈ ക്യാമ്പയിനിന്റെ ഒന്നാം ഘട്ടത്തില്‍ മേല്‍പ്പറഞ്ഞ 8 ജില്ലകളില്‍ 194 കുഷ്ഠ രോഗബാധിതരെയും രണ്ടാം റൗണ്ടില്‍ ശേഷിച്ച 6 ജില്ലകളില്‍ 41 കുഷ്ഠരോഗ ബാധിതരെയും കണ്ടെത്തി ചികില്‍സയ്ക്ക് വിധേയമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് അശ്വമേധം രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്.

പരീശീലനം ലഭിച്ച ഒരു പുരുഷ വോളന്റിയറും ഒരു ആശാ/വനിതാ വോളന്റിയറും ഉള്‍പ്പെടുന്നടീം 14 ദിവസം കൊണ്ട് മൈക്രോ പ്‌ളാന്‍ അനുസരിച്ച് അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രദേശ ത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ദേഹപരിശോധന നടത്തി സംശയമുളളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേയ്ക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഈ ക്യാമ്പയിനിലൂടെ റഫര്‍ ചെയ്തുവരുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ ചികില്‍സ ലഭ്യ മാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ യുളള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി രിക്കും.

തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, തൊഴില്‍, ട്രൈബല്‍ തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.വി.ഡി. വി.എല്‍. (Indian Association of Dermatologist, venereologist and Leprologist), ക്യു.പി.എം. പി.എ., നെഹ്‌റു യുവകേന്ദ്ര, ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്ത ത്തോടെയാണ് ആരോഗ്യവകുപ്പ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മിഠായി പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരളസാമൂ ഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായ...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി

തിരു: ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃക യാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. വ്യത്യ സ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന്‍ വലിയവിജയം കൈവരിക്കും. ആരോഗ്യമുള്ള ജ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചീകരണത്തിന് പുത്തൻ ഉപകരണങ്ങളെത്തി

(ചിത്രം: ആശുപത്രി ശുചീകരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാങ്ങിയ പുതിയ ഉപകരണങ്ങൾ) തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ് എ ടിയിലെയും ശുചീകരണ പ്രവർത്ത നങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പുത്തൻ ഉപകരണങ്ങളെത്തി. സർക്കാർ ആശുപത്രി കൾ രോഗീ സൗഹൃദമാക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്ക പ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുo

(ചിത്രം: ദേശീയ മെഡിക്കൽ ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നെത്തിയ പ്രതിനിധികൾ) തിരു: മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി കെ കെ ശൈലജ ട...തുട൪ന്ന് വായിക്കുക


ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചുമക്കളെ വിശിഷ്ടാതിഥികളാക്കിഎസ് എ ടിയിൽശിശുദിനാഘോഷം

(ചിത്രം: എസ് എ ടി യിൽ നടന്ന ശിശുദിനാഘോഷത്തിൽ മുഖ്യ തെരഞ്ഞെ ടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും ആശുപത്രി അധികൃതർക്കുമൊപ്പം രമാദേവിയും മക്കളും) തിരു: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ...തുട൪ന്ന് വായിക്കുക


ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനായി നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു

തിരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസി സ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അടിസ്ഥാനമാക്കി 2020 ഓടെ ആന്റിബയോട്ടിക് സാക്ഷരത യുള്ള സംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറി ന...തുട൪ന്ന് വായിക്കുക


വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു

തിരു: ജോലിയ്‌ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നു. അവരുടെ 10 വയസ് വരെയുള്ള കുട്ടികളെ സംര ക്ഷിക്കാനായാണ് ക്ര...തുട൪ന്ന് വായിക്കുക


മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ രോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രമേഹ തലസ്ഥാനമാണ് കേരളം എന്ന പേര് മാറ്റിയെടുക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: നിയമസഭാ സാമാജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു

തിരു: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് നിയമസഭാ സാമജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വര്‍ധിച്ചു വരുന്ന ജീവിത ശൈല...തുട൪ന്ന് വായിക്കുക


കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: നവംബര്‍ 15 നല്ലനടപ്പ് ദിനം:സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്ന തിനുമായി നവംബര്‍ 15 നല്ലനടപ്പ് ദിനം ആയി ആചരിക്കുകയാണ്. ഭരണ, നീതിന്യായ മേഖല കളില്‍ വ്യക്തി...തുട൪ന്ന് വായിക്കുക


എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ,രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

തിരു: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍എല്ലാ തിങ്കള്‍...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: പ്രമേഹം-നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക

തിരു: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോ ടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രമേഹം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക- എന്നതാണ് ഈ വര്‍ഷത്...തുട൪ന്ന് വായിക്കുക


യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

(ചിത്രം: സി ഡി സി യിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്യുന്നു) തിരു: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതി രോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു.തിരു.മെഡിക്കൽ കോളേജ് ചൈൽ...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.