Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

ആരോഗ്യം

കൂടുതല്‍ 

സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും

16/9/2019

തിരു: നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റോഡപകടങ്ങളും അവയെ തുടര്‍ന്നുള്ള മരണങ്ങളും അപകടങ്ങള്‍ക്ക് ശേഷം പൂര്‍ണമായ രൂപത്തില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കു വാന്‍ കഴിയാത്ത തരത്തില്‍ ക്ഷതം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ആണ് സമീപകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം നാല്‍പ്പതിനായി രത്തോളം റോഡപകടങ്ങള്‍ ഉണ്ടാകുന്നു എന്നാണ് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ശരാശരി നാലായിരത്തോളം വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടു ന്നുമുണ്ട്. ദേശീയ സംസ്ഥാന ഹൈവേകളെക്കാളും ഉള്‍നാടന്‍ റോഡുകളില്‍ അപകടങ്ങള്‍ വര്‍ ദ്ധിച്ചു വരുന്നതായാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പലതരം കാരണങ്ങള്‍ കൊണ്ടാണ് ഇത്തര ത്തില്‍ അപകടങ്ങള്‍ വലിയതോതില്‍ ഉണ്ടാകുന്നത്. ശരാശരി ആയിരത്തി മുന്നൂറോളം വാഹന ങ്ങള്‍ ദിനംപ്രതി പൊതുനിരത്തുകളിലേക്ക് എത്തിച്ചേരുന്ന സാഹചര്യവും വാഹന സാന്ദ്രതക്കാ നുപാതികമായി റോഡ് വിസ്തൃതി വര്‍ദ്ധിക്കാത്തതും ശ്രദ്ധക്കുറവും നല്ലൊരുപരിധിവരെ റോഡപ കടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകാറുണ്ട്.

റോഡപകടങ്ങളില്‍പ്പെടുന്ന ഏതൊരു വ്യക്തിക്കും ആദ്യമണിക്കൂറുകളില്‍ അടിയന്തിരചികിത്സ ലഭ്യമാക്കാനായാല്‍ 70 ശതമാനത്തോളം റോഡപകട മരണനിരക്ക് കുറയ്ക്കാന്‍ കഴിയും എന്നു ള്ളതാണ് ശാസ്ത്രീയ വിശകലത്തില്‍ നിന്നും ബോധ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാ ന സര്‍ക്കാര്‍ സമഗ്ര ട്രോമകെയര്‍ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഏതൊരു വ്യക്തിയേയും അടിയന്തരമായി അപകടസ്ഥലത്തുനിന്നും ചികിത്സാകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ സൗജന്യ ആംബുലന്‍സ് ശൃംഖല, അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യ ത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ട്രീറ്റ്‌മെന്റ് പാക്കേ ജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവല്‍ക്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ വിവിധ ഉപഘടകങ്ങളാണ്. ഇതില്‍ സമഗ്രട്രോമകെയര്‍ പദ്ധതി യുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ മികച്ച ട്രോമ കെയര്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ് സര്‍ ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ മികച്ച ട്രോമകെയര്‍ സംവിധാനമാണ് ഒരുക്കുന്നത്. സമഗ്ര ട്രോമ കെയര്‍ സംവിധാനത്തിന്റെ ആദ്യ പടിയാണ് മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ സ്ഥാപിച്ചു വരുന്നത്. മികച്ച ട്രോമകെയറിന് ഏറ്റവും അത്യാവശ്യമാണ് മികച്ച പരി ശീലനം. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്‌സ് ട്രെയിനിംഗ് & സിമുലേഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് സ്ഥാപി ക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 48 മണിക്കൂര്‍ ഗോള്‍ഡന്‍ അവര്‍ സൗജന്യ ചികിത്സ ഇതിന് സമാന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 315 ആംബുലന്‍സു കളുടെ വിന്യാസവും ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജും ഏറ്റവും ചുരുങ്ങിയ കാലയള വില്‍ നടപ്പില്‍ വരുത്തുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തം ബര്‍ 17-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയ ത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, എ.കെ. ശശീന്ദ്രന്‍, ജി. സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.

കനിവ് 108 എന്നതാണ് ഈ അംബുലന്‍സ് ശൃംഖലയുടെ പേര്. അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സു കളുടേ സേവനമാണ് ഉറപ്പാക്കുന്നത്. സെപ്തംബര്‍ 17ന് 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്‌ടോബര്‍ മാസത്തോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കുന്നതാണ്. പൂര്‍ണമായ രൂപത്തില്‍ പദ്ധതി നടപ്പിലാകുമ്പോള്‍ തിരുവന ന്തപുരം, പാലക്കാട് ജില്ലകളില്‍ 28 വീതവും കൊല്ലം ജില്ലയില്‍ 21-ഉം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 15 വീതവും ആലപ്പുഴ ജില്ലയില്‍ 18-ഉം കോട്ടയം ജില്ലയില്‍ 17-ഉം എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 32 വീതവും കോഴിക്കോട് ജില്ലയില്‍ 31-ഉം വയനാട് ജില്ലയില്‍ 11-ഉം കണ്ണൂര്‍ ജില്ലയില്‍ 21-ഉം കാസര്‍ഗോഡ് ജില്ലയില്‍ 14-ഉം ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബു ലന്‍സുകള്‍ വിന്യസിക്കുന്ന തരത്തിലാണ് പദ്ധതി ഏകോപിപ്പിച്ചിരിക്കുന്നത്.

ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂര്‍ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തി ലും റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന 12 മണിക്കൂറുകളില്‍ (രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്ത്) സേവനം ചെയ്യുന്നവ (Peak Hour) എന്ന ഗണ ത്തിലും ആക്കി നിജപ്പെടുത്തിയാണ് പൂര്‍ണമായ ഉപയോഗക്ഷമത ഉറപ്പാക്കുന്നത്. റോഡപകട ങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലന്‍സുകളുടേയും സേവ നം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആംബുലന്‍സുകളില്‍ പരിശീലനം സിദ്ധിച്ച പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും അടങ്ങുന്ന സാങ്കേതിക തികവുള്ള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റോഡപകടങ്ങ ളില്‍പ്പെടുന്ന ഏതൊരു വ്യക്തിക്കും കൃത്യതയും ഗുണനിലവാരമുള്ള അടിയന്തരആതുരശുശ്രൂഷ ഉറപ്പാക്കുക എന്നുള്ള ഏറ്റവും ശ്രമകരമായ സംരംഭത്തില്‍ എല്ലാവരുടേയും പിന്തുണയും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേ ജര്‍ ഡോ. ദിലീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളത്തിൽ വെള്ളിയാഴ്ച 111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 973 പേർ

തിരു : കേരളത്തിൽ വെള്ളിയാഴ്ച 111 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും മലപ്പുറം ജില്ല യിൽ നിന്നുള്ള 18 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 11 പേർക്കും എറണാകുളം ജില്ല യിൽ...തുട൪ന്ന് വായിക്കുക


ഏഴംകുളത്ത് വയോജനങ്ങള്‍ക്ക് ആയുവേദ മരുന്ന് വിതരണം ചെയ്തു

ഏഴംകുളം: ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും 60 വയസിന് മുകളിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപാ ചെലവില്‍ ആയുര്‍വേദ മരുന്നുവിതരണം ചെയ്തു. മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത്തല...തുട൪ന്ന് വായിക്കുക


ഒപ്പമുണ്ട് എപ്പോഴും: മരണമടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ വീതം ഇന്‍ഷുറന്‍സ് ലഭിച്ചു

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണ മടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള ഇന്‍ഷുറന്‍സ് ക്ലെയിം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയി...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തെ ആരോഗ്യം : ആയുഷ് മിഠായി പരിശീലനം ആദ്യഘട്ടം വിജയം

തൃശൂർ : കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടംപൂർത്തിയായി. വാട്സ്ആപ്പ് വഴിഡോക്ടർ മാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 64 പേർ ആദ്യഘട്ട ത്തിൽ പരിശീലനം പൂർത്ത...തുട൪ന്ന് വായിക്കുക


അച്ചൻകോവിൽ കാട്ടുതേൻ വിപണിയിലേക്ക്

തിരു: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് അച്ചൻകോവിൽ കാട്ടുതേൻ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. അച്ചൻ കോവിൽ കാട്ടുതേ...തുട൪ന്ന് വായിക്കുക


രാധാകൃഷ്ണന്‍റെ തീരുമാനത്തിനൊപ്പം കുടുംബവും; യാഥാര്‍ത്ഥ്യമായത് കോവിഡ്കാലത്തെ ആറാമത്തെ അവയവദാനം

(ചിത്രം: രാധാകൃഷ്ണന്‍) തിരു: രാധാകൃഷ്ണന്‍റെ ആഗ്രഹമല്ല, അതൊരു തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പ്രചോദ നമായതും ആ തീരുമാനം തന്നെ. കണ്ണുകള്‍ ദാനം ചെയ്യാനുള്ള അനുമതിപത്രം രാധാകൃഷ്ണന്‍ നേരത്തേ തന്നെ അധികാരികള്‍ക്ക് നല്‍കിയിരുന്നു. അതുക...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

തിരു: കൊറോണ ഭീതിയിൽ പകച്ചു നിൽക്കാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച അഞ്ചു രോഗികളും പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. രോഗമുക്തരായ വരെ കാണാനും ആശംസയർപ്പിക്കാനും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ആഗ്ര ഹം പ്രകടിപ്പിച്ചു. മൃത...തുട൪ന്ന് വായിക്കുക


20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി ഹോമിയോ വകുപ്പ്

തിരു:20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്നു വിതരണം ചെയ്ത് ജില്ലാ ഹോമിയോ വകുപ്പ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അഭി മാനര്‍ഹമായ പ്രവര്‍ത്തനം വകുപ്പ് കാഴ്ചവച്ചത്. ജനപ്രതിനിധികള്‍,തദ്ദേശസ്വയ...തുട൪ന്ന് വായിക്കുക


ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:ചികിത്സയിലുള്ളത് 624 പേര്‍; ഇന്ന് 10 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 575:ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ല യില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം - കോഴിക്കോട് ഡി.എം.ഒ

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതി നാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങ ളുടെ...തുട൪ന്ന് വായിക്കുക


മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരു: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യ തയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളുടെ നേതൃത്വത്...തുട൪ന്ന് വായിക്കുക


ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ

തിരു: ആരോഗ്യ സേവനം, ഫാര്‍സ്യൂട്ടിക്കല്‍സ് എന്നിവ ഒഴികെയുള്ള മേഖലകളെയെല്ലാം ലോ ക്ഡൗണ്‍ ബാധിച്ചതായി പ്രൊജക്ട്‌സ് ടുഡെ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തു നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാ ശേഖരമാണ് പ്രൊജക്ട്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സംഭാവനയായി പുത്തൻ ആംബുലൻസ്

(ചിത്രം: ആംബുലൻസിന്റെ ആദ്യ ഘട്ട തുക അടച്ചതിന്റെ രസീത് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റുവാങ്ങുന്നു) തിരു: കോവിഡ് പ്രതിരോധത്തിന് ശക്തി പകരാനായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മാരുതിയുടെ എക്കോ കെയർ ആംബുലൻസ്.തിരുവനന്തപുരം ആസ്ഥ...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് കോട്ടയം ജില്ലയില്‍ പര്യടനം തുടങ്ങി

കോട്ടയം: പകർച്ചവ്യാധികൾക്കെതിരെ ഹോമിയോപ്പതി വകുപ്പും കോട്ടയം ജില്ലാപഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ഹോമിയോപ്പതി ക്ലിനിക്ക് ജില്ലയില്‍ പര്യടനം തുടങ്ങി. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ വിദൂര മേഖലകളിലുള്ളവര്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.