Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

ആരോഗ്യം

കൂടുതല്‍ 

കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ ഒപ്പിട്ടു

16/9/2019

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയ വുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് സഹകരണ കരാര്‍ (എം.ഒ.യു.) മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന് കൈമാറി. റീജിയണല്‍ കാന്‍സര്‍ സെന്ററിനു വേണ്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയും മാലദ്വീപ് സര്‍ക്കാരിന് വേണ്ടി മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീനുമാണ് കരാറില്‍ ഒപ്പിട്ടത്.

തുടര്‍ന്ന് ആര്‍.സി.സി.യില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍, മാലദ്വീപ് സ്റ്റേറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷാ അബ്ദുള്ള മാഹിര്‍, ഇന്ത്യയിലെ മാലദ്വീപ് അമ്പാസഡര്‍ ഐഷാദ് മുഹമ്മദ് ദീദി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നഗരസഭ കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ ഈ കരാറിലൂടെ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളവും മാലദ്വീപു മായി അടുത്ത ബന്ധമാണുള്ളത്. ഈ കരാറിലൂടെ മാലദ്വീപ് നിവാസികള്‍ക്ക് ചികിത്സാരംഗത്ത് വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിക്കും. ഇതോടൊപ്പം കേരളത്തിനുംവലിയഅനുഭവസമ്പത്ത് നേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെ ടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയണല്‍ കാന്‍ സര്‍ സെന്റര്‍ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാന്‍സര്‍ ചികിത്സാ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.

ആര്‍.സി.സി.ക്ക് കാന്‍സര്‍ നിയന്ത്രണ ചികിത്സാരംഗത്തുള്ള ദീര്‍ഘകാല അനുഭവ സമ്പത്തും നൈപുണ്യവും പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ കരാര്‍. ഇതനുസരിച്ച് മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍.സി. സി.യില്‍ പ്രത്യേക പരിശീലനം നല്‍കും. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ, മാലദ്വീപിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ രോഗനിര്‍ണയ രംഗത്തെ നൂതന സങ്കേതങ്ങള്‍ പരിചയപ്പെടുത്താനും ആര്‍.സി.സി. സൗകര്യമൊരുക്കും. ആര്‍.സി.സി. യിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലദ്വീപിലെ കാന്‍ സര്‍ ആശുപത്രികളില്‍ ഡെപ്യുട്ടേഷന്‍ നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

കാന്‍സര്‍ നിയന്ത്രണത്തില്‍ ലോകത്തിന്റെ മുന്‍നിരയിലുള്ള സ്ഥാപനമായി മാറുക എന്ന ലക്ഷ്യ ത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി.യുമായുള്ള സഹകരണം മാലദ്വീപിന്റെ ആരോഗ്യമേഖല യില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ രോഗനിര്‍ണയം, കാന്‍സര്‍ ചികിത്സ, കാന്‍സര്‍ ഗവേഷണം, സാമൂഹ്യാധിഷ്ഠിത പദ്ധതികള്‍, മനുഷ്യവിഭവശേഷീ വികസനം, പരിശീലനം എന്നീ രംഗങ്ങളില്‍ ആര്‍.സി.സി. കാഴ്ചവച്ച നിസ്തുലമായ നേട്ടങ്ങളാണ് മാലദ്വീപുമായി ഇത്തരമൊരു സഹകരണത്തിന് കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

റേഡിയേഷന്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി എന്നീ വിഭാഗങ്ങ ളിലെ വിദഗ്ദ്ധര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചകളിലൂടെ ചികിത്സ നിശ്ചയിക്കുന്ന മള്‍ട്ടിഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് സംവിധാനവും മാലദ്വീപിലെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലാണ് പരിശീലനം നല്‍കുന്നത്. പതോളജി, റേഡിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അനസ്‌തേഷ്യോ ളജി, മൈക്രോബയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, ലബോറട്ടറി സര്‍വീസ്, നഴ്‌സിംഗ് സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലെ നൂതന സങ്കേതങ്ങളും മാലദ്വീപിലെ കാന്‍സര്‍ ചികിത്സ കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഈ കരാര്‍ ഉപയോഗപ്പെടും. ഇന്ത്യയിലെ ആദ്യത്തെ പീഡിയാട്രിക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന ആര്‍.സി.സിയില്‍ കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്കുള്ള പരിചരണ സങ്കേതങ്ങള്‍ ഉള്ളതും ഈ കരാര്‍ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട് .

മാലദ്വീപില്‍ ഒരു കാന്‍സര്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള സഹായവും ആര്‍.സി.സി.നല്‍കും.ആര്‍. സി.സി.യിലെ കാന്‍സര്‍ രജിസ്ട്രി വിഭാഗത്തിന്റെ വൈദഗ്ദ്ധ്യവും അനുഭവജ്ഞാനവും ഇക്കാര്യ ത്തില്‍ ഉപയോഗപ്പെടുത്താം. അതുപോലെതന്നെ സാന്ത്വന ചികിത്സയില്‍ ആര്‍.സി.സി. കൈ വരിച്ച നേട്ടങ്ങളും കമ്പ്യൂട്ടര്‍വല്‍കൃത വിവരവിനിമയ സങ്കേതങ്ങളുമൊക്കെ പുതിയ കാന്‍സര്‍ ആശുപത്രികള്‍ മാലദ്വീപില്‍ സ്ഥാപിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ടെലിമെഡി സിന്‍ സാങ്കേതികവിദ്യയും ഇവിടെ ഉപയോഗപ്പെടുത്താം.

കാന്‍സര്‍ ചികിത്സ നിയന്ത്രണ രംഗത്തു മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍.സി.സി.യില്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള നിരവധി കോഴ്‌സു കള്‍ നടത്തുന്നുണ്ട്. എം.ഡി. റേഡിയോതെറാപ്പി, എം.ഡി. അനസ്‌തേഷ്യ, എം.ഡി. പാത്തോ ളജി, എം.സി.എച്ച്. സര്‍ജിക്കല്‍ ഓങ്കോളജി, എം.സി.എച്ച്. ഹെഡ്&നെക്ക് സര്‍ജറി, എം.സി. എച്ച്. ഗൈനക്കോളജിക്കല്‍ ഓങ്കോളജി, ഡി.എം. മെഡിക്കല്‍ ഓങ്കോളജി, ഡി.എം. പീഡിയാ ട്രിക് ഓങ്കോളജി എന്നിവയുള്‍പ്പടെ നിരവധി കോഴ്‌സുകള്‍ ആര്‍.സി.സി.യില്‍ നടക്കുന്നതി നാല്‍, മാലദ്വീപില്‍ നിന്നും പരിശീലനത്തിനായി എത്തുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു പാരാമെഡി ക്കല്‍ വിദഗ്ദ്ധര്‍ക്കും ഈ അദ്ധ്യാപന പരിചയം പ്രയോജനപ്പെടുത്താം.

ആര്‍.സി.സി. നടപ്പാക്കുന്ന വിവിധ ക്ഷേമപരിപാടികള്‍ ഏതൊരു കാന്‍സര്‍ ആശുപത്രിക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്. സൗജന്യ ഭക്ഷണം, സൗജന്യ ഔഷധം, മറ്റ് പുനരധി വാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികള്‍ എന്നി വയൊക്കെ മാലദ്വീപില്‍ സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രികള്‍ക്ക് ഒരു മാതൃകയാകുമെന്ന തില്‍ സംശയമില്ല.

ഇതിനു പുറമേ, ഗ്രാമപ്രദേശങ്ങങ്ങളില്‍ ഉള്ളവര്‍ക്ക് ആര്‍.സി.സി.യുടെ സേവനം വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി എറണാകുളം, പാലക്കാട്, കരുനാഗപ്പള്ളി, എന്നിവിടങ്ങളില്‍ പ്രവര്‍ത്തി ക്കുന്ന ആര്‍.സി.സി.യുടെ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തന രീതിയും മാലദ്വീപിന് ഉപകാരപ്പെടും.

പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നആര്‍.സി. സി.യില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍പരം രോഗികളാണ് തുടര്‍ചികിത്സയ്ക്കായി എത്തു ന്നത്. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗവും, പീഡിയാട്രിക് ഓങ്കോളജി വിഭാഗവും പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി.യിലാണ് പൊതുമേഖലയില്‍ കേരളത്തില്‍ ആദ്യമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. വേദനസംഹാര ക്ലിനിക്കും മോര്‍ഫിന്‍ പ്ലാന്റും സ്ഥാപിച്ച ആദ്യ കാന്‍സര്‍ സെന്ററും ആര്‍.സി.സി.യാണ്. പൊതുജനങ്ങള്‍ക്ക് സൗജന്യ മായി കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി കാന്‍സര്‍കെയര്‍ ഫോര്‍ ലൈഫ് എന്ന അതുല്യ ക്ഷേമപദ്ധതി നടപ്പിലാക്കിയതും ആര്‍.സി.സി.യാണ്. പൊതുമേഖലയില്‍ ആദ്യമായി എന്‍.എ. ബി.എച്ച്. അക്രഡിറ്റേഷന്‍ കിട്ടിയ കാന്‍സര്‍ ആശുപത്രിയും ആര്‍.സി.സി.യാണെന്ന് എടുത്തു പറയേണ്ടതുണ്ട്.

ആര്‍.സി.സി.യുടെ പ്രവര്‍ത്തനമികവും പശ്ചാത്തല സാങ്കേതിക സൗകര്യങ്ങളും അനുഭവജ്ഞാ നവും മാലദ്വീപിലെ കാന്‍സര്‍ ചികിത്സാ നിയന്ത്രണ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാ ന്‍ ഈ കരാര്‍വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ അയല്‍രാജ്യമെന്ന നിലയില്‍ മാല ദ്വീപുമായി തുടര്‍ന്നുവരുന്ന സഹകരണം കൂടുതല്‍ ക്രിയാത്മകവും ശക്തവുമാക്കാന്‍ ആരോഗ്യ രംഗത്തെ ഈകാല്‍വയ്പ്പ് സഹായിക്കുമെന്നതില്‍ സംശയമില്ല.

മാലദ്വീപിലെ ജനങ്ങള്‍ക്ക് വലിയ സഹായമാണ് കേരളം നല്‍കിയിരിക്കുന്നതെന്ന് മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍ പറഞ്ഞു. ഇതിലൂടെ കാന്‍സറിനെതിരെ കേരളത്തിനും മാലദ്വീപിനും ഒന്നിച്ച് പൊരുതാന്‍ കഴിയുന്നതാണ്. ലോകത്ത് തന്നെ വലിയ അനുഭവ പരിചയ മുള്ളവരാണ് ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍. ആ അനുഭവസമ്പത്ത് മാലദ്വീപിലെ ജനങ്ങള്‍ക്ക് സഹായകരമാകുമെന്നും അബ്ദുള്ള അമീന്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പുതുക്കേണ്ട

തിരു: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവ ശ്യമില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ്: ബുൻസൻ ബർണറിൽ ലാഭത്തിന്റെ ജ്വാല

(ചിത്രം: മൈക്രോബയോളജി ലാബിൽ ബയോഗ്യാസ് ഉപയോഗിച്ചപ്പോൾ) തിരു: മെഡിക്കല്‍ കോളേജ് വളപ്പിലെ മാലിന്യം ബയോഗ്യാസ് ആയി മാറിയപ്പോൾ മൈക്രോ ബയോളജി ലാബിന് ലാഭം പ്രതിവർഷം 40,000 രൂപ. മൈക്രോബയോളജി ലാബ് നേരത്തേ എൽ പിജി സിലിണ്ടറുകളെയാണ് ആശ്രയിച്ചിരുന്നത്. ഒരു മാസം...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ : അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ്. പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 ൽ ഉ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതി...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാ ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്‍കി....തുട൪ന്ന് വായിക്കുക


അറിയണം മനസിനെ: ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും:

തിരു: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (ഒക്‌ടോബര്‍ 10) ഭാഗമായി ആത്മഹത്യാ പ്രതി രോധവും മാനസികാരോഗ്യ പരിപോഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശ...തുട൪ന്ന് വായിക്കുക


കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

തിരു: തിരു.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭി ക്കുന്നതിന്റെ ഭാഗമായി 6 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു

(ചിത്രം: സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജിൽ ടി കെ എ നായർ (റിട്ട) ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

തിരു: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരള മൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ബാബുഐ.എ.എസ്.നിര്‍വഹിച്ചു. നാഷണല്‍...തുട൪ന്ന് വായിക്കുക


മറവിരോഗം: പരിശീലന പരിപാടി :തിങ്കളാഴ്ച രണ്ടുമുതല്‍ നാലുവരെ തിരു.മെഡി.കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍

തിരു: ലോക അല്‍ഷിമേഴ്സ് മാസാചരണത്തിന്‍റെ ഭാഗമായി രോഗീ പരിപാലകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍ വച്ച് നടക്കുന്ന പരിപാടി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈ റ...തുട൪ന്ന് വായിക്കുക


സെപ്തംബർ 29: ലോകഹൃദയ ദിനം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ; രോഗികളോടെന്നും ഹൃദയം തുറന്ന സമീപനം

തിരു: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തി രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ തിരു.മെഡിക്കല്‍ കോളേജിലെ കാര്‍ഡി യോളജി വിഭാഗം ഉൾപ്പെടുന്ന ഹൃദ്രോഗ വിഭാഗം സ്ഥാനമുറപ്പിച്ചതും സാധാരണക്കാരായ ആയിര ക്കണക്കിന് രോഗിക...തുട൪ന്ന് വായിക്കുക


അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108:പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരി ക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം...തുട൪ന്ന് വായിക്കുക


അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്‌സിഡന്റ് കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് പ്രാധാന്യം നല്‍ കുന്നത...തുട൪ന്ന് വായിക്കുക


കനിവ് 108 ആദ്യദിനം 40 പേരെ രക്ഷിച്ചു:ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍ സുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ ഓടിത്തുടങ്ങി. ആദ്യദിനത്തില്‍ മികച്ചരക്ഷാപ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടo സെപ്റ്റം. 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ

തിരു: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.