Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പി.എസ്.സി.പരീക്ഷകൾ മലയാളത്തിലും മറ്റ് ന്യൂനപക്ഷ ഭാഷകളിലും നടത്തുക:നിരാഹാരസമരം പതിനേഴാം ദിവസം

14/9/2019

(ഫോട്ടോ - നിരാഹാരം അനുഷ്ഠിക്കുന്ന - അനൂപ് വളാഞ്ചേരിയെ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നു)

തിരു: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി.ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമരപ്പന്തലിൽ ഉപവസിച്ചു.ആർ.വി.ജി. മേനോൻ ഉപവാസം ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ മലയാളത്തിൽ കൂടി പരീക്ഷ നടത്താൻ വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് ലജ്ജാ കരമാണ്. മലയാളത്തിൽ കൂടി ചോദ്യപ്പേപ്പർ തയ്യാറാക്കാൻ തുടങ്ങിയാൽ രഹസ്യസ്വഭാവം നഷ്ട പ്പെടുമെന്ന വാദം വാസ്തവത്തിൽ മലയാളമറിയുന്നവരെയെല്ലാം പുച്ഛിക്കുന്ന, നാണംകെടുത്തുന്ന നിലപാടാണ്.

ഇതൊരു മുട്ടാപ്പോക്ക് നിലപാടാണ്. മുട്ടാപ്പോക്ക് വാദമുയർത്തുക എന്നത് ബ്യൂറോക്രസിയുടെ സ്വഭാവമാണ്. പി.എസ്.സി. പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തുന്നതിന് സർക്കാർ രാഷ്ട്രീ യ ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.വി. മധുസൂദനൻ നായർ അധ്യക്ഷനായി രുന്നു. ഹരിദാസൻ സ്വാഗതവും സുബൈർ അരിക്കുളം നന്ദിയും പറഞ്ഞു. കേരളത്തിന്റെവിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന കാവ്യാലാപനം എന്ന കൂട്ടായ്മയിലെ അംഗങ്ങൾ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. പി രാമഭദ്രൻ, പ്രഹ്ലാദൻ (ബി.എസ്.പി മുൻ സംസ്ഥാന പ്രസിഡണ്ട്) ഡോ. സി.പി. അരവിന്ദാക്ഷൻ,ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എസ്. ജയകുമാർ, സംസ്ഥാന നിർവാഹക സമിതി അംഗം ബി. രമേശ്, എം.ജി. കോളേജ് കെമിസ്ട്രി അധ്യാപിക ഡോ. വി.എസ്. ധന്യ, കെ.കെ. കൃഷ്ണകുമാർ, ചന്ദ്രമോഹൻ റാന്നി, എം.വി.തോമസ്, നടുവട്ടം ഗോപാലകൃഷ്ണൻ, ജേപ്പിവേളമാനൂർ തുടങ്ങിയവർ സംസാരിച്ചു. കെ.രാജീവ്,മനോജ് പുളിമാത്ത്, കൃഷ്ണൻ കുറൂർ, ജയദാസ്, അബൂബക്കർ, മണിയമ്മ, സലിം അഞ്ചൽ, സപ്തപുരം അപ്പുക്കുട്ടൻ തുടങ്ങിയവർ കാവ്യാലാപനത്തിൽ പങ്കെടുത്തു. സമരപ്പന്തലിൽ നന്ദിയോട് പച്ച സ്കൂളിലെവിദ്യാർ ഥികൾ കാവ്യകേളി അവതരിപ്പിച്ചു.

കിളിമാനൂർ മധുവിന്റെ നിരാണ്യത്തിൽ അനുശോചിച്ചു

അന്തരിച്ച കവി കിളിമാനൂർ മധുവിന്റെ ഭൗതികശരീരം സമരപ്പന്തലിന് മുന്നിൽ പൊതുദർശന ത്തിനു വെച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വി.മധുസൂദനൻനായർ അനുസ്മരണ പ്രഭാഷണംനടത്തി


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷിക്കാം

തിരു: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡി.ഇ&ഒ.എ (എസ്.എസ്.എൽ.സി വിജയം), ടാലി (പ്ലസ്സ് ടു കോമേഴ്‌സ് വിജയം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (0471...തുട൪ന്ന് വായിക്കുക


66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം: കട്ടപ്പനയിൽ കൊടി ഉയരും, തിരുവന്തപുരത്ത് സമാപിക്കും

തിരു: 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തിരി തെളിയും. ഒരാഴ്ച നീളുന്ന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇടുക്കിയിലെ കട്ടപ്പനയിൽ നടക്കു മെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു....തുട൪ന്ന് വായിക്കുക


പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

തിരു: കേന്ദ്ര സർക്കാരിന്റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷി പ്പിന് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. നാഷണൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപന ങ്ങൾ എത്രയും പെട്ടെന്ന് അതിനുളള നടപടികൾ സ്വീകരിക്കണം. വിശദവിവരങ്ങൾക്ക് കോളേജ് വിദ്യ...തുട൪ന്ന് വായിക്കുക


നഗരസഭകളിൽ വിവിധ വകുപ്പിൽ കരാർ നിയമനം

തിരു: പുതുതായി രൂപീകരിച്ച 28 നഗരസഭകളിലേയ്ക്കും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലേ യ്ക്കുമായി ആറ് അക്കൗണ്ട്‌സ് ഓഫീസർ, ആറ് ഐ.ടി. ഓഫീസർ, 28 അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ആറ് മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷയുടെ മാത...തുട൪ന്ന് വായിക്കുക


തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം 2019 ജൂലൈയിൽ നടത്തിയ കണ്ടൻസ്ഡ് ഡിപ്ലോമാ ഇൻ ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കും ഗോവിന്ദ് ആർ രണ്ടാം റാങ്കും ഇഗ്നേഷ്യസ് തോമസ് മൂന്നാം റാങ്കും നേടി. ഫലം www.keralapressclub.com എ...തുട൪ന്ന് വായിക്കുക


മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരു: മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ മത്സ്യബന്ധന വള്ളങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി മുതൽ രജിസ്റ്റർ ചെയ്ത വള്ളങ്ങളും എഞ്ചിനുകളും ഉള്ളവർക്ക് അപേക്ഷിക്കാം. യന്ത്ര വത്കൃ...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിയിലെ ആര്‍ ഇ ഐ സി വാര്‍ഷിക അവലോകനയോഗം ചേര്‍ന്നു

(ചിത്രം: വാർഷിക അവലോകനത്തിൽ പങ്കെടുത്ത തെറാപ്പിസ്റ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാറിനും ഡോ.ജയപ്രകാശിനുമൊപ്പം) തിരു: എസ് എ ടി ആശുപത്രിയിലെ റീജണല്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ (ആര്‍ ഇ ഐ സി), ഓട്ടിസം നോഡല്‍ സെന്‍റര്‍ എന്നീ പദ്ധതിക...തുട൪ന്ന് വായിക്കുക


സബ് കളക്ടറെ ഋഷിരാജ് സിംഗ് സന്ദർശിച്ചു

തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ പ്രജ്ഞാൽ പട്ടീലിനെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് കളക്ടറേറ്റിലെ ചേംബറിൽ സന്ദർശിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അന്ത രീക്ഷമാണ് ജില്ലയിലുള്ളതെന്നും എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു. കോഴി ക്കോ...തുട൪ന്ന് വായിക്കുക


പ്രഞ്ജാല്‍ പട്ടീല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു

തിരു: തിരുവനന്തപുരം സബ് കളക്ടര്‍ പ്രഞ്ജാല്‍ പട്ടീല്‍ ആരോഗ്യ സാമൂഹ്യനീതി വനിതശിശുവിക സന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഒരു പെണ്‍കുട്ടി തന്നെ ഈ സ്ഥാനത്തെത്തിയതില്‍ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ...തുട൪ന്ന് വായിക്കുക


അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരു: അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യപരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിൽ സമ്പൂർണ മദ്യനിരോധനം

തിരു: വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പി നും വോട്ടെണ്ണലിനും മണ്ഡലത്തിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാകളക്ടർ ഉത്തര വിട്ടു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെ ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒക്ടോബർ 21ന് നിയോജകമണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചു

തിരു: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒക്ടോബർ 21ന് നിയോജകമണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപന ങ്ങൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തി ക്...തുട൪ന്ന് വായിക്കുക


ലാറ്റിൻ അമേരിക്ക ഇന്ന്; പ്രഭാഷണം ഒക്ടോബർ 16 ന് മാസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ രാവിലെ 11ന്

തിരു: കേരള ചരിത്ര ഗവേഷണ കൗൺസിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലാറ്റിൻ അമേരിക്ക ഇന്ന്: ആധുനികത, വികസനം, പരിവർത്തനം എന്ന വിഷയത്തിൽ അർജന്റീനയിലെ സൻ മാർട്ടിൻ ദേശീയ സർവകലാശാലയിലെ ഗവേഷണ ഡയറക്ട റും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റ...തുട൪ന്ന് വായിക്കുക


പോഷന്‍ മാസാചരണ സമാപനവും ലോക ഭക്ഷ്യ ദിനാചരണവും:സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കുo

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഒക്‌ടോബര്‍ 16-ാം തീയതി ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ഡിപിഐ ജംഗ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനില്‍ വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...തുട൪ന്ന് വായിക്കുക


ഷീ-ടാക്‌സി: വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാർ ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവർമാർക്ക് അപേക്ഷിക്കാം. സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താത്പര്യമുള്ള വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.