Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ് എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

ആരോഗ്യം

കൂടുതല്‍ 

മാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്: കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍

14/9/2019

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവു മായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മാലദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്ള അമീന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആര്‍.സി.സി.ഡയറക്ടര്‍ ഡോ.രേഖ എ.നായര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 16-ാം തീയതി തിങ്കളാഴ്ച കരാറില്‍ (എം.ഒ.യു.) ഒപ്പിടും. തുടര്‍ന്ന് ആര്‍.സി.സി.യില്‍ വച്ച് രാവിലെ 10 മണിക്ക് കരാറിന്റെ വിവിധ വശങ്ങളെപ്പറ്റി മാധ്യമങ്ങളു മായി മന്ത്രിമാര്‍ സംവദിക്കും.

ഇന്ത്യയുടെ അയല്‍രാജ്യമായ മാലദ്വീപും കേരളവുമായുള്ള ബന്ധം വളരെ ശക്തമാണ്. നിരവധി പേരാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. മാലദീപ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കാന്‍സര്‍ചികിത്സാ രംഗത്ത് കേരളംസഹായിക്കു ന്നത്. കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയ ണല്‍ കാന്‍സര്‍ സെന്റര്‍ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാന്‍സര്‍ ചികിത്സാ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.

കാന്‍സര്‍ നിയന്ത്രണ ചികിത്സാ രംഗത്തുള്ള ആര്‍.സി.സി.യുടെ ദീര്‍ഘകാല അനുഭവസമ്പത്തും നൈപുണ്യവും പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ കരാര്‍. ഇതനുസരിച്ച് മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍.സി. സി.യില്‍ പ്രത്യേക പരിശീലനം നല്‍കും. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ മാലദ്വീപിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ രോഗ നിര്‍ണയ രംഗത്തെ നൂതനസങ്കേതങ്ങള്‍ പരിചയപ്പെടുത്താനും ആര്‍.സി.സി. സൗകര്യമൊരുക്കും. ആര്‍.സി. സി. യിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലദ്വീപിലെ കാന്‍ സര്‍ ആശുപത്രികളില്‍ ഡെപ്യൂട്ടഷന്‍ നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

കാന്‍സര്‍ നിയന്ത്രണത്തില്‍ ലോകത്തിന്റെ മുന്‍നിരയിലുള്ള സ്ഥാപനമായി മാറുക എന്ന ലക്ഷ്യ ത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി.യുമായുള്ള സഹകരണം മാലദ്വീപിന്റെ ആരോഗ്യ മേഖ ലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഏറെ പ്രത്യേകതകളുള്ള മള്‍ട്ടിഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡ് സംവിധാനം ഉള്‍പ്പെടെയുള്ളവ മാലദ്വീപിലെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലാണ് പരിശീലനം നല്‍കുന്നത്. കാന്‍സ രജിസ്ട്രി ഉണ്ടാക്കാനുംസഹായിക്കും.ആര്‍.സി. സി. നടപ്പാക്കുന്ന മാതൃകാപരമായ വിവിധ ക്ഷേമ പരിപാടികള്‍, ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തന രീതികള്‍ എന്നിവ മാലദ്വീപിന് ഉപകാരപ്പെടും.

പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നആര്‍.സി. സി.യില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍പരം രോഗികളാണ് തുടര്‍ ചികിത്സയ്ക്കായി എത്തുന്ന ത്. ആര്‍.സി.സി.യുടെ പ്രവര്‍ത്തന മികവും പശ്ചാത്തല സാങ്കേതിക സൗകര്യങ്ങളും അനുഭവ ജ്ഞാനവും മാലദ്വീപിലെ കാന്‍സര്‍ ചികിത്സാ നിയന്ത്രണ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍സൃഷ്ടി ക്കാന്‍ ഈ കരാര്‍വഴി സാധിക്കുന്നതാണ്. ഇതിലൂടെ കാന്‍സറിന്റെ പിടിയിലകപ്പെട്ട മാലദീപ് ജനങ്ങള്‍ക്ക് വളരെയധികം സഹായകരമാകുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



4 ആശുപത്രികളുടെ വികസനത്തിന് 41 കോടിയുടെ ഭരണാനുമതി

തിരു: കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂര്‍ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശു പത്രി, കണ്ണൂര്‍ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരു. പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 41 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതാ ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പുതുക്കേണ്ട

തിരു: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവ ശ്യമില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ്: ബുൻസൻ ബർണറിൽ ലാഭത്തിന്റെ ജ്വാല

(ചിത്രം: മൈക്രോബയോളജി ലാബിൽ ബയോഗ്യാസ് ഉപയോഗിച്ചപ്പോൾ) തിരു: മെഡിക്കല്‍ കോളേജ് വളപ്പിലെ മാലിന്യം ബയോഗ്യാസ് ആയി മാറിയപ്പോൾ മൈക്രോ ബയോളജി ലാബിന് ലാഭം പ്രതിവർഷം 40,000 രൂപ. മൈക്രോബയോളജി ലാബ് നേരത്തേ എൽ പിജി സിലിണ്ടറുകളെയാണ് ആശ്രയിച്ചിരുന്നത്. ഒരു മാസം...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ : അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ്. പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 ൽ ഉ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതി...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാ ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്‍കി....തുട൪ന്ന് വായിക്കുക


അറിയണം മനസിനെ: ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും:

തിരു: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (ഒക്‌ടോബര്‍ 10) ഭാഗമായി ആത്മഹത്യാ പ്രതി രോധവും മാനസികാരോഗ്യ പരിപോഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശ...തുട൪ന്ന് വായിക്കുക


കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

തിരു: തിരു.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭി ക്കുന്നതിന്റെ ഭാഗമായി 6 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു

(ചിത്രം: സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജിൽ ടി കെ എ നായർ (റിട്ട) ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

തിരു: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരള മൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ബാബുഐ.എ.എസ്.നിര്‍വഹിച്ചു. നാഷണല്‍...തുട൪ന്ന് വായിക്കുക


മറവിരോഗം: പരിശീലന പരിപാടി :തിങ്കളാഴ്ച രണ്ടുമുതല്‍ നാലുവരെ തിരു.മെഡി.കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍

തിരു: ലോക അല്‍ഷിമേഴ്സ് മാസാചരണത്തിന്‍റെ ഭാഗമായി രോഗീ പരിപാലകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍ വച്ച് നടക്കുന്ന പരിപാടി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈ റ...തുട൪ന്ന് വായിക്കുക


സെപ്തംബർ 29: ലോകഹൃദയ ദിനം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ; രോഗികളോടെന്നും ഹൃദയം തുറന്ന സമീപനം

തിരു: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തി രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ തിരു.മെഡിക്കല്‍ കോളേജിലെ കാര്‍ഡി യോളജി വിഭാഗം ഉൾപ്പെടുന്ന ഹൃദ്രോഗ വിഭാഗം സ്ഥാനമുറപ്പിച്ചതും സാധാരണക്കാരായ ആയിര ക്കണക്കിന് രോഗിക...തുട൪ന്ന് വായിക്കുക


അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108:പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരി ക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം...തുട൪ന്ന് വായിക്കുക


അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്‌സിഡന്റ് കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് പ്രാധാന്യം നല്‍ കുന്നത...തുട൪ന്ന് വായിക്കുക


കനിവ് 108 ആദ്യദിനം 40 പേരെ രക്ഷിച്ചു:ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍ സുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ ഓടിത്തുടങ്ങി. ആദ്യദിനത്തില്‍ മികച്ചരക്ഷാപ്രവര്‍ത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.