Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ് എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അറിയിപ്പുകള്‍

കൂടുതല്‍ 

അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

13/9/2019

കോഴിക്കോട് :ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പ്രളയകാലത്തും ഓണത്തിന്റെ പ്രഭമങ്ങാതിരിക്കാന്‍ സാധ്യമായ പ്രവര്‍ത്ത നങ്ങളും നടത്തി. 52 ലക്ഷം പേര്‍ക്ക് പ്രതിമാസം 1200 രൂപ നിരക്കില്‍ 3 മസത്തെ ക്ഷേമപെന്‍ ഷന്‍ ഒന്നിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ നാലായിരത്തോളം ഓണചന്തകള്‍ തുറന്നു. കഴിഞ്ഞപ്രളയത്തില്‍ തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മ്മിച്ചു ഗൃഹപ്രവേശനം നടത്തിയും ഓണാഘോഷം നടത്തി. ലൈഫ് പദ്ധതിയില്‍ ഉള്‍ പ്പെടെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങള്‍ പുതിയ വീടുകളിലാണ് ഇത്തവണത്തെ ഓണം ആഘോ ഷിച്ചത്. പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ കരുത്തേകി ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ ഓണം കടന്നുപോകുന്നത്. മലയാളി കളെ ഒന്നിച്ചു നിര്‍ത്തുന്ന ഹൃദയ വികാരമാണ് ഓണം. ഇതിന് ഒരു പോറല്‍പോലുമേറ്റിട്ടില്ലെന്ന് ഓരോഘട്ടത്തിലും നാം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം ഒരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന വേളയാണ് ഓരോ ഓണക്കാലവും. മനുഷ്യര്‍ക്കിടയില്‍ വിവേചനവും വേര്‍തിരിവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന സങ്കല്‍പ്പം ഭാവിയെ കുറിച്ചു ള്ള വലിയ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. നവകേരള നിര്‍മ്മാണത്തിനിടയിലാണ് ആദ്യം പ്രള യമെത്തിയത്. ഇപ്പോള്‍ പുനര്‍നിര്‍മ്മാണ വേളയില്‍ പ്രളയവും ഉരുള്‍പൊട്ടലും വീണ്ടുമെത്തി. എങ്കിലും ഈ ഓണക്കാലത്തും അതിജീവനത്തിന്റെ സന്ദേശവുമായി ഒന്നിച്ചു നില്‍ക്കുകയാണ് മലയാളികള്‍. ഭിന്നിപ്പിക്കലിന്റെയും വിദ്വേഷത്തിന്റെയും വിത്തുവിതക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കേരളത്തിന്റെ മനസില്‍ ഇടമില്ലെന്ന് കാണിച്ചുകൊടുത്ത ഓണക്കാലം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡിടിപിസിസെക്രട്ടറി സി.പിബീനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ വി കെ സി മമ്മദ് കോയ, സി കെ നാണു എന്നിവര്‍ മുഖ്യാ തിഥികളായി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ സാവിത്രി ശ്രീധരന്‍, ചലച്ചിത്ര നടി കുട്ട്യേടത്തി വിലാസിനി എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

സമന്വയ റസിഡന്റ്‌സ് അസോസിയേഷന്‍ വെള്ളിമാട്കുന്ന്, മൊളോയിസ് ക്ലബ് കുരുവട്ടൂര്‍, തിരു വോണം ടീം കുരിക്കത്തൂര്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ തോമസ് മാത്യു, നമ്പിടി നാരായണന്‍, ജില്ലാ സ്‌പോര്‍ ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ടി വി ബാലന്‍, എസ് കെ സജീഷ്, പി ടിആസാദ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി മുസാഫിര്‍ അഹമ്മദ് സ്വാഗതവും എ ഡി എം റോഷ്‌നി നാരായണന്‍ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരു: തുലാവർഷത്തോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങ ളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെ ന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒക്ടോബർ 21 തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. മണ്ണൊലി പ്പുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


തുലാവർഷം ശക്തമാകാൻ സാധ്യത; ഇടിമിന്നലിനെ കരുതിയിരിക്കണം

തൃശൂർ : സംസ്ഥാനത്ത് തുലാവർഷക്കാലത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മഴയോടനുബ ന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇത്തരം ഇടിമി...തുട൪ന്ന് വായിക്കുക


മരട്‌ ഫ്ലാറ്റ്‌ വിൽപ്പന ക്രമക്കേട് : ഉടമകൾ ഒളിവിൽ

കൊച്ചി: മരട്‌ ഫ്ലാറ്റ്‌ വിൽപ്പനയിലെ ക്രമക്കേടിൽ ജെയിൻകോറൽകേവ്‌ നിർമാതാക്കളായജെയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ എംഡി സന്ദീപ്‌ മേത്തയെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. അറസ്‌റ്റ്‌ ചെയ്യാനായി കൊച്ചിയിൽനിന്ന്‌ ക്രൈംബ്രാഞ്ച്‌ സംഘം ചെന്നൈയിലെ ഓഫീസിലെ ത്തി.സന്ദ...തുട൪ന്ന് വായിക്കുക


സമഗ്ര ട്രോമകെയര്‍ പദ്ധതി: 100 ആംബുലന്‍സുകള്‍ കൂടി 21ന് ഫ്‌ളാഗ് ഓഫ് ചെയ്യും

കണ്ണൂര്‍ : റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പുവരുത്തുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 100 ആംബുലന്‍സുകള്‍ കൂടി ഒക്‌ടോബര്‍ 21 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

തൃശൂർ : നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ സർക്കാർ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ പരി പോഷിപ്പിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നിയോജക മണ്ഡലത്തിലെ തയ്യൂർ ഗവ. ഹൈസ്‌കൂളിൽ പൊതുവിദ...തുട൪ന്ന് വായിക്കുക


രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: ഡിഐജി കെ സേതുരാമന്‍

കണ്ണൂർ : പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബി പോസിറ്റീവിന്റെ മദര്‍ പിടിഎ സംഗമം ഡിഐജി കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. മിക്ക വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ...തുട൪ന്ന് വായിക്കുക


ആത്മ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കടവല്ലൂർ: ആത്മ പദ്ധതിയുടെ ഭാഗമായ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കടവല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ പഴവർഗ്ഗങ്ങളുടെ മൂല്യവർദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശിലനക്യാമ്പ് കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന ഉദ്ഘാടനം ചെയ്തു. ആത്മബ്ലോക്ക് തല കർഷ...തുട൪ന്ന് വായിക്കുക


പ്രളയം:അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി

തൃശൂർ : ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാ ലത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതിഹാളിൽ നടന്നു. 148 അപേക്ഷ കൾ തീർപ്പാക്കി. എസ്എസ്എൽസി-56, പ്ലസ് ടു-13, ആധാരം-30, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്...തുട൪ന്ന് വായിക്കുക


ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്

തൃശൂർ :ആവേശം വാരി നിറച്ച് കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്. 3മിനിറ്റ്30 സെക്കന്റിൽ 900 മീറ്റർ തുഴഞ്ഞാണ് നടുഭാഗം ജലരാജാവായത്. ഏഴു ലീഗ്ത്സരങ്ങളിൽ ആറു തവണയും നടുഭ...തുട൪ന്ന് വായിക്കുക


പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി

തൃശൂർ : പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി ഒരുങ്ങുന്നു.തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയ അനുഭവത്തെ ഉൾകൊണ്ടും ജില്ലയുടെ സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കു ന്നു. ജില്ല...തുട൪ന്ന് വായിക്കുക


വനഭൂമി പട്ടയം: സർവേ വിഭാഗത്തിന് ജിപിഎസ് ലഭ്യമാക്കി

തൃശൂർ: ജില്ലയിലെ വനഭൂമി പട്ടയം അപേക്ഷകൾ കേന്ദ്രാനുമതിക്ക് നൽകാനായി സ്ഥലങ്ങളുടെ ജിയോ റെഫറൻസ് സ്‌കെച്ച് തയാറാക്കാൻ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി. പി.എസ് മെഷീനുകൾ ജില്ലയിലെ സർവേ വിഭാഗത്തിന് ലഭ്യമാക്കി. കെൽട്രോൺ മുഖേനയാണ് പത്ത് ഹാൻഡ് ഹെ...തുട൪ന്ന് വായിക്കുക


പട്ടികവർഗക്കാർക്കെതിരെയുളള അതിക്രമം തടയൽ: ബോധവൽക്കരണ സെമിനാർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ

തൃശൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗക്കാർ ക്കെതിരെയുളള അതിക്രമം തടയൽ സംബന്ധിച്ച ബോധവൽക്കരണ സെമിനാർസംഘടിപ്പിക്കുന്നു. സെമിനാർ ഒക്‌ടോബർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ ജില്ലാ കളക്ടർ എസ് ഷാന വാസ് ഉദ്ഘാടനം ചെയ്യ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

കോഴിക്കോട് : ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയ...തുട൪ന്ന് വായിക്കുക


നഴ്‌സുമാർക്ക് യു.കെയിൽ അവസരം

തിരു: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാർ ക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡി പ്ലോമ സർട്ടി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.