Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നവകേരളം പടുത്തുയർത്താൻ ഓരോ മലയാളിക്കും ഊർജമാകണം ഈ ഓണം : മുഖ്യമന്ത്രി

10/9/2019

തിരു: മഹാപ്രളയത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന കേരളത്തിന് നവകേരളം സൃഷ്ടിക്കാനു ള്ള ഊർജമാകണം ഇത്തവണത്തെ ഓണാഘോഷമെന്നു മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. നല്ല നാളെ എന്ന സങ്കൽപ്പം മലയാളി മനസിൽ മുൻപെന്നെത്തേക്കാളുമേറെ ഉയർന്നുവരുന്ന കാഴ്ച യാണ് അതിജീവനത്തിന്റെ നാളുകളിൽ കേരളം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷ ത്തെ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവ ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിനെ പുനർനിർമിക്കുന്നതിനും നവകേരളം സൃഷ്ടിക്കുന്നതിനും ജാതി-വർഗ-മത ഭേദമില്ലാതെ നാം കൈകോർത്ത കാഴ്ച ലോകത്തിനുതന്നെ മാതൃകയായതിൽ അഭിമാനിക്കാം. നല്ല നാളെകൾ ക്കായി നാടിനെ പുനർനിർമിക്കണമെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നു. ഒരുമയും ഐക്യ വും നിലനിർത്തി ഒരേ മനസോടെ നീങ്ങിയാൽ ഈ സ്വപ്‌നം യാഥാർഥ്യമാകുകതന്നെ ചെയ്യും. ഇല്ലായ്മകൾ പലതും നമുക്കുണ്ടാകാം. അവ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തു കയാണുവേണ്ടത്.

ഇന്ത്യയെന്ന വലിയ രാജ്യത്തെ ചെറിയ സംസ്ഥാനമാണെങ്കിലും ജീവിത നിലവാരം ഏറെ മെച്ച പ്പെട്ടു നിൽക്കുന്ന പ്രദേശമാണു കേരളം. എന്നാൽ ഈ നിലവാരത്തിനൊത്തു ജീവിക്കാൻ കഴി യാത്ത ചില വിഭാഗങ്ങളും പ്രദേശങ്ങളും ഇന്നും നമുക്കിടയിലുണ്ട്. ഇതിനു മാറ്റംവരണം. ഈ ലക്ഷ്യത്തിനായാണ് നാലു മിഷനുകൾ മുന്നിൽവച്ച് കേരളത്തിന്റെ വികസനപ്രക്രിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്.

വികസനം സാമൂഹ്യനീതിയിലധിഷ്ഠിതമാകണമെന്നുതന്നെയാണ് സർക്കാരിന്റെനിലപാട്.ഇന്നത്തെ സാഹചര്യത്തിൽ അതിന് ഏറെ പ്രാധാന്യവുമുണ്ട്. സർവതലസ്പർശിയായ വികസനപ്രക്രിയയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഏറ്റക്കുറച്ചിലുകളില്ലാതെ വികസനത്തിന്റെ സ്വാദ് നുകരാൻ എല്ലാ മലയാളികൾക്കും കഴിയണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകൾ ഏറെ ജനോപകാരപ്രദമായി നടത്തി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീര സദസിനെ സാക്ഷിനിർത്തിയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു മുഖ്യമന്ത്രി തിരിതെളിച്ചത്. ചടങ്ങിനു മുന്നോടിയായി കലാമണ്ഡലം ശിവദാസും സംഘവും നേതൃത്വം നൽകിയ ഇലഞ്ഞിത്തറ പാണ്ടിമേളം അരങ്ങേറി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ 29 ഓളം വേദികളിലാണ് സംസ്ഥാനതല പരിപാടികൾ നടക്കുന്നത്. ഓഗസ്റ്റ് 16നാണ് സമാപനം. സംസ്ഥാനത്തെ മറ്റു ജില്ലാ കേന്ദ്രങ്ങളിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നടൻ ടൊവിനോ തോമസ്, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് കീർത്തി സുരേഷ്, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ സി. ദിവാകരൻ, ഐ.ബി. സതീഷ്, വി.എസ്. ശിവകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നിശാഗന്ധിയിലെ മുഖ്യ വേദിയിൽ കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമാകുന്നു:പരസ്യ പ്രചാരണം ശനി യാഴ്ച വൈകിട്ട് ആറുവരെ

തിരു: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെ യതായി തിരു.ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ഇലക്ഷൻ ഉദ്യോഗസ്ഥ രുടെ യോഗത്തിൽ അവസാനവട്ട ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി. 168 ബൂത്തുകളിലേക്കുമുള്ള പോളിംഗ...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ ദുരന്തസാഹചര്യങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദ്രുത പ്രതികരണ സംവിധാനം

തിരു: ജില്ലയിൽ അടിയന്തര ദുരന്ത സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ച് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദുരന്തസാഹചര്യങ്ങളിൽ അതി വേഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ രംഗങ്ങളിൽ മികവുള്ളവരെ ഉൾപ്പെടുത്തി ...തുട൪ന്ന് വായിക്കുക


വോട്ടർപട്ടികയിൽ ക്രമക്കേടെന്ന പരാതി; ആശങ്ക വേണ്ടെന്ന് തിരു.ജില്ലാ കളക്ടർ

തിരു:വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിൽ ആശങ്ക വേണ്ടെന്നും തിരു.ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറി. സാങ്കേതിക പിഴവുകൾ കൊണ്ട് ഒന്നിൽ കൂ...തുട൪ന്ന് വായിക്കുക


പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു

തിരു: പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ താത്കാ ലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. എസ്.എൽ.എസി, ഡി.സി.എ/പി.ജി.ഡി. സി.എ, ഇംഗ്ലീഷ്/മലയാളം യൂണികോഡ് ഡാറ്റാ എൻട്രി പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെട...തുട൪ന്ന് വായിക്കുക


തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിന് അപേക്ഷിക്കാം

തിരു: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡി.ഇ&ഒ.എ (എസ്.എസ്.എൽ.സി വിജയം), ടാലി (പ്ലസ്സ് ടു കോമേഴ്‌സ് വിജയം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (0471...തുട൪ന്ന് വായിക്കുക


66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം: കട്ടപ്പനയിൽ കൊടി ഉയരും, തിരുവന്തപുരത്ത് സമാപിക്കും

തിരു: 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബർ 14ന് തിരി തെളിയും. ഒരാഴ്ച നീളുന്ന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇടുക്കിയിലെ കട്ടപ്പനയിൽ നടക്കു മെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അറിയിച്ചു....തുട൪ന്ന് വായിക്കുക


പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

തിരു: കേന്ദ്ര സർക്കാരിന്റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷി പ്പിന് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. നാഷണൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപന ങ്ങൾ എത്രയും പെട്ടെന്ന് അതിനുളള നടപടികൾ സ്വീകരിക്കണം. വിശദവിവരങ്ങൾക്ക് കോളേജ് വിദ്യ...തുട൪ന്ന് വായിക്കുക


നഗരസഭകളിൽ വിവിധ വകുപ്പിൽ കരാർ നിയമനം

തിരു: പുതുതായി രൂപീകരിച്ച 28 നഗരസഭകളിലേയ്ക്കും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലേ യ്ക്കുമായി ആറ് അക്കൗണ്ട്‌സ് ഓഫീസർ, ആറ് ഐ.ടി. ഓഫീസർ, 28 അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ആറ് മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും അപേക്ഷയുടെ മാത...തുട൪ന്ന് വായിക്കുക


തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം 2019 ജൂലൈയിൽ നടത്തിയ കണ്ടൻസ്ഡ് ഡിപ്ലോമാ ഇൻ ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കും ഗോവിന്ദ് ആർ രണ്ടാം റാങ്കും ഇഗ്നേഷ്യസ് തോമസ് മൂന്നാം റാങ്കും നേടി. ഫലം www.keralapressclub.com എ...തുട൪ന്ന് വായിക്കുക


മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരു: മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ മത്സ്യബന്ധന വള്ളങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി മുതൽ രജിസ്റ്റർ ചെയ്ത വള്ളങ്ങളും എഞ്ചിനുകളും ഉള്ളവർക്ക് അപേക്ഷിക്കാം. യന്ത്ര വത്കൃ...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിയിലെ ആര്‍ ഇ ഐ സി വാര്‍ഷിക അവലോകനയോഗം ചേര്‍ന്നു

(ചിത്രം: വാർഷിക അവലോകനത്തിൽ പങ്കെടുത്ത തെറാപ്പിസ്റ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാറിനും ഡോ.ജയപ്രകാശിനുമൊപ്പം) തിരു: എസ് എ ടി ആശുപത്രിയിലെ റീജണല്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ (ആര്‍ ഇ ഐ സി), ഓട്ടിസം നോഡല്‍ സെന്‍റര്‍ എന്നീ പദ്ധതിക...തുട൪ന്ന് വായിക്കുക


സബ് കളക്ടറെ ഋഷിരാജ് സിംഗ് സന്ദർശിച്ചു

തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റ പ്രജ്ഞാൽ പട്ടീലിനെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് കളക്ടറേറ്റിലെ ചേംബറിൽ സന്ദർശിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അന്ത രീക്ഷമാണ് ജില്ലയിലുള്ളതെന്നും എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു. കോഴി ക്കോ...തുട൪ന്ന് വായിക്കുക


പ്രഞ്ജാല്‍ പട്ടീല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു

തിരു: തിരുവനന്തപുരം സബ് കളക്ടര്‍ പ്രഞ്ജാല്‍ പട്ടീല്‍ ആരോഗ്യ സാമൂഹ്യനീതി വനിതശിശുവിക സന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ സന്ദര്‍ശിച്ചു. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഒരു പെണ്‍കുട്ടി തന്നെ ഈ സ്ഥാനത്തെത്തിയതില്‍ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ...തുട൪ന്ന് വായിക്കുക


അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരു: അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യപരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിൽ സമ്പൂർണ മദ്യനിരോധനം

തിരു: വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പി നും വോട്ടെണ്ണലിനും മണ്ഡലത്തിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാകളക്ടർ ഉത്തര വിട്ടു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.