Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ് എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരണ ധാരണയില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ആദി പമ്പ-വരട്ടാര്‍ ജലോല്‍സവത്തില്‍ എ ബാച്ചില്‍ ഓതറ പള്ളിയോടവും ബി ബാച്ചില്‍ കോടിയാട്ടുകരയും ജേതാക്കളായി

9/9/2019

പത്തനംതിട്ട : ആദി പമ്പ-വരട്ടാര്‍ ജലോല്‍സവത്തില്‍ എ ബാച്ചില്‍ ഓതറ പള്ളിയോടവും ബി ബാച്ചില്‍ കോടിയാട്ടുകരയും ജേതാക്കളായി ഹരിത കേരളം ട്രോഫി നേടി. ഭീമന്‍ ഗദ വലിച്ച് വരട്ടെ ആറെ എന്ന് പറഞ്ഞ് നദി തെളിക്കുന്ന സങ്കല്പത്തിലുള്ള ശില്പo ജേതാക്കള്‍ക്ക് നല്‍കി. റണ്ണേഴ്‌സ് അപ് ആയ കിഴക്കനോതറ-കുന്നേകാടിന് എബാച്ചിലും മേപ്രം തൈമറവുംകര പള്ളിയോടത്തിന് ബി ബാച്ചിലും മങ്കൊമ്പ് ശിവശങ്കരപ്പിള്ള സ്മാരക ട്രോഫി ലഭിച്ചു. മികച്ച പള്ളിയോട ഗ്രൂപ്പുകളായി പാടിത്തുഴഞ്ഞെത്തിയ മേപ്രംതൈമറവുംകരയും-കോടിയാട്ടുകരയും മികച്ച ഗ്രൂപ്പിനുള്ള മഹാലക്ഷ്മി ട്രോഫി ബി ബാച്ചില്‍ നേടി. എ ബാച്ചില്‍ ഓതറയും കിഴക്കനോതറ-കുന്നേകാടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് മഹാലക്ഷ്മി ട്രോഫി നേടി. ബി ബാച്ചില്‍ പങ്കെടുത്ത തൈമറവുംകര പള്ളിയോടം ഒരു പോയിന്റ് വ്യത്യാസത്തിലാണ് റണ്ണേഴ്‌സ് അപ് ആയത്.

ചമയം, പാരമ്പര്യ ശൈലിയിലുള്ള തുഴച്ചില്‍, വഞ്ചിപ്പാട്ട്, അച്ചടക്കം എന്നിവയാണ് വിജയിയെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാക്കിയത്. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപന്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പള്ളിയോടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗ്രാന്‍ഡ് വിതരണം ചെയ്തു. ആന്റോ ആന്റണി എംപി ഹരിത കേരളം ട്രോഫി വിജയികള്‍ക്ക് സമ്മാനിച്ചു. മങ്കൊമ്പ് ശിവശങ്കരപ്പിള്ള സ്മാരക ട്രോഫി പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാര്‍ കൃഷ്ണവേണി ജേതാക്കള്‍ക്ക് സമ്മാനിച്ചു. ഹരിത കേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ മികച്ച പള്ളിയോട ഗ്രൂപ്പുകള്‍ക്കുള്ള മഹാലക്ഷ്മി ട്രോഫി സമ്മാനിച്ചു. സമാപനസമ്മേളനം ഹരിത കേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ടിഎന്‍ സീമ ഉദ്ഘാടനം ചെയ്തു.

ജനകീയമായി നടത്തിയ കേരളത്തിലെ ആദ്യ നദീ പുനരുജ്ജീവന ശ്രമങ്ങളുടെ ഓര്‍മപുതുക്കലാണ് ആദിപമ്പ വരട്ടാര്‍ ജലോല്‍സവം.ആറന്മുളയുടെപള്ളിയോടപ്പെരുമയാണ് ആദിപമ്പ-വരട്ടാര്‍ജലോല്‍ സവത്തിലും മത്സരത്തിന് മാറ്റുരച്ചത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗ മാണ് ജനകീയമായ ജലോല്‍സവം. ജലമേളയ്ക്ക് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരവും നടന്നിരുന്നു ഈ മത്സരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. മണ്ണൊലി പ്പുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


തുലാവർഷം ശക്തമാകാൻ സാധ്യത; ഇടിമിന്നലിനെ കരുതിയിരിക്കണം

തൃശൂർ : സംസ്ഥാനത്ത് തുലാവർഷക്കാലത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മഴയോടനുബ ന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇത്തരം ഇടിമി...തുട൪ന്ന് വായിക്കുക


മരട്‌ ഫ്ലാറ്റ്‌ വിൽപ്പന ക്രമക്കേട് : ഉടമകൾ ഒളിവിൽ

കൊച്ചി: മരട്‌ ഫ്ലാറ്റ്‌ വിൽപ്പനയിലെ ക്രമക്കേടിൽ ജെയിൻകോറൽകേവ്‌ നിർമാതാക്കളായജെയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ എംഡി സന്ദീപ്‌ മേത്തയെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. അറസ്‌റ്റ്‌ ചെയ്യാനായി കൊച്ചിയിൽനിന്ന്‌ ക്രൈംബ്രാഞ്ച്‌ സംഘം ചെന്നൈയിലെ ഓഫീസിലെ ത്തി.സന്ദ...തുട൪ന്ന് വായിക്കുക


സമഗ്ര ട്രോമകെയര്‍ പദ്ധതി: 100 ആംബുലന്‍സുകള്‍ കൂടി 21ന് ഫ്‌ളാഗ് ഓഫ് ചെയ്യും

കണ്ണൂര്‍ : റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പുവരുത്തുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 100 ആംബുലന്‍സുകള്‍ കൂടി ഒക്‌ടോബര്‍ 21 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

തൃശൂർ : നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ സർക്കാർ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ പരി പോഷിപ്പിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നിയോജക മണ്ഡലത്തിലെ തയ്യൂർ ഗവ. ഹൈസ്‌കൂളിൽ പൊതുവിദ...തുട൪ന്ന് വായിക്കുക


രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: ഡിഐജി കെ സേതുരാമന്‍

കണ്ണൂർ : പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബി പോസിറ്റീവിന്റെ മദര്‍ പിടിഎ സംഗമം ഡിഐജി കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. മിക്ക വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ...തുട൪ന്ന് വായിക്കുക


ആത്മ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കടവല്ലൂർ: ആത്മ പദ്ധതിയുടെ ഭാഗമായ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കടവല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ പഴവർഗ്ഗങ്ങളുടെ മൂല്യവർദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശിലനക്യാമ്പ് കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന ഉദ്ഘാടനം ചെയ്തു. ആത്മബ്ലോക്ക് തല കർഷ...തുട൪ന്ന് വായിക്കുക


പ്രളയം:അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി

തൃശൂർ : ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാ ലത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതിഹാളിൽ നടന്നു. 148 അപേക്ഷ കൾ തീർപ്പാക്കി. എസ്എസ്എൽസി-56, പ്ലസ് ടു-13, ആധാരം-30, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്...തുട൪ന്ന് വായിക്കുക


ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്

തൃശൂർ :ആവേശം വാരി നിറച്ച് കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്. 3മിനിറ്റ്30 സെക്കന്റിൽ 900 മീറ്റർ തുഴഞ്ഞാണ് നടുഭാഗം ജലരാജാവായത്. ഏഴു ലീഗ്ത്സരങ്ങളിൽ ആറു തവണയും നടുഭ...തുട൪ന്ന് വായിക്കുക


പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി

തൃശൂർ : പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി ഒരുങ്ങുന്നു.തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയ അനുഭവത്തെ ഉൾകൊണ്ടും ജില്ലയുടെ സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കു ന്നു. ജില്ല...തുട൪ന്ന് വായിക്കുക


വനഭൂമി പട്ടയം: സർവേ വിഭാഗത്തിന് ജിപിഎസ് ലഭ്യമാക്കി

തൃശൂർ: ജില്ലയിലെ വനഭൂമി പട്ടയം അപേക്ഷകൾ കേന്ദ്രാനുമതിക്ക് നൽകാനായി സ്ഥലങ്ങളുടെ ജിയോ റെഫറൻസ് സ്‌കെച്ച് തയാറാക്കാൻ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി. പി.എസ് മെഷീനുകൾ ജില്ലയിലെ സർവേ വിഭാഗത്തിന് ലഭ്യമാക്കി. കെൽട്രോൺ മുഖേനയാണ് പത്ത് ഹാൻഡ് ഹെ...തുട൪ന്ന് വായിക്കുക


പട്ടികവർഗക്കാർക്കെതിരെയുളള അതിക്രമം തടയൽ: ബോധവൽക്കരണ സെമിനാർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ

തൃശൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗക്കാർ ക്കെതിരെയുളള അതിക്രമം തടയൽ സംബന്ധിച്ച ബോധവൽക്കരണ സെമിനാർസംഘടിപ്പിക്കുന്നു. സെമിനാർ ഒക്‌ടോബർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ ജില്ലാ കളക്ടർ എസ് ഷാന വാസ് ഉദ്ഘാടനം ചെയ്യ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

കോഴിക്കോട് : ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയ...തുട൪ന്ന് വായിക്കുക


നഴ്‌സുമാർക്ക് യു.കെയിൽ അവസരം

തിരു: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാർ ക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡി പ്ലോമ സർട്ടി...തുട൪ന്ന് വായിക്കുക


ഐ.എം.എ. നമ്മുടെ ആരോഗ്യം മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെ ടുത്തിയിട്ടുള്ള ഐ.എം.എ. നമ്മുടെ ആരോഗ്യം അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണി ക്കുന്നതായി ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതനും, ഐ.എം.എ. സംസ്ഥാന സെക്ര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.