Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഓണം വാരാഘോഷത്തിന് സെപ്റ്റംബർ 10 ന് തിരിതെളിയും

9/9/2019

തിരു: ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഉത്രാടദിനമായ സെപ്റ്റംബർ 10 വൈകുന്നേ രം ആറിന് കനകക്കുന്നിലെ നിശാഗന്ധിയിൽ മുഖ്യമന്ത്രി തിരിതെളിക്കും. ഈ മാസം 16 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ 29 വേദികളിൽ അരങ്ങേറുന്ന വ്യത്യസ്തങ്ങളായ കലാസദ്യയ്ക്കാണ് ഉത്രാടനാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിയ്ക്കുന്നത്. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം ധന്യമാക്കുന്ന വേദിയിൽ മുഖ്യാതിഥികളായി മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവായ കീർത്തി സുരേഷും യുവാക്കളുടെ ഹരമായ ചലച്ചിത്ര താരം ടൊവിനോ തോമസും ഉണ്ടാകും.

വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും. തുടർന്ന് മലയാളത്തിന്റെ വാന മ്പാടി കെ.എസ് ചിത്ര നയിക്കുന്ന ഗാനമേള ഉദ്ഘാടന ചടങ്ങുകൾക്ക് ഭംഗിയേറ്റും. ഇതോടെ ജില്ല യിലെ വിവിധയിടങ്ങളിലെ 29 വേദികളും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളാൽ സജീവമാകും.

കേരളത്തിന്റെ പരമ്പരാഗതവും തനിമയാർന്നതുമായ കലാരൂപങ്ങൾക്കു പുറമേ ആധുനികകലകളും സംഗീത-ദൃശ്യ വിരുന്നുകളും ഇക്കൊല്ലത്തെ ഓണാഘോഷത്തിനു മാറ്റുകൂട്ടും. മലയാളത്തിലെ വിവിധ മേഖലകളിലെ എണ്ണംപറഞ്ഞ കലാകാരന്മാരുടെ മാസ്മരിക പ്രകടനത്തിന് ഇനിയുള്ള ഏഴു നാളുകൾ നഗരം സാക്ഷ്യം വഹിക്കും. തുടർച്ചയായി വന്ന രണ്ട് പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന കേരളത്തിന് ഓണം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിർമാണത്തിനും വേണ്ട കരുത്തു പകരുന്നതാകും.

16ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ അവസാനിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായത്തിന് അപേക്ഷിക്കാം

തിരു: സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിലേർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള(ഒ.ബി.സി) ധനസഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽതാഴെയായിരിക്കണം. പരമാവധി ...തുട൪ന്ന് വായിക്കുക


റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് കരാർ നിയമനം

തിരു: റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽകരാർഅടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10ന് വൈകിട്ട് 3.30നകം നൽകണം. വിശദവിവ രങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in. ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം,തച്ചൻകോട്,പരുത്തിപ്പള്ളി,പേഴുംമൂട് എന്നീ വാർ ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ ന...തുട൪ന്ന് വായിക്കുക


കനത്തമഴ;തിരു.ജില്ലയിലെ നാശനഷ്ട വിവരം

തിരു: ഇന്നലെയും ഇന്നും തിരു.ജില്ലയിലുണ്ടായ കനത്ത മഴയില്‍ 47 വീടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ ഉഴ മലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു. ഇന്നുണ്ടായ കടല്‍ ക്ഷോഭത്തി...തുട൪ന്ന് വായിക്കുക


ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ടുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി

തിരു; ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍.ബിജുലാലിനെപിരിച്ചുവിട്ടുകൊണ്ട് ധനവകുപ്പിന്റെഉത്തരവിറങ്ങി. കേരളാ സര്‍വീസ് ചട്ടത്തിലെ 18-02വകുപ്പ് അനു സരിച്ചാണ് ഉത്തരവ്. ബിജുലാലിനെ പിരിച്ചുവിടാന്‍ ധനമന്ത്രി തോമസ് ഐസ ക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ധനകാര്യ ...തുട൪ന്ന് വായിക്കുക


മൈക്രോബയോളജി ലാബ് ഇനി മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ

(ചിത്രം: മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയപ്പോൾ) തിരു: വർധിച്ചു വരുന്ന കോവിഡ് പരിശോധനകൾക്കൊപ്പം സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിയി രുന്ന മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് പുതിയ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ പ്രവർത്തനം ആരംഭിച്ചു...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കായി ഫ്യൂച്ചര്‍ പോസറ്റീവ്; ലോഗോ പ്രകാശനം

തിരു: ഓഗസ്റ്റ് 5-ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്വയം തൊഴില്‍ സംരംഭം സംബന്ധിച്ച് സര്‍ക്കരിന്റെ എല്ലാ സ്‌കീമുകളും പരിചയപ്പെടുത്തുന്നു.ഈ മേഖലയില്‍ വിജയം വരിച്ച പ്രമുഖ വ്യവസായികള്‍, കര്‍ഷകര്‍,ഉത്പാദകര്‍ എന്നിവരു...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.08.2020)പുതുതായി 2,101 പേർ രോഗ നിരീക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.08.2020)പുതുതായി 2,101 പേർ രോഗ നിരീക്ഷണത്തിലായി. 1,898 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,344 പേർ വീടുകളിലും 812 പേർ സ്ഥാപനങ്ങ ളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് ര...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04 ഓഗസ്റ്റ്) പുതുതായി 1,228 പേർ രോഗ നിരീക്ഷണത്തിലായി

തിരു. ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04 ഓഗസ്റ്റ്) പുതുതായി 1,228 പേർ രോഗ നിരീക്ഷണത്തിലായി. 1,266 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,254 പേർ വീടുകളിലും 808 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിലേക്ക് വിവരം നൽകണം

തിരു: 2021-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ട എല്ലാ സ്ഥാപനങ്ങ ളും https://gaddiary.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ടോ, www.gad.kerala.gov.in വഴി യോ വിശദാംശങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം. 10.08.2020 മുതൽ 10.09.2020 വരെ വിവ...തുട൪ന്ന് വായിക്കുക


അധ്യാപകനെ തടഞ്ഞ വിഷയം: നിവേദനം നൽകി

തിരു: കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസിൽ നിന്നും ഡോ.ഇമ്മാനുവൽ,തോമസ് എന്ന മുൻ അധ്യാപകനെ വിലക്കിയ സിൻഡിക്കേറ്റ് നടപടി എത്രയും വേഗം പിൻവലിക്കണം. നിയമ വാഴ്ചയോടുള്ള ഈ വെല്ലുവിളിക്കെതിരെ കേരളത്തിനകത്തും പുറത്തുമുള്ള 250 - ലേറെ മനശ്ശാസ്ത്ര ഞ്ജരുടേയും അദ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീവാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസപ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്,ഒറ്റശേഖര മംഗ...തുട൪ന്ന് വായിക്കുക


കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

തിരു: കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനു കളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം പുറ പ്പെടുവ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 761 കേസുകള്‍; 642 അറസ്റ്റ്; പിടിച്ചെടുത്തത് 147 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 761 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 642 പേരാണ്. 147 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സ...തുട൪ന്ന് വായിക്കുക


കാടിനകത്തെ കോവിഡ്കാല പളളിക്കൂടത്തിനും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ കൈത്താങ്ങ്

(ഫോട്ടോ : വിതുര കല്ലുപാറ ആദിവാസി സെറ്റില്‍മെന്‍റ് കോളനിയില്‍ സജ്ജീകരിച്ച പ്രത്യേക ക്ലാസ് മുറിയില്‍ അധ്യാപകരും പോലീസുദ്യോഗസ്ഥരും കുട്ടികളുമായി സംവദിക്കുന്നു) തിരു: കോവിഡ് കാലത്ത് സ്കൂളുകള്‍ തുറക്കാനാകാതെ ഏവരും ഓണ്‍ലൈന്‍പഠനത്തിലേയ്ക്ക് ചുവടു മാറ്റി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.