Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കൊല്ലത്ത് കടല്‍ ക്ഷോഭം:ആറു വീടുകളില്‍ വെള്ളം കയറി വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണo പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം

വിദ്യാഭ്യാസം

കൂടുതല്‍ 

അമൃത വിശ്വവിദ്യാപീഠത്തിലെ പതിനാറാമത് ബിരുദദാന ചടങ്ങ് നടത്തി

9/9/2019

തിരു: അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവു മാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമ യോടും വിവേകത്തോടും കൂടി ഏതൊന്നിനെ ലക്ഷ്യമിട്ടാലും എല്ലാ പോരായ്മകളേയും നമുക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അമ്മ പറഞ്ഞു.

അമൃത വിശ്വവിദ്യാപീഠത്തെ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ മികവിന്‍റെ സ്ഥാപനമായി പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ ബിരുദദാന ചടങ്ങ് ആയിരുന്നു ഇക്കുറി. അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ 1390 വിദ്യാര്‍ത്ഥികളാണ് ബിരുദപഠനം പൂര്‍ത്തിയാക്കി പതിനാറാമത് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്.

എന്‍ജിനീയറിംഗ്, ലൈഫ് സയന്‍സ്, ആയൂര്‍വേദ,ബിസിനസ്,കൊമേഴ്‌സ്,കെമിസ്ട്രി, മാത്തമാറ്റി ക്‌സ്,ഫിസിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍വര്‍ക്ക്, ഫിലോസഫി എന്നിങ്ങനെ വ്യത്യസ്തങ്ങളായ 11 ശാഖകളില്‍നിന്ന് ബിരുദമെടുത്തവരാണ് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, ആയൂര്‍വേദ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ബയോടെക്‌നോളജി, ബിസിനസ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. 892 ബിരുദ വിദ്യാര്‍ത്ഥി കളും 486 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും 15 ഗവേഷണ ബിരുദം നേടിയവരും ഏഴ് സര്‍വകലാശാലാ മെഡല്‍ ജേതാക്കളും ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു.

അമൃത വിശ്വവിദ്യാപീഠം പ്രസിഡന്‍റും അമ്മയുടെ പ്രഥമശിഷ്യനുമായ സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദ പുരി അധ്യക്ഷപ്രസംഗം നടത്തി. മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ജി.ഹേമന്തകുമാര്‍ കോണ്‍വൊക്കേഷന്‍ പ്രസംഗം നടത്തി. കേരള സംസ്ഥാന ശാസ്ത്രസാങ്കേ തിക പരിസ്ഥിതി കൗണ്‍സില്‍ ഉപദേഷ്ടാവ് പ്രൊഫ.ജി.എം.നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സിലര്‍ ഡോ.പി വെങ്കിട്‌രംഗന്‍, രജിസ്ട്രാര്‍ ഡോ.കെ.ശങ്ക രന്‍, എന്‍ജിനീയറിംഗ്, സയന്‍സ്, ആര്‍ട്‌സ്-മീഡിയ, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, മെഡിക്കല്‍ സയന്‍സസ് എന്നിവയിലെ ഫാക്കള്‍റ്റി അംഗങ്ങളായ ഡോ. ബിപിന്‍ നായര്‍,ഡോ.വെങ്കട് രംഗന്‍, ഡോ.കൃഷ്ണശ്രീഅച്യുതന്‍, ഡോ. ദണ്ഡപാണി, ഡോ.നന്ദകുമാരന്‍, ഡോ. ശങ്കര ചൈതന്യ, ഡോ.സോമനാഥ്, ഡോ.ജ്യോതി, ഡോ.മനീഷ, ഡോ.ബാലകൃഷ്ണന്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങുകളില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി തുടരുന്ന പാരമ്പര്യത്തിനനുസൃതമായി എല്ലാ വിദ്യാര്‍ത്ഥികളും അതിഥികളും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്.

എന്‍റെ ചിന്തയാലും വാക്കാലും പ്രവൃത്തിയാലും അമൃത വിശ്വവിദ്യാപീഠത്തിന്‍റെ ആദര്‍ശത്തിന് ഒത്തവിധം മാതൃരാജ്യമായ ഇന്ത്യയേയും പ്രകൃതിയേയും മനുഷ്യകുലത്തെയും സ്‌നേഹം, വിശ്വാ സം, സഹിഷ്ണുത, വിനയം എന്നിവയിലൂടെ സേവിക്കുമെന്ന് ബിരുദധാരികള്‍ പ്രതിജ്ഞ ചെയ്തു.

ചടങ്ങില്‍ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ.ബിപിന്‍നായര്‍ സ്വാഗതവുംഹ്യുമാനിറ്റീസ്,സോഷ്യല്‍ സയന്‍സസ് ഡീന്‍ ഡോ.ബാലകൃഷ്ണന്‍ ശങ്കര്‍ നന്ദിയും പറഞ്ഞു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പിജി,ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് പ്രഖ്യാപിച്ചു

തിരു: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മികച്ച അക്കാദമിക് പഠനം ഉറപ്പുവരുത്താന്‍ വിദ്യാര്‍ ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിഫെലോ ഷിപ്പ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ,ഗവേഷണവിദ്യാര്‍ത്ഥികള...തുട൪ന്ന് വായിക്കുക


ടൈ ഗ്ലോബൽ മത്സരത്തിൽ നടക്കാവ് ഗവൺമെന്റ് സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്: ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടൈ യങ് എന്റർ പ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധീകരിച്ച് കോഴി ക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനലിൽ എത്തി. ലോക മെമ്പാടുമുള്ള 23 ടീമുകളിൽ ...തുട൪ന്ന് വായിക്കുക


ഡാറ്റ സയന്‍സസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചി: ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ ഡാറ്റ സയന്‍സസ് ആന്‍ഡ് അനലിറ്റിക്‌സ് ഫോര്‍ ബിസിനസ് (ഡി.എസ്.എ.ബി) എന്ന പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കു ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമെയ്ന്‍ പരിജ്ഞാനവും സാങ്കേതിക നൈപുണ്യവും ലഭിക്കുന്നതി നുള്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം

തിരു: കേരള ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 പേര്‍ വിജയിച്ചു. 2019 ല്‍ 84.33 ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്‍ഡറി,...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 10 ചില്...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ്

കൊച്ചി: കേംബ്രിഡ്ജ് സർവകലാശാലയുടെ ഭാഗമായ കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷ്,ലോക്ക്ഡൗൺ കാലത്ത് പഠിതാക്കളെ പിന്തുണയ്ക്കാനായി നൂതനമായ അസസ്മെൻ്റ് (വിലയിരുത്തൽ), പ്രിപ്പറേ ഷൻ (തയ്യാറെടുപ്പ്) പാക്കേജുകൾ അവതരിപ്പിച്ചു. ഓൺ ലൈനിലും ഇവ ലഭ്യമാണ്.അനിതര സാധാരണമായ ഈ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

തിരു : ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. പൊതുജനാരോഗ്യ സംര ക്ഷണത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനും സഹായകരമാകുന്ന രീതിയിൽ കോഴ്‌സുകൾ തയ്യാറാക്കുo. കോഴ്‌സുകളെപ്പറ്റിയുള്ള റിപ്പോർട്ട്‌ നൽകാൻ സർവകലാശാലാ പഠനവകുപ്പുകളുടെ മേധാവികളെ വൈസ്‌ ച...തുട൪ന്ന് വായിക്കുക


കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ

തിരു: കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ മൈ നർ ബിരുദം, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സ്‌, ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദ (ഇന്റ ഗ്രേറ്റഡ്‌ ) കോഴ്‌സ്‌ തുടങ...തുട൪ന്ന് വായിക്കുക


ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി: ഉച്ചഭക്ഷണം 20 രൂപ

ചിറ്റാര്‍ : കുടുംബശ്രീ ചുമതലയില്‍ ചിറ്റാറില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സംസ്ഥാ ന സര്‍ക്കാരിന്റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തി നട പ്പാക്കുന്ന പദ്ധതിയാണിത്. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം ഇവിടെനിന്നും ലഭിക്കും.ഉച്ചഭക്ഷണം 20 രൂപ നിരക്ക...തുട൪ന്ന് വായിക്കുക


ഫസ്റ്റ്ബെൽ ക്ലാസുകളുടെ ജൂൺ 1 ടൈംടേബിൾ

തിരു: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ ജൂൺ 1 വിഷയം തിരിച്ചുള്ള ടൈം ടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേ ഷണം ചെയ്യുന്നത്. പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാ...തുട൪ന്ന് വായിക്കുക


കോളേജുകളിൽ അധ്യയനം ജൂൺ 1 മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

തിരു: കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ ജൂൺ ഒന്നിന് രാവിലെ 8.30 ന് തിരു വനന്തപുരം സംസ്‌കൃത കോളേജിലെഒറൈസ് കേന്ദ്രത്തിൽ കൂടി ലൈവ് ക്ലാസ് നടത്തി നിർവഹിക്കുo. ഈ ക്ലാസ് ഒ...തുട൪ന്ന് വായിക്കുക


സ്വകാര്യ സ്‌കൂളുകൾ ഫീസ് കൂട്ടരുത്- മുഖ്യമന്ത്രി

തിരു : സ്വകാര്യ സ്‌കൂളുകൾ ഫീസ് കുത്തനെ കൂട്ടരുതെന്നും പുതിയ സാഹചര്യത്തിനനുസൃത മായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്‌കൂളുകൾ വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നെങ്കിൽ മാത്രമേ അ...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

ഇടുക്കി : കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 62...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ

തിരു : മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപ്, ഗൾഫ് എന്നി വിടങ്ങ...തുട൪ന്ന് വായിക്കുക


പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.