Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് കൊട്ടാരക്കര ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ പരിശോധന: അമിത ലാഭമെടുത്ത അഞ്ചുപേർക്ക്‌ എതിരെ കേസെടുത്തു പുതുക്കോട്ടയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യo ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം

അറിയിപ്പുകള്‍

കൂടുതല്‍ 

ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി

8/9/2019

ബംഗളൂരു: ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയ വിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ഇതിനായുള്ള ശ്രമം തുടരുകയാണ്.

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ഓര്‍ബി റ്റര്‍ സുരക്ഷിതമാണെന്ന് ഐ.എസ്.ആര്‍.ഒ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു ചന്ദ്രനു ചുറ്റം ഇപ്പോഴും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ പത്രക്കുറിപ്പില്‍ വ്യക്ത മാക്കി. ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ പ്രവര്‍ ത്തിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്റെ ദൗത്യം.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടി നുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരുവര്‍ഷമാണ്. ജൂലൈ 22ന് ഉച്ചയ്ക്ക് ശേഷം 2.43നാണ് ബാഹുബലി എന്ന വിളിപ്പേരുള്ള ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്ക റ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്. ഒരു വര്‍ഷത്തെ കാലാവധിയുള്ള ഓര്‍ബിറ്റര്‍ചന്ദ്രന്റെ വിവിധ ചിത്രങ്ങള്‍ എടുത്തയക്കും എന്നതാണ് പ്രധാനമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഡോ. ആസാദ് മൂപ്പന്‍ കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു

(ക്യാപ്ഷന്‍: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ച)-- തിരു: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജി...തുട൪ന്ന് വായിക്കുക


സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം

തിരു: മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്ന തിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യന...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം

പത്തനംതിട്ട : ദേശീയ സമ്മതിദായക ദിനാചരണത്തോട് അനുബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടു മുതല്‍ 12 -ാം ക്ലാസ് വരെയുളള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഓരോ പൗരനു...തുട൪ന്ന് വായിക്കുക


399 കോടി രൂപയുടെ ധാരണ പത്രങ്ങളിൽ ഒപ്പുവച്ച് കയർ കേരളയ്ക്ക് സമാപനം; സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:ഇ. എം.എസ് സ്റ്റേഡിയത്തിൽ നടന്നുവന്ന കയർ കേരളയ്ക്ക് സമാപനമായി.399 കോടി രൂപയുടെ കയർ വിപണി ലക്ഷ്യമിട്ടുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവച്ചുകൊണ്ടാണ് കയർ കേരള-2019 സമാപിക്കുന്നതെന്ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. സമാപനസമ്മ...തുട൪ന്ന് വായിക്കുക


കാട്ടുതേനും കദളിക്കുലകളുമായി കാടിന്റെ മക്കൾ അയ്യപ്പ സന്നിധിയിൽ

ശബരിമല : കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാർ കൂടത്തിൽനിന്നെത്തിയ കാടിന്റെ മക്കൾ കാനനവാസനെ ദർശിച്ച് സായൂജ്യം നേടി. തിരു.ജില്ലയിലെ അഗസ്ത്യാർകൂട പർവത പ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വസിക്കുന്ന ഗോത്രവിഭാഗമായ കാണിക്കാരുടെ 101 പേരടങ്ങുന്ന സംഘമാണ് അയ്യപ്പസ്വാ...തുട൪ന്ന് വായിക്കുക


ഇന്ത്യൻശിക്ഷാനിയമവും(ഐപിസി) ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതിചെയ്യുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി

പുണെ : രാജ്യത്തിന്‌ കൂടുതൽ അനുയോജ്യമായ തരത്തിൽ ഇന്ത്യൻശിക്ഷാനിയമവും(ഐപിസി) ക്രിമിനൽ നടപടി ചട്ടവും (സിആർപിസി) ഭേദഗതിചെയ്യുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അറിയിച്ചു.പുണെയിൽ ഡിജിപിമാരുടെയും ഐജിമാരുടെയും 54ാമത്‌ സമ്മേളനത്തിൽ സംസാരി ക്കുകയായി...തുട൪ന്ന് വായിക്കുക


ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിന്റെ ഇംപാക്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

(ചിത്രം: ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തുടർ വിദ്യാഭ്യാസ പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു) തിരു: ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന തുടർ വിദ്യാ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് : ചൊവ്വാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും

തിരു: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, രമേഷ് കുമാര്‍ ഫൗണ്ടേഷന്‍, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് സേവനം ആരംഭ...തുട൪ന്ന് വായിക്കുക


ആദിവാസികളുടേത് പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരമെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ്

മാവേലിക്കര: ആദിവാസികളുടേത് പങ്കുവയ്ക്കലിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരമെന്ന് ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ് പറഞ്ഞു. ഗദ്ദികയുടെ ആറാം ദിന വേദിയിൽ നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണാധിപത്യത്തിന്റെ സംസ്കാരം ആദിവാസി...തുട൪ന്ന് വായിക്കുക


കൊട്ടാരക്കര ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ പരിശോധന:അമിത ലാഭമെടുത്ത് കച്ചവടം നടത്തിയ അഞ്ചുപേർക്ക്‌ എതിരെ കേസെടുത്തു

കൊട്ടാരക്കര: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഉള്ളി, സവാള വിപണന കേന്ദ്രങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമിത ലാഭമെടുത്ത് കച്ചവടം നടത്തിയ അഞ്ചു പേർക്ക്‌ എതിരെ അവശ്യസാധന നിയമപ്രകാരം കേസെടുത്തു. കൊട്ടാരക്കര, പുത്തൂർ, വെളിയം, ചടയമംഗലം, ന...തുട൪ന്ന് വായിക്കുക


കർണാടകയിൽ 15 അസംബ്ലി മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെ ണ്ണൽ ചൊവ്വാഴ്ച

ബംഗളൂരു : കർണാടകയിൽ 15 അസംബ്ലി മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെ ണ്ണൽ ചൊവ്വാഴ്ച നടക്കും. രാവിലെ ഏട്ടിന്‌ വോട്ടെണ്ണൽ ആരംഭിക്കും. 808 പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണും.15 കോൺഗ്രസ്‌, -ജെഡിഎസ്‌ എംഎൽഎമാർ അയോഗ്യരായതോടെയാണ്‌ കർണാട കത്തിൽ ഉപതെരഞ്ഞെടു...തുട൪ന്ന് വായിക്കുക


ലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും:യു.വി ജോസ്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ലൈഫ് മിഷന്‍ ചീഫ് എക്‌സിക...തുട൪ന്ന് വായിക്കുക


അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വ്യവസായ യൂണിറ്റ് ഉദ്ഘാടനം ഞായറാഴ്ച

അങ്കമാലി: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാര്‍ഷികരംഗത്ത് പുത്തനു ണര്‍വ്വ് പ്രദാനം ചെയ്യുന്നതിനുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വയാശ്രയ കാര്‍ഷിക വിപ ണികളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ...തുട൪ന്ന് വായിക്കുക


ഇനി ഞാനൊഴുകട്ടെ: നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പി ക്കുന്ന നീർച്ചാൽ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ- നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ നടക്കും. സംസ്ഥാനത്തുടനീളം നടപ്പാക്കുന്നശുചീകരണ യജ്ഞത്തിലൂടെ ആയിര...തുട൪ന്ന് വായിക്കുക


ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo

ന്യൂഡൽഹി : ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo. 2017 ജൂലൈയിൽ ജിഎസ്‌ടി നടപ്പാക്കിയശേഷം പലതവണ നിരക്ക് കുറച്ചു. വ്യവസായ–വാണിജ്യ മേഖലയിലെ മാന്ദ്യം നീക്കാനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍, മാന്ദ്യം തീവ്രമാകവെയാണ് ഇപ്പോള്‍ നിരക്ക് ഉയർത്തുന്ന...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.