Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണമേളം തിരു.നഗരത്തിനു പുറത്തും കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി. ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഓണം വിനോദസഞ്ചാരത്തിന്റെ ഭാഗമായി വെള്ളായണി കായലിൽ ജലോത്സവo

8/9/2019

തിരു: ഓണം വിനോദസഞ്ചാരത്തിന്റെ ഭാഗമായി വെള്ളായണി കായലിൽസംഘടിപ്പിക്കുന്നമഹാത്മ അയ്യൻകാളി ജലോത്സവത്തോടനുബന്ധിച്ച് നാലുദിവസത്തെ പരിപാടി രണ്ടുവേദിയിലായിനടത്തും. മേജർ ഗാനമേളകൾ, ചരിത്ര നാടകം, നാടൻ പാട്ട്, കളരിപ്പയറ്റ്, കഥാപ്രസംഗം, നാടൻ കലാരൂപ ങ്ങൾ എന്നിവയാണ് നടത്തുന്നത്. 11ന് വൈകിട്ട് അഞ്ചിന് ശങ്കരനാരായണ പഞ്ചവാദ്യ ഗ്രൂപ്പിന്റെ പഞ്ചവാദ്യമേളം, ഏഴിന് ട്രിവാൻഡ്രം വോയ്സിന്റെ ഗാനമേള. 12ന് രാത്രി ഏഴിന് കോട്ടയം സംഘ മൈത്രി അവതരിപ്പിക്കുന്ന നാടകം അനന്തപുരിയിലെ വില്ലുവണ്ടി. 13ന് വൈകിട്ട് നാലിന് കൊല്ലം കാർത്തിക് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ആറിന് വിൽപ്പാട്ട്, ഏഴിന് കെ പി ഉദയഭാനുഫൗണ്ടേ ഷന്റെ ഗാനമേള. 14ന് വൈകിട്ട് 5ന്‌ കളരിപ്പയറ്റ്, ആറിന് താളപ്പെരുമയുടെ നാടൻപാട്ട്, രാത്രി 7.30ന് സരസു ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം2019 ടൂറിസം വാരാഘോഷം മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ മാസം 16 ന് നടക്കുന്ന ഘോഷ യാത്ര മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ കൃത്യതയാര്‍ന്ന ആസൂത്രണങ്ങ ളോടെ പൂര്‍ത്തിയായി വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത...തുട൪ന്ന് വായിക്കുക


കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് :സീതക്കളിയും അർജുന നൃത്തവും

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിലെ പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറി യത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം ഉണ്ടാകും. ഏഴിന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതവിരുന്നും തുടർന്ന് നവ്യാ നായരുടെ നൃത്തവും അരങ്ങ...തുട൪ന്ന് വായിക്കുക


ഓണമേളം തിരു.നഗരത്തിനു പുറത്തും

തിരു: ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാ...തുട൪ന്ന് വായിക്കുക


ഗാനമേളകൾ തരാതരം; സംഗീതാസ്വാദകർക്കിത് രാഗോത്സവം

തിരു: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഗീത ആസ്വാദകർക്കായി നിരവധി വേദികളാണ് പാട്ടിന് തട്ടൊരുക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറുമണിമുതൽ ഉണ്ണിമേനോൻ നൈറ്റ് ആസ്വദിക്കാം. പൂജപ്പുര മൈതാനത്ത് ഏഴുമണി മുതൽ രമേഷ് നാരായണൻ നയിക്കുന്ന ഒരു നറ...തുട൪ന്ന് വായിക്കുക


ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല;കനകക്കുന്നിൽ ഉത്സവാവേശം പരകോടിയിൽ

തിരു: ചിങ്ങവും ഓണവും അവധിക്കാലവും വഴിപിരിയാൻ ഒരു നാൾ കൂടി ശേഷിക്കെ അനന്ത പുരിയിലെ ഓണക്കാഴ്ച കാണാൻ ജനപ്രവാഹം തുടരുന്നു. രാവേറെയായിട്ടും കനകക്കുന്നും പരി സരവും സജീവമായിരുന്നു. സന്ധ്യയ്ക്കു പെയ്ത ചാറ്റൽമഴ ആസ്വദിച്ചു നനഞ്ഞും വഴിയോരങ്ങ ളിലെ നിറക്കാഴ്ച കൺന...തുട൪ന്ന് വായിക്കുക


ഓണവും കാണാം ക്ഷേമപദ്ധതികളും അറിയാം

തിരു: കനകക്കുന്നിൽ ഓണം വാരാഘോഷം അടിച്ചുപൊളിക്കുന്നതിനൊപ്പം സർക്കാരിന്റെ വിക സന പദ്ധതികളെ അടുത്തറിയാനും അവസരം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് കനകക്കുന്ന് പരിസരത്ത് ഇതിനായിനൃശ്ചലദൃശ്യങ്ങൾസ്ഥാപിച്ചിരിക്കുന്നത്.ഹരിതകേരളം,ആർദ്രം, പൊതുവിദ്യാഭ്യാസ സംരക...തുട൪ന്ന് വായിക്കുക


ഇടതുമാറി വലതൊഴിഞ്ഞ് മ്യൂസിയം കോമ്പൗണ്ട്

തിരു: ഓണം ആഘോഷിക്കാൻ മ്യൂസിയം പരിസരത്തെത്തുന്നവർ കളരി അഭ്യാസമുറകളുടെ ചൊൽതാരകേട്ട് അത്ഭുതപ്പെട്ടു. മെയ് വഴക്കവും അഭ്യാസമുറകളാലും ഓണം കാണാനെത്തിയ വരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു കളരിസംഘങ്ങൾ. അങ്ങനെ കേരളത്തിന്റെ തനത് ആയോധനകലയെ അടുത്തറിയാനുള്ള വേ...തുട൪ന്ന് വായിക്കുക


പി.എസ്.സി.പരീക്ഷകൾ മലയാളത്തിലും മറ്റ് ന്യൂനപക്ഷ ഭാഷകളിലും നടത്തുക:നിരാഹാരസമരം പതിനേഴാം ദിവസം

(ഫോട്ടോ - നിരാഹാരം അനുഷ്ഠിക്കുന്ന - അനൂപ് വളാഞ്ചേരിയെ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നു) തിരു: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി.ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. സമരത്തിന് ഐക്...തുട൪ന്ന് വായിക്കുക


തിരു. നഗരത്തിനു പുറത്തും ആഘോഷം: ശംഖുമുഖത്ത് വൻ തിരക്ക്

തിരു:ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ജില്ലയിൽ ഒരുക്കിയിരിക്കുന്ന 29വേദി കളിലും വലിയ തിരക്ക്. അവധി ദിനങ്ങൾ ആഘോഷിക്കാനും കലാവിരുന്ന് ആസ്വദിക്കാനും വിവിധ കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ജില്ലയാകെ ആഘോഷത്തിന്റെ ഓണക്കോടിയുടുത്തു....തുട൪ന്ന് വായിക്കുക


കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ സെപ്റ്റം.16 വരെ കൊതിയൂറും ചിക്കൻ വിഭവങ്ങൾ രുചിക്കാം

തിരു: ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം ബിരിയാണി എന്നിവ രുചിക്കാൻവൻതിരക്കാണ്. ചിക്കൻ തട്ടു...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിൽ പൂരത്തിരക്ക്; കനകക്കുന്നിൽ ഉത്സവമേളം

തിരു: പൊന്നോണപ്പൂരം കാണാൻ നാലാം ഓണ സന്ധ്യയിലും അനന്തപുരിയുടെ രാജവീഥികളി ലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. നഗരവഴികളിലെ വൃക്ഷത്തലപ്പുകളിൽ തങ്കംകെട്ടിയതുപോലെ വിരിഞ്ഞ വർണവിളക്കുകൾ കണ്ടും കനകക്കുന്നിലും മ്യൂസിയം വളപ്പിലും അരങ്ങേറിയ മനോ ഹര കലാവിരുന്ന് ആസ്വദിച...തുട൪ന്ന് വായിക്കുക


കനകക്കുന്നിലെ ഉത്സവവേദികൾ സെപ്റ്റംബർ 14 ന് നാടൻകലകളാൽ നിറച്ചാർത്തണിയും

തിരു: കനകക്കുന്നിലെ ഉത്സവവേദികൾ സെപ്റ്റംബർ 14 ന് നാടൻകലകളാൽ നിറച്ചാർത്തണിയും. പ്രധാന വേദിയായ നിശാഗന്ധിയിൽ വൈകിട്ട് 5.45ന് സുനിതാ റാണി അവതരിപ്പിക്കുന്ന ഭരത നാട്യം അരങ്ങേറും. 6.30ന് ശൈലജ അബു അവതരിപ്പിക്കുന്ന നവോത്ഥാന ഗാനങ്ങളും നാടൻ പാട്ടുകളും നടക്കും. ...തുട൪ന്ന് വായിക്കുക


ഗാനമേള ആസ്വദിക്കാം സെപ്റ്റംബർ 14നു

തിരു: ഗാനമേള ആസ്വദകരെ ഇനിപറയുന്ന വേദികൾ കാത്തിരിക്കുകയാണ്. കനകക്കുന്ന് സൂര്യ കാന്തിയിൽ വൈകിട്ട് ഏഴുമുതൽ പിന്നണി ഗായകൻ കെ.വി ഹർഷൻ അവതരിപ്പിക്കുന്ന ഗാന മേളയുണ്ടാകും. പൂജപ്പുര മൈതാനത്തിൽ വൈകിട്ട് ഏഴുമുതൽ നയാഗ്രാ ഇവന്റ്സ് അവതരിപ്പി ക്കുന്ന ഗീത് മാലയും കോ...തുട൪ന്ന് വായിക്കുക


ചാക്യാർകൂത്തും കഥകളിയും സെപ്റ്റംബർ 14 വൈകിട്ട് നാലിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ

തിരു: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 14 വൈകിട്ട് നാലിന് കിഴക്കേകോട്ട തീർത്ഥപാദ മണ്ഡപത്തിൽ മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും. തുടർന്ന് ആറിന് നളചരിതം കഥകളിയും അരങ്ങേറും. കലാമണ്ഡലം കലാകാരന്മാരായ ബാലസുബ്ര...തുട൪ന്ന് വായിക്കുക


കഥയരങ്ങും കവിയരങ്ങും അയ്യങ്കാളി ഹാളിൽ സെപ്റ്റംബർ 14 ഉച്ചതിരിഞ്ഞ് രണ്ടിന്

തിരു: അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) സെപ്റ്റംബർ 14 ഉച്ചതിരിഞ്ഞ് രണ്ടിന് പ്രശസ്ത കവി കളുടെ കവിതകൾ ഉൾക്കൊള്ളിച്ച കാവ്യവേദി അരങ്ങേറും. മൂന്നിന് കെ.വി മോഹൻകുമാർ,കരി ക്കകം ശ്രീകണ്ഠൻ, സുദീപ് ടി. ജോർജ്, സജനി എസ്, പി.കെ സുധി, ബൃന്ദ, കെ.വി മണികണ്ഠൻ, തലയിൽ ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.