Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്രളയദുരിതം നേരിട്ട ഒരുമയുടെ മാതൃക നിലനിർത്താനാകണം- മുഖ്യമന്ത്രി

7/9/2019

തിരു: പ്രളയദുരിതത്തെ നേരിടുന്നതിൽ കേരളം കാണിച്ച മാതൃക രാജ്യത്തിന്റെയും ലോകത്തി ന്റെയും ശ്രദ്ധനേടിയതായും ഒരുമയുടെ ഈ മാതൃക നമുക്ക് നിലനിർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രളയദുരിതാശ്വാസത്തിൽ കൈ കോർത്തവർക്ക് സ്‌നേഹാദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞവർഷവും ഈവർഷവുമുണ്ടായ പ്രളയത്തിൽനിന്ന് ഒരേ മനസ്സോടെ കരകയറാനും അതി ജീവിക്കാനുമാണ് നാം ശ്രമിച്ചത്. വേർതിരിവും ഭിന്നതയുമില്ലാതെ ദുരന്തത്തെ നേരിടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി. ഓഖി, നിപ ദുരന്തങ്ങളും ഇത്തരത്തിൽ നാംഅതിജീവിച്ചു. ഈ വലിയ മാതൃക സൃഷ്ടിക്കാനായത് നമ്മുടെ സാംസ്‌കാരികത്തനിമമൂലമാണ്. ഇനിയൊരു ദുരന്തം വന്നാൽ തകർക്കാനാകാത്ത പുനർനിർമാണത്തിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞപ്രളയത്തി നുശേഷം പുനർനിർമാണപ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും പ്രളയം വന്നത്. കഴിഞ്ഞ പ്രളയത്തിൽ പൂർണമായി തകർന്ന 16,058 വീടുകളിൽ 8,000 ഓളം പുനർനിർമിക്കാ നായി. അവർ സ്വന്തം വീട്ടിലാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. 5355 വീടുകളുടെ പണി പുരോഗമിക്കുകയാണ്. ഈ വീടുകൾ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുംവിധമാണ് നിർമിക്കുന്നത്. ഇതുകൂടാതെ ഭാഗികമായി തകർന്ന മൂന്നുലക്ഷത്തോളം വീടുകൾക്ക് കേടുപാട് തീർക്കാൻ 1557 കോടി രൂപ ചെലവാക്കി. കൂടാതെ ആദ്യഘട്ടത്തിൽ അടിയന്തിരസഹായമായി 692 കോടി ചെലവാക്കി. ഇതിനുപുറമേ, കർഷകർക്കും, വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും, മറ്റു ദുരിതങ്ങളുണ്ടായവർക്കും സഹായങ്ങൾ നൽകി. കുടുംബശ്രീ മുഖേന വായ്പ നൽകി.ഓഖി ദുരിതമുണ്ടായപ്പോൾ 108 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി സമാഹരിച്ചത്. നാം 111 കോടിയാണ് ചെലവഴിച്ചത്. കേന്ദ്രസഹായമായി 111 കോടി ലഭിച്ചപ്പോൾ എസ്.ഡി. ആർ.എഫിൽനിന്ന് നാം 122 കോടിയാണ് ചെലവഴിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് സമുച്ചയം, ഓഖി ബാധിത കുടുംബങ്ങളിലുള്ളവർക്ക് മത്സ്യഫെഡ് ഫാക്ടറിയിൽതൊഴിൽ, മക്കൾക്ക് 2037 വരെയുള്ള വിദ്യാഭ്യാസചെലവ് ഏറ്റെടുക്കൽ, 40,000 മത്സ്യത്തൊഴി ലാളികൾക്ക് ലൈഫ് ജാക്കറ്റ്, തീരദേശപോലീസിൽ ജോലി, കടലിൽ പോകുമ്പോൾ ബന്ധപ്പെടാൻ നാവിക്, സാറ്റലൈറ്റ് ഫോൺ, മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ടവർക്ക് സഹായം തുടങ്ങിയവ നൽകി. പ്രത്യേക പരിശീലനം നേടിയ കടൽസുരക്ഷാ സ്‌ക്വാഡുകൾ, മ്‌റൈൻ ആംബുലൻസ്, 2000 കോടിയുടെ തീരദേശ പാക്കേജ് തുടങ്ങിയവയും നടപ്പാക്കുന്നു.ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നല്ലരീതിയിൽ സമൂഹം പ്രതികരിച്ചു. അതിൽ യുവാക്കളുടെ ഇടപെടൽ എടുത്തുപറയേണ്ട താണ്. ആരുപറയാതെ, ആരെയും കാത്തുനിൽക്കാതെ അവർ മുന്നിട്ടിറങ്ങി. സംസ്ഥാന, കേന്ദ്ര സേനകളും, മത്സ്യത്തൊഴിലാളികളും ഒക്കെ മഹത്തായ രക്ഷാദൗത്യത്തിനുണ്ടായിരുന്നു. സ്വന്തം ജീവൻ പണയം വെച്ചാണ് അർപ്പണമനോഭാവത്തോടെ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാ ളികൾ ഇറങ്ങിയത്.

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ. എ, ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ. ഹരിലാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി ഡൻറ് അഡ്വ. ഷൈലജാ ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.പി. മുരളി, വി. രഞ്ജിത്, എസ്.കെ.പ്രീജ, ഡോ. ഗീത രാജശേഖരൻ, നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, തിരുവനന്തപുരം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, നഗരസഭാ കൗൺസിലർ എം.വി. ജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു സ്വാഗതം ആശംസിച്ചു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ യും സന്നദ്ധപ്രവർത്തകരയും, വേളണ്ടിയർമാരെയുമാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിന് മുമ്പ് പ്രകൃതിനുരന്തങ്ങളും പ്രാദേശികാസൂത്രണവും എന്ന വിഷയത്തിൽ ദുരന്തനിവാരണസെമിനാറും സംഘടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിപ്പബ്‌ളിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് പരേഡ് ആയുധാഭിവാദ നം നൽകും. ദേശീയഗാനാലാപനത്തിനു ശേഷം ഗവർണർ പരേഡ് പരിശോധിക്കും. ഇതിനുശേഷം മാർച്ച് പാസ്റ്റ് നടക്...തുട൪ന്ന് വായിക്കുക


പുളിമാത്ത് പഞ്ചായത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്

തിരു: ദേശീയ-സംസ്ഥാന പാതയോര ശുചികരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് മെഗാ ക്ലീനിങ് ഡ്രൈവ് സംഘ ടിപ്പിച്ചു. കാരേറ്റ്,പുളിമാത്ത് ഇരട്ടച്ചിറ,പൊരുന്തമണ്‍ എന്നീ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു

(ചിത്രം: ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ) തിരു: ബാഴ്സലോണയിലെ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ്‌ പ്ലാന്...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനം ആചരിച്ചു

തിരു: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘ ടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗ സ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മ ത...തുട൪ന്ന് വായിക്കുക


ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റ ഡിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന കവചിത വാഹനങ്ങളെ അനുഗ മിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ടെംപോ ട്രാവലര...തുട൪ന്ന് വായിക്കുക


200 ഓളം ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്

തിരു:കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ 200 ഓളം ബൂത്തുകളി ല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയേര്‍ഡ് ജീവ...തുട൪ന്ന് വായിക്കുക


ബൈ ബൈ ഈഡിസ് പരിപാടിക്കു തിരു.ജില്ലയില്‍ തുടക്കം

തിരു: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈ ബൈ ഈഡിസ് പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം ബീമാപള്ളി അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ ഹിച്ചു. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിപ്പിച്ച് ഡെങ്കിപ്പനി ചിക്കന്‍ഗുനി...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍

തിരു: കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷാ രംഗങ്ങളില്‍ മാതൃകാ പദ്ധതികളു മായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും സുജലം സുഭലം പദ്ധതി നടപ്പാക്കും. ഇതോ...തുട൪ന്ന് വായിക്കുക


പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരു: നേപ്പാളിലെ ദാമനിൽ ഹോട്ടൽമുറിയിൽ ശ്വാസംമുട്ടി മരിച്ച പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ കളക്ടർ, മേയര്‍ ശ്രീകുമാര്‍, എം.എൽ.എ വിൻസെന്റ്, നോർക്ക റൂട്സ് ഉദ്യോഗസ്ഥർ ബന്ധുക്കൾ നാട്ടുകാർ തുടങ്ങിയവർ വിമാനത്താവളത്ത...തുട൪ന്ന് വായിക്കുക


വിഴിഞ്ഞം തുറമുഖം വേഗം പൂർത്തിയാക്കണമെന്ന് നിയമസഭാ സമിതി

തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കണമെന്ന് നിയമ സഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. നിർമ്മാണ പുരോഗതി വിലയിരു ത്തുന്നതിന് സമിതി തുറമുഖ സന്ദർശനം നടത്തി. വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരു: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്....തുട൪ന്ന് വായിക്കുക


മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല

തിരു: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനു വരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്...തുട൪ന്ന് വായിക്കുക


റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

തിരു: പള്ളിക്കല്‍ പഞ്ചായത്തിലെ ആറയില്‍ -കല്ലുവിള- വെള്ളൂര്‍-കുറ്റിക്കാട് റോഡിന്റെ നിര്‍മാ ണോദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്...തുട൪ന്ന് വായിക്കുക


വിവിധ ധനസഹായ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരു: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ധനസഹായ പദ്ധതി കളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം, പട്ടം പാലസ് പി.ഒ എന്ന വിലാസത്തില്‍ ജനുവരി 30 ന് മുന...തുട൪ന്ന് വായിക്കുക


തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി.

തിരു: ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബു കൾ ഉദ്ഘാടനം ചെയ്തു. തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.