Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

ആരോഗ്യം

കൂടുതല്‍ 

കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

6/9/2019

തിരു: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോഗപ്രതിരോധം സാധ്യമാകും. പോളിയോ, ക്ഷയം, ഹെപ്പറ്ററ്റിസ് ബി, ഡിഫ്റ്റീരിയ, വില്ലന്‍ ചുമ, മീസില്‍സ്, റൂബെല്ല തുടങ്ങിയവ വാക്‌സിന്‍ നല്‍കിയതിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചിട്ടയായ പരിപാടികളിലൂടെ കേരളത്തില്‍ നിന്നും പോളിയോ നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് വയറിളക്ക രോഗങ്ങള്‍ തടയാനായി റോട്ട വൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വളരെ സാംക്രമിക സ്വഭാവമുള്ള വൈറസാണ് റോട്ട വൈറസ്. കുഞ്ഞുങ്ങളില്‍ വയറിളക്കം ഉണ്ടാക്കുന്നതിന് ഒരു കാരണം റോട്ട വൈറസാണ്. ഇന്ത്യയില്‍ വയറിളക്കം കാരണം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും റോട്ടാവൈറസ് മൂലമുളള വയറിളക്കം ബാധിച്ചവരാണ്. വയറിളക്കം കാരണം നിര്‍ജ്ജലീകരണം ഉണ്ടാവുകയും ശരിയായ പരിചരണം സമയോജിതമായി നല്‍കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. അതിനാലാണ് കേരളത്തിലും കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ മരുന്നുകളില്‍ റോട്ട വൈറസ് വാക്‌സിന്‍ ഉള്‍പ്പെടുത്തുന്നത്. റോട്ടാ വൈറസ് വാക്‌സിന്‍ വായില്‍ കൂടി നല്‍കുന്ന തുളളി മരുന്നാണ്. കുത്തി വയ്പ്പിന്റെ ആവശ്യമില്ല. കുഞ്ഞ് ജനിച്ച് 6, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ ചികിത്സാ പട്ടിക പ്രകാരമുളള വാക്‌സിനോടൊപ്പം തന്നെയാണ് ഇതും നല്‍കുന്നത്.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഐ.എ.പി. പ്രതിനിധി ഡോ. ഐ. റിയാസ് എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി നന്ദി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

മാനന്തവാടി : ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രി...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ജില്ലാശുപത്രി: ഡോക്ടറെ കണ്ടവർ വിവരം അറിയിക്കണം

വടക്കാഞ്ചേരി: ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് രണ്ട്, നാല് എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ടവരായ രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ....തുട൪ന്ന് വായിക്കുക


മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാ ടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഓഗസ്റ്റ് ഏഴിന് റെഡ് അലര്‍ട്ട്

മലപ്പുറം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭി ക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രത്യേക ധനസഹായം

മലപ്പുറം : കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്ന് കോവിഡ്19 പ്രത്യേക ധനസഹായമായ ആയിരം രൂപ ലഭിക്കുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 15നകം എല്ലാ അംഗങ്ങളും നിര്‍മാണ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണ...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജൂലൈ 17 നും ,25 നും ഐ സി യുവില്‍ ജൂലൈ 25 നും പ്രസവ വാര്‍ഡില്‍ ഓഗസ്റ്റ് നാലിനും മെഡിക്കല്‍ വാര്‍ഡില്‍ ഓഗസ്റ്റ് ആറി നും പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍...തുട൪ന്ന് വായിക്കുക


കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

തിരു: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജ നപ്പെടുത്തുന്നതിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തി യാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 5,58,026 പേര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

വയനാട് : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരു ഷോത്ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിന് ഹോമുകള്‍ക്ക് പരിശീലനം

തിരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്...തുട൪ന്ന് വായിക്കുക


പാലക്കാട് പുതിയ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് :നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: പാലക്കാട് പുതുപരിയരത്ത് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മ്മാ ണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദിവാസികള്‍ ഏറെയുള്ള പാലക്കാട് പോലെയുള്ള സ്ഥലത്ത് പബ്ലിക് ഹെല്‍ത്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ നേരിട്ടെത്തി

പെരിന്തല്‍മണ്ണ: കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍കോളജില്‍ മലപ്പുറം ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. 200 കിടക്കകളുള്ള എം.ഇ.എസ് മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ വെന്റിലേറ്റര്‍ സൗകര്യത്ത...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍

കാസർഗോഡ് : സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗിസൗഹൃദപരിചരണംസാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും രോഗികള്‍ക്ക് ആശുപത്രിക ളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ

കാസർഗോഡ് : ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ ഡോ:എ.വി.രാംദാസ് അറിയിച്ചു.കൂടാതെ രണ്ട് സംശയാ സ്പദമായ ഡെങ്കിമരണവും ജൂണില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സമ്പര്‍ക്...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്‌സിറ്റി യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.