Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

ആരോഗ്യം

കൂടുതല്‍ 

ഒമാനി സ്ത്രീയുടെ ഇടുപ്പെല്ലിലെ കടുത്ത വേദന നൂതന പ്രക്രിയയിലൂടെ സുഖപ്പെടുത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

5/9/2019

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌പൈന്‍ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു ശസ്ത്രക്രിയയ്ക്കിടെ) കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 43 കാരിയായ ഒമാനി സ്ത്രീക്ക് അപൂര്‍വ പ്രക്രിയയിലൂടെ ആശ്വാസമേകി ഡോക്ടര്‍മാര്‍. കഴിഞ്ഞ 8 വര്‍ഷമായി ഇവര്‍ക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടിരുന്നു. പരിശോധനയില്‍ ക്രോണിക് സാ ക്രോയിലൈറ്റിസ് രോഗമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌പൈന്‍ ക്ലിനി ക്കിലെ ഡോ. ജേക്കബ് ഈപ്പന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പെര്‍ക്യുട്ടേനിയസ് ഇലിയോസാക്രല്‍ സ്‌ക്രു ഫിക്‌സേഷനൊപ്പം സാക്രോയിലിയാക് ജോയിന്റ് ഫ്യൂഷന്‍ എന്ന നൂതന പ്രക്രിയകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം പ്രസവത്തിന് ശേഷം വേദന മൂര്‍ച്ഛിച്ച രോഗി ഒമാന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യ ങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും വേദനയ്ക്ക് ശമനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സ തേടിയെത്തിയത്.

ബോണ്‍ ഗ്രാഫ്ട് മിശ്രിതം, ഹൈഡ്രോക്‌സിയപ്പറ്റൈറ്റ്, റീ കോമ്പിനന്റ് ബോണ്‍ മോര്‍ഫോജനറ്റിക് പ്രോട്ടീന്‍ എന്നിവ ഉപയോഗിച്ചാണ് സാക്രോലിയാക് ജോയിന്റ് ഫ്യൂഷന്‍ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനയ്ക്ക് ശമനമുണ്ടാവുകയും മൂന്നാം നാള്‍ രോഗിക്ക് നടക്കാനുംകഴിഞ്ഞു.സാക്രോയി ലൈറ്റിസിന് പരമ്പരാഗത ചികിത്സാരീതികള്‍ പരാജയപ്പെടുമ്പോള്‍ ഏറെ ഫലപ്രദമായ പ്രക്രിയ യാണ് സാക്രോയിലിയാക് ജോയിന്റ് ഫ്യൂഷന്‍ എന്ന് ഡോ. ജേക്കബ് ഈപ്പന്‍ മാത്യു പറഞ്ഞു.മിക്ക കേസുകളിലും സാക്രോയിലൈറ്റിസ് കണ്ടെത്തുന്നതില്‍ പിഴവ് സംഭവിക്കുന്നതാണ് ചികിത്സഫല പ്രദമാകാതെ പോകുന്നത്. ഇതിന് സാധാരണ ശസ്ത്രക്രിയ നടത്തുന്നത് ഏറെ സങ്കീര്‍ണതകള്‍ക്ക് കാരണമാകുകയും രോഗി സുഖം പ്രാപിക്കാന്‍ ഏറെ സമയം എടുക്കുകയും ചെയ്യുമെന്നും ഡോ. ജേക്കബ് ഈപ്പന്‍ മാത്യു പറഞ്ഞു.

ഇന്‍ട്രാഓപ്പറേറ്റീവ് ത്രീഡി സി ആം (ഇന്‍ട്രാ ഓപ്പറേറ്റീവ് സിടി സ്‌കാന്‍), സ്‌റ്റെല്‍ത് സ്‌റ്റേഷന്‍ നാവിഗേഷന്‍ സംവിധാനം എന്നിവയുടെ സഹായത്താല്‍ വളരെ കൃത്യതയോടെ പ്രക്രിയ നട ത്താന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കാറുകളില്‍ ലൊക്കേഷന്‍ കൃത്യമായി കണ്ടെ ത്താന്‍ ഉപയോഗിക്കുന്ന ജിപിഎസിന് സമാനമായ സ്‌റ്റെല്‍ത് നാവിഗേഷന്‍ സംവിധാനം പ്രധാന ഞരമ്പുകള്‍ക്കിടയിലും മറ്റും കൃത്യമായി സ്‌ക്രൂ എത്തിക്കുന്നതിന് ഫലപ്രദമാണ്. ഇതിന് പുറമേ കീ ഹോള്‍ പോര്‍ട്ടുകള്‍ ഉപയോഗിച്ച് എസ്‌ഐ ജോയിന്റ് ഫ്യൂഷന്‍ കൂടി ചെയ്യാന്‍ സാധിച്ചു. ഘടനാപരമായി വളരെ സങ്കീര്‍ണമാണ് എസ്‌ഐ ജോയിന്റ്. ചുറ്റുമുള്ള മസിലുകള്‍, ലിഗമെന്റ്, മറ്റു ഘടനകള്‍ എന്നിവയ്ക്ക് യാതൊരു പരിക്കുമേല്‍പിക്കാതെ തന്നെ പ്രക്രിയ ചെയ്യാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

മാനന്തവാടി : ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രി...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ജില്ലാശുപത്രി: ഡോക്ടറെ കണ്ടവർ വിവരം അറിയിക്കണം

വടക്കാഞ്ചേരി: ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് രണ്ട്, നാല് എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ടവരായ രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ....തുട൪ന്ന് വായിക്കുക


മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാ ടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഓഗസ്റ്റ് ഏഴിന് റെഡ് അലര്‍ട്ട്

മലപ്പുറം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭി ക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രത്യേക ധനസഹായം

മലപ്പുറം : കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്ന് കോവിഡ്19 പ്രത്യേക ധനസഹായമായ ആയിരം രൂപ ലഭിക്കുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 15നകം എല്ലാ അംഗങ്ങളും നിര്‍മാണ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണ...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജൂലൈ 17 നും ,25 നും ഐ സി യുവില്‍ ജൂലൈ 25 നും പ്രസവ വാര്‍ഡില്‍ ഓഗസ്റ്റ് നാലിനും മെഡിക്കല്‍ വാര്‍ഡില്‍ ഓഗസ്റ്റ് ആറി നും പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍...തുട൪ന്ന് വായിക്കുക


കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

തിരു: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജ നപ്പെടുത്തുന്നതിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തി യാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 5,58,026 പേര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

വയനാട് : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരു ഷോത്ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിന് ഹോമുകള്‍ക്ക് പരിശീലനം

തിരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്...തുട൪ന്ന് വായിക്കുക


പാലക്കാട് പുതിയ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് :നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: പാലക്കാട് പുതുപരിയരത്ത് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മ്മാ ണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദിവാസികള്‍ ഏറെയുള്ള പാലക്കാട് പോലെയുള്ള സ്ഥലത്ത് പബ്ലിക് ഹെല്‍ത്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ നേരിട്ടെത്തി

പെരിന്തല്‍മണ്ണ: കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍കോളജില്‍ മലപ്പുറം ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. 200 കിടക്കകളുള്ള എം.ഇ.എസ് മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ വെന്റിലേറ്റര്‍ സൗകര്യത്ത...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍

കാസർഗോഡ് : സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗിസൗഹൃദപരിചരണംസാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും രോഗികള്‍ക്ക് ആശുപത്രിക ളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ

കാസർഗോഡ് : ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ ഡോ:എ.വി.രാംദാസ് അറിയിച്ചു.കൂടാതെ രണ്ട് സംശയാ സ്പദമായ ഡെങ്കിമരണവും ജൂണില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സമ്പര്‍ക്...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്‌സിറ്റി യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.