Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

കായികം

കൂടുതല്‍ 

കായിക മന്ത്രിക്ക് നന്ദി അറിയിച്ച് താരങ്ങള്‍

4/9/2019

തിരു: ബുധനാഴ്ച സെക്രട്ടറിയേറ്റിന്റെ പടികയറുമ്പോള്‍ അവര്‍ അത്യാഹ്ലാദത്തിലായിരുന്നു. എല്ലാ വരുടെയും കണ്ണുകളില്‍ സ്വപ്‌നസാഫല്യത്തിന്റ തിളക്കം കാണാമായിരുന്നു. 35ാമത് ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ താരങ്ങള്‍ മന്ത്രി ഇ പി ജയരാജനെ കാണാനെത്തിയതായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ടീമിനത്തിലെ വെള്ളി, വെങ്കല ജേതാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതിന് നന്ദി അറിയി ക്കാനാണ് അവര്‍ എത്തിയത്. നന്ദി സര്‍..., കൈവിടാതെ ചേര്‍ത്ത് നിര്‍ത്തിയതിന്... എന്ന് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും മധുരം നല്‍കിയാണ് അവര്‍ മടങ്ങിയത്.

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീമിനങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാന്‍ കഴിഞ്ഞമാസം 21 ന് മന്ത്രി സഭ ഉത്തരവിറക്കി. രണ്ട് ദിവസം മുമ്പ് ഓരോ കായികതാരത്തിന്റെയും വീട്ടില്‍ ഉത്തരവെത്തി. ടീമിനങ്ങളില്‍ വെള്ളിയും വെങ്കലവും നേടിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പാലിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. സാങ്കേതിക തടസ്സങ്ങള്‍ കാരണം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ജോലി നല്‍കുക പ്രായോഗികമായിരുന്നില്ല. ഈ സാഹ ചര്യത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. 83 കായികതാരങ്ങള്‍ക്കും വിവിധ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പ് വഴിയാണ് നിയ മനം നല്‍കുക.

മൂന്ന് മാസം മുമ്പ് ഈ കായികതാരങ്ങള്‍ കായിക മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍ കിയിരുന്നു. അതോടെ നടപടികള്‍ വേഗത്തിലായി. ടീമിനങ്ങളില്‍ സ്വര്‍ണ്ണവും വ്യക്തിഗത ഇന ങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയും നേടിയ 68 കായികതാരങ്ങള്‍ക്ക് ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. 83 പേര്‍ക്കുകുടി നിയമനം നല്‍കുന്നതോടെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളായ 151 പേര്‍ക്കും ജോലിയാകും. ഈ സര്‍ക്കാര്‍ ഇതുവരെ സ്‌പോട്‌സ് ക്വാട്ടയില്‍ 169 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 248 കായികതാരങ്ങളെ നിയമിക്കാന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പരിശീലനത്തിന് ലോക്കില്ല; ഓൺലൈൻ കായിക ക്ലാസുമായി സ്പോർട്സ് കൗൺസിൽ

തിരു: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കായിക വിദ്യാർത്ഥികൾക്കായി ഓൺ ലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം മുഖേനെ ജൂൺ ഒന്ന് മുതൽ നാല് വരെയാണ് ക്ലാസുകൾ. 4237173800 എന്ന യൂസർ ഐഡി യിൽ dsc@online എന്ന ...തുട൪ന്ന് വായിക്കുക


എഫ്‌എ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂൺ 27, 28 തീയതികളിൽ

ലണ്ടൻ : എഫ്‌എ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂൺ 27, 28 തീയതികളിൽ നടക്കും. സെമി ജൂലൈ 11നും 12നുമാണ്‌. ആഗസ്‌ത്‌ ഒന്നിനാണ്‌ ഫൈനൽ. ...തുട൪ന്ന് വായിക്കുക


ബൽബീർ സിങ് സീനിയർ അന്തരിച്ചു

മൊഹാലി: മൂന്നുതവണ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ താരം ബൽബീർ സിങ് സീനിയർ അന്തരിച്ചു. 95 വയസ്സായിരുന്നു. കടുത്ത പനിയെത്തുടർന്ന്‌ രണ്ടാഴ്‌ച യായി ആശുപത്രിയിലായിരുന്നു. അതിനിടെ ഹൃദയാഘാതവും തലച്ചോറിൽ രക്തസ്രാവവുമുണ്ടാ യി. എക്കാ...തുട൪ന്ന് വായിക്കുക


ട്വന്റി–20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മാറ്റിവച്ചേക്കുo

സിഡ്‌നി : ട്വന്റി–20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മാറ്റിവച്ചേക്കുo. ഈമാസം 28ന്‌ നടക്കുന്ന ഐസിസി ബോർഡ്‌ യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ്‌ ബോർഡുകൾ ലോകകപ്പ്‌ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. അതേസമയം, ബിസിസിഐ ലോകകപ്പ്‌ മാറ്റ...തുട൪ന്ന് വായിക്കുക


മുൻ ടെന്നീസ്‌ താരം ആഷ്‌ലി കൂപ്പർ അന്തരിച്ചു

മെൽബൺ : മുൻ ടെന്നീസ്‌ താരം ആഷ്‌ലി കൂപ്പർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്നു ഈ ഓസ്‌ട്രേലിയക്കാരൻ. നാല്‌ ഗ്രാൻഡ്‌ സ്ലാം സിംഗിൾസ്‌ കിരീടങ്ങൾ നേടിയിട്ടുണ്ട്‌. 1950കളിൽ ടെന്നീസിൽ സജീവമായി. 1958ൽ മൂന്ന്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾസ്...തുട൪ന്ന് വായിക്കുക


ജിങ്കന്റെ 21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി : ക്ലബ് വിടുന്ന സന്ദേശ്‌ ജിങ്കനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 21–-ാം നമ്പർ ജേഴ്‌സി പിൻവലിക്കുന്നു. ക്ലബ്ബിന്‌ നൽകിയ സംഭാവനകൾക്കുള്ള ആദരവ്‌ എന്ന നിലയിൽ ജിങ്കന്റെ 21–-ാം നമ്പർ ജേഴ്‌സി ഇനി ടീമിൽ ഉണ്ടാകില്ലെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്...തുട൪ന്ന് വായിക്കുക


കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരു: 2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജന കാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന മന്ത്രാലയത്തിൽ ശുപാർ ശ ചെയ...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറു പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു‌

ലണ്ടൻ : മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആറു പേർക്ക്‌ കോവിഡ്‌–19 സ്ഥിരീകരിച്ചു. കളിക്കാർക്കും പരിശീലകർക്കും മറ്റംഗങ്ങൾക്കും ഉൾപ്പെടെ 748 ടെസ്‌റ്റുകളാണ്‌ നടത്തിയത്‌. രോഗം സ്ഥിരീകരിച്ചവരിൽ വാറ്റ്‌ഫോർഡ്‌ ക്ലബ്ബിന്റ...തുട൪ന്ന് വായിക്കുക


കുമളി അതിര്‍ത്തി വഴി എത്തിയത് 314 പേര്‍ വന്നവരില്‍ ഒളിമ്പ്യന്‍ ഷൈനി വില്‍സണും

കുമളി : സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (19/5/20) കേരളത്തിലെത്തിയത് 314 പേര്‍. ഒളിമ്പ്യന്‍ ഷൈനി വില്‍സണും ഇവരില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്നും ഇടുക്കി കരിമ്പനിലേയ്ക...തുട൪ന്ന് വായിക്കുക


ബയേണിന് നാല്‌ പോയിന്റ്‌ ലീഡായി

(ബയേണിനായി ഗോളടിച്ച ലെവൻഡോവ്‌സ്‌കി സഹതാരം സെർജി നാബ്രിയുമായി ആഹ്ലാദം പങ്കിടുന്നു ബെർലിൻ : രണ്ടുമാസത്തെ ഇടവേളയ്‌ക്കുശേഷമുള്ള തിരിച്ചുവരവ്‌ ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ജയത്തോടെ ആഘോഷിച്ചു. രണ്ട്‌ ഗോളിന്‌ യൂണിയൻ ബെർലിനെയാണ്‌ ബയേ ൺ തോൽപ്പി...തുട൪ന്ന് വായിക്കുക


കളി നടക്കുമ്പോൾ സ്‌റ്റേഡിയം നിറയും. കാണികളല്ല, കട്ടൗട്ടുകൾ

ബൊറൂസിയ പാർക്ക്‌ : സ്‌റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ ശൂന്യമാക്കാൻ ബൊറൂസിയ മോൺ ചെൻ ഗ്ലാദ്‌ബാദ്‌ ഒരുക്കമല്ല. കളി നടക്കുമ്പോൾ സ്‌റ്റേഡിയം നിറയും. കാണികളല്ല, അവരുടെ കട്ടൗട്ടു കളാണ്‌ സ്‌റ്റേഡിയം നിറയ്‌ക്കുക. ആരാധകർക്ക്‌ കാർഡ്‌ബോർഡുകൊണ്ട് ഉണ്ടാക്കിയ അവരുടെ രൂ...തുട൪ന്ന് വായിക്കുക


ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ നീക്കം

ന്യൂഡൽഹി: ഐഎസ്‌എൽ ഫുട്‌ബോളിലെ മത്സരങ്ങൾ വർധിപ്പിക്കാൻ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ. ഒരു സീസണിൽ ടീമുകൾക്ക്‌ ഇരുപത്തേഴിലധികം കളികൾ നിർബന്ധമാക്കാനാണ് എഐഎഫ്‌എഫിന്റെ നീക്കം. നിലവിൽ 18 മത്സരങ്ങളാണ്‌ ഐഎസ്‌എലിൽ ഒരു ടീമിന്‌. ‌ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ മാനദ...തുട൪ന്ന് വായിക്കുക


ഫോർമുല വൺ കാറോട്ടക്കാരൻ സെബാസ്റ്റ്യൻ വെറ്റെൽ ഫെരാരി വിടുന്നു

ബെർലിൻ : ഫോർമുല വൺ കാറോട്ടക്കാരൻ സെബാസ്റ്റ്യൻ വെറ്റെൽ ഫെരാരി വിടുന്നു. ഈ സീസണോടെ മുൻ ലോക ചാമ്പ്യൻ ടീം വിടും. 2015 മുതൽ ഇറ്റാലിയൻ ടീമിനായാണ്‌ വെറ്റെൽ ട്രാക്കിലിറങ്ങുന്നത്‌. എന്നാൽ ഒരിക്കൽപ്പോലും കിരീടം നേടാനായില്ല ഈ മുപ്പത്തിരണ്ടുകാരന്‌. വെറ്റെലുമായി...തുട൪ന്ന് വായിക്കുക


അണ്ടർ 17 വനിതാ ഫുട്‌ബാൾ ലോകകപ്പ്‌ അടുത്ത വർഷം നടക്കുo

ന്യൂഡൽഹി : കോവിഡ്‌19 കാരണം മാറ്റിവച്ച അണ്ടർ 17 വനിതാ ഫുട്‌ബാൾ ലോകകപ്പ്‌ അടുത്ത വർഷം നടക്കുമെന്ന്‌ ഓൾ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) അറിയിച്ചു. 2021 ഫെബ്രുവരി 17 മുതൽ മാർച്ച്‌ ഏഴുവരെ‌ മത്സരങ്ങൾ നടക്കുo. ഈ വർഷം നവംബർ രണ്ടുമുതൽ 21 വരെയാണ്‌ ആദ്യം ...തുട൪ന്ന് വായിക്കുക


അഫ്‌ഗാനിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഷഫീഖുള്ള ഷഫാഖിന്‌ ആറു വർഷത്തേക്ക് വിലക്ക്‌.

കാബൂൾ : അഫ്‌ഗാനിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ ഷഫീഖുള്ള ഷഫാഖിന്‌ ആറു വർഷത്തേ ക്ക് വിലക്ക്‌. അഴിമതിവിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന്‌ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡാണ്‌ വില ക്കിയത്‌. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ഷഫീഖുള്ളയ്‌ക്ക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.