Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: ജാഗ്രത ശക്തമാക്കി വിഴിഞ്ഞം തുറമുഖത്തിന് എണ്ണ-വാതക ചോർച്ച നേരിടാനുള്ള കണ്ടിൻജൻസി പദ്ധതി ചെങ്ങന്നൂരില്‍ മഹാശുചീകരണ യജ്ഞം ഇ-നിയമസഭ പദ്ധതി മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തി കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം

സിനിമ

കൂടുതല്‍ 

സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

3/9/2019

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം മൂന്നുദിനത്തെ പ്രദര്‍ശനം കൊണ്ട് ചിത്രം നേടിയതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. 94 കോടി രൂപയാണ് ബോളിവുഡില്‍ നിന്ന് പ്രഭാസ് ചിത്രം സാഹോ കരസ്ഥമാക്കിയത്. പ്രദര്‍ശന ദിനമായ വെള്ളിയാഴ്ച്ച ബോളിവുഡ് കളക്ഷന്‍ 24 കോടിയായിരുന്നു. രണ്ടാം ദിനം 25.20 കോടിയും മൂന്നാംദിനം 29.48 കോടിയും നാലാം ദിനം 14.2 കോടിയും സാഹോ വാരിക്കോരി. ആദ്യദിനം ബോളിവുഡില്‍ വന്‍ കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമെന്ന ഖ്യാതിയും ഇതോടെ സാഹോ സ്വന്ത മാക്കി. ഓവര്‍സീസ് കളക്ഷന്‍53.25 കോടിയാണ് മൂന്നുദിവസത്തെ സാഹോയുടെ കളക്ഷന്‍.ബോ ക്‌സ് ഓഫീസിലും ചരിത്രം തിരുത്തിക്കുറിച്ചുള്ള സാഹോയുടെ കുതിപ്പ് പ്രഭാസിന്റെ താരമൂല്യ മാണ് വ്യക്തമാക്കുന്നത്.

ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാ ണ് സാഹോയുടെ പ്രധാന ഘടകം. നായകന്റെ താരമൂല്യവും അഭിനയശേഷിയും വാണിജ്യപര മായി സംവിധായകന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമയാണ് സാഹോ. ബാഹുബലിയില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ സാഹോയില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചുംവ്യത്യ സ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.തികച്ചുംവ്യത്യ സ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ സസ്പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ അത്യുഗ്രന്‍ പ്രഭാസ് ചിത്രം. തിയറ്ററിലെത്തി യവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബാഹു ബലിയെ അപേക്ഷിച്ച്് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാനവും ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മികവിന് വേണ്ടി എന്ത് ത്യാ ഗവും സഹിക്കാന്‍ തയാറുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് സാഹോ. നഗര ത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്. റൊമാന്റിക് നായികയില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടകമായി.ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരു ത്തല്‍.ഒരു ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസറായ അശോക് എന്ന കഥാപാത്ര മായി പ്രഭാസ് തിളങ്ങുമ്പോള്‍ താരത്തിനൊപ്പം മികച്ച പ്രകടനവുമായി ക്രൈംബ്രാഞ്ച് ഉദ്യോ ഗസ്ഥയായ അമൃത നായരായി ശ്രദ്ധയും ചിത്രത്തില്‍ തിളങ്ങി നില്‍പ്പുണ്ട്. ഒരു കിടുക്കാച്ചി എന്‍ട്രിയാണ് ചിത്രത്തില്‍ പ്രഭാസിന്റേത്. ആരാധകരെ കൈയിലെടുക്കാന്‍ അതുമതി. സ്പോര്‍ട്സ് കാറുകളുടെ ഗണത്തില്‍പെട്ട പാഗനി സോണ്ട ഹൂറേയിലുള്ള പ്രഭാസിന്റെ വരവ്. ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് . ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തി നായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.ലോകസിനിമയിലെ പ്രഗ ത്ഭരാണ് ചിത്രത്തിന്റെ സാങ്കേതികമേഖലയില്‍ അണിനിരന്നത്. --


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ: വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് മികച്ച സിനിമ

കോട്ടയം: മുന്ന് ദിവസമായി കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാ പിച്ചു.ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക...തുട൪ന്ന് വായിക്കുക


കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു

കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു.ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് വിഷ്ണു,ഐശ്വര്യ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്.ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്‍,ശ...തുട൪ന്ന് വായിക്കുക


റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റി വലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്...തുട൪ന്ന് വായിക്കുക


വിമോചനത്തിന്റെ പാട്ടുകാര്‍: ആദ്യ പ്രദര്‍ശനം നടന്നു

തിരു: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂ വെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല...തുട൪ന്ന് വായിക്കുക


സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേ ശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭി നയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡി...തുട൪ന്ന് വായിക്കുക


ദി പ്രീസ്റ്റ്; മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന സവി ശേഷതയുള്ള ചിത്രത്തില്‍ വലിയ താരനിരയാണ്. നിഖില വിമലും, സാനിയ ഇയ്യപ്പനും , ശ്ര...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. കൊച്ചിയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്ത...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചതുര്‍ മുഖം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്- ചതുര്‍ മുഖം-എന്നു പേരിട്ടു.തിരു വനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ...തുട൪ന്ന് വായിക്കുക


അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട് . സംവിധായകരായ മേജര്‍ ര...തുട൪ന്ന് വായിക്കുക


സോഹൻ റോയ്ക്ക് ഗാന്ധിഭവന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

മലയാളത്തിന്റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും. ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ...തുട൪ന്ന് വായിക്കുക


സുവർണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് :ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം

തിരു : 24-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാ ഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തി ന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

തിരു: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍...തുട൪ന്ന് വായിക്കുക


പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ഇരു പത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്...തുട൪ന്ന് വായിക്കുക


നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരു:പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാൻ പുതുതലമുറ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നിശാ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി: ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു

തിരു: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലി ഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.