Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

സിനിമ

കൂടുതല്‍ 

വെള്ളിത്തിരയില്‍ ചരിത്രം കുറിക്കാന്‍ സാഹോ നാളെയെത്തും; വെള്ളി പൊന്നാക്കാന്‍ പ്രഭാസ്

29/8/2019

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്ററുകളില്‍ ചരിത്രം കുറിക്കുമെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വിഷ്വല്‍സും നിറഞ്ഞ മാസ് ചിത്രത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും. ചിത്രത്തിന്റെ യുഎഇ റിവ്യുവും പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നാലു സ്റ്റാറാണ് യുഎഇ സെന്‍സര്‍ ബോര്‍ഡ് മെംബറും സിനിമാ നിരൂപകനുമായ ഉമൈര്‍ സന്ദു ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു.

രണ്ടുവര്‍ഷത്തിന് ശേഷം തങ്ങളുടെ പ്രിയതാരത്തെ വെള്ളിത്തിരയില്‍ വീണ്ടും കാണുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. പ്രദര്‍ശനത്തിന് മുമ്പേ ശ്രദ്ധ പിടിച്ചുപറ്റിയ സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളം സിനിമാ താരം ലാലും എത്തുന്നുണ്ട്.ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരുടെ അഭിനയവും ചിത്രത്തിന്റെ മാറ്റുകൂട്ടും.

ത്രില്ലര്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് സാഹോയെത്തുന്നതെങ്കിലും പ്രണയത്തിനും നല്ല പങ്കുണ്ട്. ശ്രദ്ധയും പ്രഭാസും തമ്മിലുള്ള പ്രണയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പും സാഹോ ചരിത്രം തിരുത്തിക്കുറിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വാംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുംനിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട:് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ-് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹാസ്യം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

തിരു: സംവിധായകൻ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമ യാണ് ഹാസ്യം. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ...തുട൪ന്ന് വായിക്കുക


വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണ മെന്ന് സംവിധായകൻ മണിരത്നം

കോവിഡ് ഭീതിയിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സിനിമ വ്യാവസായം കടുത്ത പ്രതിസന്ധി യാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ വരും കാലത്ത് താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണ മെന്ന് സംവിധായകൻ മണിരത്നം. ഒരു വെബിനാറിൽ റിലയൻസ് എൻർടെെൻമിന്റ്സിന്റെ സി.ഇ.ഒ ശിബലാശിഷ് സർക്കാറ...തുട൪ന്ന് വായിക്കുക


ഉറുമ്പുകൾ കഥാപാത്രങ്ങളായി, ഉറുമ്പുകളുടെ ജീവിതത്തിലേക്ക്.... ഹ്രസ്വചിത്രം

കൊച്ചി: സാധാരണ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സാങ്കേതിക വിദ്യയുടെയും പിൻ ബലമില്ലാതെ ജീവനുള്ള ചോണനുറുമ്പുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉറുമ്പുകൾ സംസാരിച്ച ആദ്യത്തെ സിനിമ കാസർഗോഡ് ചീമേനി പൊതാവൂർ സ്വദേശി രജീഷ് ആർ പൊതാവൂർ. സിനിമയിൽ 10 വർഷമായി ...തുട൪ന്ന് വായിക്കുക


കയറ്റം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് -കയറ്റം-. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ

ആലപ്പുഴ : ജീവിതങ്ങളെ മാറ്റിമറിച്ച ലോക്ക്ഡൗൺ അടച്ചുപൂട്ടൽ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ലോക്‌ഡൗൺ- എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സൂരജ് സുബ്ര ഹ്മണ്യനാണ്. കോവിഡ് വ്യാപനം ചെറുക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, അ...തുട൪ന്ന് വായിക്കുക


ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി

കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസി യും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദി...തുട൪ന്ന് വായിക്കുക


അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗo

കൊച്ചി : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ -അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്...തുട൪ന്ന് വായിക്കുക


കൊറോണയുടെ പരിപ്പെടുക്കാന്‍ ജയനും മോഹന്‍ലാലും ക്യാപ്റ്റന്‍ രാജുവും

എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം- കശുവണ്ടി തൊഴിലാളി കളുടെ പഞ്ച് ഡയലോഗ്,മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്. നിന്റെകൊല്ല മല്ല എന്റെ കൊല്ലം, നടന്‍ ജയന്‍ പറയുന്നത് മാസാണ് മാസ്‌ക്ക്-എന്നും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താല...തുട൪ന്ന് വായിക്കുക


തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയി...തുട൪ന്ന് വായിക്കുക


സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന -സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദി...തുട൪ന്ന് വായിക്കുക


പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോ ടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെ ല്ലാം ഇന്നസ...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ

കൊച്ചി: മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ-എന്ന മുദ്രാവാക്യവുമായി മാസ്ക് ഉപയോഗികുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനായായി നടനും സംവിധായകനുമായ സോഹൻ സീനു ലാലും നടൻ സാജു(പാഷാണം ഷാജി)നവോദയയും.കോവിഡ്19 മഹാമാരിയെ നേരിടാൻ ബോധ വത്ക്കരണത്തിനായ് സോഹൻ സ...തുട൪ന്ന് വായിക്കുക


ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

ലോക്ഡൗൺ തുടരുന്നതിനിടെ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്ര മാകും ഗുലോബോ സി...തുട൪ന്ന് വായിക്കുക


Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത- Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം.ഒട്ട നവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്ന...തുട൪ന്ന് വായിക്കുക


പെൻസിൽ ബോക്‌‌സ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്‌‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്‌ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമാ യി പെൻസിൽ ബോക്‌...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.