Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

നിയമകാരൃം

കൂടുതല്‍ 

കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം

27/8/2019

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം. കേസില്‍ പത്തു പ്രതികളാണ്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാല്‍ മതിയാകും. പ്രതികള്‍ക്കെല്ലാം 40000 രൂപ പിഴയും ചുമത്തി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പിഴയായി ഈടാക്കുന്ന തുകയിൽ നിന്നും ഒരു ലക്ഷം രൂപ പ്രധാന സാക്ഷിയായ അനീഷിനും ബാക്കി തുക നീനുവിനും കെവിന്റെ അച്ഛനും തുല്യമായി വീതിച്ച് നൽകും.

കെവിന്റേത് ദുരഭിമാനക്കൊലെയാണെന്നും കേസിലെ പത്തു പ്രതികള്‍ കുറ്റക്കാരെന്നും കോട്ടയം ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യ ത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള വാദത്തിനായാണു വിധി മാറ്റിയത്. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കുറ്റവിമുക്തനാക്കിയിരുന്നു. നീനുവിന്റെ സഹോദ രന്‍ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. ഇതില്‍ പത്തു പേരായിരുന്നു കുറ്റ ക്കാര്‍. ഏഴു പ്രതികള്‍ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാന്‍ഡിലാണ്. രണ്ട് പ്രതി കള്‍ ആറു മാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മര്‍ദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കി.

2018 മേയ് 28നായിരുന്നു സംഭവം. തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. കോട്ടയംമാന്നാനത്തുള്ളവീട്ടില്‍നിന്നു കെവി നെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി അവര്‍ കടന്നു. പിന്നീട് തെന്മലയില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.ആകെ 113 സാക്ഷികള്‍. വിസ്താരത്തിനിടെ ആറു സാക്ഷി കള്‍ കൂറുമാറി. ഇവരില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടി യെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹൈക്കോടതിയിൽ തിങ്കളാഴ്ച്ച മുതൽ പകുതി ജീവനക്കാർ

കൊച്ചി : തിങ്കളാഴ്ച മുതൽ ജോലിക്കെത്തുന്ന ഹൈക്കോടതി ജീവനക്കാരുടെ എണ്ണം അൻപത് ശത മാനമായി പരിമിതപ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഓഫീ സിൽ എത്താത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഹൈക്കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ ...തുട൪ന്ന് വായിക്കുക


ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഹൈക്കോടതി കേന്ദ്ര നിലപാട് തേടി

കൊച്ചി: പ്രവാസികള്‍ മടങ്ങുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരി ശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാ നത്തില്‍ ഹൈക്കോടതി കേന്ദ്രനിലപാട് തേടി.തിങ്കളാഴ്ച കേന്ദ്രംനിലപാടറിയി ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാലറികട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈ ക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാ രിന് സാലറി കട്ട് ചെയ്യാനാകില്ലെ ന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പിലാക്കി

ന്യൂഡൽഹി: നിര്‍ഭയ കേസിലെനാല് പ്രതികളുടെയുംവധശിക്ഷനടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ചഹർജി ഇന്നലെ അർധരാത്രിയോടെഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കo: കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുന്നതല്ല എന്ന വിധി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാ ര്യവൽക്കരണം സംബ...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പ് ഡയറക്ടർ നൂറു മരം നടട്ടെയെന്നു ഹൈക്കോടതി

കൊച്ചി : കോടതി ഉത്തരവ് അനുസരിക്കാത്ത വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു നൂറു മരം നടട്ടെയെന്നു ഹൈക്കോടതി വിധിച്ചു. ചെറുകിട വ്യവ സായ യൂണിറ്റിന് വിൽപ്പന നികുതിയിളവ് നിഷേധിച്ചതിനെതിരായ അപ്പീൽ തീർപ്പാക്കാനാണ് ഹൈക്കോടതിആവർത്തിച്ചവശ്യപ്പെട്ടത്. അപ്പീൽ തീർപ...തുട൪ന്ന് വായിക്കുക


കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്നത് നിയമവിരുദ്ധം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

തൃശൂർ : വിചാരണയ്ക്ക് ശേഷം കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്ന നടപടി പൗരാവകാശ ലംഘനവും നിയമവിരുദ്ധവുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. പ്രത്യേകിച്ച് പോലീസ് പരേഡുകളിൽ ഹാജരാക്കി സ്വന്തം കുറ്റങ്ങൾ ഏറ്റുപറയിപ്പിക്കുന്ന പ്രവണത മനുഷ്യാവ കാശ ലംഘനം ക...തുട൪ന്ന് വായിക്കുക


ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു

ന്യൂഡല്‍ഹി : ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെ ടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാ രണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിസ്താരം നട​ന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യു...തുട൪ന്ന് വായിക്കുക


നാഷണല്‍ ലോക് അദാലത്ത് എട്ടിന്

പാലക്കാട് : നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ദേശവ്യാപക മായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ല, താലൂക്ക് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നത...തുട൪ന്ന് വായിക്കുക


എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

പാലക്കാട് : അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താ വളം കൈതറവ് സതീശന്‍(37),വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്...തുട൪ന്ന് വായിക്കുക


ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ ഏഴുമണിക്കു തൂക്കിലേറ്റുo

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കു പ്രതികളെ തൂക്കിലേറ്റുo. നിര്‍ഭ യുടെ അമ്മയയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി...തുട൪ന്ന് വായിക്കുക


ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നത്.ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റീ...തുട൪ന്ന് വായിക്കുക


മാലിന്യ പ്ലാന്റ് തകരാര്‍; ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി

തിരു: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍വിധി.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.