Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണമേളം തിരു.നഗരത്തിനു പുറത്തും കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി. ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

സിനിമ

കൂടുതല്‍ 

പ്രദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സാഹോയിലെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ എത്തി

26/8/2019

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകരെ ആകാംക്ഷയിലാക്കി സാഹോയുടെ പുതിയ ഗാനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. പ്രദര്‍ശനത്തിന് മുമ്പേ കേരളത്തിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാസിന്റെ ആക്ഷന്‍ ചിത്രത്തിലെ ബേബി വോന്റ് യു ടെല്‍ മി എന്ന ഗാന ത്തിന്റെ പോസ്റ്ററാണ് താരത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഗാനത്തിന്റെ പോസ്റ്ററിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഓഗസ്റ്റ് 30 ന് എത്തുമ്പോള്‍ പ്രഭാസിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. ചരിത്രം കുറിക്കാനുള്ള പ്രഭാസിന്റെ ഈ വരവില്‍ കേരളം ഉള്‍പ്പെടെയുള്ള തീയറ്ററുകളില്‍ നിറഞ്ഞ കൈയടിയുണ്ടാകുമെന്നതില്‍ സംശയിമില്ല. നായിക ശ്രദ്ധ കപൂറും പ്രഭാസും തമ്മിലുള്ള പ്രണയ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം ലാലും ചിത്രത്തില്‍ ശ്രദ്ധേ യമായ വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധാ യകന്‍. ഛായാഗ്രഹണം: ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട:് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്:ഗോപി കൃഷ്ണ, അജയ് സുപാഹിയ. കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ-് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോ യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറു ക...തുട൪ന്ന് വായിക്കുക


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും ...തുട൪ന്ന് വായിക്കുക


പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധ കരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.പ്രഭാസ് എഫക്ടി ല്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചി...തുട൪ന്ന് വായിക്കുക


സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർക്ക് ആദരം

തിരു: രാജ്യാന്തര കീർത്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പ്രസ് ക്ലബ്ബ് ആദരിക്കുന്നു. തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ശിവൻസ് സ്റ്റുഡിയോയുടെ അറുപതാം വാർഷിക ദിനമായ സെപ്റ്റംബർ 2 ന് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രസ് ക്ലബ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ;ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട്...തുട൪ന്ന് വായിക്കുക


തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്; സാഹോ ബോളിവുഡില്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രം

ആദ്യ ദിനം ബോളിവുഡില്‍ നിന്ന് മാത്രം നേടിയത് 24.40 കോടി ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് സാഹോയിലൂടെ പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ പ്ര...തുട൪ന്ന് വായിക്കുക


വെള്ളിത്തിരയില്‍ ചരിത്രം കുറിക്കാന്‍ സാഹോ നാളെയെത്തും; വെള്ളി പൊന്നാക്കാന്‍ പ്രഭാസ്

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയ്ക്കായുള്ള കാത്തിരിപ്പിന് വിരാമം. മലയാളം ഉള്‍പ്പെടെ നാലുഭാഷകളിലായി ചിത്രം നാളെ തിയറ്ററുകളിലെത്തും. ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം തിയറ്റ...തുട൪ന്ന് വായിക്കുക


പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാ ണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട, സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാഒരുസുവർ ണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെൽഫിയെടുക്കു പ്രഭാസിന്റ ഇൻസ്റ്റാഗ്രാം പേജിൽടാഗ് ചെയ്യൂ. വിജയികൾ...തുട൪ന്ന് വായിക്കുക


ചരിത്രം തിരുത്തിക്കുറിക്കാന്‍ പ്രഭാസ് വീണ്ടും; സാഹോയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമാലോകത്ത് മറ്റൊരു ചരിത്രം കുറിക്കാന്‍ പ്രഭാസ് വരുന്നു. പ്രഭാസ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ തിയറ്ററുകളിലെത്താന്‍ ഇനി മൂന്നു നാള്‍ മാത്രം.തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസ് വരുമ്പോള്‍ ഏറെ പ്രതീക്ഷയി...തുട൪ന്ന് വായിക്കുക


ബേബി വോന്റ് യു ടെല്‍ മി റിലീസിന് മുമ്പേ സാഹോയിലെ മറ്റൊരു പ്രണയഗാനം കൂടിയെത്തി

ഓഗസ്റ്റ് 30 ന് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസും കൂട്ടരും എത്തുന്നതിന് മുന്നോടിയായി ബിഗ് ബജറ്റ് ചിത്രം സാഹോയിലെ മറ്റൊരുഗാനം കൂടിയെത്തി. ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ചേര്‍...തുട൪ന്ന് വായിക്കുക


റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം

ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസി ന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്. അണ...തുട൪ന്ന് വായിക്കുക


ഏരീസ് പ്ലക്സിൽ ലൂസിഫറിനെ വെട്ടി തണ്ണീർമത്തൻ ദിനങ്ങൾ

കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്ന തെന്ന്ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ...തുട൪ന്ന് വായിക്കുക


കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോ യുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെ ടുത്ത...തുട൪ന്ന് വായിക്കുക


കീർത്തി സുരേഷ്‌ മികച്ച നടി, ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാർ

ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് കരസ്ഥമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.