Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

അറിയിപ്പുകള്‍

കൂടുതല്‍ 

രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

21/8/2019

തിരു: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98), കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം (97), കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം (97), ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം (96), മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ കൊളശേരി യു.പി.എച്ച്.സി., (94.3), തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം (94), എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം (93), കണ്ണൂര്‍ പട്യം കുടുംബാരോഗ്യ കേന്ദ്രം (92), കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (89) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടുന്നത്. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ 42 കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 3 കേന്ദ്രങ്ങളുടെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. 10 കേന്ദ്രങ്ങള്‍ക്ക് അംഗീകാരത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുമുണ്ട്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 സ്‌കോറോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. 98 സ്‌കോറോടെ കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഈ സംഘങ്ങള്‍ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം.

ആരോഗ്യ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. വൈകുന്നേരം വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിംഗ് സൗകര്യം, മെച്ചപ്പെട്ട കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള ടോയിലറ്റ് സൗകര്യങ്ങള്‍, സ്ത്രീ സൗഹൃദ-ഭിന്നശേഷി സൗഹൃദം, പ്രി-ചെക്കപ്പ് ഏരിയ, ലാബുകള്‍, ഡിസ്‌പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ കുടംബാരോഗ്യ കേന്ദ്രങ്ങളിലുണ്ട്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഈവർഷത്തെ ഓണാഘോഷ സമാപന പരിപാടികളുടെ ഭാഗമായി ആശയഗാംഭീര്യവും വർണ്ണ കാഴ്ചകളും സമ്മാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര

തിരു:വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച് കിഴക്കേക്കോട്ടയിൽ അവസാനിച്ച ഘോഷയാത്ര കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യമേളമായ കൊമ്പ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യകലാകാരനു കൈ മാറി വാദ്യഘോ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ വിവിധ വേദികളിൽ നാടൻ കലകളുടെ വിസ്മയവാരം

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് തിരു.ജില്ലയിലെ വിവിധ വേദികളിൽ കഴിഞ്ഞഏഴുദിവസം അരങ്ങേറിയത് നാടൻ കലകളുടെ വർണവിസ്മയം. ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗ മായതും സാധാരണഗതിയിൽ അപ്രാപ്യവുമായ നിരവധി നാടൻകലകൾ കനകക്കുന്നിലെ തിരുവര ങ്ങ്, സോപാനം വേദികളെ വ്യത്യസ...തുട൪ന്ന് വായിക്കുക


സമരത്തിന് വിദ്യാർത്ഥികളെ കൊണ്ടുപോയ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളത്ത് കഴിഞ്ഞവർഷം സെപ്റ്റംബറിൽ കന്യാസ്ത്രീകൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിൽ വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ....തുട൪ന്ന് വായിക്കുക


ലൈഫ് പദ്ധതിയിൽ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭവനം നൽകും: ലൈഫ് മിഷൻ

തിരു: ലൈഫ് മിഷൻ പദ്ധതി പ്രകാരം 2017 ൽ കുടുംബശ്രീ മുഖേനനടത്തിയ സർവേയിൽ കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരായിട്ടുളള 3,37,416 ഗുണ ഭോക്താക്കളിൽ ലൈഫ് മാനദണ്ഡ പ്രകാരം അർഹരായി കണ്ടെത്തുന്ന മുഴു വൻ പേർക്കും ഭവനസമുച്ചയം വഴി ഭവനംനൽകുമെന്ന് ലൈഫ് മിഷൻചീഫ് എക്സിക്യൂട്ടീ...തുട൪ന്ന് വായിക്കുക


കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി

കല്‍പ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 7.820 ഗ്രാം തൂക്കമുള്ള ഒരു പാദസരം കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും നാളിതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ അവ കാശിയില്ലാത്ത വസ്തുവായി പരിഗണിച്ച് പൊതു ലേലം ചെയ്യുമെന്നും ജില്ലാ പൊലീസ...തുട൪ന്ന് വായിക്കുക


ചെറുതോണി - ഇടുക്കി അണക്കെട്ട് ഓണാവധിയില്‍ എത്തിയത് 20749 പേര്‍

ഇടുക്കി :ഓണാവധിയുടെ ഭാഗമായി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചെറുതോണി-ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശക പ്രവാഹം. ഓണാവധി തീര്‍ന്ന ഞായറാഴ്ച മാത്രം സന്ദര്‍ശിച്ചത് 2431 പേര്‍. ഒക്ടോബര്‍ 1 നാണ് ഡാമുകളില്‍ സന്ദര്‍ശനാനുമതി നല്‍കിയത്. ഇതുവരെ 18623 മുതിര്‍ന്ന...തുട൪ന്ന് വായിക്കുക


കരിമണൽ ഖനനം; വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി സംസ്ഥാനത്ത് സ്വകാ ര്യ കരിമണൽ കമ്പനിക്ക് ഖനനാനുമതി നൽകാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിന്തിരിയണ മെന്ന് താല്പര്യപ്പെടുന്നു. രൂക്ഷമായ പ്രകൃതിക്ഷോഭത്തിൽ നി...തുട൪ന്ന് വായിക്കുക


സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു

കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലായ സോണി യായ് ഏർപ്പെടുത്തിയ ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ ലോകോത്തര വ്യക്തിത്വങ്ങളെ വളർത്തിയെടുത്തവരും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നവരുമായ രാജ്യത്തെ ഗുരുതുല്യരായ സമുന്നത വ്യക...തുട൪ന്ന് വായിക്കുക


ആറന്മുള ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെ...തുട൪ന്ന് വായിക്കുക


ആറന്‍മുള ഉത്തൃട്ടാതി ജലോത്സവം: മേലുകരയ്ക്കും വന്‍മഴിക്കും മന്നം ട്രോഫി

പത്തനംതിട്ട: പള്ളിയോടങ്ങളുടെയും ആറന്‍മുളയുടെയും പാരമ്പര്യ തനിമയിലേക്ക് തിരിച്ച് തുഴഞ്ഞ ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ വന്മഴി യും മന്നം ട്രോഫി നേടി. വന്‍മഴിക്കും തൈമറവും കരയ്ക്കും 93.9 മാര്‍ക്ക് വീതംലഭിച്ചതിനാല്...തുട൪ന്ന് വായിക്കുക


ഓണാവധിക്ക് കിണര്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

ഇടുക്കി: സാമൂഹിക സേവന രംഗത്ത് സംസ്ഥാനത്തിന്നു തന്നെ മാതൃകയായി നിന്നു പ്രവര്‍ത്തി ക്കുന്ന രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്സസ് വിദ്യാര്‍ത്ഥികള്‍ ക്ക് ഈ ഓണക്കാലത്തും വിശ്രമിക്കാന്‍ സമയമില്ല. മറ്റ് വിദ്യാര്‍ത്ഥികള്‍ഓണാവധിആഘോഷമാക്...തുട൪ന്ന് വായിക്കുക


ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

അടൂര്‍ : ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപ കുമാര്‍ എംഎല്‍എ പറഞ്ഞു.പത്തനംതിട്ട ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം അടൂ രില്‍ ഉദ്ഘാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

തിരു: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രിതഅവധിപ്രഖ്യാ പിച്ചു.ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷ...തുട൪ന്ന് വായിക്കുക


ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി

അമരാവതി: ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി. ഒമ്പത് ജീവനക്കാരടക്കം 63 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷിക്കാനായി. കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷ...തുട൪ന്ന് വായിക്കുക


മരട് ഫ്ലാറ്റ് ബിൽഡേഴ്സിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം: വി.എം സുധീരൻ

നിയമവിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദി ത്വവുമില്ലെന്ന് ഇപ്പോൾ പറയുന്ന ഫ്ലാറ്റ് ബിൽഡേഴ്സ് നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിക്കുകയാണ്. വി.എം.സുധീരൻ പറഞ്ഞു. നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തി തങ്ങളുടെ ദുസ്വാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.