Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണമേളം തിരു.നഗരത്തിനു പുറത്തും കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി. ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. ഹര്‍ജി തള്ളി, ചിദംബരo തിഹാര്‍ ജയിലില്‍ തുടരും

അറിയിപ്പുകള്‍

കൂടുതല്‍ 

5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു

20/8/2019

തിരു: സംസ്ഥാനത്തെ 5 സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സൗകര്യമൊരുക്കുന്നതിനായി 313 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് 102.8 കോടി രൂപ,കൊല്ലം,കുണ്ടറ താലൂക്ക് ആശുപത്രിക്ക് 35.66 കോടി രൂപ, പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്ക് 50.47 കോടി രൂപ, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് 56.31 കോടി രൂപ, കോട്ടയം വൈക്കം താലൂക്ക് ആശു പത്രിയ്ക്ക് 67.96 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം, റേഡിയോ ഡയഗ്നോസിസ് വിഭാഗം, ക്ലിനിക്കല്‍ ലബോറ ട്ടറി, 9 ഓപ്പറേഷന്‍ തീയറ്റുകള്‍, 245 കിടക്കകളുള്ള വാര്‍ഡുകള്‍, 26 കിടക്കകളുള്ള ഐ.സി.യു. എന്നീ അത്യാധുനിക സംവിധാനങ്ങളോടെയുള്ള 8 നില കെട്ടിടമാണ് മാവേലിക്കര ജില്ലാ ആശു പത്രിയില്‍ നിര്‍മ്മിക്കുന്നത്.

ഒഫ്ത്താല്‍മോളജി, ദന്തല്‍, ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ മെഡിസിന്‍, സര്‍ജറി, റേഡിയോളജി എന്നീ വിഭാഗങ്ങള്‍, 2 മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, മോര്‍ച്ചറി, സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ ഐ.സി.യു എന്നിവയോടു കൂടിയ 8 നില കെട്ടിടമാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മി ക്കുന്നത്.ഒ.പി., അത്യാഹിത വിഭാഗം എന്നിവ ഉള്‍ക്കൊള്ളുന്ന 7 നില കെട്ടിടമാണ് ചിറ്റൂര്‍താലൂക്ക് ആശുപത്രി യില്‍ നിര്‍മ്മിക്കുന്നത്.

അത്യാഹിത വിഭാഗം, വാര്‍ഡുകള്‍ എന്നീ സൗകര്യങ്ങളോടു കൂടിയ 7 നില കെട്ടിടമാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്നത്.അത്യാഹിത വിഭാഗം, 2 ഓപ്പറേഷന്‍ തീയറ്ററുകള്‍,വാര്‍ ഡുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന 5 നില കെട്ടിടമാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ പണിയു ന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂദല്‍ഹി : രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ച...തുട൪ന്ന് വായിക്കുക


കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി

കൊല്ലം : എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി. കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസിന്റെ എൻജിനും ബോഗികളുമാണ്‌ കൊച്ചുവേളിക്കും കൊല്ലത്തിനുമിടെ മൂന്നുതവണ വേർപെട്ടത്‌.കൊച്ചുവേളിയിൽനിന്ന്‌ ശനിയാഴ്‌...തുട൪ന്ന് വായിക്കുക


ഓണത്തിരക്കിനിടയ്‌ക്കൊരു കിറ്റി കാര്യം

തിരു: ഇത്തവണ ഓണം കൂടാൻ അനന്തപുരിയിലെത്തിയവർക്ക് മനംകുളിർപ്പിക്കുന്ന ഓണക്കാഴ്ച കൾക്കൊപ്പം മായാതെ മനസിൽ തങ്ങുന്ന ഒരു മുഖംകൂടിയുണ്ട്. ചടുല ചലനങ്ങളും ഉരുളയ്ക്കു പ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ റിയൽ ഓണം സ്റ്റാറായി മാറി യത് ഒരു കു...തുട൪ന്ന് വായിക്കുക


ചലച്ചിത്ര സംവിധായകൻ കെ. മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി

ഹരിപ്പാട്, നഗരിയിൽ, കോവിലകത്ത് റിട്ട: C.I.S.F AIG ആർ.ജി.തമ്പിയുടെ സഹധർമ്മിണിയും, ഹരിപ്പാട് കുമാരപുരം, വൈപ്പിൽ പരേതരായ ജി.കൃഷ്ണൻ നായരുടെയും, വിലാസിനി അമ്മയുടെ യും മകളും ചലച്ചിത്ര സംവിധായകൻ ചലച്ചിത്ര സംവിധായകൻ കെ.മധുവിന്റെ സഹോദരിയുമായ വസന്ത തമ്പി (67) ...തുട൪ന്ന് വായിക്കുക


ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിയോടസേവാസംഘംപ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷനാകും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ...തുട൪ന്ന് വായിക്കുക


സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ

ശാസ്താംകോട്ട : മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച പകൽ രണ്ടിന്‌ തോപ്പിൽമുക്കിനു സമീപമാണ് അപകടമുണ്ടായത്. ശാസ്താംകോട്ട രാജഗിരി ...തുട൪ന്ന് വായിക്കുക


കെ എസ് ആർ ടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: കെ എസ് ആർ ടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് കല്ലട തെങ്ങുവിള മേലതിൽ രാജുഭവനത്തിൽ രഞ്ജു (30) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കരുനാഗപ്പള്ളിയിൽ...തുട൪ന്ന് വായിക്കുക


ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ,ബൈക്ക് യാത്രിക...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ ഓട്ടോമൊബൈല്‍ ഡീലറായ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡി റീത്ത ലങ്കലിംഗത്തെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലുട...തുട൪ന്ന് വായിക്കുക


അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് :ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിര...തുട൪ന്ന് വായിക്കുക


കനകക്കുന്നിലേക്കു വരൂ... കൊതിയൂറും പായസം നുകരാം

തിരു: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ആസ്വദിക്കാൻ കനകക്കുന്നിൽ എത്തുന്ന വരെ കാത്തിരിക്കുന്നത് കൊതിയൂറും പായസങ്ങൾ. സൂര്യകാന്തിയിൽ ഒരുക്കിയിരിക്കുന്ന ഭക്ഷ്യ മേള ആസ്വദിക്കാൻ എത്തുന്നവരുടെ വയറും മനസും നിറയുംവിധാണ് പായസ മേളയുടെ പിന്നണി പ്രവർത്തകർ ഓരോ പാ...തുട൪ന്ന് വായിക്കുക


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

കോഴിക്കോട് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. കുട്ടിയെ നായ കടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ വീട്ടുകാരും ആയല്‍വാസികളും ചേര്‍ന്ന് നായയെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചു. ഒള...തുട൪ന്ന് വായിക്കുക


കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച മാത്രം ഒരുലക്ഷം കവിഞ്ഞു

കൊച്ചി : കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വ്യാഴാഴ്ച മാത്രംഒരുലക്ഷം കവിഞ്ഞു. സര്‍വീസ് ആരംഭിച്ചതിനുശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്യുന്നത് ആദ്യമായാണ്.മഹാരാജാസ്- തൈക്കൂടം സര്‍വീസ് ആരംഭിച്ചതിനു ശേഷം 6.7 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ച...തുട൪ന്ന് വായിക്കുക


മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകള്‍തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും

കൊച്ചി: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകള്‍തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. കുടിയൊഴിപ്പിക്കല്‍ സാമാന്യ നീതിക്കെതിരാണെ ന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ജനങ്ങളുടെ ജ...തുട൪ന്ന് വായിക്കുക


ഷോളയാർ ഡാമിൽ ജലനിരപ്പുയർന്നു; ചാലക്കുടി പുഴയുടെ തീരത്ത്‌ ജാഗ്രത

തൃശൂര്‍ : ഷോളയാർ ഡാമിൻറെ ജലനിരപ്പ് ബ്ലൂ അലർട്ട് എത്തിയ സാഹചര്യത്തിൽ ചാലക്കുടി പ്പുഴയുടെ തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാമിൻറെ ഇപ്പോഴത്തെ ജലനിരപ്പ് 2658.70 അടിയാണ്‌. ഡാമിൻറെ പൂർണ ജലനിരപ്പ് 2663 അടിയാണ്‌.ഷോളയാർ ഡാമിൽ ജലനിരപ്പുയർന്നു; ചാലക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.