Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണം - മുഖ്യമന്ത്രി പിണറായി വിജയൻ

16/8/2019

തിരു:ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആത്യന്തികമായി തളരാതെ മുന്നോട്ടുപോകേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 73ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചശേഷം അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. അവരുടെ ബന്ധുജനങ്ങളുടെ സങ്കടത്തിനൊപ്പമാണ് നാം. കഴിഞ്ഞവർഷം ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്നവിധം ഒരുമയോടെ നാം സഹജാതരെ രക്ഷിക്കാൻ പ്രവർത്തിച്ചു. തുടർന്നുള്ള ഘട്ടത്തിൽ ഒറ്റമനസ്സായി നാടിന്റെ പുനർനവീകരണത്തിനും ശാക്തീകരണത്തിനും സന്നദ്ധതയോടെ, സജ്ജതയോടെ ഇറങ്ങി. ലക്ഷ്യത്തിലേക്ക് കുതിച്ചെത്തുകയായിരുന്ന ഘട്ടത്തിലാണിപ്പോൾ മറ്റൊരു പ്രകൃതിദുരന്തമുണ്ടായത്. എല്ലാപ്രതിബന്ധങ്ങളെയും തകർത്ത് ആർജവത്തോടെ മുന്നേറാനും ആ മുന്നേറ്റത്തിൽ ജീവൻപോലും ബലിയർപ്പിക്കാനും സന്നദ്ധരായ നിരവധിയായ ധീരരക്തസാക്ഷികൾ നേടിത്തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഭരണഘടനയുടെ മൂല്യങ്ങളെ കൃഷ്ണമണി പോലെ കാക്കുക എന്നതാണ് ഓരോ സ്വാതന്ത്ര്യദിനവും നൽകുന്ന സന്ദേശം. ഈ മൂല്യങ്ങളുടെ സാക്ഷാത്കാരത്തിൽ നാം എത്രത്തോളം മുന്നോട്ടുപോയി എന്നത് പരിശോധിക്കാനുള്ള സന്ദർഭം കൂടിയാണ്. പരിശോധിച്ച് അപാകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ തിരുത്താൻ കഴിയണം. മതത്തിന്റെ പേരിൽ വിവേചനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിർഭയത്തോടെ കഴിയാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ മതനിരപേക്ഷത ദുർബലപ്പെടുന്നു എന്നാണ് അർഥം. ജനാധിപത്യ റിപ്പബ്‌ളിക്കായ ഇന്ത്യയിൽ ജനാധിപത്യ പാർട്ടികളുടെ നേതാക്കൾക്ക് വീട്ടുതടങ്കലിൽ വരെ കഴിയേണ്ട അവസ്ഥ ഉണ്ടാകുന്നത് ജനാധിപത്യ സങ്കൽപ്പത്തോട് അടുക്കുകയാണോ അകലുകയാണോ എന്ന് ചിന്തിക്കണം. സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്ക് നേർക്കു കടന്നുകയറ്റമുണ്ടായാൽ അത് ഭരണഘടനയുടെയും ഫെഡറൽ ഘടനയുടെയും സത്തയ്ക്ക് എതിരാകും. ഇത്തരം നിരവധി കാര്യങ്ങൾ മുൻനിർത്തി ആത്മപരിശോധനയ്ക്കുള്ള സന്ദർഭം കൂടിയാണ് സ്വാതന്ത്ര്യദിനം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നവും സങ്കൽപവും സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളിലൂടെയാകണം സ്വാതന്ത്ര്യം നേടിത്തന്ന ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കേണ്ടത്.

മതനിരപേക്ഷതയ്ക്ക് പലവിധ വെല്ലുവിളികൾ ഉയരുന്നഘട്ടത്തിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവലപ്പാറയിലെ ഒരു ആരാധനാലായം കാണിച്ചത് മഹത്തായ മാതൃകയാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ആ മുസ്‌ലിം ആരാധനാലയം വിട്ടുനൽകിയത് രാജ്യത്തിന് മുന്നിൽ കേരളത്തിന് ചൂണ്ടിക്കാട്ടാനാകുന്ന മഹത്വപൂർണമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് തന്റെ ജീവൻതന്നെ ബലികഴിക്കേണ്ടിവന്നു എന്നത് മറക്കാൻ കഴിയില്ല. മതനിരപേക്ഷ മൂല്യങ്ങളെ തല്ലിക്കെടുത്തുന്ന ഇരുട്ടിന്റെ ശക്തികളെ ചെറുത്തുകൊണ്ടല്ലാതെ ആ സ്മരണ നമുക്ക് പുതുക്കാനാവില്ല. സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുവേണ്ടി വലിയവെല്ലുവിളികൾ പോലും നേരിട്ട് ഉറച്ചുനിന്ന് നടപടിയെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്.പൊതുവിദ്യാഭ്യാസത്തെ തളർച്ചയുടെ ഘട്ടത്തിൽനിന്ന് വീണ്ടെടുത്ത് ഊർജസ്വലമാക്കി. മാലിന്യപ്രവാഹങ്ങളായ ജലസ്രോതസ്സുകളെ ശുദ്ധീകരിച്ച് അവയുടെ തടങ്ങങ്ങളിൽ വിഷരഹിത കൃഷി വ്യാപിപ്പിച്ചു. ദേശീയതലത്തിൽ ഒഴിവാക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് അത്തരം സ്ഥാപനങ്ങളെ ലാഭത്തിലാക്കി.

പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി. ഐടി രംഗത്തെ ആകർഷകമാക്കി. കിടപ്പാടമില്ലാ ത്തവർക്ക് ഭവനം ഉണ്ടാക്കുന്ന ശ്രദ്ധേയമായ പദ്ധതി ആവിഷ്‌കരിച്ചു ഫലപ്രദമായി നടപ്പാക്കുന്നു. ആരോഗ്യപരിപാലനം, വിദഗ്ധ ചികിത്‌സ എന്നിവ സാമ്പത്തിക ദുർബലാവസ്ഥയിൽ കഴിയുന്നവർക്കടക്കം പ്രാപ്തമാക്കുന്ന പരിപാടി വലിയ ഒരളവിൽ വിജയിപ്പിച്ചു. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ സംരക്ഷണത്തിനും ആത്മാഭിമാനത്തോടെയും അതിജീവനത്തിനും സംവിധാനങ്ങൾ ഒരുക്കി.

ഇതെല്ലാം വലിയ പ്രതികൂല അന്തരീക്ഷങ്ങളെ അതിജീവിച്ചാണ് ചെയ്തത്. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കക്കെടുതികൾ ഉണ്ടാക്കിയ വിഭവപരിമിതിയായിരുന്നു പ്രതികൂലഘടകം. എന്നാൽ ജനങ്ങൾക്ക് അടിയന്തര ആശ്വാസം എത്തിക്കുന്നതിലും നാടിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനം ഉറപ്പാക്കുന്നതിലും ഒന്നുംതന്നെ തടസ്സമായിക്കൂടാ എന്ന നിഷ്‌കർഷയോടെയാണ് സർക്കാർ നീങ്ങിയത്. അതുകൊണ്ടുതന്നെ അസാധ്യമായത് ഒന്നുമില്ല എന്ന് കേരളജനത തെളിയിച്ചു. അതേ നിശ്ചയദാർഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽനിന്ന് കരകയറുന്നതിനും നമുക്ക് സഹായകമാകും.

അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രവിരുദ്ധമനോഭാവങ്ങളെയും മനുഷ്യത്വരഹിത വിവേചനങ്ങളെയും ചെറുത്തുകൊണ്ട് സ്‌നേഹഭരിതവും മനുഷ്യത്വപൂർണവും സമത്വസുന്ദരവുമായ കാലത്തെ ഉണർത്തിയെടുക്കാൻ പ്രചോദനം നൽകുന്നതാകട്ടെ സ്വാതന്ത്ര്യദിനമെന്നും മുഖ്യമന്ത്രി ആശംസിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസിടിച്ചു മരിച്ചു

തിരു: സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി ബസിടിച്ചു മരിച്ചു. മണക്കാട് ശാസ്താ നഗർ ടി സി 40 / 1444 -ൽ വത്സല ( 56) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് സുഹൃത്തി നൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ഓവർ ബ്രിഡ്ജിനു സമീപത്തുവച്ച് ബസിടിച്ച് വീഴ്ത്തുക യായി ...തുട൪ന്ന് വായിക്കുക


കെ എസ് ആർ ടി സി ബസിനടിയിൽപെട്ട് വൃദ്ധ മരിച്ചു

തിരു: ബസിൽ കയറുന്നതിനിടെ വീണ് ചക്രം കാലിൽ കയറിയിറങ്ങി വൃദ്ധ മരിച്ചു. ഒറ്റ ശേഖര മംഗലം മണ്ഡപത്തിൻ കടവ് പുല്ലാന്നി വിളവീട്ടിൽ വിജയമ്മ (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച യ്ക്ക് ഒന്നരയോടെ കാട്ടാക്കട കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലാണ് അപകടം. ബസിൽ കയ റുന...തുട൪ന്ന് വായിക്കുക


പൊതുജന പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 17

കാട്ടാക്കട താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 17 രാവിലെ പത്തു മുതൽ കാട്ടാക്കട താലൂക്ക് ഓഫീസിൽ നടക്കുമെന്ന് തഹസിൽദാർ എ. ഹരിശ്ചന്ദ്രൻ നായർ അറി യിച്ചു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും ജില്ലാ കളക്ടർ പൊതുജനങ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങൽ നഗരവാസികൾക്ക് നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം

ആറ്റിങ്ങൽ നഗരവാസികൾക്ക് നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം. കുടുംബശ്രീയും കൂടുംബശ്രീ ജില്ലാ മിഷനും ദേശീയ നഗര ഉപജീവന ദൗത്യവും സംയുക്തമായി നഗരസഭ അങ്കണ ത്തിൽ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയിലൂടെ മിതമായ നിരക്കിൽ നാടൻ രുചി നുകരാം. ആറ്റിങ്ങൽ കുടുംബശ്രീയുട...തുട൪ന്ന് വായിക്കുക


ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ.

തിരു: തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭ വത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകിരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം...തുട൪ന്ന് വായിക്കുക


ഓണോത്സവത്തെ നെഞ്ചോട് ചേർത്ത് നെടുമങ്ങാട്

നെടുമങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് നെടുമങ്ങാട് വിവിധ കലാപരിപാടികൾക്ക് തിരശീല വീണു. സമാപന ദിവസമായ സെപ്റ്റംബർ 15 വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. എൻ.എസ് സിദ്ധമർമ്മ കടത്തനാടൻ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റായിരുന്നു സമാപനദിവസത്തെ ആദ്യ ഇനം. തുടർന്ന് ...തുട൪ന്ന് വായിക്കുക


100 കലാരൂപങ്ങൾ., 10 സംസ്ഥാനങ്ങളിലെ കലാകാരന്മാർ;ഓണം ഘോഷയാത്രപൊടിപൊടിക്കും

തിരു: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ സെപ്റ്റംബർ 16 ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർ ത്തണിയിക്കാൻ നഗരത്തിലെത്...തുട൪ന്ന് വായിക്കുക


സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

തിരു: കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പു വരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃ ത്വത്തിൽ നൂറോളം പോലീസ് ഉ...തുട൪ന്ന് വായിക്കുക


ഉത്സവാഘോഷത്തിന് തീരശീല;സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങിതിരു.നഗരം

തിരു: ഏഴു ദിനരാത്രങ്ങൾ നാടിനെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ഓണം വാരാഘോഷത്തിന് സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബള മായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുo. മഹാപ്രളയ ത്തെ ഒറ്റക്കെട്ടായി അതിജീവിച്ച...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തം

തിരു:ഓണാഘോഷത്തിനു തിരശീലവീഴുന്ന സെപ്റ്റംബർ 16 തിരു.ജില്ലയിലെ വിവിധ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അങ്കണത്തിൽ വൈകിട്ട് 4.30 മുതൽ ആയോധന കലാക്ഷേത്രയുടെ കളരിപ്പയറ്റ് നടക്കും. 5.30ന് അഭിനേത്രി ആശാ ശരത്തും സംഘവും അവതരിപ്പ...തുട൪ന്ന് വായിക്കുക


സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ

തിരു: ഓണാഘോഷത്തിന്റെ അവസാന ദിനമായ സെപ്റ്റംബർ 16 ന് പ്രധാന വേദിയായ നിശാ ഗന്ധിഓഡി റ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് ആറിന് മലയാള കവിതകളുടെ മോഹിനിയാട്ടം അവതരണവും ലാസ്യ മധുരിമയും അരങ്ങിലെത്തും. ഏഴിന് സമാ പന സമ്മേളനവും തുടർന്ന് 7.30 മുതൽ ...തുട൪ന്ന് വായിക്കുക


വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന്

തിരു: ഗാനമേള ആസ്വദിക്കാൻ വിവിധ വേദികളിൽ സെപ്റ്റംബർ 16 ന് അവസരം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് ആറുമുതൽ സച്ചിൻ വാര്യർ, മൃദുല വാര്യർ എന്നിവർ അവതരിപ്പി ക്കുന്ന ഗാനമേളയുണ്ടാകും. വൈകിട്ട് ഏഴുമുതൽ പൂജപ്പുര മൈതാനത്ത് അൻവർ സാദത്ത്, ജ്യോത്സ്‌ന എന്നിവരും പബ...തുട൪ന്ന് വായിക്കുക


2019 ടൂറിസം വാരാഘോഷം മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 2019 സെപ്റ്റംബര്‍ മാസം 16 ന് നടക്കുന്ന ഘോഷ യാത്ര മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതാക്കാനുള്ള ഒരുക്കങ്ങള്‍ കൃത്യതയാര്‍ന്ന ആസൂത്രണങ്ങ ളോടെ പൂര്‍ത്തിയായി വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത...തുട൪ന്ന് വായിക്കുക


കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് :സീതക്കളിയും അർജുന നൃത്തവും

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിലെ പ്രധാനവേദിയായ നിശാഗന്ധി ഓഡിറ്റോറി യത്തിൽ സെപ്റ്റംബർ 15 വൈകിട്ട് ആറിന് ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം ഉണ്ടാകും. ഏഴിന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതവിരുന്നും തുടർന്ന് നവ്യാ നായരുടെ നൃത്തവും അരങ്ങ...തുട൪ന്ന് വായിക്കുക


ഓണമേളം തിരു.നഗരത്തിനു പുറത്തും

തിരു: ഓണം വാരാഘോഷത്തോടാനുബന്ധിച്ച് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ നെയ്യർഡാമിലും നെയ്യാറ്റിൻകരയിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നെയ്യാർഡാമിൽ സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കിൽ എല്ലാ ദിവസവും ആസ്വാദകരുടെ നീണ്ടനിര കാണാം. കൂടാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.