Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

കാലവർഷക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകനം നടത്തി

13/8/2019

മലപ്പുറം ജില്ലയിലുണ്ടായ കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. നിലമ്പൂരിൽ കാലവർഷക്കെടുതിക്കിരയായവരെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തി ക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ ജില്ല യിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിനാണ് ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകിയത്. ഇതോടൊപ്പം ക്യാമ്പുകളി ലെ സൗകര്യങ്ങൾ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്ന് ഒരു തരത്തിലുമുള്ള പരാതി ഉയരാൻ ഇടവര രുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യ ങ്ങളാണ് ഇനി നടക്കേണ്ടത്. അതു കാലതാമസം കൂടാതെ ചെയ്തു തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ, തുറമുഖ-പുരാ വസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ പി.വി.അൻവർ, ടി.വി.ഇബ്രാഹിം, പി.കെ.ബഷീർ,എ.പി.അനിൽ കുമാർ, അഡ്വ.എം.ഉമ്മർ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി ഡോ.വി.വേണു, ഡി.ജി. പി ലോക്നാഥ് ബെഹ്‌റ, ആർമി മേജർ ജനറൽ കെ. ജെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണൻ, നില മ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതൻ, ജില്ലാ കലക്ടർ ജാഫർ മലിക്, ഡി.ഐ.ജി. എസ്.സുന്ദരൻ, ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം, ഡി.എഫ്.ഒ യോഗേഷ് കുമാർ നീലകണ്ഠ്, എ.ഡി.എം എൻ.എം.മെഹറലി, ഡെപ്യൂട്ടി കലക്ടർ ഡോ.ജെ.ഒ.അരുൺ,ത്രിതല പഞ്ചാ യത്ത് ഭാരവാഹികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി രുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരം ടെക്നോപർക്കിൽ അവസരം.

തിരുവനന്തപുരം ടെക്നോപർക്കിൽ അവസരം. Accounts Executive ഒഴിവുണ്ട് Cycloides Technologies Pvt. Ltd. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 30. ഇ‐മെയിൽ careers@cycloides.com. Delivery Manager Cycloides Technologies Pvt. Ltd. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തം...തുട൪ന്ന് വായിക്കുക


മൂന്നാര്‍ ജനമൈത്രി പോലീസ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുന്നു

മൂന്നാര്‍:പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കി മൂന്നാറിലെ ജനമൈത്രി പോലീസ്. പദ്ധതി എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അപേക്ഷകള്‍ എഴുതി വാങ്ങുന്നതിനായി സാധാരണക്കാരുടെ പക്കല്‍ നിന്നും വന്‍തുക ഈടാക്കുന്നതിന് തടയുകാണ് പദ്ധതിയിലൂടെ മൂന്നാര്...തുട൪ന്ന് വായിക്കുക


കണ്ണൂർ പ്രളയ മേഖലയില്‍ കൈത്താങ്ങായി നൈപുണ്യകര്‍മ്മസേന 428 വീടുകളില്‍ അറ്റകുറ്റപ്പണി നടത്തി

കണ്ണൂർ:പ്രളയത്തെത്തുടര്‍ന്ന് കേടായ ഉപകരണങ്ങള്‍ക്ക് ജീവന്‍ നല്‍കി നൈ പുണ്യകര്‍മ്മസേന. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിലാണ് ജില്ല യിലെ വിവിധ ഐ ടി ഐകളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന നൈപുണ്യ കര്‍മ്മ സേന ജനങ്ങള്‍ക...തുട൪ന്ന് വായിക്കുക


പീച്ചി ഡാം 4 ഷട്ടറുകളും തുറന്നു: ജലനിരപ്പ് കുറയുന്നതനുസരിച്ച് അടക്കും

തൃശൂർ: അണക്കെട്ടിലേക്കുളള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് പീച്ചി ഡാമിന്റെ 4 ഷട്ടറുകളും ശനിയാഴ്ച ഉയർത്തി. നേരത്തെ 2 ഷട്ടറുകൾ 5 സെന്റിമീറ്റർ ഉയർത്തിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ 4 ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് വിടുന്നത്...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലി 5 കോടി രൂപ കൈമാറി

(പടം അടികുറിയിപ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലിയുടെ അഞ്ചുകോടിയുടെ ഡിഡി എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.ലുലു കോമേഷ്യൽ മാനേ ജർ സാദിക...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറെ കാണാന്‍ ശ്യാമെത്തി

തിരു: കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവ ശ്യസാധനങ്ങള്‍ കയറ്റി അയച്ച് ഏറെ അഭിനന്ദനം നേടിയ ശ്യാംകുമാര്‍ എസ്.എസ്.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെ കണ്ട് സന്തോഷം പങ്കുവച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുര...തുട൪ന്ന് വായിക്കുക


പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍

തിരു: ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യപ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവ ന്റെ പതിനഞ്ചാം വാര്‍ഷികം ആഗസ്ത് 18 ഞായര്‍ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിഭവന്റെ പുതി യ ...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി റിവോൾവിങ് ഫണ്ട് : തുക വർധിപ്പിച്ച് ഉത്തരവായി

തിരു: കേരളത്തിനകത്തുവച്ച് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച റിവോൾവിങ് ഫണ്ടിന്റെ തുക വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. 2010ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഫണ്ടിൽനിന...തുട൪ന്ന് വായിക്കുക


ജമ്മു കശ്‌മീരിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി

ന്യൂഡൽഹി: ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യൻ പറഞ്ഞു. സെക്രട്ടറിയറ്റ്‌ ഉൾപ്പെടെ ഓഫീസുകൾ വെള്ളിയാഴ്‌ചമുതൽ പ്രവർത്തിച്ചുതുടങ്ങി...തുട൪ന്ന് വായിക്കുക


തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

തിരു: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യ വും വകുപ്പ് ഉത്തരവായി.ഉദ്പാദന ക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതി ന് ...തുട൪ന്ന് വായിക്കുക


പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

തിരു: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതര ണത്തിന് തയ്യാറായി. ആഗസ്റ് 19 മുതൽ ഇവ വിതരണം നടത്തുo.പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ട പ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ...തുട൪ന്ന് വായിക്കുക


പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടപോയ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

തിരു: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹ ചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ ഫാത്തിമ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


ശുചിമുറി കിട്ടാത്തവർക്കായി പ്രത്യേക യജ്ഞം

തിരു: സ്വച്ഛഭാരത് മിഷന്റെ വെളിയിട വിസർജ്ജന മുക്ത പദ്ധതി പ്രകാരം ശുചിമുറി നിർമ്മിക്കുന്ന തിന് അർഹതയുണ്ടായിട്ടും ലഭിക്കാതെപോയ ബി.പി.എൽ കുടുംബങ്ങൾക്ക് ശുചിമുറി നൽകുന്ന തിന് പ്രത്യേക യജ്ഞം നടത്തുന്നു. വാർഡിന്റെ പേര്, നമ്പർ, ഗ്രാമപഞ്ചായത്തിന്റെ പേര്, വില്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്ക് സൗദിയിൽ തൊഴിലവസരം

തിരു: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക് കൺസൾ ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേ ക്ഷിക്കാം. ആ...തുട൪ന്ന് വായിക്കുക


പ്രളയ ദുരിതാശ്വാസത്തിനായി പ്രതിജ്ഞയെടുക്കണം: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ : പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.