Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

ആരോഗ്യം

കൂടുതല്‍ 

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജo: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ

13/8/2019

തിരു: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാ ണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളിഏറ്റെടുക്കാന്‍ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ജീവനക്കാര്‍ അവധി ഒഴിവാക്കി ജോലി ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.കൂട്ടാ യ പ്രവര്‍ത്തനത്തിലൂടെ പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നേരിടാന്‍സാധിക്കുമെ ന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഗസ്റ്റ് 8-ാം തീയതി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സത്വര നടപടികള്‍ സ്വീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 9-ാം തീയതി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉന്ന തതല യോഗം കൂടി ഓരോ ജില്ലയിലേയും നിലവിലെ സ്ഥിതി വിലയിരുത്തുകയും സ്വീകരിക്കേ ണ്ട നടപടികള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു. എല്ലാ ജില്ലകളിലും സ്വീകരിക്കേണ്ട മുന്‍ കരുതലുകളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു നടത്തുവാന്‍ നിര്‍ദേശം നല്‍കി.ഓരോജില്ലകളി ലും ഓരോ നോഡല്‍ ഓഫീസര്‍ക്ക് ചുമതലകള്‍ നല്‍കി.

എല്ലാ ആശുപത്രികളിലും വേണ്ടത്ര സൗകര്യമൊരുക്കി ഏത് സാഹചര്യവും നേരിടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. ദുരന്തത്തില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ദുരന്തസ്ഥലങ്ങളിലും ആശു പത്രികളിലും ലഭ്യമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി. ആശുപത്രികളില്‍പകര്‍ച്ചവ്യാധി കള്‍ ചികിത്സിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. ഓരോ ജില്ലയിലേയും ക്യാമ്പുകള്‍, അവരുടെ ആരോഗ്യ പരിരക്ഷ, ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കല്‍, മരുന്നു കള്‍, മറ്റ് സാധനസാമഗ്രികള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലറ്റ് തുടങ്ങിയവ എല്ലാം ഉറപ്പ് വരു ത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകളിലെ പ്രദേശങ്ങളിലെ ആവശ്യങ്ങള്‍ നിറവേ റ്റുന്നതിന് ആവശ്യമെങ്കില്‍ അതിര്‍ത്തി സംസ്ഥാനങ്ങളുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം (0471 2302160) ആരോഗ്യ വകുപ്പ് ഡയറക്ട റേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള വൈദ്യസഹായം, ക്യാമ്പുകളിലെ വൈദ്യ സഹായം, കുടിവെള്ള സുരക്ഷിതത്വം ഉറപ്പാക്കുക, രോഗ നിരീക്ഷണം, ജലജന്യ, വായുജന്യ, പ്രാണിജന്യ രോഗ നിയന്ത്രണം എന്നീ മേഖലകളിലാണ് പ്രധാനമായും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ ത്തനം ഊന്നല്‍ നല്‍കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ വേ ണ്ടി കണ്‍ട്രോള്‍ റൂം പലവിഭാഗങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗവുംഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മേല്‍ നോട്ടത്തിലാണ് പ്രവര്‍ത്തിക്കു ന്നത്. ജില്ലകള്‍ തോറും ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെആരോഗ്യ വകുപ്പിന്റെ സംഘത്തെ എല്ലായിടത്തും സജ്ജമാക്കിയിട്ടുണ്ട്. പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളെ പ്രത്യേകമായി തരംതിരിച്ചാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി യിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാരും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഡോക്ടര്‍മാരും കൂടാതെ പി.ജി. വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍, സ്വകാര്യആശുപത്രികളിലെ ഡോക്ടര്‍മാര്‍,ഡോക്ടര്‍ മാരുടെ സംഘടനകള്‍ എന്നിവരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു ള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. ഓരോ ക്യാമ്പിലേയും ആളുകളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആര്‍ക്കെ ങ്കിലും കൂടുതല്‍ വൈദ്യസഹായം വേണമെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൃത്യമായ റിപ്പോര്‍ട്ടിംഗും നടത്തുണ്ട്.

പ്രളയാനന്തരമുണ്ടായേക്കാവുന്ന സാക്രമിക രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വേണ്ട മുന്‍ കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്നു. കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തു ക, പ്രാണിജന്യ-ജലജന്യ-ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ നട പ്പിലാക്കി വരുന്നു. എലിപ്പനി, ഡെങ്കിപ്പനി, എച്ച്.1. എന്‍.1, വയറിളക്കം,മഞ്ഞപ്പിത്തം,ടൈഫോ യിഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നു. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കു ന്നതിനായി ക്യാമ്പുകളില്‍ പാനീയ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. പ്രളയ ജലവുമായി സമ്പര്‍ക്ക മുള്ളവര്‍ക്ക് എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തകരും നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ ക്യാമ്പുകളിലും ആശുപത്രികളിലും ഡോക്‌സിസൈക്ലിന്‍ ഉറപ്പാക്കിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന രോഗികള്‍ക്ക് മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നതിനുള്ള അടി യന്തര മാര്‍ഗ നിര്‍ദേശവും മരുന്നുകളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ് കീമോ തെറാപ്പി തുടങ്ങിയ തുടര്‍ ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യംഅടുത്തു ള്ള ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നവജാതശിശുക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പരിചരണം ക്യാമ്പുകളില്‍ ഉറപ്പാക്കിയി ട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഓരോ ജില്ലകളിലും നട ത്തുന്നത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ മരുന്നുകളുടെ ലഭ്യതനിരീക്ഷി ക്കുകയും ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. മരുന്നുകള്‍ക്കായി കേന്ദ്ര സര്‍ക്കാരിനേയും സമീപി ച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാവരും പാലിക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പാക്കിയിട്ടുണ്ട്. ഏതെങ്കിലും ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി നടപടി സ്വീകരി ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും ഓരോ നോഡല്‍ ഓഫീസറെ ചുമ തലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തില്‍ ഏകോപനവുമുണ്ട്. പൊതുജനങ്ങള്‍ ക്കായി ബോധവത്ക്കരണം ഊര്‍ജിതമാക്കി വരുന്നു. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌ സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. പാമ്പുകടിയേറ്റാല്‍ ഉടനടി ചികിത്സ ലഭ്യമാക്കാന്‍ താലൂക്ക് ആശുപത്രി മുതലുള്ള ആശുപത്രികളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയ ത്ത് വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍പ്രത്യേകംശ്രദ്ധിക്കേ ണ്ടതാണ്.

ആരോഗ്യപരമായ എല്ലാ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ എന്ന കോള്‍സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. 1056/ 0471 255 2056 എന്നതാണ് കോള്‍ സെന്റര്‍ നമ്പര്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ കോള്‍സെന്ററിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം മാധ്യമങ്ങളുടെ പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആയുര്‍വേദ, ഹോമിയോ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. തുടങ്ങിയ 50 ഓളം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മെഡിസെപ്പ് സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കണം:ഇന്‍ഷുറന്‍സ് ഇടനിലക്കാരെ ഒഴിവാക്കുക- ഐ.എം.എ.

തിരു: മെഡിസെപ്പ് എന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷു റന്‍സ് പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്നു ഐ.എം.എ അഭിപ്രാ യപ്പെടുന്നു.മെഡിസെപ്പ് പദ്ധതിയില്‍ ഇടനിലക്കാരായി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, അത് റ...തുട൪ന്ന് വായിക്കുക


പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ.

തിരു; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യആശുപത്രികളില്‍ ഇന്ന് മുതല്‍ സൗജന്യ ചികിത്സ ആരംഭി ക്കുന്നു. പ്രളയ ബാധിതരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുകയും, ആവശ്യാനു സരണമ...തുട൪ന്ന് വായിക്കുക


എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ...തുട൪ന്ന് വായിക്കുക


പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്‌സിസൈക്ലിന്‍ എത്തിക്കാന്‍ തീവ്രയജ്ഞം

തിരു: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിന്‍ എത്തിക്കാനായി ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാമ്പയിന്റെ സംസ്ഥാന തല പ്രചാരണ പരിപാടിയ്ക്ക് ആഗസ്റ്റ് 17-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തമ്പാനൂര്‍ ബസ...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ...തുട൪ന്ന് വായിക്കുക


ഡോക്‌സിസൈക്ലിന്‍ കഴിക്കൂ എലിപ്പനിയില്‍ നിന്നും മുക്തരാകൂ

തിരു: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോകുന്നവരും നിര്‍ബന്ധമായും പ്രതിരോധ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യ...തുട൪ന്ന് വായിക്കുക


ഇടുക്കിയിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

ഇടുക്കി: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള ...തുട൪ന്ന് വായിക്കുക


പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളംപകര്‍ച്ചവ്യാധി കള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല...തുട൪ന്ന് വായിക്കുക


നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

(ഫോട്ടോ ക്യാപ്ക്ഷന്‍:വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി ക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: അച്ഛന്റെയും അമ്മയുടെയും പേരില്‍ ന...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.3 കോടി അനുവദിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയായ സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്കായി ബജറ്റ് വിഹിതമായ 9.3 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യ...തുട൪ന്ന് വായിക്കുക


അർബുദ ചികിത്സകർക്ക് മൈൻഡ് ഫുൾനസ് ചികിത്സയെപ്പറ്റി ശില്പശാല

(ചിത്രം: അർബുദ ചികിത്സകർക്കായി തിരു.മെഡിക്കൽ കോളേജിൽ നടന്ന മൈൻഡ് ഫുൾനസ് ശില്പശാല) തിരു: അർബുദ രോഗമുള്ളവർക്ക് ഒരു അനുബന്ധ ചികിത്സാമാർഗമെന്ന നിലയിലുംചികിത്സകർ ക്ക് ഒരു മാനസിക സമ്മർദ്ദ നിയന്ത്രണമാർഗമെന്ന നിലയിലും മൈൻഡ് ഫുൾനസ് എന്ന സമ്പ്രദാ യം എങ്ങനെ ...തുട൪ന്ന് വായിക്കുക


മുലയൂട്ടലിന്റെ പ്രാധാന്യം വീണ്ടെടുക്കണം -ആരോഗ്യം വകുപ്പു മന്ത്രി

(ചിത്രം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സി ഡി സി യിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു) തിരു: വർത്തമാന കാലത്തെ അണുകുടുംബങ്ങൾ മുലയൂട്ടലിനെ അവഗണിക്കുന്ന സാഹചര്യ ത്തിൽ മുലയൂട്ടലിന്റെ പ...തുട൪ന്ന് വായിക്കുക


ലോക മുലയൂട്ടല്‍ വാരാചരണം: സി.ഡി.സി.യില്‍ നഴ്‌സുമാര്‍ക്ക് ലാക്‌റ്റേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം

തിരു: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌ മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ...തുട൪ന്ന് വായിക്കുക


അർബുദം: മൈൻഡ് ഫുൾനസ് ചികിത്സയെപ്പറ്റി ശില്പശാല

തിരു: അർബുദ രോഗത്തിന് മൈൻഡ് ഫുൾനസ് ചികിത്സയുടെ പ്രസക്തിയെക്കുറിച്ച് ശില്പശാല സംഘടിപ്പിക്കുന്നു.തിരു.മെഡിക്കൽ കോളേജ് റേഡിയോ തെറാപ്പി വിഭാഗവും സൈക്യാടി വിഭാഗത്തിലെ ഹോളിസ്റ്ററിക് ആൻറ് സൈക്കോ സൊമാറ്റിക് ക്ലിനിക്കിന്റെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച മെഡിക്കൽ ക...തുട൪ന്ന് വായിക്കുക


തോളിന്റെ കുഴ തെന്നലിന് പരിഹാരം: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടത്തിയ ആര്‍ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയ വിജയകരം

ഫോട്ടോ ക്യാപ്ഷന്‍- എംഒഎസ് സി മെഡിക്കല്‍ കോളേജില്‍ തോളിന്റെ കുഴ തെന്നലിന് ആര്‍ ത്രോലാറ്റര്‍ജെറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച വിനോദ് തന്നെ ചികിത്സിച്ച ഡോ. സുജിത് ജോസിനൊപ്പം. എംഒഎസ്‌സി മെഡിക്കല്‍ കോളേജ് സിഇഒ ജോയ് ജേക്കബ്, മെഡി ക്കല്‍ സൂ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.