Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ക്യാമ്പിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

12/8/2019

തിരു:ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ശുചീകരണം നല്ലതോതിൽ നടക്കു ന്നുവെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി സ്ഥിതിഗതികളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് അദ്ദേഹം നിർദേശങ്ങൾ നൽകിയത്.

ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾക്യാമ്പു കളിൽ ഉറപ്പാക്കണം. ക്യാമ്പുകൾ വൃത്തിയായി ഇരിക്കാൻ നല്ല തോതിലുള്ള ശുചീകരണം വേണം. മഴക്കാലമായതിനാൽ ഹാളുകളിലും മറ്റും കഴിയുന്നവർക്ക് പരമാവധി പുതപ്പുകൾ പോലുള്ളസൗക ര്യങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കണം.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടുകൾ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം.പ്രദേ ശ ത്തിന്റെ സാധ്യതകൾ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തിൽ തദ്ദേ ശസ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാ ക്കണം. നല്ല തോതിൽ ബീച്ചിംഗ് പൗഡർ പോലുള്ള സാധനങ്ങൾ എത്തിക്കണം. പഞ്ചായത്തു കളിലും വാർഡുകളിലും ചെയ്യേണ്ട കാര്യങ്ങൾ നിർദേശമായി നൽകിയിട്ടുണ്ട്.

വെള്ളം കയറി നാശമുണ്ടായ കടകളുടെ ശുചീകരണത്തിനും സഹായമെത്തിക്കണം. ചിലടൗണു കളിലാകെ വെള്ളം കയറി കടകൾക്ക് നാശമുണ്ടായിട്ടുണ്ട്. വൃത്തിയാക്കാനുള്ള സഹായ മുറപ്പാ ക്കുന്നവർക്കൊപ്പം ഇൻഷുർചെയ്തിട്ടുള്ള കടക്കാർക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നൽക ണം. വീടുകൾ മാത്രമല്ല, കിണറുകൾ ശുചീകരിക്കാനുമുള്ള ഇടപെടൽ ആദ്യഘട്ടത്തിൽതന്നെ വേണം.

ജില്ലകളിലെ പ്രശ്നങ്ങൾ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥ വേണം. വീടുകൾ നശിച്ചവർക്ക് ക്യാമ്പുകൾ അവസാനിച്ചാലും വസിക്കാനായി കൂട്ടായ താമസസ്ഥലങ്ങൾ കളക്ടർമാർ കണ്ടെത്ത ണം. അത്തരം ക്യാമ്പുകൾക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണം.

തകരാറിലായ വൈദ്യുതിബന്ധം അതിവേഗതയിൽ പുനഃസ്ഥാപിക്കാൻ ശ്രദ്ധവേണം. റോഡിന്റെ തകർച്ച പരിഹരിക്കനും കഴിയാവുന്ന കാര്യങ്ങൾ പെട്ടെന്ന് ചെയ്യണം.പമ്പ് ഹൗസുകൾ തകരാറി ലായ സ്ഥലങ്ങളിൽ കുടിവെള്ളവിതരണം വെള്ളം ഇറങ്ങുന്നമുറയ്ക്ക് വേഗം പുനഃസ്ഥാപിക്കാ നാവണം. അതുവരെ ശുദ്ധജലം എത്തിക്കാൻ അടിയന്തര നടപടി വേണം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർ അവിടെ താമസിക്കുന്നതായി ഉറപ്പാക്കണമെന്നും കളക്ടർമാരോട് നിർദേശിച്ചു. സഹായസാമഗ്രികൾ ആവശ്യാനുസരണം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന

തിരു: വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തോടു ചേർന്നുള്ള അതിസുരക്ഷാ മുറികളിൽ ഭദ്രം. കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷയിലാണു യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ട...തുട൪ന്ന് വായിക്കുക


നിയമസഭാ സമ്മേളനം 28 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തിരു: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒക്‌ടോബർ 28ന് ആരംഭിക്കു മെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂർണമായും നിയമ നിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ...തുട൪ന്ന് വായിക്കുക


നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക്

കോഴിക്കോട്: നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വ്വീസ് മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാളികളെ അല്ലെങ്കില്‍ വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ ഭൗതിക ശര...തുട൪ന്ന് വായിക്കുക


ഇതരസംസ്ഥാന പ്രവാസികള്‍ക്കും ഇനി ആംബുലന്‍സ് സൗകര്യം

കോഴിക്കോട്: വിദേശത്തുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പിലാക്കിയ എമര്‍ജന്‍സി ആംബു ലന്‍സ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കും ഇനി മുതല്‍ ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധിതരായ കേരളീയര്‍ക്ക് അല്ലെങ്കില്‍ അന്യ സംസ...തുട൪ന്ന് വായിക്കുക


പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കോഴിക്കോട് ജില്ലാഭരണകൂടം

കോഴിക്കോട് ബീച്ച്, ചുരം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ചുരം, ബീച്ച് എന്നിവിടങ്ങളിലെ വ്യാപാരി കൾ അവരുടെ സ്ഥാപനത്തിന്റെ 25 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന്റെ പൂര്‍ണ ഉത്തരവാദിത്ത ഏറ്റെടുത്തു മാലിന്യ മുക്തമായി സംരക്...തുട൪ന്ന് വായിക്കുക


ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം

തിരു: ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീ യപതാക സ്ഥിരമായി ഉയർത്തിയിരിക്കുന്ന മന്ദിരങ്ങളിൽ ദേശീയപതാകയ്ക്കൊപ്പം യു.എൻ പതാ കയും ഉയർത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഇന്ത്യൻ ഫ്ളാഗ് കോഡ് 2002, പാര 3:36 അനുസരി ച്ചായിരി...തുട൪ന്ന് വായിക്കുക


അധ്യാപകർക്കായി ശാസ്ത്ര പ്രബന്ധ രചനാ മത്സരം

തിരു: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നി വയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകൾ എന്ന പേരിൽ ശാസ്ത്ര പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കു...തുട൪ന്ന് വായിക്കുക


ഉപതിരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ

തിരു: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78,എറണാകുളത്ത് 57.9,അരൂരിൽ 80.47, കോന്നി യിൽ 70...തുട൪ന്ന് വായിക്കുക


സംവിധായകനായ ശ്രീകുമാരമേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നു നടി മഞ്ജു വാര്യര്‍

തിരു: സംവിധായകനായ ശ്രീകുമാരമേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അപകടപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയമുണ്ടെന്നും നടി മഞ്ജു വാര്യര്‍ പറഞ്ഞു. തന്നെ നിര ന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്...തുട൪ന്ന് വായിക്കുക


കോരിച്ചൊരിഞ്ഞ മഴ ഉപതെരഞ്ഞെടുപ്പിൽ വൊട്ടെടുപ്പിനെ ബാധിച്ചു: ഏറ്റവും കൂടുതൽ പോളിങ്‌ അരൂർ മണ്ഡലത്തിലും കുറവ്‌ എറണാകുളം

തിരു: അതിരാവിലെമുതൽ കോരിച്ചൊരിഞ്ഞ മഴ ഉപതെരഞ്ഞെടുപ്പിൽ വൊട്ടെടുപ്പിനെ ബാധിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച്‌ അഞ്ച്‌ മണ്ഡലത്തിലും പോളിങ്‌ ശതമാനം കുറഞ്ഞു. ഏറ്റവും കൂടുതൽ പോളിങ്‌ അരൂർ മണ്ഡല ത്തിലും ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത്‌ രണ്ടുദിവസംകൂടി അതിതീവ്ര മഴ തുടരും: 5 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്ത്‌ രണ്ടുദിവസംകൂടി അതിതീവ്ര മഴ തുടരും. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 205 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്‌. പത്തനം...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് : 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്‍കി

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി ന്റെ ഭാഗമായി 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. നിലവില്‍ നിര്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ഏഴ്‌ ജില്ലകളിൽ തിങ്കളാഴ്‌ച റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു

തിരു: സംസ്ഥാനത്തെ ഏഴ്‌ ജില്ലകളിൽ തിങ്കളാഴ്‌ച റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് . ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അ...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് സമരം രമ്യമായി പരിഹരിച്ചതിന് തൊഴിൽ വകുപ്പിന് ഹൈക്കോടതിയുടെ അഭിനന്ദനം

കൊച്ചി: മൂത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം രമ്യമായി പരിഹരിക്കുന്നതിനു മുൻകൈയെ ടുത്തതിന് തൊഴിൽ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധ പ്പെട്ട് മുത്തൂറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് പ്രശ്‌നം രമ്യമ...തുട൪ന്ന് വായിക്കുക


കോഴിക്കോട് താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്ലാര്‍ക്ക് : താല്‍ക്കാലിക നിയമനം

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിലെ താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയില്‍ ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.