Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ ബഹുജനപങ്കാളിത്തത്തോടെ ശുചീകരണം

12/8/2019

കോഴിക്കോട്: മഴക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും. വാര്‍ഡ്തല ശുചിത്വകമ്മറ്റിയുടെനേതൃ ത്വത്തില്‍ അതത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പ്രവൃത്തി ഏകോപിപ്പിക്കും. കുടുംബശ്രീ, ആശാവര്‍ ക്കര്‍മാര്‍, എന്‍.സി.സി, കേഡറ്റ്, എന്‍.എസ്.എസ്, സ്റ്റുഡന്‍സ് യൂത്ത് ക്ലബ് മെമ്പര്‍മാര്‍,എന്നിവര്‍ ശുചീകരണത്തില്‍ സജീവമായി പങ്കെടുക്കും. കൂടാതെ റസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന വിഭാഗങ്ങള്‍, മത സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, വ്യാപാര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ലൈബ്രറി കൗണ്‍സില്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, ക്ലബ്ബുകള്‍, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ,് ജെ.സി.ഐ, വൈസ്മെന്‍ ക്ലബ് എന്നിവരും ശുചീകരണ ത്തില്‍ പങ്കാളികളാകും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ് വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ നടത്തുക. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍.എസ് ഗോപകുമാര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കും. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും. മെഡിക്കല്‍ ക്യാമ്പുകളില്‍ വൈദ്യപരിശോധന, മരുന്നു വിതരണം എന്നിവ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ സമയബന്ധിതമായി നടത്തുന്നുണ്ട്. മഴയും വെളളക്കെട്ടും കാര ണം പകര്‍ച്ച വ്യാധികള്‍ വരാതിരിക്കാനുളള നടപടികളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഡൈ സോ സൈക്ലിന്‍ ഉള്‍പ്പെടെ പ്രതിരോധ മരുന്നുകള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു കഴിഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനും ഏര്‍പ്പെട്ടവര്‍ക്ക് ആവശ്യമുളള മരു ന്നുകളും കയ്യുറ, മാസ്‌ക് എന്നിവയും ജില്ലാ മെഡിക്കല്‍ ഓഫീസ് വിതരണം ചെയ്യും. കൂടാതെ ഹൃദയം, കരള്‍, വൃക്ക രോഗികള്‍ക്ക് തുടര്‍ ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗീ പരി ചരണം, ക്യാമ്പുകളിലെ ഭക്ഷണ വിതരണം, ശുചീകരണം എന്നിവയ്ക്ക് കുടുംബശ്രീ സഹായി ക്കും.ബയോടോയ്ലറ്റ് എത്തിക്കുന്നതിന് ശുചിത്വമിഷനെ ചുമതലപ്പെടുത്തി. ശുചീകരണത്തിന് ആവശ്യമായ സാമഗ്രികള്‍ എല്‍.എസ്.ജി.ഡി, ഡി.എം.ഒ, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീ സര്‍, ഡി.പി.ഒ, എന്‍.എച്ച്.എം എന്നിവ ചേര്‍ന്ന് ശേഖരിക്കും. കെ.എസ്.ഇ.ബി, വയര്‍മെന്‍സ് അസോസിയേഷന്‍ എന്നിവ ചേര്‍ന്ന് വീടുകളിലെ വൈദ്യുത തകരാറുകള്‍ പരിഹരിക്കും. ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എന്‍.എസ്.എസ് വിംഗ്, ടെക്‌നിക്കല്‍ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സഹകരിക്കും. അപകടകരമായ മരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വി.ഇ.ഒ മാരേയും അപകടത്തിലായ കെട്ടിടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസി എഞ്ചിനീയര്‍മാര്‍ക്കും ചുമതല നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ട കളക്ടറേറ്റ് ക്യാന്റീന്‍ പരിസരത്ത് കറിവേപ്പിന്‍ തോട്ടം ഒരുങ്ങുന്നു

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണ ത്തോടെ പരിസ്ഥിതി സാമൂഹിക സംഘടനയും ദിശ(ഡെമോക്രാറ്റിക് ഇന്റര്‍വെന്‍ഷന്‍ ഇന്‍സോഷ്യ ല്‍ ആന്റ് ഹെല്‍ത്ത് ആക്ഷന്‍) പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് ക്യാന്റീന്‍ പരിസര...തുട൪ന്ന് വായിക്കുക


ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണം

അഴിയൂര്‍ : കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ഭീഷണിയുയര്‍ത്തുന്ന കാലപ്പഴക്കംകൊണ്ട് ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായ ത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരം കെട്ടിടങ്ങള്‍ അപകടത്തിന് കാരണമായാല്‍ കെ...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങളും മാളുകളും, റസ്റ്റോറൻറുകളും ഒമ്പതുമുതൽ നിയന്ത്രണവിധേയമായി പ്രവർത്തിക്കാം

തിരു: ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറൻറുകളും മാളുകളും ഹോട്ടലുകളും ജൂൺ 9 മുത...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 819 കേസുകള്‍; 919 അറസ്റ്റ്; പിടിച്ചെടുത്തത് 328 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 819 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 919 പേരാണ്. 328 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3165 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


പരിസ്ഥിതിദിനാചരണം: പോലീസ് ആസ്ഥാനത്ത് പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചു

(ഫോട്ടോക്യാപ്ഷന്‍: പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പച്ചക്കറി ത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങില്‍ (ഇടത്തുനിന്ന്) എ.ഡി.ജി.പി മനോജ് എബ്രഹാം, കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.സുനില്‍ കു...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസ്: ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ചതിനുള്ള ബഹുമതി പാലക്കാട് പോലീസിന്

(ഫോട്ടോക്യാപ്ഷന്‍: ജനമൈത്രി പോലീസിന്‍റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള പുരസ്കാരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസിനു സമ്മാനിക്കുന്നു) തിരു: ജനമൈത്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

(ചിത്രം: നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ മെഡി ക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു) തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് വളപ്പിൽ വച്ചു പിടിപ്പിക്കാ നായി പച്ചക്കറി...തുട൪ന്ന് വായിക്കുക


കടലറിവ് : വെബിനാർ

തിരു: അനന്ത വിസ്‌മയങ്ങളുടെ പറുദീസയായ കടലിനെ കൂടുതൽ അറിയാൻ കുട്ടികൾക്കായി ആഗോള സമുദ്രദിനമായ ജൂൺ 8 ന് കേരള സർവ്വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാ ഗവും സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യും കടലറിവ് എന്ന വെബിനാർ സംഘടിപ്പിക്കുന്...തുട൪ന്ന് വായിക്കുക


എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഐ ടി സർവീസ് പ്രൊവൈഡർ ഓഫ് ദി ഇയർ 2020 അംഗീകാരം യുഎസ്ടി ഗ്ലോബലിന്

തിരു : ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന് എവറസ്റ്റ് ഗ്രൂപ്പിൻ്റെ പീക്ക് മാട്രിക്സ് ടോപ്പ് 20 ഐ ടി സർവീസ് പ്രൊവൈഡേഴ്സ് ഓഫ് ദ ഇയർ 2020 അംഗീകാരം ലഭിച്ചു. സ്ട്രാറ്റജിക് ഐ ടി, ബിസിനസ് സർവീസസ്, സോഴ്സിങ്ങ് എന്നി...തുട൪ന്ന് വായിക്കുക


ഗൃഹൗഷധി സസ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗ ഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നല്‍കിയാ ണ് വി...തുട൪ന്ന് വായിക്കുക


നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

തിരു: നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവ സായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങ ളുടെ തുടര...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്. ഐ.എം.എ

തിരു: ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളസ്ഥല ങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ.ആവർത്തിച്ചു ആവശ്യപ്പെടുന്നു.ഇളവുകള്‍ പ്രഖ്യാ പിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി

വടകര : ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ സൗജന്യഭക്ഷ്യ ധാന്യ കിറ്റ് നല്‍കുന്ന പരിപാടിയില്‍ വടകരയിലെ സിദ്ധ സമാജത്തിലെ അന്തേ വാസികള്‍ക്ക് 50 സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. വടകരയിലെ സിദ്ധാശ്രമത്തില്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

തിരു: ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈ കൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. ഭൂമി ക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ...തുട൪ന്ന് വായിക്കുക


12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്

കൊച്ചി: ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇല ക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനു കൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈസ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.