Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

സിനിമ

കൂടുതല്‍ 

കിടിലന്‍ ഡയലോഗുമായി സാഹോയുടെ ട്രെയിലര്‍

10/8/2019

ചെറിയ ഗ്രൗണ്ടില്‍ ആര്‍ക്കും സിക്‌സ് അടിക്കാം, അത് സ്റ്റേഡിയത്തിലടിക്കണമെങ്കില്‍ ഒരു റേഞ്ച് വേണമടാ... ഹരംകൊള്ളിപ്പിക്കുന്ന കിടിലന്‍ ഡയലോഗുമായി പ്രഭാസ് ചിത്രം സാഹോ യുടെ ട്രെയിലര്‍ എത്തി. തിയറ്ററുകളില്‍ കൈയടിനേടുന്ന അത്യുഗ്രന്‍ ഡയലോഗുകള്‍ ഉള്‍പ്പെ ടുത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതോടെ ഇനിയുംകാത്തിരി ക്കാനാകില്ല നിലപാടിലാണ് പ്രഭാസിന്റെ ആരാധകര്‍. ട്രെയിലര്‍ വന്നതോടെ ഓഗസ്റ്റ് 30 രാജ്യത്തെ തിയറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പായി. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രഭാസ് ചിത്ര മാകുമിതെന്നതില്‍ സംശയമില്ല. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായര്‍ എന്ന കഥാ പാത്രത്തെയാണ് ചിത്രത്തില്‍ ശ്രദ്ധാ കപൂര്‍ അവതരിപ്പിക്കുന്നത്. കിടിലന്‍ ലുക്കിലാണ് ട്രെയില റില്‍ പ്രഭാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബാഹുബലിയുടെ റെക്കോഡ് സാഹോ തകര്‍ക്കുമെന്ന സൂചനയാകുമോ ഒന്ന് വരുമ്പോള്‍ മറ്റൊന്നു മറഞ്ഞുപോകുമെന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറിന്റെ ഡയലോഗ് വ്യക്തമാക്കുന്നതെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാ ത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡി നേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, മന്ദിരബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്,ശരത് ലോഹി തഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാനവേഷം കൈകാര്യംചെയ്യുന്നു.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധാ യകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്‌ഗോപി കൃഷ്ണ,അജയ് സുപാഹിയ.കോസ്റ്റി യൂം ഡിസൈന്‍തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ് പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഏരീസ് പ്ലക്സിൽ ലൂസിഫറിനെ വെട്ടി തണ്ണീർമത്തൻ ദിനങ്ങൾ

കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് തണ്ണീർമത്തൻ ദിനങ്ങൾ വിജയകരമായി പ്രദർശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്ന തെന്ന്ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ...തുട൪ന്ന് വായിക്കുക


കീർത്തി സുരേഷ്‌ മികച്ച നടി, ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാർ

ന്യൂഡൽഹി : അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് കരസ്ഥമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ...തുട൪ന്ന് വായിക്കുക


സാഹോ ട്രെയിലര്‍ ഓഗസ്റ്റ് പത്തിന് എത്തും; ആകാംക്ഷയോടെ ആരാധകര്‍

ചിത്രീകരണത്തിന്റെ ആരംഭഘട്ടം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെകാത്തിരുന്ന സാഹോയുടെ ട്രെയിലര്‍ ഓഗസ്റ്റ് പത്തിനെത്തും. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഓദ്യോഗിക മായി സ്ഥിരീകരിച്ചു.പ്രഭാസിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ്ട്രെയിലര്...തുട൪ന്ന് വായിക്കുക


വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചന യാണ് പോസ്റ്റര്‍ നല്‍കുന്നത്. ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷി ന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ്...തുട൪ന്ന് വായിക്കുക


ഏകാന്ത താരമേ.... സാഹോയിലെ പ്രണയഗാനം പുറത്തിറക്കി

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രംസാഹോ യിലെ പ്രണയഗാനം എത്തി. ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍... എന്നുതുടങ്ങുന്ന ഗാന മാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷ...തുട൪ന്ന് വായിക്കുക


സാഹോയിലെ പ്രണയഗാനം ഉടന്‍: ടീസറിന് ഗംഭീര സ്വീകരണം

പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാന ത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കു വെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്...തുട൪ന്ന് വായിക്കുക


മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി

രാജാ രവിവർമയുടെ എണ്ണഛായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയോടെ കാവ്യ ഫിലിംസ് പുറത്തിറക്കിയ മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് രാവിലെ 10 മണിക്ക് കാവ്യാ ഫിലിംസ് അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്...തുട൪ന്ന് വായിക്കുക


ഹോളിവുഡിന് സമാനമായ ആക്ഷന്‍ രംഗവുമായി സാഹോയുടെ പോസ്റ്റര്‍; പ്രതീക്ഷയോടെ ആരാധകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്വഭാവം പോസ്റ്ററില്‍ വ്യക്തമാണ്. തോക്കുമായി...തുട൪ന്ന് വായിക്കുക


പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ യാണ്...തുട൪ന്ന് വായിക്കുക


സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാ...തുട൪ന്ന് വായിക്കുക


യൂട്യൂബില്‍ വന്‍ ഹിറ്റായി സാഹോയിലെ ആദ്യ ഗാനം

പ്രമുഖ മ്യൂസിക് കംപോസറും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലി യുടെയും ശബ്ദംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ കാഥല്‍ സൈക്കോയെന്ന ഗാനം. ഇതിനോടകം തന്നെ ഗാനം യുട്യൂബില്‍ വന്‍ ഹിറ്റായി മാറി. ധനുഷ് ആലപിച്ച വൈ ദിസ...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി

സിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. സൈക്കോ സയാന്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും ഏറെ ആവേശത്തി ലാണ്. ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍: രണ്ട് ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് ഓസ്ട്രിയയില്‍

പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ഓസ്ട്രിയയിലെ വിവിധയിടങ്ങളിലായിട്ടാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം ഇന്‍സ്ബ്രക്കില്‍ എത്തിയിരുന്നു.രണ്ട് ഗാന...തുട൪ന്ന് വായിക്കുക


കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയജീവിതം ഉപേക്ഷിക്കുന്നു

ദേശീയപുരസ്‌കാര ജേതാവായ കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയ ജീവിതം ഉപേക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിൽ കുറിച്ച ദീർഘമായ കുറിപ്പിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചു. അഭിനയജീവിതവും മതവിശ്വാസവുംതമ്മിൽ ഒത്തുപോകാ ത്തതാണ് തീരുമാന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.