Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത വേണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

കായികം

കൂടുതല്‍ 

യു എസ് ടി ഗ്ലോബൽ കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോൺ ഡി3കോഡ് സംഘടിപ്പിക്കുന്നു

5/8/2019

ഫൈനലിലെത്തുന്ന 20 ടീമിലെയും അംഗങ്ങൾക്ക് യു എസ് ടി ഗ്ലോബലിൽ ജോലി

തിരു: വിഖ്യാതമായ ഡി 3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി ഡി3കോഡ് (d3code) എന്ന പേരിൽ രാജ്യത്തെ ഏറ്റവും വലിയ ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി ഡിജിറ്റൽ സാങ്കേതിക രംഗത്തെ അതികായ രായ യു എസ് ടി ഗ്ലോബൽ. ദൈനംദിന ജീവിതത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇന്നൊവേഷൻ, പ്രോബ്ലം സോൾവിങ്, ഡിസൈൻ തിങ്കിങ്ങ്, പ്രോഗ്രാമിങ്ങ് കഴിവുകൾ എന്നിവ യിൽ അഭിരുചികൾ കണ്ടെത്താനും പര്യാപ്തമായ അഖിലേന്ത്യാ പ്ലാറ്റ്‌ഫോമായിഡി3കോഡ് മാറും. ഡി 3 യുടെ മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന ഡി3കോഡിനെ ഉച്ഛരിക്കുന്നത് ഡി കോഡ് എന്നാണ്. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഡെവലപ്പർ കോൺഫറൻസുകളിൽ ഒന്നായ ഡി 3 ക്കു മുന്നോടിയായാണ് ഡി3കോഡ് സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ ഒത്തുചേരുന്ന വാർഷിക സംഗമ വേദിയാണ് ഡി 3. ഡ്രീം, ഡെവലപ്പ്,ഡിസ്‌റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി 3. ഈ രംഗത്തെ നൂതനപ്രവണതകളും വൈദഗ്ധ്യങ്ങളുംഅവ തരിപ്പിക്കാനും പഠന ഗവേഷണങ്ങൾക്കും വളർച്ചാ വികസന സാധ്യതകൾക്കുമാണ് ഡി 3 വഴി യൊരുക്കുന്നത്. നിലവിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠനം നടത്തുന്ന രാജ്യത്തെ മുഴുവൻ കോളെജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാൻ അവസരമുണ്ട്. ടീം ലീഡർ അടക്കം പരമാവധി നാല് പേരാണ് ഒരു ടീമിൽ ഉണ്ടാവേണ്ടത്. https://ust-global. hackerearth.com എന്ന സൈറ്റ് വഴി 2019 ആഗസ്റ്റ് 5 മുതൽ 31 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി. മത്സരാർഥികളിൽ ഓരോ ടീമിനുമുള്ള പ്രൈവറ്റ്‌ ചലഞ്ചുകൾ സെപ്റ്റംബറിൽ അറിയിക്കും.

ലോകത്തെ പ്രമുഖ ഡെവലപ്പർ കോൺഫറൻസ് എന്ന അംഗീകാരം ഡി 3 നേടിക്കഴിഞ്ഞതായി യു എസ് ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു. ഈ വർഷം ഡി3കോഡ് എന്ന പേരിൽ ഒരു എക്സ്റ്റേണൽ ഹാക്ക ത്തോൺ കൂടി ഉൾക്കൊള്ളിക്കുന്നതോടെ സാങ്കേതിക ഇന്നൊവേഷൻ മേഖലകളിലെഅതികായർ ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് യുവാക്കൾക്ക് കൈവരുന്നത്. ഡി 3 - ഡി3കോഡി ന്റെ ആദ്യ പതിപ്പിനെ ആവേശപൂർവമാണ് ഞങ്ങൾ നോക്കിക്കാണുന്നത്. സാങ്കേതിക വിദ്യയും ഇന്നൊവേഷനും ഉപയുക്തമാക്കി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കമ്പനിയിലെ ജീവനക്കാർ ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും രാജ്യത്തെ കോളെജ്, സർവകലാശാല തലത്തിലെ മിടുക്ക രായ മുഴുവൻ വിദ്യാർഥികളെയും യു എസ് ടി ഗ്ലോബലിന്റെ മനോഹരമായ കാമ്പസിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ നാലു റൗണ്ടുകളുള്ള മത്സരങ്ങളിൽ, മൂന്നു റൗണ്ടുകളായാണ് ഓൺലൈനിലെ പ്രോഗ്രാമി ങ്ങ് ചലഞ്ചുകൾ അരങ്ങേറുക. സെപ്റ്റംബർ 24 മുതൽ 26 വരെ വരെയാണ് ആദ്യറൗണ്ട് മത്സര ങ്ങൾ. ഒക്ടോബർ 1 മുതൽ 3 വരെ ആദ്യ റൗണ്ടിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തവർക്കുള്ള ചലഞ്ചു കളും മൾട്ടിപ്പിൾ ചോയ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റുകളും (എം സി എ ടി ) നടക്കും. ഒക്ടോബർ 8 മുതൽ 10 വരെ രണ്ടാം റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള മത്സരങ്ങളാണ്. ആദ്യ 20 സ്ഥാനക്കാരെ ഒക്ടോബർ 21ന് പ്രഖ്യാപിക്കും. ഒക്ടോബർ 23 മുതൽ നവംബർ 20 വരെ വീഡിയോ അഭിമുഖങ്ങൾ നടക്കും. നവംബർ 22 നാണ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നത്. ഡിസംബർ 1 ന് രാവിലെ 9 മണിക്ക് കമ്പനിയുടെ തിരുവനന്തപുരം കാമ്പസിൽ നടക്കുന്ന ഇൻ-പേഴ്സൺ ഓഫ്‌ലൈൻ ഹാക്കത്തോൺ മത്സരങ്ങൾ പിറ്റേന്ന് രാവിലെ 9 മണിക്കാണ് സമാപിക്കുക. ഉച്ചക്ക് 12 മണിവരെ ജൂറിക്ക് മുൻപിൽ പ്രസന്റേഷനുകൾ നടക്കും. ഡിസംബർ 3 നു വൈകീട്ടാണ് ഫലപ്രഖ്യാപനം. നിശ്ചിതമായ ഒരു പ്രോബ്ലം സ്റ്റേറ്റ്മെന്റിനെ അടിസ്ഥാനമാക്കി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന മത്സരമായാണ് ഇൻ-പേഴ്സൺ ഓഫ്‌ലൈൻ ഹാക്കത്തോൺ വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യരൂപം (പ്രോട്ടോ ടൈപ്പ്) ജഡ്ജിങ് പാനലിനു മുൻപിൽ അവതരിപ്പിക്കും. ജൂറി വോട്ടുകളെ അടിസ്ഥാന മാക്കിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഇൻ-പേഴ്സൺ ഹാക്കത്തോൺ ഫൈനലിൽ പ്രവേശ നം നേടുന്ന ടീമുകൾക്ക് 2019 ഡിസംബർ 5, 6 തിയ്യതികളിലായി യു എസ് ടി ഗ്ലോബൽ കാമ്പ സിൽ അരങ്ങേറുന്ന പ്രശസ്തമായ ഡി 3 കോൺഫറൻസിൽ പങ്കുചേരാനുള്ളഅപൂർവമായഅവസര മാണ് കൈവരുന്നത്. വമ്പൻ സമ്മാനങ്ങളാണ് ഡി 3 കോഡ് 2019 ലെ വിജയികളെ കാത്തിരിക്കുന്നത്. അവസാന 24 മണിക്കൂർ ഹാക്കത്തോണിൽ പങ്കാളികളാവുന്ന 20 ടീമുകളിലെയും ഓരോ അംഗത്തിനും യു എസ് ടി ഗ്ലോബലിൽ ജോലി വാഗ്ദാനം നൽകുന്നു എന്നതാണ് പ്രസക്തമായ കാര്യം. വ്യവസ്ഥകൾ ക്കും നിബന്ധനകൾക്കും വിധേയമായാണ് നിയമനം. ഒന്നാം സ്ഥാനക്കാർക്ക് ആകർഷകമായ ബാക്ക് പാക്ക് സമ്മാനിക്കും. മാക്‌ബുക്ക് പ്രൊ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്, റാസ്പ്‌ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ്, യു എസ് ബി ഫ്ലാഷ് ഡ്രൈവ്, ഹൈസ്പീഡ് ചാർജിങ്ങ് എക്സ്റ്റേണൽ പവർ ബാങ്ക് ഉൾപ്പെടെയുള്ള ആകർഷകമായ ബാക്ക് പാക്കാണ് നൽകുന്നത്. 25,000 രൂപയുടെ കാഷ് അവാർഡും ഇതോടൊപ്പമുണ്ട്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമംഗങ്ങൾക്കെല്ലാം മൈക്രോസോഫ്റ്റ് സർഫസ്, റാസ്പ്‌ ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ് എന്നിവ സമ്മാനമായി ലഭിക്കും. 10000 രൂപ കാഷ് അവാർഡുമുണ്ട്. മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് സാംസങ് നോട്ട് 9, റാസ്പ്‌ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ്, 5000 രൂപ കാഷ് അവാർഡ് എന്നിവയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്‍ഡല്‍ മണി കേരളയെ തോല്‍പ്പിച്ച് സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍

തിരു: ഗവ. ചില്‍ഡ്രന്‍സ് ഹോം തിരുവനന്തപുരവും ഇന്‍ഡല്‍ മണി പ്രൈവറ്റ് ലിമിറ്റഡ് കേരള ടീമും തമ്മില്‍ തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് മത്സരത്തില്‍ തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോം ജേതാക്കളായി. മത്സരത്തിലെ മികച്ച താരമായി തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമില...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിന‌് ലോകകപ്പ്

(ലോകകപ്പുമായി ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും സംഘവും) ലോർഡ‌്സ‌് : ബൗണ്ടറികളുടെ എണ്ണത്തിൽ ഒരു ലോക ചാമ്പ്യൻ. ആ ചരിത്ര നിമിഷം ഇംഗ്ലണ്ടിന‌് അവകാശപ്പെട്ടു. ലോകകപ്പിന‌് പുതിയൊരു ചാമ്പ്യൻ. കിരീടമില്ലെങ്കിലും ഹൃദയം കൊണ്ട‌് കളിച്ച ന്യൂസിലൻഡിനും നിറഞ്ഞ...തുട൪ന്ന് വായിക്കുക


ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു

ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു. തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി രോഹിത‌് നയിച്ചു. രണ്ട‌് കൂറ്റൻ സിക‌്സറും 14 ബൗണ്ടറികളുൾമുൾപ്പെടെ 94 പന്തിൽ 103. ലോകേഷ്‌ രാഹുൽ കന്നി സെഞ്ചുറി കുറിച്ചു (118 പന്തിൽ 111). ഒരു സിക്‌സറും 11 ബൗണ്ടറികളും.265...തുട൪ന്ന് വായിക്കുക


മഴ മഹോത്സവം: മഡ് ഫുട്ബോൾ ശനിയാഴ്ച തുടങ്ങും

കൽപ്പറ്റ: വയനാട് ടൂറിസം ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സ്പ്ലാഷ് 2019 മഴ മഹോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. മഡ് ഫുട്ബോൾ മത്സരങ്ങ ളാണ് ആദ്യം തുടങ്ങുന്നത്. രാവിലെ 9 മണി മുതൽ വളളിയൂർക്കാവ് കണ്ണിവയലിലും പനമരം നട വയൽ റോഡിലെ വ...തുട൪ന്ന് വായിക്കുക


രോഹിത് ശർമ്മ റെക്കോഡിലേക്ക്

കൊച്ചി: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ടൂർണമെന്റിലെ നാലാം സെഞ്ച്വറി സ്വന്തമാക്കി രോഹിത് ശർമ്മ റെക്കോഡിലേക്ക്. ലോകകപ്പിലെ ഒരു ടൂർണമെന്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ആണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരാ യാണ് ഇതിനുമു...തുട൪ന്ന് വായിക്കുക


യു.എച്ച്.സിദ്ധിഖിന് ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ്

തിരു: കായിക രംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച്. സിദ്ധി ഖിന്. ഉയരങ്ങള്‍ കീഴടക്കിയ കേരളത്തിലെ പാരാലിംമ്പിക് കായിക താരങ്ങള്...തുട൪ന്ന് വായിക്കുക


ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി:തുടർച്ചയായ ഏഴാം ജയം

മാഞ്ചസ‌്റ്റർ : രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. ലോകകപ്പിൽ പാകിസ്ഥാനെതിരായ തുടർച്ചയായ ഏഴാം ജയം. 89 റണ്ണിനാണ‌് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത‌്. പാകിസ്ഥാനെതിരെ ലോകകപ്പിൽ ഏറ്റവും മികച്ച സ‌്കോർ ഒരുക്കിയാണ‌്...തുട൪ന്ന് വായിക്കുക


ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരo ഞായറാഴ്ച

മാഞ്ചസ‌്റ്റർ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നാളെ മത്സരo. കളിക്കാനിറങ്ങുമ്പോൾ ഫീൽഡിങ‌് മികവാണ‌് പ്രധാന ഘടകം. ഇരു ടീമുകളെയും വേർതിരിക്കുന്നത‌് കളത്തിലെ അച്ചടക്കമാണ‌്. നിലവിൽ ഇന്ത്യക്കാണ‌് ആ മേഖലയിൽ മുൻതൂക്കം.ഓസ‌്ട്രേലിയയുമായുള്ള മത്സരമായിരുന്നു ഇരു ടീമു...തുട൪ന്ന് വായിക്കുക


ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം

ലണ്ടണ്‍: ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന് വൻ വിജയം. സൗത്ത് ആഫ്രിക്കയ്‌ക്കെ തിരെ 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍ സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 207 റണ്‍...തുട൪ന്ന് വായിക്കുക


സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ

മുബൈ:സന്നാഹ മത്സരത്തിലെ തോൽവിയിൽ ഇന്ത്യൻ ടീം പരിഭ്രമിക്കേണ്ടതില്ലെന്ന‌് സച്ചിൻ ടെൻ ഡുൽക്കർ പറഞ്ഞു. തോൽവിയിൽ ആത്മവിശ്വാസം നഷ‌്ടപ്പെട്ട‌് ശ്രദ്ധ മാറേണ്ടതില്ല. പ്രധാന കളി വരാനിരിക്കുന്നതേയുള്ളു.പരിശീലന മത്സരങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കാനും വിവിധ കൂട്ടു ...തുട൪ന്ന് വായിക്കുക


ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം

ലണ്ടൻ: ലോകകപ്പ‌് ക്രിക്കറ്റിന്റെ പന്ത്രണ്ടാം പതിപ്പിന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി 30ന‌് തുട ക്കം. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. ലോക കപ്പിനുള്ള 15 അംഗ സംഘത്തെ എല്ലാ ടീമുകളും പ്രഖ്യാപിച്ചു. 2011ലും 2015ലു...തുട൪ന്ന് വായിക്കുക


ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രക്ക് സ്വര്‍ണo

ദോഹ: ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്ര വനിതകളുടെ 1500 മീറ്ററില്‍ കിരീടം നിലനിര്‍ ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡില്‍ ചിത്ര ദൂരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ...തുട൪ന്ന് വായിക്കുക


ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

കൊ‌ളംബോ; അഞ്ച‌് പ്രമുഖരെ ഒഴിവാക്കി ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ ടീമിനെപ്രഖ്യാപിച്ചു. മുൻ ക്യാപ‌്റ്റൻ ദിനേഷ‌് ചണ്ഡിമൽ, ഓപ്പണർമാരായ ഉപുൽ തരംഗ, ധനുഷ‌്ക ഗുണതിലക, വിക്കറ്റ‌് കീപ്പർ നിരോഷൻ ഡിക്ക‌്‌വെല്ല, ഓ‌ഫ‌് സ‌്പിന്നർ അകില ധനഞ‌്ജയ എന്നിവർ പുറത്തായി. ...തുട൪ന്ന് വായിക്കുക


ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ

ന്യൂഡൽഹി: മിന്നിക്കളിച്ച പാണ്ഡ്യ സഹോദരന്മാരുടെ മികവിൽ ഐപിഎൽ ക്രിക്കറ്റിൽ മുബൈ ഇന്ത്യൻസിന‌് ഭേദപ്പെട്ട സ‌്കോർ ലഭിച്ചു. ഡൽഹി ക്യാപിറ്റൽസിന‌് ജയിക്കാൻ 169 റൺ. ടോസ‌് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ അഞ്ച‌് വിക്കറ്റ‌് നഷ‌്ടത്തിൽ 168 റണ്ണെടുത്തു. സഹോദര...തുട൪ന്ന് വായിക്കുക


കാറോട്ട മത്സരത്തില്‍ ലെവി ഹാമില്‍ട്ടന് ജയം

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും അഞ്ചു തവണ ലോക ചാമ്പ്യനുമായ ലെവി ഹാമില്‍ട്ടന് ജയം. സാഖിറിലെ ഇന്റര്‍നാഷണല്‍ സര്‍ ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 44 ലാപ്പില്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 21 സെക്കന്റി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.