Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

ആരോഗ്യം

കൂടുതല്‍ 

മുലയൂട്ടലിന്റെ പ്രാധാന്യം വീണ്ടെടുക്കണം -ആരോഗ്യം വകുപ്പു മന്ത്രി

2/8/2019

(ചിത്രം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സി ഡി സി യിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ് ഘാടനം ചെയ്യുന്നു)

തിരു: വർത്തമാന കാലത്തെ അണുകുടുംബങ്ങൾ മുലയൂട്ടലിനെ അവഗണിക്കുന്ന സാഹചര്യ ത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യം വീണ്ടെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.അമ്മമാർക്ക് ശരിയായ രീതിയിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് വൈദഗ്ധ്യം നൽകുന്നതിന് സംസ്ഥാനത്തെ നേഴ്സുമാരെ പരിശീലിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മുലയൂട്ടലിനെപ്പറ്റി പാരമ്പര്യമായി ലഭിച്ചിട്ടുള്ള അറിവ് യുവതലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഇന്നില്ലാത്തതിനാൽ ഇത്തരം പരിശീലന പരിപാടികൾ മാത്രമാണ് മാർഗം. ശരിയായ രീതിയിൽ മുലയൂട്ടൽ നടത്താത്തതിനാൻ കുട്ടികൾ മരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് നവോത്ഥാന ആശയം ശരിയായ രീതിയിൽ ഉൾക്കൊണ്ടിട്ടി ല്ലെന്നും ദൗർഭാഗ്യകരമാണ്. ആൾക്കാരുടെ മനസ് ബാലിശമായിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് മുല കൊടുക്കാത്തതും അതിന്റെ ഭാഗമാണ്. ആദ്യത്തെ .മുലപ്പാൽ ഏറെ പോഷകങ്ങൾ നിറഞ്ഞതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതുമാണ്. അതു കൊടുക്കാൻ പ്രേരിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് ആരംഭിക്കാനും ശ്രമം നട ക്കുന്നുണ്ട്. കുഞ്ഞുനാളിൽ കിട്ടുന്ന രോഗ പ്രതിരോധം മഹത്തരമാണ്. സർക്കാർ അംഗൻവാടി കൾ സി ഡിസിയുടെ പ്ലാൻ പ്രകാരം പരിഷ്കരിക്കാനുള്ള യജ്ഞത്തിലാണ്. ശിശു മരണനിരക്ക് ഈ സർക്കാരിന്റെ കാലത്ത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. ശിശു മരണ നിരക്ക് 12 ആയിരു ന്നത് 10 ആയി കുറഞ്ഞു.

വികസിത രാജ്യങ്ങൾക്കൊപ്പം ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മാതൃമരണനിരക്കം ഒരു ലക്ഷത്തിന് 46 ആയി കുറയ്ക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു. ഇക്കാര്യത്തിൽ മികച്ച സംസ്ഥാനമെന്ന അവാർഡ് ലഭിച്ചിട്ടുണ്ട്. ശിശു മരണനിരക്ക് കുറയ്ക്കാൻ സർക്കാർ ഡെലിവറി പോയിന്റു കൾ ശക്തിപ്പെടുത്തുകയാണ്. ഹൃദയ സംബന്ധമായ രോഗമുള്ള കുട്ടികൾ ക്ക് ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കുന്ന ഹൃദ്യം പദ്ധതിയും വൻ വിജയമായി മാറി. 1500 ലേറെ ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആന്റ് പ്ലാനിംഗ് സ്റ്റഡീസ് (ആരോഗ്യ സർവകലാശാല), ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, ചൈൽഡ് ഡവലപ്മെന്റ് സെന്റർ, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുലയൂട്ടൽ വാരാഘോഷ ത്തിന്റെ സമാപനം തലശേരിയിലാണ് നടക്കുന്നത്.

ചടങ്ങിൽ സ്റ്റേറ്റ് ലെവൽ വേൾഡ് ബ്രേസ്റ് ഫീഡിങ് വീക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ സി നായർ അധ്യക്ഷനായി. ഡോ ആർ ലത, ഡി എച്ച് എസ് ഡോ സരിത,സി ഡി സി ഡയറക്ടർ ഡോ ബാബു ജോർജ്, എസ് എ ടി സൂപ്രണ്ട് ഡോ സന്തോഷ് കുമാർ, ഡോ രാജശേഖരൻ നായർ, ഡോ റിയാസ്, ഡോ പി എം സി നായർ, എൻ എച്ച് എം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ ശ്രീഹരി എന്നിവർ സംസാരിച്ചു. ഡോ കെ രാജ് മോഹനൻ സ്വാഗതവും ഡോ ബാലചന്ദർ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റോഡപകടങ്ങളും അവയെ തുടര്‍ന്നുള്ള മരണങ്ങളും അപകടങ്ങള്‍ക്ക് ശേഷം പൂര്‍ണമായ രൂപത്തില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കു വാന്‍ കഴിയാത്ത തരത്തില്‍ ക്ഷതം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ആണ് സമീപകാലത്തായ...തുട൪ന്ന് വായിക്കുക


കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ ഒപ്പിട്ടു

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയ വുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്...തുട൪ന്ന് വായിക്കുക


മാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്: കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍

തിരു: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവു മായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

തിരുവനന്തപുരം: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം വിലയിരുത്തി.സമ്മേള...തുട൪ന്ന് വായിക്കുക


വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മരുന്ന് സംഭരണശാലകളിലു...തുട൪ന്ന് വായിക്കുക


കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ വാക്‌സിനേഷനില്‍ റോട്ടാ വൈറസ് വാക്‌സിനും

തിരു: പ്രതിരോധ വാക്‌സിനുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലൂടെ പലവിധ മാരക രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം തന്നെ നല്‍കിയാല്‍ രോ...തുട൪ന്ന് വായിക്കുക


ഒമാനി സ്ത്രീയുടെ ഇടുപ്പെല്ലിലെ കടുത്ത വേദന നൂതന പ്രക്രിയയിലൂടെ സുഖപ്പെടുത്തി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റി സ്‌പൈന്‍ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പന്‍ മാത്യു ശസ്ത്രക്രിയയ്ക്കിടെ) കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 43 കാരിയായ ഒമാനി സ്ത്രീക്ക് അപൂര്‍വ പ്രക്രിയ...തുട൪ന്ന് വായിക്കുക


രാജ്യത്തെ ആദ്യ ഗവ.ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി.ആശു പത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തന ത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോ...തുട൪ന്ന് വായിക്കുക


റോഡ് സുരക്ഷ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആഹ്വാനം ചെയ്ത് ട്രോമാക്‌സ് 2019

കൊച്ചി: തലയോട്ടി, മുഖം, താടിയെല്ല് (ക്രാനിയോമാക്‌സില്ലോഫേഷ്യല്‍) എന്നിവയ്ക്ക് ഏല്‍ക്കു ന്ന പരിക്കുകളുടെ ചികിത്സയെ സംബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ട്രോമാക്‌സ് 2019 ദ്വിദിന ശില്‍പശാല നടന്നു. റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ റോഡില...തുട൪ന്ന് വായിക്കുക


സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനം

(ചിത്രം: സിഡിസിയില്‍ നടന്ന സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷന്‍ സമ്മേളനത്തിന്റെ ഉദ്ഘാ ടനച്ചടങ്ങ്) തിരു: പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളുംമൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധി ക്കാന്‍ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമു...തുട൪ന്ന് വായിക്കുക


തിരുവന്തപുരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കുന്നു

തിരു: ടെക്‌നോപാര്‍ക്ക് സ്റ്റാര്‍ട്ട് അപ് മിഷന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്ത പുരം ശാഖയുടെ സാങ്കേതിക സഹായത്തോടെ തിരുവനന്തപുരം നഗരത്തെ മുലയൂട്ടല്‍ സൗഹൃദ നഗരമാക്കാന്‍ ശ്രമിക്കുകയാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷിതമായി കുഞ്ഞുങ്ങ ള...തുട൪ന്ന് വായിക്കുക


ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

കൊച്ചി: ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗ സിന്റെ 25-ാം വാര്‍ഷിക ആഘോഷ, സ്ത്രീ ശാക്തീകരണ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വച്ചാണ് ...തുട൪ന്ന് വായിക്കുക


ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആലപ്പുഴ: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാ ക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ക്യാന്‍സര്‍ ചികിത്സ യ്ക്കാവശ്യമായ മികച്ച സൗകര്യങ്ങളോടു കൂടിയുള്ള ക്യാന്‍സര്‍ സെന്റര്‍ ഈ മാസ...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതി യുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികള്‍ക്കുള്ള മൊബൈല്‍ വിതരണവും ഐ.സി. ഡി.എസ്.-സി.എ.എസ്. സോഫ്റ്റു...തുട൪ന്ന് വായിക്കുക


അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

പത്തനംതിട്ട: അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് 315 അത്യാധുനിക ട്രോമാ കെയര്‍ ആംബുലന്‍സുകള്‍ നിരത്തിലിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമ്പൂര്‍ണ പാലിയേറ്റീവ് പരിചരണ ജില്ല വിഷന്‍ 2020 ക്യാമ്പയിന്‍ ഉദ്ഘാടനം പത്തനം തിട്ടയില്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.