Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

ആരോഗ്യം

കൂടുതല്‍ 

എസ് എ ടിയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

30/7/2019

തിരു: പ്രസവശേഷം മറുപിള്ള വേര്‍പെടാതെ അമിതരക്തസ്രാവത്തിന് വഴിവയ്ക്കുന്ന ഗുരുതരാ വസ്ഥയിലുള്ള യുവതിയെ എസ് എ ടി ആശുപത്രിയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെരക്ഷ പ്പെടുത്തി. മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ സങ്കീർണാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടർന്ന് എസ് എ ടി യിലേക്ക് അയയ്ക്കുകയായിരുന്നു. ജൂലായ് നാലാംതീയതി നടന്ന ശസ്ത്രക്രി യയ്ക്കുശേഷം ചികിത്സയിലായിരുന്ന യുവതി സുഖം പ്രാപിച്ചതോടെ കഴിഞ്ഞ ദിവസം ആശു പത്രി വിട്ടു.

പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ അമിതരക്ത സ്രാവമുണ്ടാക്കുന്നതാണ്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിര്‍മ്മലയുടെയും മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവന്‍റെയും നേതൃത്വത്തിലാണ് മൂന്നു മണി ക്കൂറോളം നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ നടന്നത്. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ജയശ്രീ, ഡോ.ശില്‍പ, യൂറോളജി വിഭാഗത്തിലെ ഡോ.ദീപു, അനസ്തേഷ്യാവിഭാഗത്തിലെ ഡോ.ഷീല, ഡോ.ദിവ്യ, ഡോ.നന്ദകുമാർ, സ്റ്റാഫ് നേഴ്സ് ആശ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. യുവതിയുടെആദ്യപ്രസവം സിസേറിയനിലൂടെയായിരുന്നു. രണ്ടാമത്തെ പ്രസവത്തിനായാണ് ഇവർ ആശുപത്രിയിലെത്തിയത്. ഇതില്‍ ഇരട്ടക്കുട്ടികളാണ് ജനിച്ചത്. ഏതു സാഹചര്യത്തിലും ആദ്യത്തെ പ്രസവം സിസേറിയൻ ആയാൽ രണ്ടാമതും ഗര്‍ഭം ധരിക്കു മ്പോള്‍ മറുപിള്ള ആദ്യം സിസേറിയന്‍ ചെയ്ത മുറിവില്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥയെ പ്ലാസന്‍റ അക്രീറ്റ, ഇന്‍ക്രീറ്റ, പെര്‍ക്രീറ്റ എന്നിങ്ങനെ മൂന്നുതരത്തില്‍ വേര്‍തിരി ച്ചിരിക്കുന്നു. ഇത്തരം അവസ്ഥകള്‍ അടുത്തകാലത്തായി കൂടിവരുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ട രക്തവും പോഷകവും എത്തിച്ചുകൊടുക്കുന്ന ജോലിയാണ് മറുപിള്ളയ്ക്കു ള്ളത്. കുഞ്ഞിനെ പ്രസവിച്ചശേഷം മറുപിള്ള വേര്‍പെട്ട് പുറംതള്ളപ്പെടും.

പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സില്‍ മറുപിള്ള ഗര്‍ഭപാത്രത്തിന്‍ ഭിത്തിയോടുംമൂത്രസഞ്ചി യോടും ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് പ്രസവശേഷം വേര്‍പെടാതെ അമിതരക്തസ്രാവമുണ്ടാക്കി അമ്മയുടെ ജീവഹാനിക്കുവരെ കാരണമാകുന്നുണ്ട്. അതീവ ഗുരുതരമായ അവസ്ഥയാണിത്. സംസ്ഥാനത്ത് സിസേറിയന്‍ നിരക്കില്‍ കണ്ടുവരുന്ന വര്‍ധന പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ ഡേഴ്സിന്‍റെയും എണ്ണവും വര്‍ധിപ്പിക്കുന്നു.

2017ല്‍ മുപ്പത്തേഴും 2018-ല്‍ മുപ്പത്തേഴും പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടുണ്ട്. ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണിവ. പ്ലാസന്‍റ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡേഴ്സിന് ഗൈനക്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, അനെസ്തറ്റിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. പത്തുമുതല്‍ 50 യൂണിറ്റ് രക്തം വരെ കയറ്റേണ്ട സാഹചര്യം ഇത്തരം ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങള്‍ ഉള്ളതിനാല്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ എടുത്താല്‍ മാതൃമരണംഒര ളവു വരെ നിയന്ത്രിക്കാന്‍ കഴിയും. അനാവശ്യ സിസേറിയന്‍ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത യെപ്പറ്റിയുള്ള ബോധവത്കരണം അത്യാവശ്യമാണ്.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

കോഴിക്കോട് : ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണ ത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശു പത്രിയിലെ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴു വന്‍ ജീവനക്കാര്‍ക...തുട൪ന്ന് വായിക്കുക


ദേശീയ ഉപന്യാസ മത്സരത്തിൽ ഡോ സുനു അലക്സിന് സ്വർണ്ണ മെഡൽ

തിരു: നെഫ്രോളജി ഉപന്യാസ മത്സരത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർ ത്ഥിനിയ്ക്ക് സ്വർണ്ണ മെഡൽ. ഡിഎം / ഡിഎൻബി നെഫ്രോളജി വിദ്യാർത്ഥി കൾക്കായി പെരിട്ടോണിയൽ ഡയാലിസി സ് വിഷയമാക്കിയുള്ള ഉപന്യാസ മത്സരത്തിൽ തിരു. മെഡിക്കൽ കോളേജിലെ നെഫ്രോളജി റെസിഡന്റ് ഡോ. സുനു അലക്സ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് കരുതലോടെ കേരളം: ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

തിരു: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ

തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാo. സൈക്യാട്രി വിഭാഗത്തിന്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസി ലിന്റെ ഓഫീസ് ഓട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം. തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവ...തുട൪ന്ന് വായിക്കുക


മസ്തിഷ്കം - ശ്രദ്ധാപൂർണത പരസ്പകരെകൃത്തെക്കുറിച്ച് ശില്പശാല

(ചിത്രം: ശില്പശാലയിൽ ക്ലാസ് നയിച്ച വിദഗ്ധരും പങ്കെടുത്ത പ്രതിനിധികളും) തിരു: മസ്തിഷ്കം, ശ്രദ്ധാപൂർണത, എന്നീ ഘടകങ്ങൾ പരസ്പരൈക്യത്തിലൂടെ എങ്ങനെ മികച്ച ജീവിതത്തിന് വഴികാട്ടിയാകുന്നുവെന്നതിനെക്കുറിച്ച് ഏക ദിന ശില്പശാല നടന്നു. ജീവിതത്തിന്റെ നല്ല വാക്കു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി

ആലപ്പുഴ ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾ ക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉൾപ്പെടുന്നു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാ രോഗ്യകേന്ദ്...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിനു താഴെയുള്ള ആകെ കുട്ടികളുടെ 88 ശത മാനമാണിത്.1,245 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ...തുട൪ന്ന് വായിക്കുക


പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക


നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി:ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ വി കെയര്‍ പദ്ധതി വഴി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴിസൗജ ന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക...തുട൪ന്ന് വായിക്കുക


ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരു: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർ വേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോ പ്പതി വിഭാഗം മേധാവി ഡോ. ല...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.