Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

ആരോഗ്യം

കൂടുതല്‍ 

നിപ ബാധിച്ച രോഗി ആശുപത്രി വിട്ടു; രോഗം വിജയകരമായി പ്രതിരോധിച്ചആസ്റ്റര്‍ മെഡ്‌സിറ്റിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

23/7/2019

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡിക്കല്‍ ജേണലിന്റെ നിപ പ്രത്യേകപതിപ്പ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. (ഇടത്ത് നിന്ന്) ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സന്‍ കവലക്കാട്ട്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള എന്നിവര്‍ സമീപം.)

കൊച്ചി: നിപ രോഗബാധിതനായ യുവാവ് ആശുപത്രി വിട്ടു. 53 ദിവസത്തെ ആശുപത്രിവാസ ത്തിന് ശേഷമാണ് 23-കാരനായ രോഗിയെആസ്റ്റര്‍മെഡ്‌സിറ്റി യില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. രോഗിയുടെ ചികിത്സപൂര്‍ണമായുംസൗജന്യ മായാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ലഭ്യമാക്കിയത്. ആശു പത്രി വിടുന്നതിന് മുമ്പ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ യുവാവിനെ സന്ദര്‍ശിച്ചു.

കേരളത്തില്‍ രണ്ടാം തവണ റിപ്പോര്‍ട്ട് ചെയ്ത മാരകമായ നിപ രോഗത്തെ വിജയകരമായിപ്രതിരോ ധിച്ചതിനും അത് കൂടുതല്‍ പേരിലേക്ക് പടരുന്നത് തടഞ്ഞതിനും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെമെഡിക്കല്‍ സംഘത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു. ആശുപത്രിയിലെന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബി വര്‍ക്കി, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് വാര്യര്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് സ്‌പെഷ്യലിസ്റ്റ് ഡോ. അരുണ്‍ വില്‍സണ്‍, കണ്‍സള്‍ട്ടന്റ് ഇന്‍ടെന്‍സിവിസ്റ്റ് ഡോ. അനുരൂപ് ബാലഗോപാല്‍, ന്യൂറോളജിവിഭാഗം ഡിഎന്‍ബി ട്രെയിനി ഡോ. അനന്ത്‌റാം എന്നിവരെയും നേഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആദരിച്ചു.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ലഭ്യമായ ഉന്നത നിലവാരമുള്ള അണുബാധ നിയന്ത്രണ സംവിധാനം കാരണമാണ് രോഗത്തെ യഥാസമയം പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും പ്രതിബദ്ധതയോടെ യുള്ള പരിചരണത്തെ തുടര്‍ന്ന് രോഗി മാരകമായ നിപ വൈറസ് ബാധയില്‍ നിന്നുംപൂര്‍ണമായി മുക്തനായിരിക്കുകയാണ്. ജനങ്ങളുടെ മൊത്തം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. നിപ വെല്ലുവിളി നേരിട്ട രണ്ട് ഘട്ടത്തിലും ഈ കൂട്ടായ്മ ഉണ്ടായിരുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖല പങ്കാളിത്തത്തോടൊപ്പം ജനങ്ങളുടെസഹ കരണവും ഉണ്ടെങ്കില്‍ ഭാവിയില്‍ ആരോഗ്യ രംഗത്തെ ഏത് വെല്ലുവിളിയെയും നേരിടാന്‍ നമു ക്കാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ല യായി മന്ത്രി പ്രഖ്യാപിച്ചു.

യഥാസമയം വൈറസ് ബാധ കണ്ടെത്തുന്നതിലും രോഗിയെ ഐസൊലേഷന്‍ മുറിലേക്ക് മാറ്റി സുഖപ്പെടുത്തുന്നതിന് ആവശ്യമായ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിലും ആസ്റ്റര്‍ മെഡ്‌ സിറ്റിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ധീരമായ പങ്കാണ് വഹിച്ചതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വൈറസ് ബാധിതനായ രോഗിയുടെ ജീവന്‍ രക്ഷിച്ചുവെന്ന് മാത്രമല്ല രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സഹായകമായി. സംസ്ഥാനത്ത് അത്യന്താധുനിക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ. ആസാദ് മൂപ്പന്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ 50 ലക്ഷം രൂപ ആസ്റ്റര്‍ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഏകോപിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെ രോഗം പടരുന്നതും അതിലൂടെ ഉണ്ടായേക്കാവുന്ന മരണ ങ്ങളും തടയാന്‍ കഴിഞ്ഞുവെന്നത് ആസ്റ്റര്‍ മെഡ്‌സിറ്റിയെ സംബന്ധിച്ചിടത്തോളം അഭിമാനകര മായ കാര്യമാണെന്ന് ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. രോഗിയെ ചികിത്സി ക്കുന്ന ഡോക്ടര്‍മാരിലും നേഴ്‌സുമാരിലും വൈറസ് ബാധ പകരുന്നത് തടയുകയെന്നതായിരുന്നു തങ്ങള്‍ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി. അതിന് സ്വീകരിച്ച നടപടികളില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ തന്നെ രോഗം നിര്‍ണയിക്കുന്നതിലും പ്രതിരോധിക്കുന്നതിലും വിജയിച്ചതിലൂടെ സംസ്ഥാനത്തെ മറ്റ് ആശുപത്രികള്‍ക്ക് മാതൃകയാകാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് കഴിഞ്ഞുവെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സന്‍ കവലക്കാട്ട് അഭിപ്രായപ്പെട്ടു. വൈറസ് ബാധ യെ പ്രതിരോധിക്കുന്നതിന് രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും രോഗിയുടെ ശരീരസ്രവങ്ങളുമായി ബന്ധപ്പെടാതിരിക്കാന്‍ ആവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ ഉപയോ ഗിക്കുകയും കര്‍ശനമായ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരുകയും ചെയ്യുന്നതില്‍ ആശുപത്രി അതീവ ശ്രദ്ധ പുലര്‍ത്തി. ഇതിന് പുറമേ കര്‍ശന മേല്‍നോട്ടത്തോടെയുള്ള പരിസ്ഥിതി ശുചീ കരണവും പകരാന്‍ സാധ്യതയുള്ള രോഗവുമായി എത്തുന്ന രോഗികളെ പാര്‍പ്പിക്കാനായി ഐ സൊലേഷന്‍ മുറികളുടെ ലഭ്യതയും ഉറപ്പാക്കുന്നതില്‍ ആശുപത്രി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.

കര്‍ശന സമീപനത്തിന്റെ ഭാഗമായി വൈറസ് ബാധിതനായ രോഗിയെ ആശുപത്രിയിലുള്ളഅത്യാ ധുനിക നെഗറ്റിവ് പ്രഷര്‍ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തില്‍ വെച്ചു. അണുബാധ തട യുന്നതിനും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുന്നതിനും മുറിയില്‍ നിന്നുള്ള വായുഫില്‍റ്റര്‍ ചെയ്താണ് പുറത്തുവിട്ടിരുന്നത്. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ ബ്ലഡ് സാമ്പിളുകള്‍ രണ്ട് സീല്‍ ചെയ്ത കവറില്‍ വെച്ചാണ് ലാബിലേക്ക് കൊണ്ടുപോയിരുന്നത്. സാമ്പിളുകളുടെ പരിശോ ധനാ സമയത്തും ലാബിലെ ജീവനക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. കൂടാ തെ രോഗിയെ വൈറസ് വിമുക്തനാക്കുന്നതിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും മരു ന്നുകള്‍ നല്‍കുന്നതിനും വ്യക്തമായ ചികിത്സാരീതി പിന്തുടര്‍ന്നിരുന്നു. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

കോഴിക്കോട് : ചൈനയിലുണ്ടായ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ബോധവത്ക്കരണ ത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശു പത്രിയിലെ ഡോക്ടര്‍മാരുടെ യോഗം ചേര്‍ന്നു. കോറോണ സംബന്ധിച്ച് ആശുപത്രിയിലെ മുഴു വന്‍ ജീവനക്കാര്‍ക...തുട൪ന്ന് വായിക്കുക


ദേശീയ ഉപന്യാസ മത്സരത്തിൽ ഡോ സുനു അലക്സിന് സ്വർണ്ണ മെഡൽ

തിരു: നെഫ്രോളജി ഉപന്യാസ മത്സരത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർ ത്ഥിനിയ്ക്ക് സ്വർണ്ണ മെഡൽ. ഡിഎം / ഡിഎൻബി നെഫ്രോളജി വിദ്യാർത്ഥി കൾക്കായി പെരിട്ടോണിയൽ ഡയാലിസി സ് വിഷയമാക്കിയുള്ള ഉപന്യാസ മത്സരത്തിൽ തിരു. മെഡിക്കൽ കോളേജിലെ നെഫ്രോളജി റെസിഡന്റ് ഡോ. സുനു അലക്സ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് കരുതലോടെ കേരളം: ആരോഗ്യ വകുപ്പ് ഗൈഡ്‌ലൈന്‍ പുറത്തിറക്കി

തിരു: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ

തിരു: മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വെൽനസ് കോർണർ ആരംഭിച്ചു. പഠന കാലയളവിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഏതുതരം മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും ഈ വെൽനസ് കോർണറിലൂടെ പരിഹാരം തേടാo. സൈക്യാട്രി വിഭാഗത്തിന്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ

തിരു: ഡോക്ടർമാർക്കായി ക്ഷേമപദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യ സാമൂഹ്യ വനിതാശിശു വികസന മന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസി ലിന്റെ ഓഫീസ് ഓട്ടോമേഷൻ ഉദ്ഘാടനവും സ്മാർട്ട് കാർഡ് വിതരണവും നിർവഹിച്ചു സംസാരി ക്കുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം. തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവ...തുട൪ന്ന് വായിക്കുക


മസ്തിഷ്കം - ശ്രദ്ധാപൂർണത പരസ്പകരെകൃത്തെക്കുറിച്ച് ശില്പശാല

(ചിത്രം: ശില്പശാലയിൽ ക്ലാസ് നയിച്ച വിദഗ്ധരും പങ്കെടുത്ത പ്രതിനിധികളും) തിരു: മസ്തിഷ്കം, ശ്രദ്ധാപൂർണത, എന്നീ ഘടകങ്ങൾ പരസ്പരൈക്യത്തിലൂടെ എങ്ങനെ മികച്ച ജീവിതത്തിന് വഴികാട്ടിയാകുന്നുവെന്നതിനെക്കുറിച്ച് ഏക ദിന ശില്പശാല നടന്നു. ജീവിതത്തിന്റെ നല്ല വാക്കു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി

ആലപ്പുഴ ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾ ക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളും ഉൾപ്പെടുന്നു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാ രോഗ്യകേന്ദ്...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി

കോട്ടയം : പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 103160 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. അഞ്ചു വയസിനു താഴെയുള്ള ആകെ കുട്ടികളുടെ 88 ശത മാനമാണിത്.1,245 ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു വിതരണം. ...തുട൪ന്ന് വായിക്കുക


പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളി യോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്....തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

വയനാട് : ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു....തുട൪ന്ന് വായിക്കുക


പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

തിരു: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവ നന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍...തുട൪ന്ന് വായിക്കുക


ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം

തിരു: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവംപ്രോത്സാ ഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ഗര്‍ഭകാല ഗോത്ര മന്ദി രം എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക...തുട൪ന്ന് വായിക്കുക


നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി:ശ്രീ ചിത്രയിലെ സൗജന്യ ചികിത്സ വി കെയര്‍ പദ്ധതി വഴി

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴിസൗജ ന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക...തുട൪ന്ന് വായിക്കുക


ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ

തിരു: പച്ചച്ചക്ക ഉണക്കി പൊടിച്ചെടുത്ത ഔഷധഗുണങ്ങളുള്ള ചക്കമാവ് പ്രമേഹ ചികിത്സയിൽ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി പ്രമേഹചികിത്സാ വിദഗ്ധർ. തൃശൂർ ഔഷധി ആയുർ വേദ ആശുപത്രിയിലെ ഡോ. രജിതൻ, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ നാച്ചുറോ പ്പതി വിഭാഗം മേധാവി ഡോ. ല...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.